കുടുംബവുമൊത്ത് സായാഹ്നം ചിലവഴിക്കാന്‍ ബീച്ചിലേക്കുള്ള യാത്ര എല്ലാവർക്കും പ്രിയമാണ്. മനോഹാരിത കൊണ്ട് സന്ദർശകരെ അതിശയിപ്പിക്കുന്ന ബീച്ചുകളുമുണ്ട്. അതിലൊന്നാണ് ഗ്രീൻ ബീച്ച്. ഇൗ പേരു കേട്ടാല്‍ മനസിൽ തെളിയുക പച്ച മരങ്ങളാൽ ചുറ്റപ്പെട്ട ഭൂപ്രകൃതിയുള്ള കടൽത്തീരം ആയിരിക്കും. ഇവിടെ പച്ച എന്നത് കൊണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുടുംബവുമൊത്ത് സായാഹ്നം ചിലവഴിക്കാന്‍ ബീച്ചിലേക്കുള്ള യാത്ര എല്ലാവർക്കും പ്രിയമാണ്. മനോഹാരിത കൊണ്ട് സന്ദർശകരെ അതിശയിപ്പിക്കുന്ന ബീച്ചുകളുമുണ്ട്. അതിലൊന്നാണ് ഗ്രീൻ ബീച്ച്.  ഇൗ പേരു കേട്ടാല്‍ മനസിൽ തെളിയുക പച്ച മരങ്ങളാൽ ചുറ്റപ്പെട്ട ഭൂപ്രകൃതിയുള്ള കടൽത്തീരം ആയിരിക്കും. ഇവിടെ പച്ച എന്നത് കൊണ്ട് അർത്ഥമാക്കുന്നത് പച്ച മണൽ വിരിച്ച ഒരു കടൽതീരം എന്നാണ്. പിങ്ക് ബീച്ച്,റെയിൻബോ ബീച്ച്, പർപ്പിൾ ബീച്ച് എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിൽ ആ ലിസ്റ്റിലേക്ക് ഗ്രീൻ ബീച്ചും ഇനി ഉൾപ്പെടുത്താം. ഹവായ് ദ്വീപിലെ കവ എന്ന സ്ഥലത്താണ് അത്യന്തം മനോഹരവും പച്ചയുമായ ഈ അദ്ഭുത കാഴ്ച ഉള്ളത്. 

പാപ്പക്കോള ഗ്രീൻ സാൻഡ് ബീച്ച്

ADVERTISEMENT

അപൂർവവും രസകരവുമായ ബീച്ചുകളിലൊന്നാണ് പാപ്പക്കോള ഗ്രീൻ സാൻഡ് ബീച്ച്. ലോകത്ത് ആകെ നാല് പച്ച മണൽ ബീച്ചുകൾ മാത്രമാണ് ഉള്ളത് അതിലൊന്നാണ് പാപ്പാകോള ഗ്രീൻ സാൻറ് ബീച്ച്. മറ്റുള്ളവ ഗുവാം, നോർവേ, ഗാലപാഗോസ് എന്നിവിടങ്ങളിലാണ്. എന്നാൽ അവയൊന്നും പാപ്പക്കോളയുടെ അത്ര പച്ചയല്ല. ഹവായിയുടെ തെക്കുപടിഞ്ഞാറൻ തീരത്ത് സ്ഥിതിചെയ്യുന്ന ഈ ബീച്ചിന് പച്ച ഒലിവൈൻ പരലുകളിൽ നിന്നാണ് ഈ പേര് ലഭിച്ചത്. 

പച്ച നിറത്തിന് പിന്നിൽ

ADVERTISEMENT

ബിഗ് ഐലന്‍ഡ് ലാവയിലെ ഒലിവൈൻ എന്നസാധാരണ ധാതുവാണ് പച്ച മണൽ സൃഷ്ടിക്കുന്നത്,കടൽ തീരത്തിന് പച്ച നിറം നൽകുന്ന ഒലിവൈൻ പ്രാദേശികമായി “ഹവായിയൻ ഡയമണ്ട്” എന്നാണ് അറിയപ്പെടുന്നത്. കടൽത്തീരത്തെ അഗ്നിപർവത വസ്തുക്കളുടെ ബാക്കി ഭാഗങ്ങളായ ചാര ശകലങ്ങൾ, ഗ്ലാസ്, കറുത്ത പൈറോക്സൈൻ എന്നിവയേക്കാൾ സാന്ദ്രവും കടുപ്പവുമാണ് ഒലിവൈൻ. താരതമ്യേന ഭാരമുള്ളതും കടൽത്തീരത്ത് അടിഞ്ഞുകൂടുന്നതുമാണിവ. ഒലിവൈനും  മറ്റ് മണൽ ഘടകങ്ങളും തമ്മിലുള്ള അനുപാതത്തിന്റെ നേരിട്ടുള്ള പ്രതിഫലനമാണ് ബീച്ച് ഇത്ര പച്ചയായി കാണപ്പെടുന്നതിൻ്റെ കാരണം. 

പാപ്പക്കോള ഗ്രീൻ സാൻഡ് ബീച്ചിന്റെ മനോഹാരിതയാണ് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നതും. കിലോമീറ്ററുകളോളം പരന്നുകിടക്കുന്ന പുൽമേടുകൾ താണ്ടി വേണം ഈ കടൽത്തീരത്തേക്ക് എത്താൻ.  

ADVERTISEMENT

English Summary: Green sand beach in hawaii