പാട്ടുകളിലൂടെയും ഊർജ്ജം പ്രസരിക്കുന്ന വർത്തമാനങ്ങളിലൂടെയും മലയാളികളുടെ ഇഷ്ടം നേടിയ ഗായികയാണ് അഞ്ജു ജോസഫ്. പാട്ടു പോലെ തന്നെ അഞ്ജുവിന് പ്രിയപ്പെട്ടതാണ് യാത്രകളും. യാത്രകളെക്കുറിച്ചു പറയുമ്പോൾ അഞ്ജു വാചാലയാകും. ഇൗ ഹെറിറ്റേജ് ദിനത്തിൽ ചരിത്രമുറങ്ങുന്ന കൊച്ചിയിലെ ബോൾഗാട്ടി പാലസിലെത്തിയ വിശേഷങ്ങൾ

പാട്ടുകളിലൂടെയും ഊർജ്ജം പ്രസരിക്കുന്ന വർത്തമാനങ്ങളിലൂടെയും മലയാളികളുടെ ഇഷ്ടം നേടിയ ഗായികയാണ് അഞ്ജു ജോസഫ്. പാട്ടു പോലെ തന്നെ അഞ്ജുവിന് പ്രിയപ്പെട്ടതാണ് യാത്രകളും. യാത്രകളെക്കുറിച്ചു പറയുമ്പോൾ അഞ്ജു വാചാലയാകും. ഇൗ ഹെറിറ്റേജ് ദിനത്തിൽ ചരിത്രമുറങ്ങുന്ന കൊച്ചിയിലെ ബോൾഗാട്ടി പാലസിലെത്തിയ വിശേഷങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാട്ടുകളിലൂടെയും ഊർജ്ജം പ്രസരിക്കുന്ന വർത്തമാനങ്ങളിലൂടെയും മലയാളികളുടെ ഇഷ്ടം നേടിയ ഗായികയാണ് അഞ്ജു ജോസഫ്. പാട്ടു പോലെ തന്നെ അഞ്ജുവിന് പ്രിയപ്പെട്ടതാണ് യാത്രകളും. യാത്രകളെക്കുറിച്ചു പറയുമ്പോൾ അഞ്ജു വാചാലയാകും. ഇൗ ഹെറിറ്റേജ് ദിനത്തിൽ ചരിത്രമുറങ്ങുന്ന കൊച്ചിയിലെ ബോൾഗാട്ടി പാലസിലെത്തിയ വിശേഷങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാട്ടുകളിലൂടെയും ഊർജ്ജം പ്രസരിക്കുന്ന വർത്തമാനങ്ങളിലൂടെയും മലയാളികളുടെ ഇഷ്ടം നേടിയ ഗായികയാണ് അഞ്ജു ജോസഫ്. പാട്ടു പോലെ തന്നെ അഞ്ജുവിന് പ്രിയപ്പെട്ടതാണ് യാത്രകളും. യാത്രകളെക്കുറിച്ചു പറയുമ്പോൾ അഞ്ജു വാചാലയാകും. ഇൗ ഹെറിറ്റേജ് ദിനത്തിൽ  ചരിത്രമുറങ്ങുന്ന കൊച്ചിയിലെ കെടിഡിസി ബോൾഗാട്ടി പാലസിലെത്തിയ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് അഞ്ജു.

കൊച്ചിയിലെ ഡച്ച് കൊട്ടാരം

ADVERTISEMENT

പാരമ്പര്യത്തിന്‍റെ പ്രൗഢിപേറുന്ന കൊട്ടാരങ്ങളും കോവിലകങ്ങളുമൊക്കെയായി ഒട്ടേറെ പൈതൃക മന്ദിരങ്ങൾ ഉള്ള നാടാണ് എറണാകുളം. ചരിത്രകഥകളുറങ്ങുന്ന മനോഹരമായ പ്രകൃതിയുടെ പശ്ചാത്തലത്തിൽ ഡച്ചുകാർ നിർമിച്ച ബോൾഗാട്ടി കൊട്ടാരമാണ് സഞ്ചാരികളെ ഏറെ ആകർഷിക്കുന്നത്. അഞ്ജുവിന്റെ പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാണ് ഇൗ കൊട്ടാരം. 1744 ൽ ഡച്ചുകാരാണ് ബോള്‍ഗാട്ടി പാലസ് പണികഴിപ്പിച്ചത്. കൊട്ടാരമെന്നതിലുപരി മനോഹരമായ ഒരു ഹെറിറ്റേജ് ബില്‍ഡിങ്ങിന്റെ കാഴ്ചയാണ് ബോള്‍ഗാട്ടി പാലസ്. 

ഡച്ചുകാരിൽ നിന്നും ബ്രിട്ടീഷ് ഭരണാധികാരികൾ കൈവശമാക്കിയ കൊട്ടാരം ഇന്ന് കെ.ടി.ഡി.സി.യ്ക്കു കീഴിലുളള ആഡംബര ഹോട്ടലാണ്. ഹണിമൂൺ കോട്ടേജുകളും, ഗോൾഫ് കോഴ്സും മറ്റുമുള്ള ഈ ഹോട്ടൽ ഇന്ന് സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാണ്. ഹോളണ്ടിനു പുറത്ത് ഡച്ചുകാർ പണികഴിപ്പിച്ചതിൽ ഏറ്റവും പഴക്കമുള്ളതാണ് ബോൾഗാട്ടിയിലെ ഇൗ കൊട്ടാരം. ഇതു സംരക്ഷിക്കുന്നതിനായി സാമ്പത്തിക സഹായം ഉൾപ്പടെയുള്ള സഹകരണങ്ങൾ ഇപ്പോഴും ഡച്ച് ഗവൺമെന്റ് നൽകുന്നുണ്ട്.  

ബോൾഗാട്ടി പാലസ്

കായല്‍ കണ്ടാൽ ഇപ്പോഴും ഭയം

എനിക്ക് യാത്രകൾ പോകുവാന്‍ ഒരുപാട് ഇഷ്ടമാണെങ്കിലും കായല്‍ കാണുമ്പോൾ ഇപ്പോഴും ഭയമാണ്. കായൽ കാഴ്ച എന്നെ പഴയകാലത്തെ ഒാർമകളിലേക്കു കൊണ്ടുപോകും. അതിനു പിന്നിൽ രസകരമായ ഒരു സംഭവമുണ്ട്. പണ്ടു ബോൾഗാട്ടി പാലസിലേക്ക് വരാനായി ഗോശ്രീ പാലം ഇല്ലായിരുന്നു. ഞാൻ നാലാം ക്ലാസിൽ പഠിക്കുന്ന പ്രായം. ഫാമിലിയായി ഞങ്ങൾ ബോൾഗാട്ടി പാലസിലേക്കെത്താനുള്ള ബോട്ടിൽ കയറി. എനിക്ക് ആദ്യം ബോട്ടിൽ കയറാൻ ഭയങ്കര പേടിയായിരുന്നു. എല്ലാവരും പിടിച്ചു കയറ്റി. ആ സമയത്ത് ഞാൻ കാൽ വഴുതി കായലിലേക്ക് വീണു. 

ADVERTISEMENT

എന്നെ വേഗം രക്ഷപ്പെടുത്തിയെങ്കിലും കായലിൽ വീണ ഭയം ഇപ്പോഴും മാറിയിട്ടില്ല. എന്നിട്ടും അന്ന് ഞാൻ ബോൽഗാട്ടി പാലസിലെ കാഴ്ചകൾ കണ്ടാണ് മടങ്ങിയത്. വർഷങ്ങൾ ഇത്രയും കടന്നെങ്കിലും ഇപ്പോഴും ഇവിടെ എത്തുമ്പോൾ അന്ന് കായലിൽ വീണ സംഭവമാണ് മനസ്സിൽ നിറയുന്നത്.

പഴയ ഒാർമയായി പരാതി മണിയും മ്യൂറൽ പെയ്ന്റിങും

കൊട്ടാരത്തിനകത്തേക്കുള്ള ആദ്യ കാഴ്ച വലിയ ചങ്ങലയിൽ തൂക്കിയിട്ടിരിക്കുന്ന കൂറ്റൻ മണിയാണ്. ഇത് പണ്ടുകാലത്തെ പരാതി മണിയെന്നാണ് അറിയപ്പെടുന്നത്. ബ്രിട്ടീഷ് ഭരണാധികാരോട് പരാതി ബോധിപ്പിക്കുന്നതിനായി മണിമുഴക്കും എന്നാണ് പറയപ്പെടുന്നത്. മണിയുടെ ഭംഗി പോലെ തന്നെ അതിസുന്ദരമായ മറ്റൊരു കാഴ്ചയാണ് എന്നെ ഏറെ അതിശയിപ്പിച്ചത്, മ്യൂറൽ പെയിന്റിങ്.

വർഷങ്ങളുടെ പഴക്കത്തില്‍ പല രൂപമാറ്റങ്ങളും കൊട്ടരത്തിൽ നടത്തിയിട്ടുണ്ട്. ഇപ്പോള്‍ കാണുന്ന മച്ച് തടികൾ കൊണ്ടാണ് പൂർത്തിയാക്കിരിക്കുന്നത്. റൂഫിന്റെ ചില ഭാഗത്ത് ഇപ്പോഴും മാറ്റം വരുത്താതെ പഴമയുടെ കഥപറയുന്ന മ്യൂറൽ പെയ്ന്റിങ്ങും കാണാം. കൂടാതെ  രാജകൊട്ടാരത്തിലെ ചില രാജകീയ വസ്തുക്കളും ഇവിടെയുണ്ട്. കുറെയധികം വിലപ്പിടുപ്പുള്ള പുരാവസ്തുക്കൾ തൃപ്പൂണിത്തറ ഹിൽപാലസിലും സൂക്ഷിച്ചിട്ടുണ്ട്.

ADVERTISEMENT

മൻമോഹൻ സിങ് താമസിച്ച മുറി

ഹെറിറ്റേജ് ബിൽഡിങ്ങിൽ സഞ്ചാരികൾക്കായി നാലു മുറികളുണ്ട്. നാലു ഡച്ച് ചിത്രകാരന്മാരുടെ പേരാണ് ഈ മുറികൾക്ക് നൽ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍കിയിരിക്കുന്നത്. പണ്ടത്തെ ശൈലികളിൽ നിന്നും ചില മുറികൾക്ക് മാറ്റം വരുത്തിയിട്ടുണ്ടെങ്കിലും രാജകീയപ്രൗഢിക്ക് ഒട്ടും കുറവില്ല. ഇതിൽ 'വെർ‍‍‍‍‍‍‍മീർ' എന്ന പേരിലുള്ള മുറിക്ക് മറ്റൊരു പ്രത്യേകതകൂടിയുണ്ട്. മുൻപ്രധാനമന്ത്രി മൻമോഹൻ സിങ് താമസിച്ച മുറിയാണിത്. പണ്ട് ബ്രിട്ടീഷ്ഭരണകാലത്ത് ഉപയോഗിച്ചിരുന്ന കട്ടിലും കണ്ണാടിയുമൊക്കെ ഇൗ മുറിയിൽ കോട്ടം വരാതെ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്.  പുറത്ത് ചുട്ടുപൊള്ളുന്ന വെയിൽ ആണെങ്കിലും ഇൗ മുറികളിൽ ഫാനും എ സിയും ആവശ്യമില്ല. അത്രയ്ക്കും നല്ല തണുപ്പാണ് അകത്ത്! മുറിയിലിരുന്ന് കായലിന്റെ മനോഹാരിതയും ആസ്വദിക്കാം. 

വിദേശീയരടക്കം സ്വദേശീയരും രാജകീയ പ്രൗഢി പേറുന്ന ഇൗ നാലുമുറികളില്‍ താമസിക്കുവാനായി എത്താറുണ്ട്. അവരിൽ ചിലർക്ക് പേടിപ്പെടുത്തുന്ന അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. രാത്രിയിൽ ചില ശബ്ദങ്ങളും അലർച്ചകളും കേട്ടതായി പലരും പറഞ്ഞിട്ടുണ്ട്. ഒരുപക്ഷേ പഴയകൊട്ടാരമായതിനാൽ മുകളിലത്തെ നിലയില്‍ മച്ചിലൂടെ നടക്കുമ്പോൾ കേൾക്കുന്ന ശബ്ദമാകാം ചിലരെ പേടിപ്പെടുത്തുന്നതായി തോന്നിപ്പിക്കുന്നത്.

രണ്ടടി കുഴിച്ചാൽ ശുദ്ധമായ വെള്ളം

ബോൾഗാട്ടിയുടെ മറ്റൊരു പ്രത്യേകത ഇവിടെത്തെ ശുദ്ധജല ലഭ്യതയാണ്. കായലിനോട് ചേർന്ന് കിടക്കുന്ന പ്രദേശമായിട്ടും ഇവിടുത്തെ കിണറിലെ വെള്ളത്തിന് ഒട്ടും ഉപ്പുരസമില്ല. വെറും രണ്ടടി കുഴിച്ചാൽ തന്നെ വെള്ളം കാണാം എന്നതാണ് മറ്റൊരു അദ്ഭുതം. ബോൾഗാട്ടി പാലസിൽ രണ്ടു കിണറുകൾ ഉണ്ട്. ഒന്ന് പുറത്തും മറ്റൊന്ന് പാലസിനുള്ളിലെ അടുക്കളയുടെ ഭാഗത്തുമാണ്. പാചകത്തിനും മറ്റും ഈ കിണറുകളില്‍ നിന്നുമാണ് വെള്ളം എടുക്കുന്നത്. ഉപ്പുവെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശമായിട്ടും ഇത്രയും ശുദ്ധമായ വെള്ളം കിട്ടണമെങ്കില്‍ അതിനു സഹായിക്കുന്ന വിധം ബോർഗാട്ടിയുടെ അടിത്തട്ട് ഒരുക്കിയിരിക്കണമെന്നാണ് ഇവിടെ ജോലി ചെയ്യുന്നവരുടെ അനുമാനം.  

250 വയസ്സുള്ള മരമുത്തശ്ശൻ

ബോൾഗാട്ടി പാലസിന് മാറ്റുകൂട്ടുന്നത് ചുറ്റുമുള്ള മരങ്ങളും പച്ചപ്പും കായൽത്തീരവുമൊക്കെയാണ്. മരങ്ങളിൽ തന്നെ കൊട്ടാരത്തോളം പഴക്കമുള്ളവയുമുണ്ട്. അങ്ങനെയൊന്നാണ് 250 വർഷത്തോളം പഴക്കം വരുന്ന മഹാഗണി. ആൺ ഗണത്തിൽപ്പെട്ട മരമാണെന്നാണ് പറയുന്നത്. കൊട്ടാരത്തിൽ വശത്തായി ഇൗ മരമുത്തശ്ശൻ നെഞ്ചുവിരിച്ച് മാനംമുട്ടി നിൽക്കുകയാണ്. ആ കാഴ്ച കണേണ്ടതു തന്നെയാണ്. ഇൗ കൂറ്റൻ മരത്തെ ആറുപേരോളം ചേർന്നാലെ വട്ടം പിടിക്കാൻ പറ്റുള്ളൂ. ബോള്‍ഗാട്ടി പാലസ് സിനിമകള്‍ക്ക് ലൊക്കേഷനായ പോലെ ഇൗ മരവും പല സിനിമകളിലുമുണ്ട്.

പേരിനു പിന്നിൽ;  ബോൾ കാട്ടിൽ പോയ കഥ

ബോൾഗാട്ടി എന്ന പേരുവരാനുള്ള കാരണവും കൊട്ടാരത്തില്‍  നിന്നും അറിഞ്ഞു. ഒരുപക്ഷേ തമാശയെന്നോണം പറയുന്ന കഥയാകാം. പണ്ട് കൊട്ടാരത്തിൽ താമസത്തിനായി വിദേശി എത്തിയിരുന്നു. ബോൾഗാട്ടിയിൽ ഗോൾഫ് കളിക്കാനായി വലിയ ഗ്രൗണ്ട് ഉണ്ട്. വിദേശി ഗോൾഫ് കളിക്കുന്നതിനിടെ ബോൾ കാണാതെയായി. അവിടെയുണ്ടായിരുന്ന മലയാളികളോട് ബോൾ എവിടെ എന്നു ഇംഗ്ലീഷിൽ ചോദിച്ചു. ഭാഷ വശമില്ലാതിരുന്ന മലയാളികള്‍ സായിപ്പിനോട് പറഞ്ഞു ബോൾ കാട്ടിൽ പോയി എന്ന്. അതു ആവർത്തിച്ചു പറഞ്ഞ് ബോൾഗാട്ടിൽ പോയി എന്നത് പിന്നീട് ബോൾഗാട്ടി എന്നായെന്നും പറയപ്പെടുന്നു. സംഭവം സത്യമാകാൻ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ തരമില്ലെങ്കിലും ഈ കഥ രസകരമായി തോന്നി. 

കുഴിച്ചപ്പോൾ കിട്ടിയ അസ്ഥികൂടങ്ങൾ

ബോൾഗാട്ടി പാലസിന് പറയാനായി ചരിത്രകഥകൾ നിരവധിയുണ്ട്. ബാലരാമവര്‍മ മഹാരാജാവിന്റെ നാവികസേനാധിപനും മുഖ്യഭരണാധികാരിയായ വേലുത്തമ്പി ദളവയുടെ വിശ്വസ്തനുമായിരുന്നു ചെമ്പില്‍ അനന്തപദ്മനാഭന്‍ കണ്‍കുമാരന്‍’ എന്ന ‘ചെമ്പില്‍ വലിയ അരയന്‍’.

ബ്രിട്ടീഷ് റെസിഡെൻ്റായിരുന്ന കേണല്‍ കോളിന്‍ മെക്കാളിന്റെ ഔദ്യോഗിക വസതിയായ ബോള്‍ഗാട്ടി കൊട്ടാരത്തിൽ ഒറ്റയാൾ പോരാട്ടത്തിനായി ചെമ്പില്‍ വലിയ അരയന്‍ അർദ്ധരാത്രിയിൽ വട്ടവഞ്ചിയിൽ എത്തിയിരുന്നു. ആക്രമണത്തിൽ നിന്നും ബ്രിട്ടീഷ് റെസിഡെന്റും കുടുംബവും തുരങ്കം വഴി രക്ഷപ്പെട്ടു എന്നാണ് പറയപ്പെടുന്നത്. അര്‍ദ്ധരാത്രിയില്‍ ചെമ്പില്‍ അരയന്‍ നടത്തിയ മിന്നലാക്രമണം ബ്രിട്ടീഷുകാര്‍ക്കെതിരേ നടന്ന ആദ്യ മുന്നേറ്റങ്ങളിലൊന്നായിട്ടാണ് ചരിത്രം രേഖപ്പെടുത്തിയത്. അന്നത്തെ ആ ആക്രമത്തിൽ മരണപ്പെട്ടവരുടെ അസ്ഥികൂടങ്ങളാവും പിന്നീട് കിട്ടിയതെന്ന് പറയപ്പെടുന്നു.

ഇങ്ങനെ ഒട്ടേറെ രസകരമായ കഥകളും ചരിത്രവുമുള്ള ഇടമാണ് ബോൾഗാട്ടി പാലസ്. കായൽകാഴ്ചകൾ ആസ്വദിച്ച് രാജകീയമായി താമസിക്കണമെങ്കിൽ ബോൾഗാട്ടി പാലസിലേക്ക് യാത്ര തിരിക്കണം. എത്ര തവണ പോയാലും പഴമയിൽ പുതുമ നിറച്ച കാഴ്ചകളാണ് ബോൾഗാട്ടിയിൽ സഞ്ചാരികളെ കാത്തിരിക്കുന്നതെന്ന് അഞ്ജു ജോസഫ്.

ബുക്കിങ്ങിന്: 9400008610, 04842750500 E-mail: bolgattypalace@ktdc.com

English Summary: Bolgatty Palace and Island Resort  Kochi