ചെഞ്ചുവപ്പുമായി സൂര്യൻ ഉയരുന്നതു കാണാൻ അലാം വച്ചുണർത്തിയത് കിളികൾ. ചുറ്റിനും ഇരുളിമയാർന്ന പച്ചപ്പ്. കാപ്പിച്ചെടികൾ പൂത്തതിന്റെ മാദകഗന്ധം വഴിയുന്ന വഴികൾ. കുരങ്ങച്ചൻമാർ വന്നു മുഖം കാണിക്കുംമുൻപേ ഞങ്ങൾ ചെടികൾക്കിടയിലൂടെ നടന്ന് കുന്നിൻചരിവിലെത്തി. അങ്ങുതാഴെ, തേയിലക്കാടുകളെചുറ്റി ഞങ്ങളെയെത്തിച്ച വഴി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെഞ്ചുവപ്പുമായി സൂര്യൻ ഉയരുന്നതു കാണാൻ അലാം വച്ചുണർത്തിയത് കിളികൾ. ചുറ്റിനും ഇരുളിമയാർന്ന പച്ചപ്പ്. കാപ്പിച്ചെടികൾ പൂത്തതിന്റെ മാദകഗന്ധം വഴിയുന്ന വഴികൾ. കുരങ്ങച്ചൻമാർ വന്നു മുഖം കാണിക്കുംമുൻപേ ഞങ്ങൾ  ചെടികൾക്കിടയിലൂടെ നടന്ന് കുന്നിൻചരിവിലെത്തി.  അങ്ങുതാഴെ, തേയിലക്കാടുകളെചുറ്റി ഞങ്ങളെയെത്തിച്ച വഴി അരണ്ടവെളിച്ചത്തിൽ കിടപ്പുണ്ട്.

നീലത്തലപ്പുകളുയർത്തിയ ചെമ്പ്ര കൊടുമുടിയുടെ ഇരുളിമയെ സൂര്യൻ അലിയിച്ചു കളയുന്നു. വയനാട്ടിൽവച്ചു കണ്ടതിലേറ്റവും സുന്ദരമായ പ്രഭാതക്കാഴ്ച. പോകെപ്പോകെ ആകാശനീല മഞ്ഞയുടെ നിറഭേദത്തിലേക്കും കുന്നുകൾ പച്ചപ്പുവീണ്ടെടുക്കലിന്റെ ഉൻമേഷത്തിലേക്കും മാറിക്കൊണ്ടിരുന്നു. തിരിച്ചു വീണ്ടും മുറികളിലേക്കു ഞങ്ങൾ ചേക്കേറി. മുളകൾ നിറഞ്ഞ കുന്നുകളെക്കാൾ ഉയരത്തിലാണ് വിൻഡ് ഫ്ലവർ റിസോർട്ടിന്റെ കോട്ടേജുകൾ. 

ADVERTISEMENT

വയനാട് കവാടത്തിലെ കേരള പാലസ്

താമരശ്ശേരി ചുരവും ലക്കിടിയും വൈത്തിരിയും കടന്നു ചുണ്ടേൽ എന്ന ചെറിയ അങ്ങാടി. അവിടെനിന്നു തേയിലത്തോട്ടങ്ങൾക്കിടയിലൂടെ അതിസുന്ദരമായ ഡ്രൈവ്. ഗൂഗിൾ മാപ്പ് ഇടക്കൊരു പണി തന്നു. കുണ്ടുംകുഴിയുമുള്ള തനി എസ്റ്റേറ്റ് റോഡിലേക്ക് ഞങ്ങളെ നയിച്ചു.

Image From Windflower Resort Wayanad Official Site

ഇങ്ങനെയൊരു റോഡ് ആയിരിക്കില്ല, വിൻഡ് ഫ്ലവർ റിസോർട്ടിലേക്ക്… തീർച്ച- കാറിനുള്ളിൽ ചർച്ചയുണ്ടായി. അതിനു കാരണമുണ്ട്. വലിയൊരു ശൃംഖലയുടെ കേരളത്തിലെ റിസോർട്ട് ആണ് വിൻഡ് ഫ്ലവർ. അവിടേക്കുളള വഴി ഇങ്ങനെ മോശമാകുമോ… പിന്നീട് വഴി ചോദിച്ചുമനസ്സിലാക്കി തിരികെ നല്ല റോഡിലെത്തി. 

റിസോർട്ടിന്റെ കവാടത്തിൽ ഇങ്ങനെ എഴുതിവച്ചിട്ടുണ്ട്- വാഹനത്തിന്റെ ഫസ്റ്റ്ഗിയർ ഉപയോഗിച്ചു കയറുക.  അതൊരു ചെറുചുരമാണ്. കുത്തനെയുള്ള റോഡ് നമ്മെ നയിക്കുന്നത് കേരള പാലസ് മോഡൽ റിസോർട്ടിന്റെ മുന്നിലേക്ക്. ഏതോ പഴയ കൊട്ടാരത്തിന്റെ പ്രൗഢിയുണ്ട് പുമുഖത്തിനും നീണ്ട വരാന്തയ്ക്കും.

Image From Windflower Resort Wayanad Official Site
ADVERTISEMENT

തൃപ്പൂണിത്തുറയിലെ രാജകൊട്ടാരമായിരുന്ന ഹിൽപാലസിന്റെ ചില ഭാഗങ്ങളെപ്പോലെ തോന്നിപ്പിക്കുന്ന വരാന്തയിലൂടെ നടന്നെത്തുന്നത് അതിവിശാലമായ ഡൈനിങ് ഏരിയയിലേക്ക്.  പുറത്ത് ഓപ്പൺ ടെറസ്സിൽ, അലങ്കാരപ്പനയിലകളുടെ അകമ്പടിയോടെയും ആഹാരം കഴിക്കാം. വലിയൊരു സംഘത്തിന്  സ്വകാര്യതയോടെ, ആഡംബരത്തോടെ താമസിക്കാൻ വിൻഡ് ഫ്ലവർ റിസോർട്ട് യോജിച്ചതുതന്നെ.  

കുടകിലെ നൽനാട് പാലസിന്റേതു പോലെ കുന്നിനുമുകളിൽ ഏകാന്തമായാണ് വിൻഡ് ഫ്ലവർ നിൽക്കുന്നത്.  ഓടുമേഞ്ഞ വിശാലമായ  കെട്ടിടത്തിൽനിന്നു ആതിഥ്യമര്യാദ സ്വീകരിച്ച് മുകളിലേക്കു നടക്കാം.  കാപ്പിത്തോട്ടമാണ് ചുറ്റിനും. അതിനിടയിലൂടെ വഴി. വലിയ മരങ്ങളിൽ ഹാരാർപ്പണം നടത്തിയതുപോലെ കടലാസ്സുപൂക്കളുടെ കൂട്ടം.

ചെറുകിളികളുടെ ശബ്ദം കേട്ട് നടക്കാം.  ചെറുചരിവുകളിൽ കിഴക്കോട്ടു പൂമുഖമായിട്ടാണ് കോട്ടേജുകൾ ക്രമീകരിച്ചിട്ടുള്ളത്.  പുലരിയുടെ മൃദുകിരണങ്ങൾ കാണാൻവേണ്ടിയാണത്.  വലിയ സ്വിമ്മിങ് പൂളും പരമ്പരാഗത രീതിയിലുള്ള സ്പായും മുകളിലാണ്. 

വെറുമൊരു കോട്ടേജ് മാത്രമല്ല നിങ്ങൾക്കു സ്വന്തം. മറിച്ച് കാപ്പിപൂക്കുന്ന ആ കുന്നും,  മരങ്ങൾക്കു താഴെയുള്ള നീന്തൽക്കുളവും  മട്ടുപ്പാവിൽ താരങ്ങളെകണ്ടു കൊണ്ടു ഭക്ഷണം കഴിക്കാനുള്ള രാജകീയമായ ഇരിപ്പിടങ്ങളുമാണ്. ആ ചെരിവുകളിൽ നിങ്ങൾക്കു നടക്കാം. ചെറിയൊരു കാടിന്റെ പ്രതീതിയുള്ള ഫൺ ഏരിയയിൽ ആണ് ക്യാംപ് ഫയർ സെറ്റ് ചെയ്യുക.

ADVERTISEMENT

വയനാടൻ തണുപ്പിനെ,  തുറന്ന നെരിപ്പോടിന്റെ ചൂടുകൊണ്ടു മറികടക്കുന്നതിലും രസം  വിശാലമായ കാൻവാസിൽ നിങ്ങൾക്കു മാത്രം സ്വന്തമായ സൗഹൃദം നൽകുന്ന ഊഷ്മളത അനുഭവിക്കുന്നതാണ്. തൊട്ടുമുകളിൽ കുട്ടികളെ കളിപ്പിക്കാനുള്ള ചെറു പാർക്കുമുണ്ട്. 

കുടുംബമൊത്ത് സ്വകാര്യതയോടെ അവധിക്കാലം ചെലവിടാനും വലിയ ഒരു സംഘത്തിന് ആഡംബരത്തോടെ ഉല്ലസിക്കാനും ചേർന്ന സ്ഥലമാണിതെന്നു നിസംശ്ശയം പറയാം. 

കൂടുതൽ വിവരങ്ങൾക്ക് 9656435635 

English Summary:Travel Experience Windflower Resort Wayanad