മലയാളികൾക്ക് എത്ര കണ്ടാലും മതിവരില്ല ഇൗ തേനൊഴുകുന്ന തെന്മല
സഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകളിലൊന്നാണ് കാഴ്ചകളുടെ തേനൊഴുക്കുന്ന തെന്മല. കൊല്ലം ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നാണിവിടം. ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം കേന്ദ്രമായ ഇവിടം വിനോദ സഞ്ചാരികളുടെ ഇഷ്ടയിടമാണ്. അവധിക്കാലം ആഘോഷമാക്കാനായി കുടുംബമായും അല്ലാതെയും നിരവധിപേരാണ് ഇവിടേയ്ക്ക്

സഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകളിലൊന്നാണ് കാഴ്ചകളുടെ തേനൊഴുക്കുന്ന തെന്മല. കൊല്ലം ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നാണിവിടം. ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം കേന്ദ്രമാണ് ഇവിടം. അവധിക്കാലം ആഘോഷമാക്കാനായി കുടുംബമായും അല്ലാതെയും നിരവധിപേരാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്.
അഡ്വഞ്ചർ സോൺ, ലീഷർ സോൺ, കൾചർ സോൺ, ഡീപ് സോൺ എന്നിങ്ങനെ നാലായി ഇവിടെ തിരിച്ചിട്ടുണ്ട്. സഞ്ചാരികളെ കാത്ത് സാഹസിക വിനോദങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. തെന്മലയുടെ മറ്റൊരു ആകർഷണം ശലഭങ്ങൾക്കായുള്ള ഉദ്യാനമാണ്.കേരളത്തിൽ കാണപ്പെടുന്ന 300ൽ പരം ശലഭങ്ങളിൽ ഏതാണ്ട് 120ഓളം ശലഭങ്ങൾ തെന്മലയിലെ ശലഭപാർക്കിൽ കാണാം.
ശലഭ ഉദ്യാനത്തോടു ചേർന്നു നക്ഷത്ര വനവുമുണ്ട്. ഇവിടെ 27 നക്ഷത്രങ്ങളുമായും ബന്ധപ്പെട്ട വൃക്ഷങ്ങളെ പരിപാലിച്ചു പോരുന്നു. തെന്മലയിലെ ഏറ്റവും ആകർഷകം ഏതെന്നു ചോദിച്ചാൽ അത് കനോപ്പി വോക്കിങ് ആണെന്നു നിസ്സംശയം പറയാം. വൃക്ഷങ്ങളുടെ മുകളിൽ കെട്ടിയുയർത്തപ്പെട്ട പാലങ്ങളിലൂടെ ഒരു സഞ്ചാരമാണിത്. മൗണ്ടൻ ബൈക്കിങ്ങ്, മലകയറ്റം, റിവർ ക്രോസിങ്ങ്, തുടങ്ങി നിരവധി സൗകര്യങ്ങളാണ് തെന്മലയിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
എങ്ങനെ എത്താം
കൊല്ലത്തുനിന്ന് പുനലൂര്‍ വഴിയും തിരുവനന്തപുരത്തുനിന്നും നെടുമങ്ങാട് കുളത്തൂപ്പുഴ വഴിയും ഇവിടേക്ക് എത്തിച്ചേരാം.
English Summary: Thenmala Eco tourism Kerala