അതിരപ്പിള്ളിയോളം മനോഹരി; മൂന്നാറിലുണ്ടൊരു സുന്ദരിവെള്ളച്ചാട്ടം
മൂന്നാറിൽ അവധി ആസ്വദിക്കാനെത്തിയ സുഹൃത്ത് പരിഭവത്തോടെ വിളിച്ചുപറഞ്ഞു- ഡാ, റൂമിൽനിന്ന് ഇറങ്ങാനേ പറ്റിയില്ല. കാരണം തിരക്കുതന്നെ. ടാക്സിക്കാരന് ഹോട്ടലിലെത്താൻ പറ്റിയില്ല. വെറുതേ മൂന്നാർടൗണിൽ ചെന്നു താമസിച്ചു…. ഇതാണ് വാരാന്ത്യത്തിൽ മൂന്നാറിന്റെ അവസ്ഥ. തിരക്കോടു തിരക്ക്. നമുക്ക് ഈ കുരുക്കിൽനിന്നു മാറി

മൂന്നാറിൽ അവധി ആസ്വദിക്കാനെത്തിയ സുഹൃത്ത് പരിഭവത്തോടെ വിളിച്ചുപറഞ്ഞു- ഡാ, റൂമിൽനിന്ന് ഇറങ്ങാനേ പറ്റിയില്ല. കാരണം തിരക്കുതന്നെ. ടാക്സിക്കാരന് ഹോട്ടലിലെത്താൻ പറ്റിയില്ല. വെറുതേ മൂന്നാർടൗണിൽ ചെന്നു താമസിച്ചു.
ഇതാണ് വാരാന്ത്യത്തിൽ മൂന്നാറിന്റെ അവസ്ഥ. തിരക്കോടു തിരക്ക്. നമുക്ക് ഈ കുരുക്കിൽനിന്നു മാറി ഒന്നു റിലാക്സ് ചെയ്യാൻ മൂന്നാറിനു താഴേക്കിറങ്ങിയാലോ… കാഴ്ചകൾ ഏറെയുണ്ട്.
എറണാകുളത്തുനിന്നു വരുമ്പോൾ പള്ളിവാസൽ അത്തരമൊരു പോയിന്റ് ആണ്. മൂന്നാറിലെത്തും മുൻപ് പള്ളിവാസലിൽനിന്നു തിരിഞ്ഞ് വലത്തോട്ടു പോയാൽ ഒരുഗ്രൻ വെള്ളച്ചാട്ടത്തിലെത്താം. അതാണ് ശ്രീ നാരായണപുരത്തെ റിപ്പിൾ വാട്ടർഫാൾസ്.
മൂന്നാറിലെ മുതിരപ്പുഴയാറിന്റെ രൗദ്രഭാവം ഇവിടെ കാണാം. പക്ഷേ, പേടിക്കേണ്ട, കുടുംബവുമൊത്ത് സുരക്ഷിതമായി വെള്ളച്ചാട്ടം കാണാൻ സൗകര്യമൊരുക്കിയിട്ടുണ്ട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ.
സത്യത്തിൽ റിപ്പിൾ വെള്ളച്ചാട്ടം ജലപാതങ്ങളുടെ കൂട്ടമാണ്. ചെറുതും വലുതുമായി ഒന്നിലേറെ വെള്ളച്ചാട്ടങ്ങൾ കണ്ടു കണ്ടങ്ങനെ നടക്കാം. കൃത്യമായി പരിപാലിക്കപ്പെടുന്ന ഉദ്യാനവും നടപ്പാതയും കമ്പിവേലികളും ഇവിടത്തെ പ്രത്യേകതയാണ്.
ഫിഷ് സ്പായിൽ കയറാൻ മറക്കരുത്. ഏറ്റവും താഴെയുള്ള വെള്ളച്ചാട്ടത്തിലേക്കു പടവുകളിറങ്ങിച്ചെല്ലാം. സെൽഫികൾ എടുക്കാം. വെള്ളച്ചാട്ടത്തിന്റെ ജലചുംബനമേറ്റുവാങ്ങാം.
മുകളിൽനിന്നു കാണുമ്പോൾ ചെറുതാണ് ശ്രീനാരായണപുരം വെള്ളച്ചാട്ടം. സത്യത്തിൽ അതിരപ്പിള്ളിയോളം മനോഹരിയാണ് ഈ ജലപാതം. അതറിയണമെങ്കിൽ ഗൈഡുമാരോട് വഴി ചോദിച്ച് താഴേക്കുള്ള റോഡിലൂടെ വണ്ടിയോടിച്ച്റിപ്പിൾ വ്യൂപോയിന്റിൽ കയറണം. അങ്ങുദൂരെ നാം അടുത്തുനിന്നു കണ്ടതിനെക്കാൾ ഇരട്ടിവലുപ്പമുള്ള വെള്ളച്ചാട്ടം കാണാം.
മൂന്നാറിൽനിന്ന് അരമണിക്കൂർ മതി ഇവിടെയെത്താൻ. തിരക്കില്ല. മൂന്നാറിന്റെ കാഴ്ചകളെല്ലാം കിട്ടും. അടുത്തതവണ മൂന്നാർ യാത്രയിൽ എസ് എൻ പുരം ലിസ്റ്റ് ചെയ്യാം.
English Summary: Sree Narayanapuram Ripple Waterfalls in Munnar