മറ്റൊരു മധ്യവേനൽ അവധികൂടി അടുത്തു. അവധിക്കാലം ആഘോഷമാക്കാൻ ഏറ്റവും ഉചിതം യാത്ര തന്നെ. ഇക്കുറി യാത്ര തൃശൂരിലേക്കാവാം. മലനിരകളും കടലും പുഴകളും അതിരിടുന്ന തൃശൂരിൽ വിനോദസഞ്ചാരത്തിന് ഏറെ അവസരമാണുള്ളത്. ജില്ലയിലെ ജനങ്ങൾക്ക് ആഴ്ചയവസാനം ആസ്വദിക്കാനും വാർഷിക വിനോദത്തിനും പറ്റിയ ധാരാളം സ്ഥലങ്ങൾ

മറ്റൊരു മധ്യവേനൽ അവധികൂടി അടുത്തു. അവധിക്കാലം ആഘോഷമാക്കാൻ ഏറ്റവും ഉചിതം യാത്ര തന്നെ. ഇക്കുറി യാത്ര തൃശൂരിലേക്കാവാം. മലനിരകളും കടലും പുഴകളും അതിരിടുന്ന തൃശൂരിൽ വിനോദസഞ്ചാരത്തിന് ഏറെ അവസരമാണുള്ളത്. ജില്ലയിലെ ജനങ്ങൾക്ക് ആഴ്ചയവസാനം ആസ്വദിക്കാനും വാർഷിക വിനോദത്തിനും പറ്റിയ ധാരാളം സ്ഥലങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മറ്റൊരു മധ്യവേനൽ അവധികൂടി അടുത്തു. അവധിക്കാലം ആഘോഷമാക്കാൻ ഏറ്റവും ഉചിതം യാത്ര തന്നെ. ഇക്കുറി യാത്ര തൃശൂരിലേക്കാവാം. മലനിരകളും കടലും പുഴകളും അതിരിടുന്ന തൃശൂരിൽ വിനോദസഞ്ചാരത്തിന് ഏറെ അവസരമാണുള്ളത്. ജില്ലയിലെ ജനങ്ങൾക്ക് ആഴ്ചയവസാനം ആസ്വദിക്കാനും വാർഷിക വിനോദത്തിനും പറ്റിയ ധാരാളം സ്ഥലങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മറ്റൊരു മധ്യവേനൽ അവധികൂടി അടുത്തു. അവധിക്കാലം ആഘോഷമാക്കാൻ ഏറ്റവും ഉചിതം യാത്ര തന്നെ.  ഇക്കുറി യാത്ര തൃശൂരിലേക്കാവാം. 

മലനിരകളും കടലും പുഴകളും അതിരിടുന്ന തൃശൂരിൽ വിനോദസഞ്ചാരത്തിന് ഏറെ അവസരമാണുള്ളത്. ജില്ലയിലെ ജനങ്ങൾക്ക് ആഴ്ചയവസാനം ആസ്വദിക്കാനും വാർഷിക വിനോദത്തിനും പറ്റിയ ധാരാളം സ്ഥലങ്ങൾ ജില്ലയിലുണ്ട്. കണ്ടാലും കണ്ടാലും മതിവരാത്തതും ആവർത്തിച്ചാലും ആസ്വാദിത തീരാത്തതുമാണ് തൃശൂരിലെ വിനോദസ‍ഞ്ചാര ഇടങ്ങൾ. ഇതര ജില്ലകളിൽ നിന്നും ഇതര സംസ്ഥാനത്തു നിന്നും വരുന്ന സഞ്ചാരികൾക്കും മനംകുളിർക്കുന്ന കാഴ്ചകൾ ഇവിടെ ഒട്ടേറെയുണ്ട്. തുടർച്ചയായി 3 ദിവസം വരെ ഇവിടെ താമസിച്ച് കാണാവുന്നതും പോകാവുന്നതുമായ സ്ഥലങ്ങളുണ്ട്. കൃത്യമായ ആസൂത്രണത്തിലൂടെ 3 ദിവസവും ആസ്വദിക്കാം.

ADVERTISEMENT

തൃശൂർ നഗരം

ആദ്യ ദിനം തൃശൂർ നഗരത്തിൽ നിന്നു തുടങ്ങാം. 65 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന തേക്കിൻകാട് മൈതാനം എന്ന ചെറിയ കുന്നിനു ചുറ്റുമാണ് തൃശൂർ നഗരം. കുന്നിന്റെ നെറുകിലാണ് നഗരത്തിന്റെ ചൈതന്യമായ വടക്കുന്നാഥ ക്ഷേത്രം. ഈ മൈതാനത്താണ് പ്രസിദ്ധമായ തൃശൂർ പൂരം അരങ്ങേറുന്നത്. കുന്നിനെ അതിരിടുന്നത് സ്വരാജ് റൗണ്ടാണ്. ഇതിനെ ആധാരമാക്കി നഗരം മുഴുവനും റൗണ്ടായിട്ടാണു വികസിപ്പിച്ചിട്ടുള്ളത്. സ്വരാജ് റൗണ്ടിനു സമാന്തരമായുള്ളതാണ് ഔട്ടർ റിങ് റോഡ്. ആയതിനാൽ നഗരത്തിൽ ഗതാഗതക്കുരുക്ക് പൊതുവേ കുറവാണ്. മാത്രമല്ല, നഗരം റൗണ്ടായി ചലിക്കുന്നത് കെട്ടിട മുകളിൽ നിന്നു കാണുന്നതു കൗതുകകരവുമാണ്.  

പാറമേക്കാവ് ഭഗവതി ക്ഷേത്രം

തേക്കിൻകാട് മൈതാനത്തിന്റെ പടിഞ്ഞാറെ നടയിലൂടെ പ്രവേശിച്ച് വടക്കുന്നനാഥനെ വണങ്ങി കിഴക്കോട്ട്  ഇറങ്ങിയാൽ നഗരത്തിന്റെ പുണ്യമായ പാറമേക്കാവ് ഭഗവതിയെ തൊഴാം. വൈഷണവി ദേവിക്കായി സമർപ്പിച്ചിരിക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ ക്ഷേത്രമാണ് ഇത്. ക്ഷേത്രത്തിന് 1000 വർഷം പഴക്കമുണ്ടെന്നു കണക്കാക്കുന്നു. എല്ലാ ദിവസവും പുലർച്ചെ 4.30 മുതലും വൈകിട്ട്  4 മുതലും ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കും. തൃശൂർ പൂരത്തിന്റെ മുഖ്യപങ്കാളിയാണ് ഈ ക്ഷേത്രം. 15 ആനകളെ അണിനിരത്തി കേരളത്തിലെ കേളികേട്ട മേള കലാകാരന്മാരെ പങ്കെടുപ്പിച്ചുള്ള പാണ്ടിമേളത്തിന്റെ അകമ്പടിയോടെ നടത്തുന്ന പൂരം എഴുന്നള്ളിപ്പ് ഒന്നു കാണേണ്ട കാഴ്ചയാണ്. 

ADVERTISEMENT

ഡോളേഴ്സ് ബസിലിക്ക

ഇന്തോ ഗോതിക് വാസ്തുവിദ്യയിൽ നിർമിച്ചിട്ടുള്ളതും 25,000 ചതുരശ്രയടി വിസ്തീർണമുള്ളതുമായ ഡോളേഴ്സ് ബസിലിക്ക ഏഷ്യയിലെ മൂന്നാമത്തെ വലിയ പള്ളിയും ഇരട്ട നില ഇടനാഴികകളുള്ള രാജ്യത്തെ ഏറ്റവും വലിയ പള്ളിയുമാണ്. റോമൻ കാത്തലിക് സിറോ മലബാർ സഭയുടെ തൃശൂർ അതിരൂപതയിലെ ദേവാലയമാണ് ഈ ബസിലിക്ക. പാറമേക്കാവ് ക്ഷേത്രത്തിൽ നിന്നു നോക്കിയാൽ കാണുന്നതാണ് ഈ ദേവാലയം. വാഹനത്തിലായാൽ 5 മിനിറ്റ് യാത്ര. 

വാഹനം പാർക്ക് ചെയ്യാൻ ഇവിടെ സൗകര്യമുണ്ട്. അതിമനോഹര അലങ്കാരത്തിനു പുറമേ ചുവർച്ചിത്രങ്ങളും വിശുദ്ധരുടെ ചിത്രങ്ങളും തിരുവെഴുത്തിലെ രംഗാവിഷ്കരണവും ദേവാലയത്തെ ശ്രദ്ധേയമാക്കുന്നു. ദേവാലയത്തിന്റെ പിറകിൽ 260 അടി ഉയരത്തിലുള്ള ബൈബിൾ ടവർ ഒരു അദ്ഭുതം തന്നെയാണ്.  ഇതിനു മുകളിൽ നിന്നു നോക്കിയാൽ കേരളത്തിന്റെ ശ്യാമളമുഖം വിശാലമായി കാണാം. 2007 ജനുവരി 7ന് ആണ് ഉദ്ഘാടനം ചെയ്തത്. ദേവാലയത്തിന്റെ മുഖവാരി140 അടി ഉയരമുള്ള 2 ടവറോടു കൂടിയതാണ്. 

പുത്തൂർ മൃഗശാല

ADVERTISEMENT

ഇനി നമുക്ക് പുത്തൂർ മൃഗശാലയിലേക്കു നീങ്ങാം. ജീവികൾക്ക് അവയുടെ ആവാസവ്യവസ്ഥയ്ക്കനുസരിച്ചു താമസസൗകര്യമൊരുക്കിയിട്ടുള്ള ആധുനികവും സൗകര്യപ്രദവുമായ, ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സുവോളജിക്കൽ പാർക്കാണു പുത്തൂരിലേത്. ഓരോ ജീവിക്കും ഇവിടെ സ്വൈരവിഹാരം നടത്താം. 70 സെന്റ് മുതൽ ഓരേക്കർ വരെ  സ്ഥലത്താണ് മൃഗങ്ങൾക്കു ഇടം ഒരുക്കിയിട്ടുള്ളത്. കിടങ്ങുകൾ കൊണ്ടാണു മൃഗങ്ങളെ വേർതിരിച്ചു നിയന്ത്രിക്കുന്നത്. സന്ദർശകരാണു കൂട്ടിൽ കയറി മൃഗങ്ങളുടെ അടുത്ത് ചെല്ലുക. വിഖ്യാതനായ ഡിസൈനർ ജോൺ കോ ആണ് ഈ പാർക്ക് രൂപകൽപന ചെയ്തിരിക്കുന്നത്. (മൃഗശാല അടുത്തു തന്നെ ഉദ്ഘാടനം ചെയ്യും). 

 

(തുടരും)

English Summary: Best places to visit in Thrissur; Travel series