ആലപ്പുഴ എന്നാൽ കടലും കായൽക്കാഴ്ചകളും കുട്ടനാടൻ പാടശേഖരങ്ങളുമാണ്. സ്ഥിരം ആലപ്പുഴ കാഴ്ചകളിൽ നിന്നും മാറി സഞ്ചാരികളെ കാത്തിരിക്കുന്നത് അപൂർവ കാഴ്ചയാണ്. സൂര്യകാന്തിപാടങ്ങളുടെ ശോഭ ആസ്വദിക്കുവാനായി ഇനി അതിർത്തി കടന്ന് യാത്ര പോകേണ്ടതില്ല, ആലപ്പുഴയിലേക്ക് യാത്ര തിരിച്ചാൽ മതി. ആലപ്പുഴ ബൈപാസിലൂടെ ഇപ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ എന്നാൽ കടലും കായൽക്കാഴ്ചകളും കുട്ടനാടൻ പാടശേഖരങ്ങളുമാണ്. സ്ഥിരം ആലപ്പുഴ കാഴ്ചകളിൽ നിന്നും മാറി സഞ്ചാരികളെ കാത്തിരിക്കുന്നത് അപൂർവ കാഴ്ചയാണ്. സൂര്യകാന്തിപാടങ്ങളുടെ ശോഭ ആസ്വദിക്കുവാനായി ഇനി അതിർത്തി കടന്ന് യാത്ര പോകേണ്ടതില്ല, ആലപ്പുഴയിലേക്ക് യാത്ര തിരിച്ചാൽ മതി.  

Image Courtesy Vin Iris

ആലപ്പുഴ ബൈപാസിലൂടെ ഇപ്പോൾ യാത്ര ചെയ്യുന്നവരെ വരവേൽക്കുന്നത് പച്ച വിരിച്ച നെൽപാടങ്ങൾക്ക് പകരം മഞ്ഞ നിറത്തിലാറാടി നിൽക്കുന്ന സൂര്യകാന്തിപാടമാണ്. മഞ്ഞപ്പരവതാനി വിരിച്ചതുപോലെ പൂത്തു നിൽക്കുന്ന സൂര്യകാന്തിപാടങ്ങൾ മത്സരിച്ചു വിരിഞ്ഞു നിൽക്കുന്ന കാഴ്ചയാണ് ഇവിടം തേടിയെത്തുവാനുള്ള സഞ്ചാരികളുടെ പ്രചോദനം.

Image Courtesy Vin Iris
ADVERTISEMENT

ഈ അപൂർവ കാഴ്ച കണ്ടാൽ തെങ്കാശിയിലോ ഗൂഡല്ലൂരിലോ എത്തിയ പ്രതീതിയാണ്. സൂര്യകാന്തികൾ വിളഞ്ഞു പാകമായി നിൽക്കുന്ന അപൂർവ കാഴ്ച. 

പൂത്തുലഞ്ഞു സൂര്യകാന്തി ശോഭ; യുവകര്‍ഷകന്റെ വിജയം

ADVERTISEMENT

ആലപ്പുഴ മുഹമ്മ- കഞ്ഞിക്കുഴി റോഡില്‍നിന്നു വനസ്വര്‍ഗം കൂറ്റുവേലി റോഡിലൂടെ യാത്ര ചെയ്യുമ്പോൾ കാണാം മഞ്ഞയണിഞ്ഞ ഇൗ പാടം.  ഗുണ്ടല്‍പ്പേട്ടിലെ പൂപാടങ്ങളോട് കിടപിടിക്കുന്ന രീതിയില്‍ ആലപ്പുഴയിലും പൂകൃഷിയാകാം എന്നു തെളിയിച്ചിരിക്കുകയാണ് എസ്‌ പി സുജിത്ത്‌ എന്ന യുവകര്‍ഷകൻ. സൂര്യകാന്തി പാടം മാത്രമല്ല ഉള്ളിയും വെള്ളരിയും ഇവിടെ കൃഷിചെയ്യുന്നുണ്ട്. വിഷുവിനോട് അനുബന്ധിച്ചാണ് കണിവെള്ളരി കൃഷിയും ഇദ്ദേഹം ആരംഭിച്ചത്. 

Image Courtesy Vin Iris

6000 ഹൈബ്രിഡ് സൂര്യകാന്തി തൈകൾ തമിഴ്നാട്ടിൽനിന്നും എത്തിച്ചാണ് രണ്ടര ഏക്കർ പാടത്ത് നട്ടത്. ചെടികളുടെ ഇടയിലായിട്ടാണ് വെള്ളരി കൃഷിയും. കേരളത്തിൽ വളരെ അപൂർവമായി കാണുന്ന ഒരു കാഴ്ച തന്നെയാണ് ഈ സൂര്യകാന്തിപ്പാടം. സൂര്യകാന്തികൾ വിളഞ്ഞു നിൽക്കുന്നത് കേട്ടറിഞ്ഞ് സമീപനാടുകളിൽ നിന്നും മറ്റും നിരവധി പേർ ഇപ്പോൾ ഇവിടേയ്ക്ക് എത്തുന്നുണ്ട്. സഞ്ചാരികളുടെ തിരക്കിലാണിപ്പോൾ ആലപ്പുഴ. പാടത്തേക്ക് ഇറങ്ങുന്നതിനു മുമ്പ് 10 രൂപയുടെ ഒരു പാസ് എടുക്കണം. 

ADVERTISEMENT

ഫോട്ടോഷൂട്ട്, വിവാഹ ആൽബം ഷൂട്ടിങ് തുടങ്ങിയ ആവശ്യങ്ങൾക്കായിട്ടാണ് മിക്കവരും ഇപ്പോൾ സൂര്യകാന്തി പാടത്തേക്ക് ഒഴുകിയെത്തുന്നത്. കർണാടകയിലും തമിഴ്നാട്ടിലുമുള്ള സൂര്യകാന്തി പാടങ്ങളിലെ കാഴ്ചകളിലേക്ക് പോയിരുന്നവർ ഇപ്പോൾ ആലപ്പുഴയിലേക്കാണ് തിരിക്കുന്നത്. 

English Summary: Sunflower Field in Alappuzha