ചുറ്റുമുള്ള മലനിരകളെ തഴുകി സദാ സമയവും ഒഴുകിയെത്തുന്ന കാറ്റ്. നാലു വശത്തും കണ്ണിനു കുളിര്‍മയേകുന്ന ഹരിതഭംഗി. അവയ്ക്കിടയിലൂടെ പാറി നടക്കുന്ന വിവിധയിനം ചിത്രശലഭങ്ങള്‍... പച്ചയ്ക്ക് മുകളില്‍ സ്വര്‍ണം ഉരുക്കിയൊഴിച്ച പോലെയുള്ള സന്ധ്യകളും തണുപ്പിന്‍റെ കമ്പളം വീശിയെറിഞ്ഞു പുഞ്ചിരിക്കുന്ന പുലരികളും...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചുറ്റുമുള്ള മലനിരകളെ തഴുകി സദാ സമയവും ഒഴുകിയെത്തുന്ന കാറ്റ്. നാലു വശത്തും കണ്ണിനു കുളിര്‍മയേകുന്ന ഹരിതഭംഗി. അവയ്ക്കിടയിലൂടെ പാറി നടക്കുന്ന വിവിധയിനം ചിത്രശലഭങ്ങള്‍... പച്ചയ്ക്ക് മുകളില്‍ സ്വര്‍ണം ഉരുക്കിയൊഴിച്ച പോലെയുള്ള സന്ധ്യകളും തണുപ്പിന്‍റെ കമ്പളം വീശിയെറിഞ്ഞു പുഞ്ചിരിക്കുന്ന പുലരികളും... കാറ്റാടിക്കടവ് എന്ന സുന്ദരിയെക്കുറിച്ച് പറഞ്ഞാലും പറഞ്ഞാലും തീരാത്തത്ര വിശേഷങ്ങളുണ്ട്. 

ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കു സമീപമുള്ള വണ്ണപ്പുറം പഞ്ചായത്തിലുള്ള ഒരു ട്രെക്കിങ് സ്പോട്ടാണ് കാറ്റാടിക്കടവ്. തൊടുപുഴയിൽനിന്നു ഇവിടേക്ക് 30 കിലോമീറ്റർ ദൂരമുണ്ട്. വണ്ണപ്പുറം കള്ളിപ്പാറ ജംഗ്ഷനിൽ നിന്ന്  ഏകദേശം രണ്ടു കിലോമീറ്റർ നടന്നാൽ കാറ്റാടിക്കടവിലെത്താം. റോഡ്‌ മോശമായതിനാല്‍ വാഹനങ്ങളൊന്നും ഈ വഴിപോകില്ല.

ADVERTISEMENT

കാറ്റാടിക്കടവിലെ കാഴ്ച

കാറ്റാടിക്കടവ്, മരതകമല എന്നിങ്ങനെ രണ്ടു മലകളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. ചരിച്ചു വെട്ടിയെടുത്ത പാറത്തുണ്ടു പോലെയുള്ള രൂപമാണ് കാറ്റാടിക്കടവിന്. ചെങ്കുത്തായ കാട്ടുവഴികളിലൂടെ, കോടമഞ്ഞിന്‍റെ മറക്കിടയിലൂടെ നടന്നുവേണം ഇതിന്‍റെ ഏറ്റവും മുകളിലേക്ക് എത്താന്‍. കോൺക്രീറ്റ് ചെയ്ത കുറച്ചു ഭാഗം കഴിഞ്ഞാൽ കല്ലും ചെമ്മണ്ണും നിറഞ്ഞ, വളഞ്ഞുപുളഞ്ഞ വഴിയാണ് മേലേക്ക്. പോകുംവഴി ദൂരെയായി മറ്റൊരു ട്രെക്കിംഗ് പോയിന്‍റായ മീനുളിയൻ പാറ കാണാം. കാപ്പി, കൊക്കോ തുടങ്ങിയവ കൃഷി ചെയ്യുന്ന ഭൂമികളും ഇടയ്ക്കിടെ കാണാം. മുനിയറയും അതിനുള്ളിലെ പുരാതന ലിപികളും ഇവിടുത്തെ പ്രധാന കാഴ്ചകളാണ്.

ADVERTISEMENT

കാറ്റാടിക്കടവില്‍ നിന്നും ഏകദേശം എണ്ണൂറു മീറ്റർ നടന്നാൽ മരതകമലയിലെത്താം. മലയുടെ ഏറ്റവും മുകളില്‍ ചുറ്റുംനോക്കിയാൽ ശ്വാസം നിലച്ചു പോകുന്നത്ര മനോഹരമായ കാഴ്ചകളാണ് കാണുക. ദൂരെയായി തട്ടുതട്ടായി താഴേക്ക് വീഴുന്ന ഇടത്തന കുത്ത് വെള്ളച്ചാട്ടം കാണാം. എവിടെ കണ്ണെറിഞ്ഞാലും മലനിരകളും ഹരിതഭംഗിയും മാത്രം.  ഭൂതത്താൻ കെട്ട് അണക്കെട്ടിന്‍റെ ഒരുഭാഗവും. ഇലവീഴാപ്പൂഞ്ചിറയും തൊമ്മൻകുത്ത് പ്രദേശവുമെല്ലാം ഇവിടെ നിന്നും കാണാം.

വണ്ണപ്പുറം പഞ്ചായത്തിന്‍റെ കീഴിലുള്ള ഹെറിറ്റേജ് ഫാം ആൻഡ് ഹില്ലി ടൂറിസം സൊസൈറ്റിയുടെ നിയന്ത്രണത്തിലാണു കാറ്റാടിക്കടവ്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് പ്രവേശനം. മലയിലേക്ക് കയറാൻ ഫീസ് ഒന്നുമില്ല. ട്രെക്കിങ്ങിൽ കമ്പമുള്ളവർക്കു എപ്പോഴും വരാന്‍ പറ്റിയ ഇടമാണ് ഇവിടം. 

ADVERTISEMENT

കാറ്റാടിക്കടവിൽ പ്ലാസ്റ്റിക്  പൂർണമായി നിരോധിച്ചിട്ടുണ്ട്. കള്ളിപ്പാറ ജംഗ്ഷനിലെ കടകളിൽ ലഘുഭക്ഷണം ലഭിക്കും. രാവിലെ 10 മണിക്ക് മൂൻപും വൈകിട്ട് 3 മണിക്ക് ശേഷവും പോയാല്‍ ഏറ്റവും മനോഹരമായ കാഴ്ചകള്‍ കാണാം. കോട്ടപ്പാറ വ്യൂപോയിന്‍റ്, ആനചാടി കുത്ത് വെള്ളച്ചാട്ടം എന്നിവയും ഈ യാത്രയില്‍ സന്ദര്‍ശിക്കാവുന്ന സ്ഥലങ്ങളാണ്.

English Summary: Kattadikadavu Trekking and Adventure Tourism in Idukki

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT