ഈ പാത യാഥാർഥ്യമായാൽ; വട്ടവടയിൽ നിന്ന് കൊടൈക്കനാലിലേക്ക് 2 മണിക്കൂർ
തികച്ചും കാർഷിക മേഖല ആണെങ്കിലും വട്ടവട ടൂറിസത്തിനും അനന്ത സാധ്യതകളുള്ള പ്രദേശമാണ് മൂന്നാറിൽ നിന്ന് 45 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന വട്ടവട. മൂന്നാറുമായുള്ള സാമീപ്യം തന്നെയാണ് വട്ടവടയ്ക്ക് അനുകൂലമായ മുഖ്യഘടകം. സംസ്ഥാനത്ത് ആകെ ഉൽപാദിപ്പിക്കുന്ന ശീതകാല പച്ചക്കറികളുടെ 40 ശതമാനവും വട്ടവട, കാന്തല്ലൂർ

തികച്ചും കാർഷിക മേഖല ആണെങ്കിലും ടൂറിസത്തിന് അനന്ത സാധ്യതയുള്ള പ്രദേശമാണ് മൂന്നാറിൽ നിന്ന് 45 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന വട്ടവട. മൂന്നാറുമായുള്ള സാമീപ്യം തന്നെയാണ് വട്ടവടയ്ക്ക് അനുകൂലമായ മുഖ്യഘടകം. മൂന്നാറിൽ തുടങ്ങി വട്ടവട വഴി കൊടൈക്കനാലിൽ അവസാനിക്കുന്ന പാത വട്ടവടയുടെ സ്വപ്നമാണ്. ആ സ്വപന യാഥാർഥ്യത്തിനായി കാത്തിരിക്കുകയാണ് ഏവരും.
സംസ്ഥാനത്ത് ആകെ ഉൽപാദിപ്പിക്കുന്ന ശീതകാല പച്ചക്കറികളുടെ 40 ശതമാനവും വട്ടവട, കാന്തല്ലൂർ പഞ്ചായത്തുകളിലാണ്. വട്ടവട, കോവിലൂർ, കൊട്ടാക്കമ്പൂർ, ചിലന്തിയാർ, പഴത്തോട്ടം തുടങ്ങിയ തനി കാർഷിക ഗ്രാമങ്ങളാണു വട്ടവടയുടെ ആത്മാവ്. ഈ ഗ്രാമങ്ങൾക്ക് പുറത്ത് സ്ഥിതി ചെയ്യുന്ന ആദിവാസി ഊരുകളിലും കൃഷിയാണു മുഖ്യം. മലനിരകളാൽ ചുറ്റപ്പെട്ട് മലർത്തിവച്ച കുട്ടയുടെ ആകൃതിയാണു വട്ടവടയിലെ താഴ്‌വരകൾക്ക്. അതുകൊണ്ടു തന്നെ ഫാം ടൂറിസത്തിന് അനന്തസാധ്യതകളാണു വട്ടവട തുറന്നുവയ്ക്കുന്നത്.
സ്വപ്നപാത
നിലവിൽ മൂന്നാറിന്റെ ഏറ്റവും അവസാനം ഒറ്റപ്പെട്ടു കിടക്കുന്നൊരു ഗ്രാമം മാത്രമാണു വട്ടവട. അതുകൊണ്ടു തന്നെ സഞ്ചാരികൾ വട്ടവടയിലെത്താൻ മടിക്കുന്നു. കൊടൈക്കനാൽ വഴിയുള്ള പാത യാഥാർഥ്യമായാൽ സഞ്ചാരികളുടെ ഇടത്താവളമായി വട്ടവട മാറുകയും കൂടുതൽ വികസനം എത്തുകയും ചെയ്യും. പണ്ടു നിലവിലുണ്ടായിരുന്ന ഈ പാത പിന്നീട് വനംവകുപ്പ് അടയ്ക്കുകയായിരുന്നു. ഇന്നും കാൽനടയായി ആളുകൾ ഈ വഴി പോകാറുണ്ട്. വെറും 2 മണിക്കൂർ കൊണ്ട് വട്ടവടയിൽ നിന്നും ഈ വഴി കൊടൈക്കനാലിൽ എത്താനാവും.
ജംഗിൾ സഫാരി പോലൊരു യാത്ര
മൂന്നാറിൽ എത്തുന്ന സഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രങ്ങളാണു മാട്ടുപ്പെട്ടി മുതൽ ടോപ് സ്റ്റേഷൻ വരെയുള്ള സ്ഥലങ്ങൾ. ടോപ് സ്റ്റേഷനിൽ നിന്ന് 10 കിലോമീറ്റർ മാത്രമാണു വട്ടവടയിലേക്കുള്ള ദൂരം. ഈ റോഡ് കടന്നുപോകുന്നതാകട്ടെ പ്രകൃതി മനോഹരമായ പാമ്പാടുംചോല ദേശീയോദ്യാനത്തിലൂടെയും.
വന്യമൃഗങ്ങളെ കാണാനും കാട്ടിലൂടെയുള്ള ട്രെക്കിങ്ങിനും അനുയോജ്യമായ സ്ഥലമാണിവിടം. വനംവകുപ്പ് മുൻകയ്യെടുത്താൽ തേക്കടി പോലെ തന്നെ ജംഗിൾ സഫാരിയും ട്രെക്കിങ്ങും കാട്ടിലെ താമസവുമെല്ലാം വിനോദസഞ്ചാരികളെ ആകർഷിക്കും.
ഫാം ടൂറിസത്തിന്റെ പുതുവഴികൾ
വനമേഖല പിന്നിട്ടാൽ ദൃശ്യമാകുന്ന കൃഷിയിടങ്ങൾ സഞ്ചാരികളുടെ മനം കുളിർപ്പിക്കുന്നവയാണ്. മലഞ്ചെരിവിൽ ഭൂമിയെ തട്ടുകളാക്കിയാണു പച്ചക്കറി കൃഷി ചെയ്യുന്നത്. വർഷത്തിൽ മൂന്നു കൃഷി ഉള്ളതിനാൽ എന്നും കാർഷിക സീസൺ ആണ് ഈ ഗ്രാമങ്ങളിൽ. വിഷരഹിതമായ പച്ചക്കറികൾ കുറഞ്ഞ വിലയ്ക്കു വാങ്ങാനും കഴിയും. ഫാമുകളിലെ താമസവും കൃഷിയിടങ്ങളിൽ ജോലി ചെയ്യാനുള്ള അവസരവും ഫാം ഫ്രഷ് ഭക്ഷണവുമായി ഫാം ഹൗസ് ടൂറിസം സാധ്യതകൾ വട്ടവടയിൽ ഇനിയും ഏറെ മുന്നോട്ടു പോകാനുണ്ട്.
നീക്കണം ഈ തടസ്സങ്ങൾ
വിനോദസഞ്ചാര മേഖലയ്ക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങളുടെ കുറവാണു വട്ടവടയിലെ പ്രധാന ന്യൂനത. മൂന്നാർ-വട്ടവട റോഡ് തകർന്നുകിടക്കുന്നു. വൈദ്യുതിയും മൊബൈൽ റേഞ്ചും ഇന്റർനെറ്റും ഒക്കെ വല്ലപ്പോഴും എത്തുന്ന അതിഥികളാണ് ഇവർക്ക്. സഞ്ചാരികളെ വട്ടവടയിലേക്ക് ആകർഷിക്കാൻ മെച്ചപ്പെട്ട താമസ സൗകര്യങ്ങളും ഒരുക്കേണ്ടതുണ്ട്. വട്ടവടയുടെ ടൂറിസം സാധ്യതകൾ മാർക്കറ്റ് ചെയ്യാൻ ടൂറിസം വകുപ്പിനും ഒട്ടേറെ കാര്യങ്ങൾ ചെയ്യാനാവും.
English Summary: Vattavada awaits kodaikanal new route