മൂന്നാറിലെ സൈറ്റ് സീയിങ് ബസ് സർവീസ് മാതൃക ഹൈറേഞ്ചിലാകമാനം പരീക്ഷിക്കാനൊരുങ്ങി കെഎസ്ആർടിസി. ഹൈറേഞ്ചിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് പുതിയ സർവീസ് തുടങ്ങാനാണ് കെഎസ്ആർടിസി ആലോചന. രാവിലെ 8ന് തേക്കടിയുടെ കവാടമായ കുമളിയിൽ നിന്നാരംഭിച്ച് പരുന്തുംപാറ, വാഗമൺ, അയ്യപ്പൻകോവിൽ തൂക്കുപാലം, അഞ്ചുരുളി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്നാറിലെ സൈറ്റ് സീയിങ് ബസ് സർവീസ് മാതൃക ഹൈറേഞ്ചിലാകമാനം പരീക്ഷിക്കാനൊരുങ്ങി കെഎസ്ആർടിസി. ഹൈറേഞ്ചിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് പുതിയ സർവീസ് തുടങ്ങാനാണ് കെഎസ്ആർടിസി ആലോചന. രാവിലെ 8ന് തേക്കടിയുടെ കവാടമായ കുമളിയിൽ നിന്നാരംഭിച്ച് പരുന്തുംപാറ, വാഗമൺ, അയ്യപ്പൻകോവിൽ തൂക്കുപാലം, അഞ്ചുരുളി വെള്ളച്ചാട്ടം, രാമക്കൽമേട്, ചെല്ലാർകോവിൽമെട്ട് എന്നിവിടങ്ങളിലെ സന്ദർശനത്തിനുശേഷം വൈകിട്ട് 6.30നു തിരികെ കുമളിയിലെത്തും. 

ADVERTISEMENT

സർവീസ് തുടങ്ങുന്ന തീയതിയും നിരക്കും സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. കോവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ കോർത്തിണക്കിയുള്ള പുത്തൻ സർവീസ് എന്ന ആശയവുമായി കെഎസ്ആർടിസി രംഗത്തെത്തിയിരിക്കുന്നത്.

ADVERTISEMENT

പരുന്തുംപാറ, വാഗമൺ, രാമക്കൽമേട് ചെല്ലാർകോവിൽ എന്നിവിടങ്ങളിൽ ഒരുമണിക്കൂർ വീതവും അയ്യപ്പൻകോവിൽ, അഞ്ചുരുളി എന്നീ കേന്ദ്രങ്ങളിൽ അരമണിക്കൂർ വീതവും സമയം ചെലവഴിക്കാൻ കഴിയുന്ന തരത്തിലാണ് ഷെഡ്യൂൾ തയാറാക്കിയിട്ടുള്ളത്. ആദ്യ സർവീസിന്റെ പ്രവർത്തനം പരിശോധിച്ച് കൂടുതൽ സർവീസ് ആരംഭിക്കുന്നതിനും ആലോചനയുണ്ട്.  ഒരുമാസം മുൻപ് തൊടുപുഴയിൽ ചേർന്ന കെഎസ്ആർടിസി ജില്ലാതല യോഗത്തിലാണ് പുതിയ സർവീസ് ആരംഭിക്കുന്നതിനുള്ള തീരുമാനമെടുത്തത്.

ADVERTISEMENT

English Summary: Sightseeing Trip on Ksrtc Bus