മൺവീട്: കാന്തല്ലൂരിലെ കുളിരില്‍ മുങ്ങി കാടിനുള്ളില്‍ താമസിക്കാം
കോടമഞ്ഞും കുളിരും കമ്പളം വിരിക്കുന്ന പര്‍വതത്തലപ്പുകള്‍. അവയ്ക്കിടയില്‍ ആപ്പിളും ഓറഞ്ചും സ്ട്രോബറിയും കാബേജുമെല്ലാം വിളഞ്ഞുകിടക്കുന്ന തോട്ടങ്ങള്‍... പറഞ്ഞു വരുന്നത് ഉത്തരേന്ത്യയിലെ ഏതെങ്കിലും ടൂറിസ്റ്റ് സ്പോട്ടിനെക്കുറിച്ചല്ല, ലോകപ്രശസ്തമായ മൂന്നാറിനടുത്ത് സഞ്ചാരികള്‍ക്കിടയില്‍ ഏറെ പ്രിയം

കോടമഞ്ഞും കുളിരും കമ്പളം വിരിക്കുന്ന പര്‍വതത്തലപ്പുകള്‍. അവയ്ക്കിടയില്‍ ആപ്പിളും ഓറഞ്ചും സ്ട്രോബറിയും കാബേജുമെല്ലാം വിളഞ്ഞുകിടക്കുന്ന തോട്ടങ്ങള്‍... പറഞ്ഞു വരുന്നത് ഉത്തരേന്ത്യയിലെ ഏതെങ്കിലും ടൂറിസ്റ്റ് സ്പോട്ടിനെക്കുറിച്ചല്ല, ലോകപ്രശസ്തമായ മൂന്നാറിനടുത്ത് സഞ്ചാരികള്‍ക്കിടയില്‍ ഏറെ പ്രിയം നേടിക്കൊണ്ടിരിക്കുന്ന ഇടമായ കാന്തല്ലൂരിനെക്കുറിച്ചാണ്. ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലുള്ള ഈ പ്രദേശത്ത് അവിസ്മരണീയമായ നിരവധി അനുഭവങ്ങള്‍ സഞ്ചാരികളെ കാത്തിരിക്കുന്നു.
പ്രകൃതിസുന്ദരമായ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുമ്പോള്‍ താമസസ്ഥലവും പരിസരത്തിനനുയോജ്യമായിട്ടുള്ളതാണെങ്കില് ആ അനുഭവം തികച്ചും വേറിട്ടതായിരിക്കും. ഇങ്ങനെയുള്ള പലയിടങ്ങളിലും നെറ്റും കറന്റും റേഞ്ചും ഒന്നും ഉണ്ടാവില്ല എന്നതാണ് പ്രധാന പ്രശ്നം. എന്നാല്‍, എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടി കാന്തല്ലൂരിലെ ഒരു വനപ്രദേശത്ത്, മണ്‍വീട്ടിനുള്ളില്‍ താമസിക്കാനുള്ള അവസരം ഉണ്ടെങ്കിലോ? അത്തരത്തിലുള്ള സ്വപ്നസമാനമായ ഒരു അനുഭവമാണ് കാന്തല്ലൂരിലെ ജംഗിള്‍ബുക്ക് റിസോര്‍ട്ട് ഒരുക്കുന്നത്.
മൂന്നാറില്‍ നിന്നും 47 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഈ റിസോര്‍ട്ടിലെത്താം. നാലേക്കര്‍ വിസ്തൃതിയില്‍ പരന്നുകിടക്കുന്ന വനപ്രദേശത്താണ് റിസോര്‍ട്ട്. പ്രകൃതിസൗഹൃദപരമായ രീതിയില്‍ , മരം കൊണ്ടും മണ്ണു കൊണ്ടും നിര്‍മ്മിച്ച വീടുകളാണ് ഇവിടെ സഞ്ചാരികള്‍ക്ക് താമസത്തിനായി ഒരുക്കിയിട്ടുള്ളത്. ഒപ്പം കൃഷിത്തോട്ടത്തില്‍ നിന്നും ഫ്രെഷായി പറിച്ചെടുത്ത പച്ചക്കറികള്‍ ഉപയോഗിച്ച് ഉണ്ടാക്കിയ വിവിധ വിഭവങ്ങളും ആസ്വദിക്കാം. മാത്രമല്ല, പുറത്ത് ബാര്‍ബിക്യൂ ചെയ്യാനുള്ള സൗകര്യവുമുണ്ട്.
ഒരു ബെഡ്റൂം, രണ്ടു ബെഡ്റൂം മണ്‍വീടുകളും ഒരു ബെഡ്റൂം വുഡന്‍ ഹണിമൂണ്‍ കോട്ടേജുമാണ് ഇവിടെ ഉള്ളത്. എല്ലാ മുറികളിലും പരമാവധി സ്വകാര്യത ഉറപ്പുവരുത്തിയിട്ടുണ്ട്. മാത്രമല്ല, മഞ്ഞുമൂടിയ മലനിരകളുടെ മനോഹരമായ കാഴ്ചകള്‍ ആസ്വദിക്കാനും കഴിയും.
വനപ്രദേശത്തായതിനാല്‍ വര്‍ഷം മുഴുവനും മികച്ച കാലാവസ്ഥയാണ് ഇവിടെ. ബിഎസ്എന്‍എല്‍, വോഡഫോണ്‍ തുടങ്ങിയവയ്ക്ക് മികച്ച നെറ്റ്വര്‍ക്ക് കവറേജ് ഉണ്ട്. കൂടാതെ, ഫ്രീ വൈഫൈ, ക്യാമ്പ് ഫയര്‍, കുക്കിംഗ് ക്ലാസും ഓഫ്റോഡ് ജീപ്പ് സഫാരി തുടങ്ങിയവയും ഉണ്ട്.
എങ്ങനെ എത്താം
മൂന്നാറില്‍ നിന്നും മറയൂര്‍ റോഡിലൂടെ കോവില്കടവിലെത്തണം. ഇവിടെ നിന്നും 8.2 കിലോമീറ്റര്‍ സഞ്ചരിച്ച ശേഷം ഇടത്തോട്ട് തിരിഞ്ഞ് മങ്കപ്പാറ റൂട്ടില്‍ രണ്ടു കിലോമീറ്റര്‍ പോയാല്‍ വലതുവശത്തായി റിസോര്‍ട്ട് കാണാം.
English Summary: Jungle Book Vintage Resort Kanthalloor