മൂന്നാറിനോട് ചേര്‍ന്ന് കിടക്കുന്ന സുന്ദര തമിഴ് ഗ്രാമം; സഞ്ചാരികളുടെ പ്രിയയിടം
പച്ചപ്പുനിറഞ്ഞ മലഞ്ചെരിവുകളും താഴ്‌വാരങ്ങളും മഞ്ഞുപൊതിഞ്ഞ തേയിലത്തോട്ടങ്ങളുമെല്ലാം നിറഞ്ഞ മൂന്നാര്‍ എല്ലാവരുടേയും പ്രിയപ്പെട്ട ഇടമാണ്. മൂന്നാറിനോട് ചേര്‍ന്ന് കിടക്കുന്ന മറ്റൊരു ഗംഭീര സ്ഥലമുണ്ട്. മൂന്നാറിന്റെ കാഴ്ചകളില്‍ നിന്നും വ്യത്യസ്തമായി പച്ചക്കറിത്തോട്ടങ്ങളാല്‍ നിറഞ്ഞ ഗ്രാമം

പച്ചപ്പുനിറഞ്ഞ മലഞ്ചെരിവുകളും താഴ്‌വാരങ്ങളും മഞ്ഞുപൊതിഞ്ഞ തേയിലത്തോട്ടങ്ങളുമെല്ലാം നിറഞ്ഞ മൂന്നാര്‍ എല്ലാവരുടേയും പ്രിയപ്പെട്ട ഇടമാണ്. മൂന്നാറിനോട് ചേര്‍ന്ന് കിടക്കുന്ന മറ്റൊരു ഗംഭീര സ്ഥലമുണ്ട്. മൂന്നാറിന്റെ കാഴ്ചകളില്‍ നിന്നു വ്യത്യസ്തമായി പച്ചക്കറിത്തോട്ടങ്ങളാല്‍ നിറഞ്ഞ ഗ്രാമം വട്ടവട, മൂന്നാറില്‍ നിന്ന് 45 കിലോമീറ്റര്‍ ദൂരെ തമിഴ്‌നാടിനോട് ചേർന്നാണ് ഇൗ ഗ്രാമം.
സമുദ്രനിരപ്പില്‍ നിന്നു ആറായിരം അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന വട്ടവടയില്‍ വര്‍ഷം മുഴുവനും സുഖകരമായ കാലാവസ്ഥയായതിനാല്‍ ഇവിടെയെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിനും കുറവില്ല. തട്ടുകളായി പലവര്‍ണത്തിലുളള കൃഷിയിടങ്ങള്‍ നിറഞ്ഞ ഈ സുന്ദര ഗ്രാമത്തിന്റെ ദൂരക്കാഴ്ച മനോഹരമായ എണ്ണഛായാചിത്രത്തിന്റെ പ്രതീതിയാണ്. വട്ടവടയിലെ കാഴ്ചകള്‍ കണ്ട് ഒരു ദിവസം അവിടെ തങ്ങി പിറ്റേന്ന് കൊടൈക്കനാല്‍, ടോപ്സ്റ്റേഷന്‍, മാട്ടുപ്പെട്ടി, കാന്തല്ലൂര്‍, മീശപ്പുലിമല എന്നിവിടങ്ങളിലേക്കും എത്താം.
വട്ടവടയിലേക്ക് കടക്കാൻ ചെക്ക് പോസ്റ്റുണ്ട്. അവിടെ വാഹനത്തിന്റെ നമ്പറും ഒപ്പും നൽകിയാൽ ചെക്ക് പോസ്റ്റ് കടന്നു അകത്തേക്ക് കടന്നു പോകാം. ഫോറസ്റ്റിന്റെ കീഴിലാണ് വട്ടവടയിലേക്ക് പോകുന്ന ആ വഴി. കാട് തന്നെ. കണ്ണെത്താ ദൂരത്തോളം പച്ചപ്പ് നിറഞ്ഞ സമതലം. അധികം മരങ്ങളും വീടുകളുമൊന്നുമില്ലാത്ത തുറന്ന ഭൂമിയാണ്. ആരെയും ആകർഷിക്കും ഇവിടുത്തെ കാഴ്ച. വട്ടവട തീർത്തും ഒരു തമിഴ് ഗ്രാമമാണ്. മലയാളവും തമിഴും നന്നായി അറിയുന്ന ട്രൈബൽ ഗ്രാമം. കൃഷിയാണ് മുഖ്യ തൊഴിൽ. ഓരോ കാലത്തുമുണ്ടാകുന്ന വിളകൾ ഓരോ തവണയും അവർ കൃഷി ചെയ്യുന്നു.
ഇത്രയും മനോഹരമായൊരിടത്തെത്തിയാല്‍ ഒരു ദിവസം താമസിക്കാതെ എങ്ങനെ മടങ്ങും അല്ലേ. അതിന് തകര്‍പ്പനൊരു റിസോര്‍ട്ടും ഇവിടെയുണ്ട്. വട്ടവടയിലെത്തുന്ന സഞ്ചാരികളെയും കാത്ത് നിരവധി റിസോർട്ടുകളുമുണ്ട്.
English Summary: Vattavada Hillstation in Munnar