നൂറ്റാണ്ടുകളുടെ കൗതുകമുണര്‍ത്തുന്ന ചരിത്രവും തനിമയാര്‍ന്ന വാസ്തുകലയുടെ അഭൗമസൗന്ദര്യവും ഒത്തുചേരുന്ന ഒട്ടനവധി അപൂര്‍വ നിര്‍മിതികള്‍ നമ്മുടെ ഈ കൊച്ചുകേരളത്തിലുണ്ട്. രാജകീയ പ്രൗഢി വിളിച്ചോതുന്ന പണ്ടുകാലത്തെ കൊട്ടാരങ്ങളും അവയില്‍ പെടുന്നു. അപൂര്‍വ പുരാവസ്തുക്കളും ഉപകരണങ്ങളുമെല്ലാം അതേപോലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നൂറ്റാണ്ടുകളുടെ കൗതുകമുണര്‍ത്തുന്ന ചരിത്രവും തനിമയാര്‍ന്ന വാസ്തുകലയുടെ അഭൗമസൗന്ദര്യവും ഒത്തുചേരുന്ന ഒട്ടനവധി അപൂര്‍വ നിര്‍മിതികള്‍ നമ്മുടെ ഈ കൊച്ചുകേരളത്തിലുണ്ട്. രാജകീയ പ്രൗഢി വിളിച്ചോതുന്ന പണ്ടുകാലത്തെ കൊട്ടാരങ്ങളും അവയില്‍ പെടുന്നു. അപൂര്‍വ പുരാവസ്തുക്കളും ഉപകരണങ്ങളുമെല്ലാം അതേപോലെ സംരക്ഷിച്ചിരിക്കുന്ന നിരവധി കൊട്ടാരങ്ങള്‍ കേരളത്തിലുണ്ട്. അവയില്‍ പലതും ഇന്ന് ഏറെ ജനപ്രിയമായ വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. അതിലൊന്നാണ് പൂഞ്ഞാര്‍ കൊട്ടാരം. അറുന്നൂറു വർഷത്തിന്റെ പാരമ്പര്യം വിളിച്ചോതുന്ന കേരളത്തിന്‍റെ തനിമയും ഒത്തുച്ചേർന്ന പൂഞ്ഞാര്‍ കൊട്ടാരം ആദ്യകാഴ്ചയിൽ തന്നെ ആരെയും ആകർഷിക്കും.

മധുര പാണ്ഡ്യവംശത്തിൽപ്പെട്ട രാജകുടുംബം ഭരണത്തിലിരുന്ന ഒരു രാജ്യമായിരുന്നു പൂഞ്ഞാർ. പാണ്ഡ്യരാജാക്കന്മാർ തെക്കുംകൂർ, വടക്കുംകൂർ രാജാക്കന്മാരോട്ു വിലയ്‌ക്കുവാങ്ങിയതാണ്‌ ഈ രാജ്യം. മാനവിക്രമകുലശേഖരപ്പെരുമാളാണ് ഈ വംശം സ്ഥാപിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ഈ രാജവംശമാണ് പൂഞ്ഞാര്‍ കൊട്ടാരം നിര്‍മിച്ചത്.

ADVERTISEMENT

കോട്ടയത്തുനിന്നു പാല-ഈരാറ്റുപേട്ട വഴിയില്‍ സഞ്ചരിച്ചാല്‍ ആറു നൂറ്റാണ്ടോളം പഴക്കമുള്ള പൂഞ്ഞാര്‍ കൊട്ടാരത്തിലെത്താം. പുരാതന ചേര, പാണ്ഡ്യ രാജാക്കന്മാരുടെ പരമ്പരാഗത വാസ്തുശൈലിയിലാണ് നിർമാണം. കോട്ടയം, ഇടുക്കി ജില്ലകളുടെ കിഴക്കുഭാഗത്തു നിന്നു ശേഖരിച്ച ഗുണമേന്മയുള്ള മരങ്ങൾ ഉപയോഗിച്ചാണ് കൊട്ടാരത്തിന്‍റെ ഭൂരിഭാഗവും നിര്‍മ്മിച്ചിട്ടുള്ളത്. തേക്ക്, ഈട്ടി എന്നിവകൊണ്ട് നിർമിച്ച ഫർണിച്ചറുകൾ ഇന്നുമുണ്ട്. ഗ്രാനൈറ്റ്, ലാറ്ററൈറ്റ് ടൈലുകൾ, വലുതും ഇടത്തരവുമായ കളിമൺ ടൈലുകൾ എന്നിവയും ഉപയോഗിച്ചതായി കാണാം. 

ക്ഷേത്രത്തിന്‍റെ ശൈലിയിലാണ് കൊട്ടാരത്തിന്റെ നിർമാണം. കൊട്ടാരത്തിനുള്ളിൽ വാസ്തുശാസ്ത്ര നിയമപ്രകാരം നിർമിച്ച ഒരു ക്ഷേത്രവുമുണ്ട്. കൊട്ടാരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഹിന്ദു ദേവതകളുടെ ശില്‍പങ്ങളും സ്ഥാപിച്ചിട്ടുണ്ട്. കൊട്ടാരത്തിനുള്ളിൽ ഒരു മ്യൂസിയം പ്രവര്‍ത്തിക്കുന്നുണ്ട്. രാജാക്കന്മാര്‍ ഉപയോഗിച്ച ഉപകരണങ്ങളും കൊത്തിയുണ്ടാക്കിയ രൂപങ്ങളും പഴയ കല്‍വിളക്കുകളുമെല്ലാം ഇവിടെ കാണാം. രാജാക്കന്മാര്‍ സഞ്ചരിച്ചിരുന്ന പല്ലക്ക്, ഒറ്റത്തടിയില്‍ കൊത്തിയുണ്ടാക്കി ആയുര്‍വേദ ചികിത്സയ്ക്കായി ഉപയോഗിച്ചിരുന്ന എണ്ണത്തോണി, വെങ്കലവിളക്കുകള്‍, ആഭരണപ്പെട്ടികള്‍, ഓലയിൽ തീർത്ത കരകൗശല വസ്തുക്കള്‍, പറ തുടങ്ങിയവയെല്ലാം ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ആരാധനകള്‍ക്കും മറ്റുമായി ഉപയോഗിച്ചിരുന്ന ശംഖ്, നടരാജവിഗ്രഹം, പഴയകാല ആയുധങ്ങള്‍ എന്നിവയും കാണാം. 

ADVERTISEMENT

പൂഞ്ഞാര്‍ കൊട്ടാരത്തിനടുത്ത്, മധുരയിലെ മീനാക്ഷിക്ഷേത്രത്തിന് സമാനമായ ഒരു ക്ഷേത്രവുമുണ്ട്. പുരാണങ്ങളില്‍ നിന്നുള്ള വിവിധ കഥകള്‍ ക്ഷേത്രച്ചുവരുകളില്‍ അതിമനോഹരമായി കൊത്തിവച്ചിട്ടുണ്ട്. കല്ലില്‍ത്തീര്‍ത്ത ചുറ്റുവിളക്കുകള്‍ തെളിയുന്നത് കാണേണ്ട കാഴ്ച തന്നെയാണ്. കൂടാതെ പൂഞ്ഞാറിലെ ധര്‍മശാസ്താ ക്ഷേത്രം, നായാട്ടുപാറ ഗണപതി ക്ഷേത്രം, നടക്കല്‍ ഭഗവതി ക്ഷേത്രം, സരസ്വതി ദേവി ക്ഷേത്രം, മങ്കൊമ്പ് ധര്‍മശാസ്താ ക്ഷേത്രം മുതലായവയും സ്ഥാപിച്ചത് പൂഞ്ഞാര്‍ രാജവംശമാണ്.

കേരള സംസ്ഥാന പുരാവസ്തു വകുപ്പിനു കീഴിലാണ് കൊട്ടാരം ഇപ്പോള്‍. കൊട്ടാരത്തെ ഒരു പൈതൃക സ്ഥലമായും ചരിത്ര സ്മാരകമായും കണക്കാക്കി സംരക്ഷിക്കുന്നു.

ADVERTISEMENT

English Summary: The Poonjar palace is about 600 years old, it is built in the Traditional Architectural Styles 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT