കോവിഡിനെത്തുടർന്ന് ആളു കയറാതെ അകറ്റി നിർത്തിയ ഹോട്ടലുകളിലേക്കും റസ്റ്ററന്റുകളിലേക്കും ജനം വന്നു തുടങ്ങിയിട്ടേയുള്ളൂ. പലയിടത്തും ഇപ്പോഴും ജനം പൂർണമായ തോതിൽ പുറത്തിറങ്ങാൻ തുടങ്ങിയിട്ടില്ല. വിനോദത്തിന്റെ പ്രധാന കേന്ദ്രമായി തിയറ്ററുകൾ അടഞ്ഞു കിടക്കുന്നു. ലോക്‌ഡൗണിന്റെ മടുപ്പിൽനിന്ന് കേരളം തിരിച്ചു

കോവിഡിനെത്തുടർന്ന് ആളു കയറാതെ അകറ്റി നിർത്തിയ ഹോട്ടലുകളിലേക്കും റസ്റ്ററന്റുകളിലേക്കും ജനം വന്നു തുടങ്ങിയിട്ടേയുള്ളൂ. പലയിടത്തും ഇപ്പോഴും ജനം പൂർണമായ തോതിൽ പുറത്തിറങ്ങാൻ തുടങ്ങിയിട്ടില്ല. വിനോദത്തിന്റെ പ്രധാന കേന്ദ്രമായി തിയറ്ററുകൾ അടഞ്ഞു കിടക്കുന്നു. ലോക്‌ഡൗണിന്റെ മടുപ്പിൽനിന്ന് കേരളം തിരിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡിനെത്തുടർന്ന് ആളു കയറാതെ അകറ്റി നിർത്തിയ ഹോട്ടലുകളിലേക്കും റസ്റ്ററന്റുകളിലേക്കും ജനം വന്നു തുടങ്ങിയിട്ടേയുള്ളൂ. പലയിടത്തും ഇപ്പോഴും ജനം പൂർണമായ തോതിൽ പുറത്തിറങ്ങാൻ തുടങ്ങിയിട്ടില്ല. വിനോദത്തിന്റെ പ്രധാന കേന്ദ്രമായി തിയറ്ററുകൾ അടഞ്ഞു കിടക്കുന്നു. ലോക്‌ഡൗണിന്റെ മടുപ്പിൽനിന്ന് കേരളം തിരിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡിനെത്തുടർന്ന് ആളു കയറാതെ അകറ്റി നിർത്തിയ ഹോട്ടലുകളിലേക്കും റസ്റ്ററന്റുകളിലേക്കും ജനം വന്നു തുടങ്ങിയിട്ടേയുള്ളൂ. പലയിടത്തും ഇപ്പോഴും ജനം പൂർണമായ തോതിൽ പുറത്തിറങ്ങാൻ തുടങ്ങിയിട്ടില്ല. വിനോദത്തിന്റെ പ്രധാന കേന്ദ്രമായ തിയറ്ററുകൾ അടഞ്ഞു കിടക്കുന്നു. ലോക്‌ഡൗണിന്റെ മടുപ്പിൽനിന്ന് കേരളം തിരിച്ചു വരവിന്റെ പാതയിലേക്കു വരികയാണെന്നാണു സൂചനകൾ. അതിനു നാന്ദി കുറിച്ച് വിനോദസഞ്ചാര കേന്ദ്രങ്ങളും ഓരോന്നായി തുറക്കുന്നു. കോവിഡ്‌കാലത്തിനിപ്പുറം കേരളത്തിൽ ടൂറിസത്തിന്റെ ഭാവി എന്താകും? ഇടതു സർക്കാരിന്റെ തുടർ ഭരണത്തിൽ ടൂറിസം മന്ത്രി സ്ഥാനത്തേക്കെത്തിയ മുഹമ്മദ് റിയാസിന് സ്വപ്നങ്ങളേറെയുണ്ട്. അവയെല്ലാം വളരെ വേഗത്തിൽ യാഥാർഥ്യമാക്കുകയും ചെയ്യുന്നു അദ്ദേഹം. ലോക ടൂറിസം ദിനത്തിൽ ‘മനോരമ ഓൺലൈനി’നോടു മനസ്സു തുറക്കുകയാണ് ടൂറിസം മന്ത്രി...

∙ കോവിഡ് കാലത്തു കേരളത്തിലെ ടൂറിസം രംഗം നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെയാണ്? അവ പരിഹരിക്കാൻ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുക?

ADVERTISEMENT

കേരളത്തിലെ ടൂറിസം മേഖലയിലെ ഇപ്പോഴുള്ള പ്രധാന വെല്ലുവിളി കോവിഡ് തീര്‍ത്ത പ്രതിസന്ധിയെ മറികടക്കുക എന്നതാണ്. അതിനെ സഹായിക്കുന്ന ചില പദ്ധതികള്‍ നടപ്പാക്കി കഴിഞ്ഞു. ‘സുരക്ഷിത കേരളം സുരക്ഷിത ടൂറിസം’ എന്ന സന്ദേശം ലോകത്തിനു നല്‍കുക വഴി ടൂറിസം മേഖലയുടെ ആത്മവിശ്വാസം ഉയര്‍ത്താനായിരുന്നു ശ്രമം. നൂറു ശതമാനം വാക്സിനേറ്റഡ് ഡെസ്റ്റിനേഷനുകൾ എന്ന ആശയം ഇവിടെയാണ് ഉയര്‍ന്നു വന്നത്. ആദ്യം വയനാട്ടിലെ വൈത്തിരിയില്‍ നടപ്പാക്കാന്‍ തീരുമാനിച്ചു. ആരോഗ്യ വകുപ്പ് കൂടെ നിന്നു, സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഈ ആശയത്തിനൊപ്പം നിന്നു. രാജ്യത്തു തന്നെ നൂറു ശതമാനം ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ച ഡെസ്റ്റിനേഷനായി വൈത്തിരി മാറി. ഇപ്പോള്‍ വയനാട് ജില്ല തന്നെ ആ തരത്തിലേക്ക് ഉയര്‍ന്നു.

ഒരു അണ്‍ എക്സ്പ്ലോര്‍ഡ് ഡെസ്റ്റിനേഷന്‍ എന്നതു കൊണ്ട് മാത്രമല്ല വയനാടിനെ തിരഞ്ഞെടുത്തത്. തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്ന ജില്ലയാണ് വയനാട്. കോവിഡ് വ്യാപകമായതോടെ ‘വർക്കേഷൻ’ എന്ന കൺസപ്റ്റ് വ്യാപകമാവുകയും ചെയ്യുന്നു. അതിനുള്ള സാധ്യത ഉപയോഗിക്കാനാണ് ശ്രമിച്ചത്. വയനാട്ടില്‍ ഇത് നടപ്പാക്കിയത് ഗുണം ചെയ്തു എന്നാണ് സഞ്ചാരികളുടെ വരവ് സൂചിപ്പിക്കുന്നത്. വയനാട്ടില്‍ തുടങ്ങിയത് മറ്റ് ഡെസ്റ്റിനേഷനുകളിലേക്കും വ്യാപിപ്പിച്ചു കഴിഞ്ഞു.

∙ കോവിഡാനന്തരം എന്തൊക്കെ മാറ്റങ്ങൾക്കാണ് പ്രഥമ പരിഗണന നൽകുക? മേഖലയുടെ ആത്മവിശ്വാസം വർധിപ്പിക്കാൻ എന്തു ചെയ്യും?

കോവിഡാനന്തരം എന്നു നമ്മള്‍ വിശേഷിപ്പിക്കുന്നത് ശരിയല്ല. അടച്ചിടലില്‍ നിന്നും തുറക്കലിലേക്ക് നീങ്ങിയപ്പോള്‍ തന്നെ നമ്മള്‍ ടൂറിസം മേഖലയും തുറന്നുകഴിഞ്ഞു. ഇപ്പോഴും കോവി‍ഡ് സാഹചര്യം നിലനില്‍ക്കുന്നുണ്ട്. അത്തരം സാഹചര്യത്തില്‍ സുരക്ഷിതമായ ടൂറിസം എന്നതാണ് ലക്ഷ്യം. പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. അതിലൊന്നാണ് കാരവന്‍ ടൂറിസം. കാരവനില്‍ നമ്മുടെ ഡെസ്റ്റിനേഷനുകളില്‍ എത്താനാകുന്ന പദ്ധതി. പുതിയ ടൂറിസം കേന്ദ്രങ്ങള്‍ പരിചയപ്പെടുത്താനുളള സാധ്യതയാണ് അത് തുറന്നിടുന്നത്.
ടൂറിസം മേഖലയ്ക്കാകെ അത് ഉണര്‍വ് നല്‍കും.

ADVERTISEMENT

അഗ്രി ടൂറിസത്തിന്റെ സാധ്യത മനസ്സിലാക്കി അത് പ്രയോജനപ്പെടുത്താന്‍ ഫാം ടൂറിസം നെറ്റ്‌വര്‍ക്ക് തയ്യാറാവുകയാണ്. പുതിയ മേഖലകളിലേക്ക് കേരള ടൂറിസം വളരുകയാണ്. സാഹിത്യവും കലയും സംസ്ക്കാരവും ചരിത്രവും സമന്വയിക്കുന്ന ലിറ്റററി സര്‍ക്യൂട്ട് പദ്ധതി തയാറാവുകയാണ്. ജൈവവൈവിധ്യത്തെ സംരക്ഷിക്കാനും പഠിക്കാനും കഴിയുന്ന ബയോഡൈവേഴ്സിറ്റി സര്‍ക്യൂട്ടും നടപ്പാക്കാന്‍ പോകുന്നു. നിലവിലുള്ളതില്‍ നിന്നും കുറേക്കൂടി വിശാലമായ മേഖലകളിലേക്കു ടൂറിസത്തെ എത്തിക്കാനാണ് ശ്രമിക്കുന്നത്. അതാണ് ഇത്തരം പദ്ധതികളിലൂടെ ശ്രമിക്കുന്നത്.

∙ ജനങ്ങളെ ഉൾപ്പെടുത്തിയുള്ള പങ്കാളിത്ത ടൂറിസമാണ് ഭാവി. കേരളത്തിൽ ഇതു വ്യാപിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമോ?

ടൂറിസം വികസനത്തിന്റെ അടിസ്ഥാനം തന്നെ ജനകീയ പങ്കാളിത്തമാണ് എന്നതാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാട്. ഓരോ മേഖലയിലും ജനങ്ങളുടെ പങ്കാളിത്തം വേണം. ഉത്തരവാദിത്ത ടൂറിസം മിഷന്‍ ഇക്കാര്യത്തില്‍ ശ്രദ്ധേയമായ പദ്ധതികള്‍ ഇവിടെ ആവിഷ്ക്കരിച്ചു നടപ്പാക്കി കഴിഞ്ഞു. അത് കൂടുതല്‍ മേഖലകളിലേക്കു വ്യാപിപ്പിക്കാനാണ് ശ്രമിക്കുന്നത്. പദ്ധതികള്‍ ആവിഷ്കരിക്കുമ്പോള്‍ ജനകീയ പങ്കാളിത്തം കൂടി ഉറപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്.

കാരവന്‍ ടൂറിസം പദ്ധതിയില്‍ കാരവന്‍ പാര്‍ക്കുകള്‍ നിര്‍മിക്കേണ്ടതുണ്ട്. അത് തുറക്കുന്ന തൊഴില്‍ സാധ്യതയും വലുതാണ്. പ്രാദേശിക രുചി ഭേദങ്ങള്‍, കല, സംസ്ക്കാരം തുടങ്ങിയ പരിചയപ്പെടുത്താനുള്ള സാഹചര്യം ഒരുങ്ങുകയാണ്. യുവജനക്ഷേമ ബോര്‍ഡുമായി ചേര്‍ന്ന് പ്രാദേശികമായി യുവാക്കള്‍ക്കു ‍ പരിശീലനം നല്‍കി ഇത്തരം കേന്ദ്രങ്ങളില്‍ സുരക്ഷ ഉള്‍പ്പെടെ ഉറപ്പാക്കാനാകും. അഗ്രി ടൂറിസത്തില്‍ അഞ്ഞൂറു ഫാം നെറ്റ് വര്‍ക്കാണ് രണ്ടു വര്‍ഷത്തിനകം ലക്ഷ്യമിടുന്നത്. കാര്‍ഷിക- തൊഴില്‍- ടൂറിസം മേഖലകളില്‍ ഒരു പോലെ അത് മാറ്റമുണ്ടാക്കും.

ADVERTISEMENT

∙ ഗ്രാമീണ കലകളുടെയും കാഴ്ചകളുടെയും സാധ്യതകൾ വിദേശികൾക്കു മുന്നിൽ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള സാധ്യതകൾ പരിഗണനയിലുണ്ടോ?

നമ്മുടെ കലകള്‍, കാഴ്ചകള്‍ എല്ലാം വിദേശ സഞ്ചാരികള്‍ക്കു മുന്നില്‍ അവതരിപ്പിക്കാനുള്ള സൗകര്യം വര്‍ധിപ്പിക്കും. സമഗ്രമായ ഒരു കലണ്ടര്‍ നമുക്ക് അവതരിപ്പിക്കാനാകും. അതിനനുസരിച്ച് സഞ്ചാരികളേയും ആകര്‍ഷിക്കാനാകും.

∙ പുതിയ ടൂറിസം ഡെസ്റ്റിനേഷനുകൾ വികസിപ്പിക്കുന്നതിലെ കാഴ്ചപ്പാട് എന്താണ്?

ടൂറിസത്തിന്റെ സാധ്യതകളെ പൂര്‍ണ്ണമായും വികസിപ്പിക്കാന്‍ കേരളത്തിനു കഴിയുക എന്നതിനാണ് പ്രധാന്യം. അണ്‍ എക്സ്പ്ലോർഡ് ആയ നിരവധി ടൂറിസം കേന്ദ്രങ്ങള്‍ ഉണ്ട്. അവയെ പരിചയപ്പെടുത്താന്‍‍ ഉതകും തരത്തില്‍ വികസിപ്പിക്കും. മലബാറിന്റെ ടൂറിസം സാധ്യതകള്‍ ഉപയോഗപ്പെടുത്താനുള്ള വികസനം എന്നത് പ്രകടനപത്രികയിലെ വാഗ്ദാനമാണ്. അത് നടപ്പാക്കും.

പ്രാദേശിക ടൂറിസം കേന്ദ്രങ്ങളുടെ വികസനമാണ് മറ്റൊന്ന്. തദ്ദേശ സ്ഥാപന തലത്തില്‍ ഒരു ടൂറിസം ഡസ്റ്റിനേഷന്‍ എന്നതാണ് ലക്ഷ്യം. അത് കാഴ്ച, സൗന്ദര്യം എന്നതിനെ മാത്രം അടിസ്ഥനപ്പെടുത്തിയത് അല്ല, മറിച്ച് ചരിത്രപരമായ പ്രാധാന്യമുള്ള സ്ഥലങ്ങളുടെ അടക്കം കണ്ടെത്തലും വികസനവുമാണ് ലക്ഷ്യം വയ്ക്കുന്നത്. തദ്ദേശ വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. തദ്ദേശ സ്ഥാപന അധ്യക്ഷൻമാരുമായി സംസാരിക്കുകയാണ്. ആദ്യപടിയായി അഞ്ഞൂറ് പ്രാദേശിക ടൂറിസം കേന്ദ്രങ്ങള്‍ എങ്കിലും ഉണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷ .

∙ ലോക ടൂറിസം വിപണിയിൽ കേരളത്തെ ഉയർത്തിക്കാട്ടാനുള്ള ക്യാംപെയ്നുകൾ, പ്രചാരണരീതികൾ തുടങ്ങിയവയിലെ കാലോചിത മാറ്റം പരിഗണനയിലുണ്ടോ, സമൂഹമാധ്യമങ്ങളിലടക്കം?

തീര്‍ച്ചയായും, ടെക്നോളജിയെ കൂടുതലായി ഉപയോഗിക്കുക തന്നെയാണ് ലക്ഷ്യം. പ്രചാരണ സമ്പ്രദായത്തിലെ മാറ്റം ടൂറിസം മേഖലയിലും ഉണ്ടാകും. പുതിയ സാധ്യതകളെ നിലവില്‍ ഉപയോഗിക്കുന്നുണ്ട്. അത് യഥാസമയങ്ങളില്‍ അപ്‌ഡേറ്റ് ചെയ്യും.

∙ കേരളത്തിലേക്കു അധികം സഞ്ചരിക്കാത്ത രാജ്യക്കാരെ ആകർഷിക്കാൻ എന്തെല്ലാം പദ്ധതികളാണ് മനസിൽ?

ചന്ദ്രനില്‍ പോയാല്‍ അവിടേയും മലയാളിയുടെ ചായക്കട കാണുമെന്ന് നമ്മള്‍ പറയാറില്ലേ. നമ്മുടെ ഏറ്റവും വലിയ സമ്പത്ത് അതുതന്നെയാണ്, വിദേശ രാജ്യങ്ങളിലുള്ള മലയാളികള്‍. അവരാണ് നമ്മുടെ ടൂറിസത്തിന്റെ അംബാസിഡര്‍മാര്‍. കേരളത്തിനു പുറത്തുള്ള മലയാളികളെ യോജിപ്പിക്കുന്ന ലോക കേരളസഭ നിലവിലുണ്ട്. അതിലൂടെ നമ്മുടെ മലയാളി അസോസിയേഷനുകളെ ബന്ധപ്പെട്ട് അവരിലൂടെ ടൂറിസം പ്രചരണം സാധ്യമാക്കുക. അവിടുത്തെ ജനങ്ങളേയും അവിടുത്തെ ഭാഷയും പരിചിതമായ മലയാളികള്‍ക്ക് അവരോട് വേഗത്തില്‍ സംവദിക്കാന്‍ കഴിയും. അതിനെ ഉപയോഗിക്കാനുള്ള ശ്രമമാണ് നടത്തുക. ഓണക്കാലത്ത് ലോകപൂക്കള മത്സരവുമായി ബന്ധപ്പെട്ട് അവരോട് സംസാരിച്ചിരുന്നു. അതിന്റെ തുടര്‍ച്ച ഉണ്ടാകും. അതിനുള്ള പദ്ധതികള്‍ തയാറാക്കി വരുകയാണ്.

∙ ടൂറിസം ജനങ്ങളുടേതാണെന്ന തോന്നൽ ഉണ്ടാക്കാനും പദ്ധതികളുമായി ബന്ധപ്പെട്ട എതിർപ്പ് മറികടക്കാനും എന്തു ചെയ്യാനാകും?

ഒരു ടൂറിസ്റ്റ് കേന്ദ്രം വികസിക്കുക എന്നു പറഞ്ഞാല്‍ ആ നാട്ടിലെ ജനങ്ങളുടെ ദൈനംദിന ജീവിതത്തിലും ആ പുരോഗതി കാണുവാന്‍ സാധിക്കുന്ന സ്ഥിതി ഉണ്ടാവണം . ഏതൊരു ടൂറിസ്റ്റ് കേന്ദ്രത്തിന്റേയും കുതിപ്പ് നാട്ടിലെ ജനങ്ങളുടെ ജീവിതവുമായി കോര്‍ത്തിണക്കുന്ന സ്ഥിതിയിലേക്ക് എത്തിയാല്‍ ഓരോ പദ്ധതിയും എന്റെ പദ്ധതി ആണെന്നുള്ള നിലയില്‍ ജനം ഏറ്റെടുക്കും.ആ നാടിന്റെ ടൂറിസത്തിന്റെ വളര്‍ച്ച ഓരോ പൗരന്റേയും വ്യക്തിപരമായ ഉത്തരവാദിത്തമായി മാറണം. ആ നാടിന്റെ ശുചിത്വം ഉറപ്പു വരുത്തല്‍ ഒരു പൗരന് അവന്റെ ഏറ്റവും വലിയ ഉത്തരവാദിത്തമായി മാറണം. ജനം ടൂറിസത്തിന്റെ വളര്‍ച്ചക്കു വേണ്ടി നാടിന്റെ കാവല്‍ക്കാരായി മാറും. ആ നാടിന്റെ സമാധാനം നിലനിര്‍ത്തല്‍, ശുചിത്വ പരിപാലനം ഇതെല്ലാം ജനം ഏറ്റെടുക്കും. ആ നിലയിലാണ് ടൂറിസത്തിന്റെ വികാസത്തേയും ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ കുതിപ്പിനെ ടൂറിസം വകുപ്പ് കാണുന്നത്.

∙ ടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളെപ്പറ്റി പല പരാതികളും നിലവിലുണ്ട്. ഉദ്ഘാടന സമയത്തിനുശേഷം കുറച്ചുകാലം പരിപാലനം ഉറപ്പാക്കുമെങ്കിലും പിന്നീട് അവഗണനയാണ് സാധാരണ കാണുന്നത്?

തീര്‍ച്ചയായും അഡ്രസ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന പ്രധാന പ്രശ്നമാണത്. പലയിടത്തും പരിപാലനം കാര്യക്ഷമമല്ല. പദ്ധതികള്‍ തയാറാക്കുമ്പോള്‍ അത് ശ്രദ്ധിക്കും. അങ്ങനെ പരിപാലന ചുമതല കൂടി നിശ്ചയിച്ച് പദ്ധതികള്‍ നടപ്പാക്കാന്‍ ശ്രമിക്കും.

∙ കോവിഡ് കാലത്ത് ആഭ്യന്തര ടൂറിസത്തിനുള്ള പ്രാധാന്യം മനസിലാക്കി എന്തൊക്കെ പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്?

കാരവന്‍ ടൂറിസത്തിന്റെയും അഗ്രി ടൂറിസത്തിന്റേയും സാധ്യതകളെ കുറിച്ച് പറഞ്ഞു കഴിഞ്ഞു. തദ്ദേശ സ്ഥാപനതലത്തിലെ ടൂറിസം ഡെസ്റ്റിനേഷന്‍ എന്നതും പ്രാദേശിക –ആഭ്യന്തര ടൂറിസത്തിന്റെ സാധ്യതകളെ വര്‍ധിപ്പിക്കുന്നതാണ്. പുതിയ ഡെസ്റ്റിനേഷനുകള്‍ നല്‍കുന്ന പുതുമയിലൂടെ ആഭ്യന്തര സഞ്ചാരികള്‍ കേരളത്തെ കൂടുതല്‍ അറിയാനെത്തും.

∙ ടൂറിസം രംഗത്തെ മാന്ദ്യം മറികടക്കാൻ പുതിയ പാക്കേജുകൾ പരിഗണനയിലുണ്ടോ?

ബജറ്റില്‍ ഒരു പാക്കേജ് പ്രഖ്യാപിച്ചതാണ്. അത് നടപ്പാക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.

∙ വിദേശസ്ഥലങ്ങളിൽ ജംഗിൾ സഫാരി പോലെയുള്ളവ വളരെ ഫലപ്രദമായി നടപ്പാക്കുന്നുണ്ടല്ലോ? നമ്മുടെ കാടുകളിൽ നിയന്ത്രണങ്ങൾ കടുപ്പമുള്ളതാണെന്ന് യാത്രക്കാരിൽ നിന്ന് പൊതുവേ ഒരു പരാതിയുണ്ട്. അത് ലഘൂകരിക്കാനുള്ള എന്തെങ്കിലും ആലോചനകൾ?

ഫോറസ്റ്റ് ടൂറിസത്തിന്റെ സാധ്യതകളെ കുറിച്ച് ഗൗരവമായ പരിശോധന തന്നെ നടത്തുന്നുണ്ട്. വനം മന്ത്രിയുമായി ഉള്‍പ്പെടെ അക്കാര്യം ചര്‍ച്ച നടത്തിയിട്ടുണ്ട്. വനത്തിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥിതിയ്ക്കു കോട്ടം തട്ടാതെ ഫോറസ്റ്റ് ടൂറിസം നടപ്പാക്കാന്‍ കഴിയും.

∙ ടൂറിസം മേഖലയ്ക്ക് പുത്തൻ മുഖം സമ്മാനിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി നടത്തിയ സംവാദങ്ങൾക്കു ശേഷം എന്തുതോന്നുന്നു. ഒരു മന്ത്രി എന്ന നിലയിൽ ഇത്തരം സംവാദങ്ങൾ സമ്മാനിച്ച ഉൾകാഴ്ച എന്താണ്?

ഇത്തരം സംവാദങ്ങള്‍ നേരത്തെ തന്നെ ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. നമുക്ക് അറിയാത്ത നിരവധി കാര്യങ്ങള്‍ ഉണ്ട്. അവ മനസിലാക്കാനും ഉള്‍ക്കൊള്ളാനും ഇഷ്ടവുമാണ്. എത്ര സമയം വേണമെങ്കിലും അതിനു ചെലവഴിക്കും. മന്ത്രിയായ ശേഷം വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടുതല്‍ പഠിക്കാന്‍ ശ്രമിക്കുന്നു എന്നേ ഉള്ളൂ. ലോകം കാണുന്നവര്‍, മനസിലാക്കുന്നവര്‍ അവരുമായി സംസാരിക്കുമ്പോള്‍ ഓരോ പുതിയ ആശയങ്ങളാണ് ലഭിക്കുന്നത്. അവയില്‍ നടപ്പാക്കാനാകുന്നത് നടപ്പാക്കുകയാണ്. ആ പ്രക്രിയ തുടര്‍ന്നു കൊണ്ടേ ഇരിക്കും.

∙ ജല ടൂറിസത്തിന് അനന്ത സാധ്യതകളുണ്ട്. പാർവതി പുത്തനാർ ശുചീകരണമൊക്കെ അതിന്റെ ഭാഗമായി തുടങ്ങിയതാണെങ്കിലും അനന്തമായി നീണ്ടുപോകുന്ന അവസ്ഥയാണ്. ഇതിന് എന്തെങ്കിലും നടപടിയുണ്ടാകുമോ?

നമ്മുടെ ജലപാത തന്നെ വലിയൊരു ടൂറിസം സാധ്യതയാണ്. അതു പൂര്‍ത്തിയാകുമ്പോള്‍ അതിനോടു ചേര്‍ന്ന മേഖലകളില്‍ ടൂറിസം വികസനം കൂടി വിഭാവനം ചെയ്യുന്നുണ്ട്. നദികളിലേയും കായലുകളിലേയും ടൂറിസം സാധ്യതകളും പരമാവധി ഉപയോഗിക്കും. പലയിടത്തും അഡ്വഞ്ചര്‍ ടൂറിസത്തിനും ജലാശയങ്ങളില്‍ സാധ്യത ഉണ്ട്. അതെല്ലാം മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

∙ ടൂറിസം കേന്ദ്രങ്ങളിൽ സഞ്ചാരികൾക്കു ക്യൂനിൽക്കാതെ മദ്യം വാങ്ങാനുള്ള സംവിധാനം ഏർപ്പെടുത്തുമോ? വിനോദകേന്ദ്രങ്ങളിൽ കൂടുതൽ ആധുനിക ഔട്ട്ലറ്റുകൾ സ്ഥാപിക്കുന്നത് പരിഗണനയിലുണ്ടോ?

അതെല്ലാം എക്സൈസ് വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്.