300 വർഷം പഴക്കം, ഏതു ചൂടിലും കുളിർമ : ഇതാണ് മലയാള സിനിമയുടെ തറവാട്
ഒറ്റപ്പാലത്തിനു സമീപം മനിശ്ശീരി ഗ്രാമം പണ്ട് മനയെന്നു വിളിച്ചിരുന്ന വരിക്കാശേരി മന പിൽക്കാലത്ത് മലയാള സിനിമയ്ക്കു തറവാടായി. നൂറോളം സിനിമകൾക്കു പശ്ചാത്തലമായ നാലുകെട്ടിന്റെ വാസ്തുവും നിർമിതിയും പെരുന്തച്ചന്റെ ജാലവിദ്യയെന്നു ജനം കരുതി. വാസ്തുശാസ്ത്രത്തിൽ അഗ്രഗണ്യനായ വലനേഴി ജാതവേദൻ നമ്പൂതിരിയാണ്

സൂപ്പർഹിറ്റ് സിനിമകൾക്ക് ലൊക്കേഷനായ മലയാള സിനിമയുടെ തറവാടായ വരിക്കാശ്ശേരി മന ഇന്ന് സഞ്ചാരികളുടെ ഇഷ്ടയിടമാണ്. നൂറ്റാണ്ടുകളുടെ പഴമയും പാരമ്പര്യവും കഥകളും വരിക്കാശ്ശേരിമനയ്ക്ക് പറയാനുണ്ട്. കേരളീയ വാസ്തുശില്പശൈലി മനോഹരമായി സമ്മേളിച്ചിരിക്കുന്ന നിർമിതി ആരെയും വിസ്മയിപ്പിക്കും. ഭാരതപ്പുഴയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത് എന്നൊരു പ്രത്യേകത കൂടി വരിക്കാശ്ശേരി മനയ്ക്കുണ്ട്.
കേരളീയ വാസ്തുശിൽപവിധിയുടെ കവാടത്തിലൂടെ അകത്ത് കയറുേമ്പാൾതന്നെ വള്ളുവനാടിന്റെ പ്രശാന്തിയും രാജകീയ ഭാവവും നമുക്ക് അനുഭവിക്കാം. സിനിമകളിലൂടെ പ്രശസ്തമായ മനയുടെ മനോഹാരിത നേരിട്ട് കാണുവാനായി കേരളത്തിന്റെ പലഭാഗത്തു നിന്നും ആളുകൾ എത്താറുണ്ട്. സഞ്ചാരികൾ മാത്രമല്ല വിവാഹ ഫോട്ടൊഗ്രഫിയുടെയുടെയും ലൊക്കേഷൻ കൂടിയാണ് വരിക്കാശ്ശേരി. പ്രവേശനത്തിന് ടിക്കറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്. സിനിമാ ഷൂട്ടിങ് സമയത്ത് മനയിലേക്ക് സന്ദർശകർക്ക് പ്രവേശനമില്ല.
300 വർഷം പഴക്കമുള്ള 6 ഏക്കറോളം സ്ഥലത്താണ് മന സ്ഥിതിചെയ്യുന്നത്. മൂന്നു നിലകളുള്ള നാലുകെട്ട് രണ്ടു പത്തായപ്പുരകൾ, കളപ്പുര, വിശാലമായ പൂമുഖം, കുളം, പടിപ്പുര മാളിക തുടങ്ങിയവയെല്ലാമാണ് മനയുടെ ആകർഷണങ്ങൾ. രാജകീയ പ്രൗഢിയാർന്ന മൂന്നുനിലകളോടുകൂടിയ നാലുകെട്ടാണ് പ്രധാന ആകർഷണം. ചെങ്കല്ലിൽ കെട്ടിയ ചുമരും ആരെയും ആകർഷിക്കും. പുറംമോടിയിലെ കാഴ്ചയെക്കാളും ഗംഭീരമാണ് അകത്തളം. ഏതു ചൂടിലും കുളിർമ നൽകുന്ന അന്തരീക്ഷം അതാണ് മനയുടെ ഹൈലൈറ്റ്.
എങ്ങനെ എത്താം
എല്ലാ ദിവസവും രാവിലെ 9.30 മുതല്‍ വൈകിട്ട് 5 മണി വരെയാണ് ഇവിടെ പ്രവേശനമുള്ളത്. സിനിമാ ഷൂട്ടിങ്ങ് ഉള്ള ദിവസങ്ങളില്‍ പ്രവേശനം അനുവദിക്കുന്നതല്ല. പാലക്കാട് നിന്നും 35 കിലോമീറ്റര്‍ ദൂരമുണ്ട് വരിക്കാശ്ശേരി മനയിലേക്ക്.
English Summary: Varikkassery Mana Tourist Attraction