മാന്ത്രിക കഥകളിലെ കൊട്ടാരം പോലെയൊരു അവധിവീടുണ്ട് വയനാട്ടിൽ. മുന്നിൽ ദീപങ്ങൾ പ്രതിഫലിക്കുന്ന നീലത്തടാകം. വശങ്ങളിൽ വയനാടൻ കാടിന്റെ ഇരുളിമ. പിന്നിൽ നീലാകാശം തൊടാൻ നിൽക്കുന്ന ബാണാസുരമലകളുടെ ശൃംഗങ്ങൾ. ഇങ്ങനെയൊരു സ്ഥലമല്ലേ നിങ്ങളുടെ സ്വപ്നത്തിലെ അവധിവീട്…? എങ്കിൽ ബാണാസുര സാഗർ ഡാമിന്റെ കരയിലുള്ള കോൺടൂർ

മാന്ത്രിക കഥകളിലെ കൊട്ടാരം പോലെയൊരു അവധിവീടുണ്ട് വയനാട്ടിൽ. മുന്നിൽ ദീപങ്ങൾ പ്രതിഫലിക്കുന്ന നീലത്തടാകം. വശങ്ങളിൽ വയനാടൻ കാടിന്റെ ഇരുളിമ. പിന്നിൽ നീലാകാശം തൊടാൻ നിൽക്കുന്ന ബാണാസുരമലകളുടെ ശൃംഗങ്ങൾ. ഇങ്ങനെയൊരു സ്ഥലമല്ലേ നിങ്ങളുടെ സ്വപ്നത്തിലെ അവധിവീട്…? എങ്കിൽ ബാണാസുര സാഗർ ഡാമിന്റെ കരയിലുള്ള കോൺടൂർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാന്ത്രിക കഥകളിലെ കൊട്ടാരം പോലെയൊരു അവധിവീടുണ്ട് വയനാട്ടിൽ. മുന്നിൽ ദീപങ്ങൾ പ്രതിഫലിക്കുന്ന നീലത്തടാകം. വശങ്ങളിൽ വയനാടൻ കാടിന്റെ ഇരുളിമ. പിന്നിൽ നീലാകാശം തൊടാൻ നിൽക്കുന്ന ബാണാസുരമലകളുടെ ശൃംഗങ്ങൾ. ഇങ്ങനെയൊരു സ്ഥലമല്ലേ നിങ്ങളുടെ സ്വപ്നത്തിലെ അവധിവീട്…? എങ്കിൽ ബാണാസുര സാഗർ ഡാമിന്റെ കരയിലുള്ള കോൺടൂർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാന്ത്രിക കഥകളിലെ കൊട്ടാരം പോലെയൊരു അവധിവീടുണ്ട് വയനാട്ടിൽ. മുന്നിൽ ദീപങ്ങൾ പ്രതിഫലിക്കുന്ന നീലത്തടാകം. വശങ്ങളിൽ വയനാടൻ കാടിന്റെ ഇരുളിമ. പിന്നിൽ നീലാകാശം തൊടാൻ നിൽക്കുന്ന ബാണാസുരമലകളുടെ ശൃംഗങ്ങൾ. ഇങ്ങനെയൊരു സ്ഥലമല്ലേ നിങ്ങളുടെ സ്വപ്നത്തിലെ അവധിവീട്…? എങ്കിൽ ബാണാസുര സാഗർ ഡാമിന്റെ കരയിലുള്ള കോൺടൂർ ഐലന്റ് റിസോർട്ടിലേക്കു ചെല്ലാം. 

കോവിഡ് അടച്ചിട്ട മുറികളിൽനിന്നു പുറത്തുചാടാൻ വെമ്പൽ കൂട്ടുന്ന കുടുംബങ്ങൾ അധികം ആൾ സമ്പർക്കമില്ലാതെ താമസിക്കാനുള്ള ഇടം തേടിക്കൊണ്ടിരിക്കുന്നു. താമരശ്ശേരി ചുരം കയറുന്ന വാഹനങ്ങളുടെ എണ്ണംകൂടുന്നത് ഇതിന്റെ സൂചനയാണ്. വയനാടിലെ പ്രധാന കാഴ്ചകളിലൊന്നാണ് ബാണാസുരസാഗർ ഡാം. 

ADVERTISEMENT

ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണുകൊണ്ടുള്ള അണ. ആ നീലത്തടാകത്തിൽ ദ്വീപുകളേറെയുണ്ട്. അവയ്ക്കിടയിലൂടെ ബോട്ടിങ് നടത്തുക, അവിസ്മരണീയമായ അനുഭവമാണ്. അന്നേരം കണ്ണിൽപെടുന്നതാണ് ബാണാസുരമലയുടെ താഴ്‍‍‍വാരത്തിലുള്ള കോൺടൂർ ഐലന്റ് റിസോർട്ട്.  എന്നാൽപിന്നെ ആ മാന്ത്രിക അവധിവീടൊന്നു കണ്ടുവരാം എന്നു തീരുമാനിച്ചു. 

പടിഞ്ഞാറേത്തറയിൽനിന്ന് ബാണാസുരസാഗർ ഡാമിന്റെ പാർക്കിങ് ഏരിയയും കഴിഞ്ഞ് ഏറെ മുന്നോട്ടുപോകണം. ടാറിങ് അവസാനിക്കുന്നിടത്തുനിന്ന് മെറ്റൽ പതിച്ച റോഡിലേക്ക് കാർ കയറി. ഓഫ്-റോഡ് അല്ല. ചെറിയ കാറുംപോകും.  ഇനി ഇരുളിമയാണ്. കാടിന്റെ ഓരത്തുകൂടിയാണ് യാത്ര. ഇടതുവശത്ത് ബാണാസുര ജലാശയം. ഇരുണ്ടമരങ്ങൾക്കിടയിലൂടെ ജലം ഓളം തല്ലുന്നത് കേട്ടറിയാം. വലതുവശത്ത് ആ ജലപ്പരപ്പിലേക്കു ചേരാൻ കൊതിച്ചുകൊണ്ടോഴുകുന്ന അരുവി. കുളിരരുവി. കല്ലുകളോടു കിന്നാരം പറഞ്ഞോടുന്ന അരുവിയിൽ ഇറങ്ങണമെന്നു തോന്നും. പക്ഷേ, അരുത്. അട്ടയുടേയും ആനയുടെയും രൂപത്തിൽ അപകടം പതിയിരിപ്പുണ്ടാകും ഇവിടെ. 

കോൺടൂർ റിസോർട്ടിലെത്തുമ്പോൾ ജിഎം അബ്ബാസ് അവിടെ കാത്തിരിപ്പുണ്ട്. അദ്ദേഹം ആദ്യമായി ഒരു സുന്ദരകാഴ്ച കാണിച്ചുതന്നു.  ഓഫീസിനു പിന്നിലെ പച്ചമലയിൽ ഒരു ആനക്കൂട്ടം മേയുന്നു. ടെലി ലെൻസ് പിടിപ്പിച്ച ക്യാമറ ആനകളുടെ എണ്ണം വെളിപ്പെടുത്തി തന്നു. അഞ്ചെണ്ണം. ആ സഹ്യപുത്രികൾ പുല്ലു ശാപ്പിട്ട് ചെരിവിലൂടെ പുല്ലുപോലെ നടക്കുന്നു. ഒറ്റക്കാഴ്ചകൊണ്ടു തന്നെ ആ ദിനം സഫലമായി. ഫൊട്ടോഗ്രഫർ ലെനിൻ കോട്ടപ്പുറംആനദൃശ്യങ്ങൾ പകർത്തി. 

അവധിക്കു താമസിക്കാൻ വരുമ്പോൾ ഇത്തരം കാഴ്ചകൾ അല്ലേ നമുക്കു വേണ്ടത്… ? 

ADVERTISEMENT

ഒരു നാലുകെട്ടിന്റെ മുറ്റത്താണ് പാർക്കിങ്.  ചെങ്കല്ലുകൊണ്ടു നിർമിച്ച പരമ്പരാഗത വീടിന്റെ മാതൃക. ഉള്ളിലൊന്നു കണ്ടുവരാം എന്ന് അബ്ബാസിക്ക.  മനോഹരമായി കടഞ്ഞെടുത്ത ചെങ്കൽത്തൂണുകളും പാലക്കാടുനിന്നു കൊണ്ടുവന്ന പനകൊണ്ടുള്ള ഗോവണിക്കൈപ്പിടികളും എല്ലാം പഴമ നിലനിർത്തുന്നവയാണ്. 

ഡാമിനോടു മുഖം ചേർന്നാണ് കോട്ടേജുകൾ. അവയും പരമ്പരാഗതരീതിയിൽ, പരിസ്ഥിതിയോടു ഇണങ്ങുന്നവ തന്നെ.  ചിത്രങ്ങൾ നോക്കുക. മട്ടുപ്പാവിലേക്ക് കസേരയിട്ട് ഇരുന്നാൽ ബാണാസുരസാഗർ ഡാമിന്റെ ദൃശ്യങ്ങൾ കാണാം. അങ്ങിങ്ങായി കിടക്കുന്ന പച്ചത്തുരുത്തുകൾ. അവയ്ക്കിടയിലൂടെ സഞ്ചാരികളെ വഹിച്ച് ജലരേഖ സൃഷ്ടിച്ചു പാഞ്ഞുപോകുന്ന സ്പീഡ് ബോട്ടുകൾ.   സ്വിമ്മിങ് പൂളിനടുത്ത് കസേരയിട്ട് ചെറുകാറ്റേറ്റ് ഇരിക്കുന്നത് അതീവരസകരം. 

ഓരോ സമയത്തും ഓരോ കാഴ്ചയാണ് വയനാട് നൽകുക എന്നറിയാമല്ലോ. നൂൽമഴ പെയ്തുകൊണ്ടിരിക്കുമ്പോൾ തന്നെ ഈ നാട് വെയിലേറ്റു പുഞ്ചിരിക്കും. (കുറുക്കന്റെ കല്യാണം എന്നു പറഞ്ഞു കളിച്ചിരുന്ന കുട്ടിക്കാലംഓർമവരുന്നില്ലേ?). പിന്നെ ആകാശം തെളിയും.സന്ധ്യയാകും തോറും ദൃശ്യങ്ങളുടെ നിറം മാറിവരുന്നുണ്ട്. നീല കടുംനീലയിലേക്കു ചേക്കേറുന്നു. കോട്ടേജുകളിലെ മഞ്ഞവെളിച്ചവും കടുംനീലമലകളും ഇളംനീല തടാകവും ഏതോ പെയിന്റിങ് പോലെ തോന്നിപ്പിച്ചു. 

ബാണാസുര സാഗർ ഡാം ഉറങ്ങാൻ തുടങ്ങി. കോൺടൂരിലെ ലൈറ്റുകൾ തെളിഞ്ഞു. കരിമേഘങ്ങൾ പാഞ്ഞുപൊയ്ക്കൊണ്ടിരുന്നു. ഷെഫ് ജയേഷ് കുമാറിന്റെ അതുല്യപാചകം രുചിച്ച്, നാലുകെട്ടിന്റെ മുറ്റത്ത്  തണുപ്പിനെ തോൽപ്പിക്കുന്ന  ക്യാംപ് ഫയർ ആസ്വദിച്ച്  രാവുറക്കം. പുലർച്ച മുതൽ മഴ പെയ്തുതുടങ്ങി.  ഡാമിന്റെ നീലനിറത്തെ ആ മഴ ഒപ്പിയെടുത്തുകളഞ്ഞു. ചന്നംപിന്നം പെയ്യുന്ന തുള്ളികൾ കാഴ്ചയെ ബ്ലാക്ക് ആൻഡ് വൈറ്റ് ആക്കി മാറ്റി. ആ മട്ടുപ്പാവിൽ മഴകണ്ട് വെറുതെയിരിക്കാം. വല്ല കഥയെഴുത്തുകാരുമായിരുന്നുവെങ്കിൽ ബാണാസുരജലാശയത്തിന്റെ നിറപ്പകർച്ച വിഷയമാക്കുമായിരുന്നേനെ… 

ADVERTISEMENT

ഡാമിലേക്ക് ഇറങ്ങാമോ…? തൊട്ടടുത്ത് ജലം കാണുമ്പോൾ എല്ലാവർക്കുമുള്ള സംശയം ഇതാണല്ലോ.  ഇറങ്ങരുത് എന്ന് അതിഥികൾക്ക് നിർദേശം നൽകാറുണ്ട് ഇവർ. അപകടമാണ്. നിയമപരമായി തെറ്റുമാണ്.   ഡാമിന്റെ കാഴ്ചകൾ ഉയരത്തിൽ നിന്നാസ്വദിച്ച് ഇരിക്കുന്നതിലല്ലേ രസം…?  ബോട്ടിങ് ചെയ്യണമെങ്കിൽ ബാണാസുരസാഗർ ഡാമിൽ സർക്കാർ സംവിധാനങ്ങളുണ്ട്. ബോട്ടിലെ യാത്ര കഴിഞ്ഞ് മിനിറ്റുകൾ കൊണ്ട് ഐലന്റ് റിസോർട്ടിൽ എത്താം. വേണമെങ്കിൽ ഒന്നു നടന്നുവരാം. വഴിയ്ക്കും കാടിനുമിടയിൽ വൈദ്യുതവേലിയുണ്ട്. 

ഒരു വലിയ സംഘത്തിനും ചേർന്ന ഇടമാണ് കോൺടൂർ. വളരെ മുൻപ് താരം ടൊവീനോ തോമസ് സകുടുംബം വന്നു താമസിച്ചിട്ടുണ്ട് ഇവിടെ.  സ്വകാര്യത ആവോളം. പ്രകൃതി സൗന്ദര്യം മതിപ്പിക്കുന്നത്.    കോൺടൂർ ഐലന്റ് റിസോർട്ട് നിങ്ങളെ വിസ്മയിപ്പിക്കും. 

മൂന്നു ഫീൽ ആണ് കോൺടൂർ നൽകുന്നത്. കാട്ടിൽ താമസം, മലയുടെ താഴ് വാരത്തിൽ അന്തിയുറക്കം, ഒരു ജലാശയത്തിന്റെ ഉൾദ്വീപിൽ രാപ്പാർക്കൽ- ഇങ്ങനെ മൂന്ന് വ്യത്യസ്ത അനുഭവമേകും ഈ അവധിവീട്. കുടുംബമൊത്ത്അവധി ആസ്വദിക്കുന്നവർക്ക് ,  നല്ലൊരു അവധിവീട് തേടുന്നവർക്ക് ഏറ്റവും അനുയോജ്യം. 

കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം- 7994799953, 9495553311 

English Summary: Contour Island Resort Wayanad