കായല്‍ കാഴ്ചകൾ നിറഞ്ഞ കുമരകം സഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകളിലൊന്നാണ്. സുന്ദരകാഴ്ചകള്‍ക്കൊപ്പം തനിനാടൻ രുചിയുമാണ് സഞ്ചാരികൾ തിരക്കുന്നതെങ്കിൽ ഏറ്റവും മികച്ച ചോയിസ് തറവാട് ഹെറിറ്റേജ് ഹോം തന്നെ. ദൈവത്തിന്റെ സ്വന്തം നാടിന്റെ ഗന്ധവും സൗന്ദര്യവും തനിമയും ആസ്വദിക്കാൻ ഉഗ്രൻ പാക്കേജുമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കായല്‍ കാഴ്ചകൾ നിറഞ്ഞ കുമരകം സഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകളിലൊന്നാണ്. സുന്ദരകാഴ്ചകള്‍ക്കൊപ്പം തനിനാടൻ രുചിയും തിരയുന്ന സഞ്ചാരികൾക്ക് ഏറ്റവും മികച്ച ചോയിസാണ് കുമരകത്തെ തറവാട് ഹെറിറ്റേജ് ഹോം. ദൈവത്തിന്റെ സ്വന്തം നാടിന്റെ ഗന്ധവും സൗന്ദര്യവും തനിമയും ആസ്വദിക്കാൻ ഉഗ്രൻ പാക്കേജുമായി എത്തിയിരിക്കുകയാണ് തറവാട് ഹെറിറ്റേജ് ഹോം.

രാത്രി താമസിക്കാം ഇൗ തറവാട്ടിൽ

ADVERTISEMENT

കൂട്ടമായി എത്തുന്നവർക്ക് അടിച്ചുപൊളിക്കാനും കായൽയാത്ര നടത്താനും അസുലഭ അവസരമാണ് തറവാട് ഹെറിറ്റേജ് ഹോം ഒരുക്കുന്നത്. 1600 രൂപയുടെ നൈറ്റ് സ്റ്റേ പാക്കേജില്‍ വെൽക്കം ഡ്രിങ്ക്, 2 മണിക്കൂർ ശിക്കാരി ബോട്ടിങ്, വൈകുന്നേരത്തെ സ്നാക്സും ചായ, നോൺവെജ് ഡിന്നർ, പ്രഭാത ഭക്ഷണം കൂടാതെ സ്വിമ്മിങ് പൂൾ മൂന്നു എസി മുറികളും റെഡിയാണ്. ഉച്ചയ്ക്ക് 2 മണിയ്ക്ക് ചെക്കിൻ ചെയ്താൽ അടുത്ത ദിവസം പ്രഭാത ഭക്ഷണം കഴിഞ്ഞ് 11 മണിയ്ക്ക് ചെക്കൗട്ട് ചെയ്യുന്ന തരത്തിലാണ് നൈറ്റ് സ്റ്റേ ക്രമീകരിച്ചിരിക്കുന്നത്. പത്തുപേർ അടങ്ങുന്ന ഗ്രൂപ്പില്‍  ഒാരോത്തർക്കും 1600 രൂപയാണ് നിരക്ക്.

സമ്മർ പാക്കേജ്

ADVERTISEMENT

സഞ്ചാരികൾക്കായി ഉഗ്രൻ സമ്മർ പാക്കേജാണ് തറവാട് ഹെറിറ്റേജ് ഹോം ഒരുക്കിയിരിക്കുന്നത്. വെൽക്കം ഡ്രിങ്കും ശിക്കാര ബോട്ടിലെ രണ്ടു മണിക്കൂർ കായൽ സവാരിയും നോൺ വെജ് ഉൗണും വൈകുന്നേരത്തെ സ്നാക്കുമടക്കമുള്ള 850 രൂപയുടെ പാക്കേജാണ് ആദ്യത്തേത്. ഒരു മണിക്കൂർ സ്വിമ്മിങ് പൂളും ഉപയോഗിക്കാം. കൂടാതെ സഞ്ചാരികൾക്ക് ഫ്രഷാകാനും അൽപം വിശ്രമിക്കാനും േകാപ്ലിമെന്ററി റൂമും നൽകുന്നുണ്ട്. കുറഞ്ഞത് 10 പേർ അടങ്ങിയ ഗ്രൂപ്പിനാണ് ഈ ഓഫർ. ഒാരോത്തർക്കും 850 രൂപയാണ് നിരക്ക്.രാവിലെ 10.30 മുതൽ വൈകിട്ട് 4.30 വരെയാണ് പാക്കേജിന്റെ സമയപരിധി.

ഉച്ചകഴിഞ്ഞുള്ള പാക്കേജ് (2.30 മുതൽ 8.30 വരെ)

ADVERTISEMENT

വൈകുന്നേരത്തെ ഇളം കാറ്റേറ്റുള്ള കായൽ സവാരിയും രാത്രികാഴ്ചയുമാണ് ആഗ്രഹിക്കുന്നെങ്കിൽ 2.30 മുതൽ 8.30 വരെയുള്ള രണ്ടാമത്തെ പാക്കേജ് തിരഞ്ഞെടുക്കാം. 850 രൂപ മുടക്കിയാൽ വെൽക്കം ഡ്രിങ്ക്, 2 മണിക്കൂർ ശിക്കാരി ബോട്ടിങ് (കായൽ കാഴ്ചകൾ കാണാൻ), കേരള നോൺവെജ് ഡിന്നർ, സ്വിമ്മിങ് പൂൾ, സഞ്ചാരികൾക്ക് ഫ്രഷാകാനും അൽപം വിശ്രമിക്കാനുമുള്ള മുറിയും കൂടാതെ, ചായയും സ്നാക്സും ഇൗ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പത്തുപേർ അടങ്ങുന്ന ഗ്രൂപ്പില്‍ ഒാരോത്തർക്കും 850 രൂപയാണ് നിരക്ക്.

140 വർഷം പഴക്കമുള്ള തറവാടിനെ ടൂറിസ്റ്റുകൾക്കായി ഒരുക്കിയപ്പോൾ മികച്ച സ്വീകരണമാണ് സഞ്ചാരികളിൽ നിന്നും ലഭിച്ചത്.  കുറഞ്ഞ ചെലവിൽ കുട്ടനാടിന്റെ സൗന്ദര്യം പൂർണമായും അനുഭവിക്കാമെന്നതാണു തറവാട് ഹെറിറ്റേജ് ഹോം മുന്നോട്ടു വയ്ക്കുന്ന വാഗ്ദാനം.

  • ബുക്കിങ്ങിന്– 9446503632, 9447152447, 04812525230

English Summary: Tharavadu Heritage Home Kumarakom announced new tour packages