മഴക്കാട്ടിലെ കിളിക്കൂട്ടിൽ താമസിച്ച്, അതിരപ്പിള്ളിയുടെ സൗന്ദര്യം നുകർന്ന് ലിയോണ
കടുത്ത ചൂടിന് ആശ്വാസമായി വേനല്‍മഴ പെയ്തതോടെ കണ്ണിനു കുളിരേകുന്ന വെള്ളച്ചാട്ടങ്ങളും ഉഷാറായി. മലയാളികളുടെ അഭിമാനമായ അതിരപ്പിള്ളിയും കൂടുതല്‍ സുന്ദരിയായിരിക്കുകയാണ് മഴക്ക് ശേഷം. അതിരപ്പിള്ളിയുടെ സൗന്ദര്യം ആസ്വദിച്ചു കൊണ്ട് വെക്കേഷന്‍ ചിലവിടുകയാണ് നടിയും മോഡലുമായ ലിയോണ ലിഷോയ്. മനോഹരമായ ചിത്രങ്ങളും

കടുത്ത ചൂടിന് ആശ്വാസമായി വേനല്‍മഴ പെയ്തതോടെ കണ്ണിനു കുളിരേകുന്ന വെള്ളച്ചാട്ടങ്ങളും ഉഷാറായി. മലയാളികളുടെ അഭിമാനമായ അതിരപ്പിള്ളിയും കൂടുതല്‍ സുന്ദരിയായിരിക്കുകയാണ് മഴക്ക് ശേഷം. അതിരപ്പിള്ളിയുടെ സൗന്ദര്യം ആസ്വദിച്ചു കൊണ്ട് വെക്കേഷന്‍ ചിലവിടുകയാണ് നടിയും മോഡലുമായ ലിയോണ ലിഷോയ്. മനോഹരമായ ചിത്രങ്ങളും ലിയോണ സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.
അതിരപ്പിള്ളിയിലെ റെയിന്‍ഫോറസ്റ്റ് റിസോര്‍ട്ടില്‍ നിന്നും, മനോഹരമായ വെള്ളച്ചാട്ടത്തിന്‍റെ പശ്ചാത്തലത്തില്‍ എടുത്ത ചിത്രത്തിനൊപ്പം ലിയോണ ഇങ്ങനെ കുറിച്ചതിങ്ങനെ; "ചിലപ്പോൾ നിങ്ങൾ പ്രകൃതിയെ നിരീക്ഷിക്കുമ്പോൾ, നിശബ്ദതയുടെ ഒരു തലം കടന്നുവരും. പ്രകൃതിയോ കാഴ്ചക്കാരനോ ഇല്ലാത്ത ഒരു അവസ്ഥ. എന്നാൽ അവിടെ സൗന്ദര്യമുണ്ട്..."
റെയിന്‍ഫോറസ്റ്റ് റിസോര്‍ട്ട്
അതിരപ്പിള്ളിയിലെത്തുന്ന സഞ്ചാരികള്‍ക്ക് അവിസ്മരണീയമായ അനുഭവം സമ്മാനിക്കുന്ന താമസസ്ഥലമാണ് റെയിന്‍ഫോറസ്റ്റ് റിസോര്‍ട്ട്. നടന്‍ ടോവിനോ തോമസ് അടക്കം നിരവധി സെലിബ്രിറ്റികള്‍ ഇവിടെ നിന്നുള്ള വെക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. അതിരപ്പിള്ളി വെള്ളച്ചാട്ടം അതിന്‍റെ മുഴുവന്‍ മനോഹാരിതയോടും കൂടി ഏറ്റവും അടുത്തു നിന്നു കാണാൻ സാധിക്കും എന്നതാണ് ഇവിടത്തെ ഏറ്റവും വലിയ പ്രത്യേകത.
മഴക്കാടുകളുടെ സൗന്ദര്യം ആസ്വദിക്കുന്നതോടൊപ്പം തന്നെ വാട്ടര്‍ഫാള്‍ ട്രെക്ക്, ഫോറസ്റ്റ് വാക്ക്, സൈക്ലിങ്, ബേഡ് വാച്ചിങ്, വാട്ടര്‍ഫാള്‍ ഹോപ്പിംഗ്, കയാക്കിങ് തുടങ്ങി സഞ്ചാരികള്‍ക്കായി ആവേശകരമായ അനുഭവങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ആദിവാസികളുടെ പാചകരീതി ഉപയോഗിച്ചുണ്ടാക്കുന്ന കിടുക്കന്‍ ഭക്ഷണമാണ് സഞ്ചാരികളെ ഇവിടേക്ക് വീണ്ടും വീണ്ടും വരാന്‍ പ്രേരിപ്പിക്കുന്ന മറ്റൊരു ഘടകം.
പാരമ്പര്യവും ആധുനികതയും സമ്മേളിക്കുന്ന ശൈലിയില്‍, മരത്തിനു മുകളില്‍ നിര്‍മിച്ച വീടാണ് ഇവിടത്തെ മറ്റൊരു ആകര്‍ഷണം. ഇതിന്‍റെ മുകളില്‍ നിന്ന് കാണുന്ന വെള്ളച്ചാട്ടത്തിന്‍റെയും കാടിന്‍റെയും കാഴ്ചയും ഒരിക്കലും മറക്കാനാവാത്തത്ര ഹൃദയഹാരിയായ അനുഭവമാണ്.
ആശങ്കയില്‍ ടൂറിസം മേഖല
അതിനിടെ, കോവിഡിന്‍റെ രണ്ടാംവരവ് കാരണം, വീണ്ടും സജീവമായി വരികയായിരുന്ന അതിരപ്പിള്ളി അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികളുടെ ഒഴുക്കിന് വേഗത കുറഞ്ഞു. വീണ്ടുമൊരു ലോക്ക്ഡണ്‍ കാലം നേരിടേണ്ടി വരുമോ എന്ന ആശങ്കയിലാണ് ടൂറിസം മേഖലയെ ആശ്രയിച്ച് ജീവിക്കുന്നവർ. വേനലവധിക്ക് ടൂറിസം മേഖലയില്‍ കാര്യമായ വളര്‍ച്ച പ്രതീക്ഷിച്ചിരുന്നു.
കോവിഡ് വീണ്ടും പടര്‍ന്നതു മൂലം, ഒരാഴ്ചയോളമായി അതിരപ്പിള്ളി അടക്കമുള്ള മിക്ക ടൂറിസ്റ്റ് കേന്ദ്രങ്ങളിലും പത്ത് ശതമാനം പോലും ആളുകൾ എത്താത്ത അവസ്ഥയാണ്. വേനലവധിക്കാലത്ത് കൂടുതല്‍ സഞ്ചാരികളെ ആകർഷിക്കുന്നതിനായി ടൂറിസം വകുപ്പ് ക്യാപ്സ്യൂൾ വീഡിയോ ഉൾപ്പെടെ പല തരം പ്രോജക്ടുകളും മാസങ്ങൾക്ക് മുൻപ് തന്നെ തയ്യാറാക്കിയിരുന്നു. തമിഴ്‌നാട് യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയതും റംസാൻ വ്രതം തുടങ്ങിയതും കോവിഡ് നിയന്ത്രണം കർശനമാക്കിയതുമെല്ലാം വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് തിരിച്ചടിയായിരിക്കുകയാണ്.
English Summary: Celebrity Travel, Leona Lishoy in Rainforest, Athirapally