മഴ പെയ്താൽ മിടുക്കിയാകും പുന്നയാർ വെള്ളച്ചാട്ടം; സഞ്ചാരികൾ എത്തിത്തുടങ്ങി– വിഡിയോ
പച്ചവിരിച്ച മലകളും കോട വാരി വിതറിയ കുന്നുകളും കോരി തണുപ്പിക്കുന്ന കുളിരും നിറഞ്ഞ ഹിൽസ്റ്റേഷനാണ് ഇടുക്കി, സഞ്ചാരികളുടെ പ്രിയപ്പെട്ട ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ. ഒഴിവ് കിട്ടിയാൽ കുടുംബമായും കൂട്ടുകാരായും മിക്കവരും തെരഞ്ഞെടുക്കുന്നത് ഇടുക്കിയുടെ സൗന്ദര്യത്തിലേക്കുള്ള യാത്രയാണ്. കാഴ്ചകൾ കൊണ്ട് ആരെയും

പച്ചവിരിച്ച മലകളും കോട വാരി വിതറിയ കുന്നുകളും കോരി തണുപ്പിക്കുന്ന കുളിരും നിറഞ്ഞ ഹിൽസ്റ്റേഷനാണ് ഇടുക്കി, സഞ്ചാരികളുടെ പ്രിയപ്പെട്ട ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ. ഒഴിവ് കിട്ടിയാൽ കുടുംബമായും കൂട്ടുകാരായും മിക്കവരും തെരഞ്ഞെടുക്കുന്നത് ഇടുക്കിയുടെ സൗന്ദര്യത്തിലേക്കുള്ള യാത്രയാണ്. കാഴ്ചകൾ കൊണ്ട് ആരെയും വശീകരിക്കുന്ന സൗന്ദര്യമാണ് ഇവൾക്കുള്ളത്.
കോവിഡ് 19 എന്ന മഹാമാരിയെ തുടർന്ന് യാത്രകള്‍ക്ക് അവധി നല്‍കി മിക്കവരും വീടിനുള്ളിൽ സുരക്ഷിതരായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം ടൂറിസ്റ്റ് ഇടങ്ങൾ സഞ്ചാരികൾക്കായി തുറന്നു കൊടുത്തതോടെ യാത്രാപ്രേമികൾ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച് യാത്ര തുടങ്ങി. സുന്ദരകാഴ്ചകൾ നിറഞ്ഞതും ചെലവ് കുറഞ്ഞതും എന്നാൽ എളുപ്പത്തിൽ എത്തിച്ചേരാവുന്നതുമായ സ്ഥലങ്ങളാണ് മിക്കവരും തെരഞ്ഞെടുക്കുന്നത്. അങ്ങനെയൊരിടമാണ് ഇടുക്കി. പച്ചപ്പ് നിറഞ്ഞ കാഴ്ചകൾ മാത്രമല്ല, മഴതുടങ്ങിയതോടെ സന്ദർശകരെ വരവേൽക്കാനായി വെള്ളച്ചാട്ടങ്ങളും റെഡിയാണ്.
മനോഹരമായ നിരവധി വെള്ളച്ചാട്ടങ്ങളുണ്ട് ഇടുക്കിയിൽ. അവയിലൊന്നാണ് കഞ്ഞിക്കുഴിയിലെ പുന്നയാർ വെള്ളച്ചാട്ടം. പാറക്കെട്ടുകളും ഒഴുക്കും കൂടുതലായതിനാൽ ശ്രദ്ധയോടെ വേണം വെള്ളച്ചാട്ടത്തിന് അടുത്തെത്താൻ. തൊടുപുഴ വണ്ണപ്പുറം വഴി 40 കി.മീ സഞ്ചരിച്ചാൽ പുന്നയാർ വെള്ളച്ചാട്ടത്തിലെത്താം. ഇടുക്കിയിൽ ടൂറിസം പുനരാരംഭിച്ചതോടെ ഇവിടേക്ക് സഞ്ചാരികൾ എത്തിത്തുടങ്ങി. വെള്ളച്ചാട്ടത്തിന്റെ വിഡിയോ കാണാം.
English Summary: Punnayar waterfalls Idukki