മൂന്നാർ സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാണ്. വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനായി പുത്തൻ പദ്ധതികളുമായി രംഗത്തെത്തിയിരിക്കുകയാണ് ഹോർട്ടികൾച്ചറൽ പ്രൊഡക്റ്റ്സ് ഡവലപ്മെന്റ് കോർപ്പറേഷൻ. (ഹോർട്ടികോർപ്). ഇപ്പോൾ മൂന്നാറിലെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത് നല്ല മധുരമുള്ള സ്ട്രോബറികളാണ്. മൂന്നാറിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനായി പുത്തൻ പദ്ധതികളുമായി രംഗത്തെത്തിയിരിക്കുകയാണ് ഹോർട്ടികൾച്ചറൽ പ്രൊഡക്റ്റ്സ് ഡവലപ്മെന്റ് കോർപ്പറേഷൻ. (ഹോർട്ടികോർപ്). ഇപ്പോൾ മൂന്നാറിലെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത് നല്ല മധുരമുള്ള സ്ട്രോബറികളാണ്. ഹോർട്ടികോർപ്പ് വിവിധതരം ജൈവ പച്ചക്കറികളും പഴങ്ങളും കൃഷി ചെയ്യുന്നുണ്ടെങ്കിലും നിലവിൽ സ്ട്രോബെറി കൃഷിയാണ് ഹൈലൈറ്റ്.

സ്ട്രോബെറി മാത്രമല്ല ഇൗ ഫാമിലെത്തിയാൽ കാരറ്റും, റാഡിഷും, പാഷൻ ഫ്രൂട്ടും, മുസമ്പിയും, അവക്കാഡോയുമൊക്കെ പാകമായി നിൽക്കുന്നതു കാണാം. നല്ല ചുവപ്പൻ സ്ട്രോബറി പഴങ്ങൾ വിളഞ്ഞു നിൽക്കുന്ന കാഴ്ച അതിമനോഹരമാണ്. വിനോദ സഞ്ചാരികൾക്ക് സ്ട്രോബറി തോട്ടങ്ങൾ സന്ദർശിക്കുകയും വിളഞ്ഞു പാകമയവ അവശ്യാനുസരണം തെരഞ്ഞെടുക്കുവാനും ഇവിടെ സൗകര്യം ഒരുക്കിയിട്ടുണ്ട്. മാർക്കറ്റിങ് രംഗം വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ നടത്തുന്ന ഹോർട്ടികോർപ്പിന്റെ നാലര ഏക്കർ സ്ഥലത്താണ് പച്ചക്കറികളും പഴങ്ങളും നിറഞ്ഞ തോട്ടമുള്ളത്.

ADVERTISEMENT

2020 ൽ സ്ട്രോബെറി ഉത്പാദനം ഉയർന്നതാണെങ്കിലും, കൊറോണ എന്ന മഹാമാരിയെ തുടർന്ന് യാത്രകൾക്കു വിലക്കേർപ്പെടുത്തിയതും സഞ്ചാരികളുടെ വരവ് കുറഞ്ഞതും വിൽപ്പനയിൽ ഇടിവുണ്ടായി. ഹോർട്ടികോർപ്പിന്റെ പ്രാഥമിക ഉപഭോക്താക്കൾ  വിനോദ സഞ്ചാരികളാണ്. യാത്രകൾ പുനരാരംഭിച്ചതോടെ മുന്നാറിലേക്ക് നിരവധി സഞ്ചാരികളാണിപ്പോൾ ഒഴുകിയെത്തുന്നത്. ഫാമിലെ കാഴ്ചകളിലേക്കും സന്ദർശകർ എത്തുന്നുണ്ട്.

മൂന്നാർ-സൈലന്റ് വാലി റോഡിലാണ് ഈ ഫാം സ്ഥിതിചെയ്യുന്നത്. സാധാരണ മുന്നാർ സന്ദർശകരിൽ നിന്നും വ്യത്യസ്തമായി മീശപുലിമലയിലേക്കും സമീപ സ്ഥലങ്ങളിലേക്കും പോകുന്ന സഞ്ചാരികളാണ് കൂടുതലും ഫാമിലേക്ക് എത്തിച്ചേരുന്നത്. മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് മെയ് മാസത്തോടെ സ്ട്രോബെറി കൃഷി നിർത്തും. മൂന്നാറിലേക്കുള്ള ഇനിയുള്ള യാത്രകളിൽ ഈ സ്ട്രോബറി പാടങ്ങൾ കാണാൻ മറക്കണ്ട.

ADVERTISEMENT

English Summary: In Munnar, Horticorp reaps a sweet harvest