കുട്ടിക്കാനത്തെ കുളിരില്‍, ടെന്‍റിനുള്ളില്‍ പ്രിയനൊപ്പം; ഈ നടിയെ ഓര്‍മയുണ്ടോ?
'ആഗതന്‍' എന്ന സിനിമയിലൂടെ ദിലീപിന്‍റെ സഹോദരിയായി മലയാളികളുടെ മനസ്സിലേക്ക് കുടിയേറിയ താരമാണ് ഷഫ്ന നിസാം. മിനിസ്ക്രീനിലൂടെയും കേരളത്തിലെ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ഷഫ്ന. അഭിനയം പോലെ തന്നെ യാത്രകളെയും പ്രണയിക്കുന്നയാളാണ് താരം. ഷഫ്നയുടെ ഇഷ്ടങ്ങളിലൊന്നാണ് ഭർത്താവ് സജിനോടൊപ്പമുള്ള യാത്രകളാണ്. മഞ്ഞു

'ആഗതന്‍' എന്ന സിനിമയിലൂടെ ദിലീപിന്‍റെ സഹോദരിയായി മലയാളികളുടെ മനസ്സിലേക്ക് കുടിയേറിയ താരമാണ് ഷഫ്ന നിസാം. മിനിസ്ക്രീനിലൂടെയും കേരളത്തിലെ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ഷഫ്ന. അഭിനയം പോലെ തന്നെ യാത്രകളെയും പ്രണയിക്കുന്നയാളാണ് താരം. ഷഫ്നയുടെ ഇഷ്ടങ്ങളിലൊന്നാണ് ഭർത്താവ് സജിനോടൊപ്പമുള്ള യാത്രകളാണ്. മഞ്ഞു മൂടിയ ഇടങ്ങളിലേക്കുള്ള യാത്രകളുടെ നിരവധി ചിത്രങ്ങള്‍ ഷഫ്ന സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.
കുട്ടിക്കാനത്തെ മനോഹാരിത നിറഞ്ഞ ചിത്രങ്ങളാണ് ഏറ്റവും പുതിയതായി ഷഫ്ന പങ്കുവച്ചിട്ടുള്ളത്. ഭര്‍ത്താവ് സജിനൊപ്പം കുട്ടിക്കാനത്തെ കുളിരും മഞ്ഞും ആസ്വദിച്ച് ഇരുവരും ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതും മലമുകളില്‍ കെട്ടിയൊരുക്കിയ ടെന്‍റിനുള്ളില്‍ ഇരിക്കുന്നതുമായ നിരവധി ചിത്രങ്ങള്‍ കാണാം.
കുട്ടിക്കാനത്തെ മനോഹരമായ മലമ്പാതകളിലൂടെ യാത്രയും ക്യാമ്പിങ്ങുമെല്ലാം ഒരുക്കുന്ന 'മലമണ്ട, ദി മൗണ്ടന്‍ ക്യാമ്പ്' എന്ന യാത്രാ കമ്പനിയാണ് ഈ യാത്ര ഒരുക്കിയത്. ഷഫ്നയും ഭര്‍ത്താവും ഓണസദ്യ കഴിക്കുന്ന വിഡിയോ ഇവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനു മുമ്പ് ഹിമാലയന്‍ യാത്രയുടെ ചിത്രങ്ങളും ഷഫ്ന സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു.
മഞ്ഞിലലിഞ്ഞ് കുട്ടിക്കാനം
ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിൽപ്പെട്ട അതിസുന്ദരമായ ഒരു ടൂറിസ്റ്റ് ഗ്രാമമാണ് കുട്ടിക്കാനം. സമുദ്രനിരപ്പിൽ നിന്ന് 1,100 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം, തേയില തോട്ടങ്ങള്‍ക്കും മലനിരകള്‍ക്കും മഞ്ഞും തണുപ്പും നിറഞ്ഞ സുഖകരമായ കാലാവസ്ഥക്കും പേരുകേട്ടതാണ്. ഇതിനു പുറമേ സഞ്ചാരികള്‍ക്ക് കാണാനായി നിരവധി കാഴ്ചകളും നിര്‍മിതികളും ഇവിടെയുണ്ട്.
ശ്രീ മൂലം തിരുനാൾ പണികഴിപ്പിച്ച സമ്മർ പാലസ്, 150 വർഷം പഴക്കമുള്ള ഹോപ്പ് ചർച്ച്, ആശ്ലി ബംഗ്ലാവ്, പാഞ്ചാലിമേട്, അമൃതമല, പീരു മലകൾ, പരുന്തും പാറ, തിരുവിതാംകൂർ രാജവംശത്തിന്റെ ആയുധങ്ങൾ സൂക്ഷിച്ചിരുന്ന തോട്ടാപ്പുര, ബേക്കർ കുന്നുകൾ, വളഞ്ഞങ്ങാനം വെള്ളച്ചാട്ടം, പീർ മുഹമ്മദ് വലിയുല്ലാഹിയുടെ ദർഗ എന്നിവ ഇവിടുത്തെ കാഴ്ചകളില്‍ ചിലതാണ്.
English Summary: Shafna Celebrity Travel Experiences