നാട്ടിൻപുറത്തെ തനിമയും മനോഹാരിതയും ആസ്വദിക്കുവാൻ വിദേശികളടക്കം നിരവധി സഞ്ചാരികളാണ് കേരളത്തിലെ സുന്ദരയിടങ്ങളിലേക്ക് എത്തിച്ചേരുന്നത്. വിദേശീയരെയും സ്വദേശീയരെയും ഒരേപോലെ ‌ ആകർഷിക്കുന്നത് ഹിൽസ്റ്റേഷനുകളും കടൽതീരങ്ങളുമൊക്കെയാണ്. മിക്കവരും ആദ്യം ബീച്ച് ഡെസ്റ്റിനേഷനുകളാണ് തെരഞ്ഞെടുക്കുന്നത്. സൗന്ദര്യം

നാട്ടിൻപുറത്തെ തനിമയും മനോഹാരിതയും ആസ്വദിക്കുവാൻ വിദേശികളടക്കം നിരവധി സഞ്ചാരികളാണ് കേരളത്തിലെ സുന്ദരയിടങ്ങളിലേക്ക് എത്തിച്ചേരുന്നത്. വിദേശീയരെയും സ്വദേശീയരെയും ഒരേപോലെ ‌ ആകർഷിക്കുന്നത് ഹിൽസ്റ്റേഷനുകളും കടൽതീരങ്ങളുമൊക്കെയാണ്. മിക്കവരും ആദ്യം ബീച്ച് ഡെസ്റ്റിനേഷനുകളാണ് തെരഞ്ഞെടുക്കുന്നത്. സൗന്ദര്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാട്ടിൻപുറത്തെ തനിമയും മനോഹാരിതയും ആസ്വദിക്കുവാൻ വിദേശികളടക്കം നിരവധി സഞ്ചാരികളാണ് കേരളത്തിലെ സുന്ദരയിടങ്ങളിലേക്ക് എത്തിച്ചേരുന്നത്. വിദേശീയരെയും സ്വദേശീയരെയും ഒരേപോലെ ‌ ആകർഷിക്കുന്നത് ഹിൽസ്റ്റേഷനുകളും കടൽതീരങ്ങളുമൊക്കെയാണ്. മിക്കവരും ആദ്യം ബീച്ച് ഡെസ്റ്റിനേഷനുകളാണ് തെരഞ്ഞെടുക്കുന്നത്. സൗന്ദര്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാട്ടിൻപുറത്തെ തനിമയും മനോഹാരിതയും ആസ്വദിക്കുവാൻ വിദേശികളടക്കം നിരവധി സഞ്ചാരികളാണ് കേരളത്തിലെ സുന്ദരയിടങ്ങളിലേക്ക് എത്തിച്ചേരുന്നത്. വിദേശീയരെയും സ്വദേശീയരെയും ഒരേപോലെ ‌ ആകർഷിക്കുന്നത് ഹിൽസ്റ്റേഷനുകളും കടൽതീരങ്ങളുമൊക്കെയാണ്. മിക്കവരും ആദ്യം ബീച്ച് ഡെസ്റ്റിനേഷനുകളാണ് തെരഞ്ഞെടുക്കുന്നത്. സൗന്ദര്യം ഒട്ടും കുറയാത്ത കേരളത്തിലെ ചില ബീച്ചുകളെ അറിയാം.

കാപ്പാട് ബീച്ച്

ADVERTISEMENT

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള ബീച്ചുകളിലൊന്നാണ് കാപ്പാട് ബീച്ച്. ചരിത്രപ്രാധാന്യമുള്ള ബ്ലൂ ഫ്‌ളാഗ് സര്‍ട്ടിഫൈഡ് ബീച്ചുകൂടിയാണിത്. വാസ്‌കോഡഗാമ വന്നിറങ്ങിയ തീരമെന്ന നിലയില്‍ മലയാളക്കര മുഴുവന്‍ പ്രസിദ്ധമായ ബീച്ച് ഒരുകാലത്ത് കേരളത്തിന്റെ വാണിജ്യമേഖല മുഴുവന്‍ നിയന്ത്രിച്ചിരുന്ന ഇടമായിരുന്നു.

Dari Suhair/shutterstock

ഈ ബീച്ച് സന്ദര്‍ശിക്കാതെ കോഴിക്കോട് യാത്ര പൂർണമാകില്ല. തീരത്തിന് സമീപത്തായുള്ള പാറകളും ചെറിയ കുന്നുകളും പ്രദേശത്തിന്റെ മനോഹാരിതയ്ക്ക് മാാറ്റുകൂട്ടുന്നു. ബീച്ചിനോട് ചേര്‍ന്ന് നിരവധി ഹോട്ടലുകളും മികച്ച റിസോര്‍ട്ടുകളുമുണ്ട്.

ലൈറ്റ് ഹൗസ് ബീച്ച്

കേരളത്തിലെ ബീച്ചുകളിൽ ഏറ്റവും വികസിതമെന്നു വിശേഷിപ്പിക്കാവുന്ന ബീച്ചാണ് കോവളം. തിരുവനന്തപുരം ജില്ലയിലാണിത് സ്ഥിതി ചെയ്യുന്നത്. കോവളം ബീച്ചിലെ ലൈറ്റ് ഹൗസ് ഇവിടെയെത്തുന്ന സഞ്ചാരികൾക്കു കൗതുകമുണർത്തുന്ന കാഴ്ചയാണ്. ലൈറ്റ്ഹൗസിനു മുകളിൽ നിന്നുമുള്ള ബീച്ചിന്റെ കാഴ്ചകൾ അതിശയിപ്പിക്കുന്നതാണ്, പ്രത്യേകിച്ച് ഉദയാസ്തമയങ്ങൾ. 

Dari suronin/shutterstock
ADVERTISEMENT

ധാരാളം സഞ്ചാരികളെത്തുന്ന വളരെ തിരക്കേറിയ ബീച്ചാണ് കോവളം. ഇന്ത്യയിൽ ഏറ്റവും മികച്ച രീതിയിൽ സർഫിങ് നടത്താൻ കഴിയുന്ന ബീച്ചാണിത്.കൂടാതെ നീന്തല്‍,  പാരാസെയിലിങ്,പാരാഗ്ലൈഡിങ് തുടങ്ങി നിരവധി വിനോദങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

വര്‍ക്കല ബീച്ച് 

ചെമ്മണ്‍നിറത്തിലെ കുന്നുകളാല്‍ അതിരിടുന്ന മനോഹരമായെരു കടല്‍ത്തീരമാണ് വര്‍ക്കല ബീച്ച്. വിദേശത്തെ ബീച്ചുകളില്‍ കാണുന്നപോലെ വോളിബോളടക്കമുള്ള വിനോദങ്ങളും ഇവിടെ സജ്ജമാണ്.  അതുപോലെ സര്‍ഫിങ്ങിനും പേരുകേട്ടതാണ് വര്‍ക്കല ബീച്ച്.

വര്‍ക്കല കടല്‍ത്തീരം പാപനാശം എന്നറിയപ്പെടുന്നു. കടലോരത്തുള്ള ഒരു സ്വാഭാവിക ഉറവയാണ് ഈ കടലിന്‌ പാപനാശം കടല്‍ എന്ന പേരു നേടിക്കൊടുത്തത്. ഈ ഉറവയിലെ വെള്ളത്തിന് ഔഷധ ഗുണമുണ്ടെന്നു കരുതുന്നു. ഈ ഉറവയില്‍ കുളിക്കുന്നത് വര്‍ക്കലയില്‍ പ്രശസ്തമാണ്. 

ADVERTISEMENT

പയ്യാമ്പലം ബീച്ച്

കണ്ണൂരിന്റെ മുഖമുദ്രയാണ് പയ്യാമ്പലം ബീച്ച്. രുചി അനുഭവമാകുന്ന കണ്ണൂരിന്റെ ഏറ്റവും പ്രശസ്തമായ കടൽക്കാഴ്ചയാണിവിടെ. വെളുത്ത മണൽപ്പരപ്പിലെ ശാന്തമായ സായാഹ്നങ്ങള്‍ തേടി ഇവിടേക്കു പ്രായഭേദമന്യേ സഞ്ചാരികളെത്തുന്നു. കുടുംബവുമൊത്ത് സായാഹ്നം ചെലവഴിക്കാനായി ഇവിടെ എത്തുന്നവരും നിരവധിയാണ്. 

Dari Sinadin Shan/shutterstock

പ്രശസ്ത ശിൽപ്പി കാനായി കുഞ്ഞിരാമൻ നിർമിച്ച ‘അമ്മയും കുഞ്ഞും’ എന്ന ശിൽപ്പമാണ് പയ്യാമ്പലത്തിന്റെ ഒരു സവിശേഷത. കടൽ പശ്ചാത്തലത്തിലുള്ള ഈ ശിൽപ്പത്തിന്റെ ദൃശ്യം പയ്യാമ്പലത്തിന്റെ മുഖമുദ്രയാണ്. സഞ്ചാരികൾക്കു വിശ്രമിക്കാനിടമൊരുക്കുന്ന പയ്യാമ്പലം പാർക്ക്, പൂന്തോട്ടം, ‘സ്പോർട്ട് ബൈക്കിങ്’ പോലെയുള്ള കടൽത്തീരത്തെ സാഹസിക വിനോദങ്ങൾ തുടങ്ങി സഞ്ചാരികൾക്കു വേണ്ടതെല്ലാം ഇവിടെയുണ്ട്. അറബിക്കടലിന്റെ കാഴ്ചകൾ ഒരു പറവയെപ്പോലെ ആകാശത്തു നിന്നു കാണാൻ അവസരമൊരുക്കുന്ന പാരാസെയിലിങ് പയ്യാമ്പലത്ത് നിത്യക്കാഴ്ചയാണ്. മതിയായ സുരക്ഷാ സംവിധാനങ്ങളൊരുക്കിയാണ് ഇവിടെ പാരാസെയിലിങ് നടത്തുന്നത്.

ചെറായി ബീച്ച്

എറണാകുളത്തെ ഭംഗിയുള്ള മറ്റൊരു ബീച്ചാണ് ചെറായി. ശക്തി കുറഞ്ഞ തിരമാലകളായതിനാൽ നീന്താനിറങ്ങാമെന്നതാണ് ഗുണം. ഇരുവശത്തും കായൽ നിറഞ്ഞ റോഡിലൂടെ ചെറായിയിലേക്കുള്ള യാത്ര രസകരമായ അനുഭവമാകും. ആഡംബര ഹോട്ടലുകളും താമസ സൗകര്യങ്ങളും ഉള്ളതിനാൽ ധാരാളം വിദേശ സഞ്ചാരികൾ ഇവിടെ എത്തുന്നു. 

വൃത്തിയുള്ള ബീച്ചും വോക്‌വേയും സഞ്ചാരികൾക്ക് ആവേശം പകരും. വേനൽച്ചൂടിന്റെ കടൽച്ചന്തം ചെറായി ബീച്ചിന്റെ ആകർഷണമാണ്. ബീച്ചിനടുത്തു തന്നെ പാർക്കിങ് സൗകര്യമുണ്ട്. റസ്റ്ററന്റുകളിൽ ചെറായി സ്പെഷൽ മീൻ കറിയും കപ്പയും കിട്ടും. കൊച്ചിയിൽ നിന്നു 25 കിലോമീറ്റർ ദൂരെയാണ് ചെറായി. കേരളത്തിന്റെ വടക്കു നിന്നു വരുന്നവർക്ക് കൊടുങ്ങല്ലൂർ – പറവൂർ റൂട്ടിൽ ചെറായിയിലെത്താം.

English Summary: Best Beaches in Kerala