പഴമയുടെ പുതുമ തേടി തറവാടിന്റെ സൗന്ദര്യം ആസ്വദിക്കുവാനും താമസിക്കുവാനും മിക്കവർക്കും പ്രിയമാണ്. ചരിത്രം കഥപറയുന്ന നിരവധി മനകളും തറവാടുകളും കേരളത്തിലുണ്ട്. സഞ്ചാരികൾക്കും അന്നും ഇന്നും പ്രിയപ്പെട്ടതാണ് തറവാടിന്റെ മനോഹാരിത. തൃശൂർ ജില്ലയിൽ മുല്ലശ്ശേരിയിലുള്ള ക്രിസ്ത്യൻ തറവാടാണ് എടക്കളത്തൂർ

പഴമയുടെ പുതുമ തേടി തറവാടിന്റെ സൗന്ദര്യം ആസ്വദിക്കുവാനും താമസിക്കുവാനും മിക്കവർക്കും പ്രിയമാണ്. ചരിത്രം കഥപറയുന്ന നിരവധി മനകളും തറവാടുകളും കേരളത്തിലുണ്ട്. സഞ്ചാരികൾക്കും അന്നും ഇന്നും പ്രിയപ്പെട്ടതാണ് തറവാടിന്റെ മനോഹാരിത. തൃശൂർ ജില്ലയിൽ മുല്ലശ്ശേരിയിലുള്ള ക്രിസ്ത്യൻ തറവാടാണ് എടക്കളത്തൂർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പഴമയുടെ പുതുമ തേടി തറവാടിന്റെ സൗന്ദര്യം ആസ്വദിക്കുവാനും താമസിക്കുവാനും മിക്കവർക്കും പ്രിയമാണ്. ചരിത്രം കഥപറയുന്ന നിരവധി മനകളും തറവാടുകളും കേരളത്തിലുണ്ട്. സഞ്ചാരികൾക്കും അന്നും ഇന്നും പ്രിയപ്പെട്ടതാണ് തറവാടിന്റെ മനോഹാരിത. തൃശൂർ ജില്ലയിൽ മുല്ലശ്ശേരിയിലുള്ള ക്രിസ്ത്യൻ തറവാടാണ് എടക്കളത്തൂർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 പഴമയുടെ പുതുമ തേടി തറവാടിന്റെ സൗന്ദര്യം ആസ്വദിക്കുവാനും താമസിക്കുവാനും മിക്കവർക്കും പ്രിയമാണ്. ചരിത്രം കഥപറയുന്ന നിരവധി മനകളും തറവാടുകളും കേരളത്തിലുണ്ട്. സഞ്ചാരികൾക്കും അന്നും ഇന്നും പ്രിയപ്പെട്ടതാണ് തറവാടിന്റെ മനോഹാരിത.

തുറന്നിട്ട ജാലകം

തൃശൂർ ജില്ലയിൽ മുല്ലശ്ശേരിയിലുള്ള ക്രിസ്ത്യൻ തറവാടാണ് എടക്കളത്തൂർ ചെങ്ങലായി. ചെങ്ങലായി എന്നത് ദേശപ്പേരാണ്. തറവാട്ടുപേരും കൂടി ചേർന്നതാണ് എടക്കളത്തൂർ ചെങ്ങലായി. ചെങ്ങലായി പാവു പണി കഴിപ്പിച്ച നൂറ് വർഷം പഴക്കമുള്ള തറവാടാണ് ഇത്. ഇരുനിലയും മച്ചോടും കൂടിയ വലിയ നിർമിതിയാണിത്. 

മുകൾ നിലയിലെ വരാന്ത
ADVERTISEMENT

പഴക്കം ചെന്ന വലിയ വീടുകൾ വലിയ ഭൂവുടമകളായ എടക്കളത്തൂർ ചെങ്ങലായി കുടുംബക്കാർക്കുണ്ടായിരുന്നു. മുല്ലശ്ശേരി നല്ല ഇടയൻ ഇടവകയിലെ അംഗങ്ങളാണ് ഈ കുടുംബക്കാർ. ഒരു കാലത്ത് മുല്ലശ്ശേരി പള്ളിക്ക് ചുറ്റുമായി ഈ തറവാട്ടുകാർ താമസിച്ചിരുന്നു. കാലാന്തരത്തിൽ പല ഭൂമികളും കൈമാറ്റം ചെയ്യപ്പെടുകയും  കാലപ്പഴക്കം ചെന്ന പല വീടുകൾ  അടുത്തിടയായി പൊളിച്ചു മാറ്റുകയും ഉണ്ടായി. മണൽപ്പുഴ, മധുക്കര എന്നീ സ്ഥലങ്ങളിൽ നെൽകൃഷിയും കുടുംബസ്വത്തായി ഈ തറവാടിനുണ്ട്.

പഴമയുടെ പുതുമ തേടി

ഓവറയിൽ നിന്നുള്ള ഓവ്

താഴത്തെയും മുകളിലെയും നിലയിലായി വരാന്തകൾ ഉണ്ട്. വരാന്തയിലൂടെ കയറി വന്നാൽ ആദ്യം ഒരു ഇടനാഴിയിലാണ് എത്തുക. ഇടനാഴിക്ക് വലതു വശത്തായാണ് മുകൾ നിലയിലേക്കുള്ള കോണിപ്പടികൾ. ഈ കോണിപ്പടികൾക്ക് വാതിലും ഉണ്ട്. ഇടനാഴിയിൽ നിന്ന് നടയിലെ അകത്തെത്തുന്നു. സാധാരണയായി നടയിലെ അകത്താണ് പ്രധാന കാര്യങ്ങൾ തീരുമാനിക്കുന്നതും പ്രാർഥനകൾ നടത്തുന്നതും. നടയിലെ അകത്തളത്തിന് 'നടേലകം' എന്നാണ് പറയുന്നത്. 

തറവാടിൻ്റെ മുകൾ നിലയും മച്ചും

അകത്തളത്ത് ചുമരിൽ വെട്ടി ഉണ്ടാക്കിയ രൂപക്കൂട് കാണാം. പഴയ കാല വീടുകളിൽ രൂപക്കൂട് കാണാറുണ്ട്. വളരെ ചെറുതായി കല്ലിൽ കൊത്തിയതാണ് ഇൗ കാഴ്ച. ചില സ്ഥലങ്ങളിൽ രൂപക്കൂടിന് ചെറുവാതിലും ഉണ്ടാകും. തിരുക്കുടുംബ രൂപം കൈത്തുന്നലിൽ അലങ്കരിച്ച് നടവാതിലിനു മുകളിലായി വച്ചിട്ടുണ്ട്.

ADVERTISEMENT

കൈത്തുന്നലുകളും ചിത്രപ്പണികളും ചെയ്ത ഇത്തരം രൂപങ്ങൾ പഴയ തറവാടുകളിൽ മാത്രം കണ്ടു വരുന്ന അതിമനോഹരമായ കാഴ്ചയാണ്. ഇവിടുത്തെ മാതാപിതാക്കളുടെ വിവാഹ സമയത്ത് സമ്മാനമായി ലഭിച്ച, റോമിൽനിന്ന് അയച്ച ഒരു പത്രിക ഇന്നും സൂക്ഷിച്ചിട്ടുണ്ട്. 

ചുമരിനോടു ചേർന്ന തൂൺ

തറവാടിന്റെ കാഴ്ചയിലേക്ക്

വെട്ടുകല്ലും കുമ്മായവും ഉപയോഗിച്ചാണ് ഈ തറവാടിന്റെ  നിർമിതി. മുൻവശം മാത്രമാണ് തേച്ചു ചായം പൂശിയിരിക്കുന്നത്. മുകൾ നിലയിലെ ഇരുവശവും പുറകു വശവും തേച്ചുമിനുക്കാത്ത രീതിയിലാണ്. വെട്ടുകല്ലിന്റെ മനോഹാരിത ഇവിടെ കാണുവാൻ സാധിക്കും. മുകൾ നിലയിലെ മൂന്നു മുറികളിൽ ഒന്നിൽ അകത്ത് ഓവറയും ഓവും ഉണ്ട്. കരിങ്കല്ലിന്റെ ഓവ് പുറംഭാഗത്തു നിന്ന് കാണാനാവും. എടക്കളത്തൂർ പാവുവിന്റെ മകൻ പൈലപ്പനും ഭാര്യ മതിലകം ഓലപ്പുറം എലിസബത്തും അവരുടെ പത്തു മക്കളുമാണ് ഇവിടെ താമസിച്ചിരുന്നത്.

രൂപക്കൂട്

തികഞ്ഞ ഗാന്ധിയനായിരുന്നു പൈലപ്പൻ. അദ്ദേഹം നിയമ പണ്ഡിതനുമായിരുന്നു. ഇദ്ദേഹത്തിന്റെ നിയമോപദേശത്തിനായി നാട്ടിലെ പലരും ഇവിടെ എത്തുക പതിവായിരുന്നു. മതിലകം ഓലപ്പുറം കുടുംബത്തിലെ എലിസബത്തിന്റെ സഹോദരൻ  ഡേവിഡ് ( ദാവീദ് ) മികച്ച ബോൾബാഡ്മിന്റൻ കളിക്കാരനായിരുന്നു. പൈലപ്പന്റെയും എലിസബത്തിന്റെയും പത്തു മക്കളിൽ ഒമ്പതാമത്തെ മകനായ  റൂഫസ് മാസ്റ്റർ ഭാര്യ സൈന ടീച്ചറുമാണ് തറവാട് ഇപ്പോൾ നോക്കി നടത്തുന്നത്.

റോമിൽ നിന്നുള്ള പത്രിക
ADVERTISEMENT

വിദ്യഭ്യാസരംഗത്തും കായിക രംഗത്തും തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് റൂഫസ്. പറമ്പന്തളി ക്ഷേത്രത്തിന് സമീപത്ത് മുല്ലശ്ശേരി ഹൈസ്കൂൾ ഗ്രൗണ്ടിൽ നാൽപത് വർഷമായി റൂഫസ് മാസ്റ്റർ കുട്ടികളെ ബോൾ ബാഡ്മിന്റണ്‍ സൗജന്യമായി പരിശീലിപ്പിക്കുന്നു. നിരവധി കുട്ടികൾ ഇവിടെ പഠിച്ച് ദേശീയ തലത്തിലും സ്കൂൾ തലത്തിലും ക്ലബുകളിലും മികച്ച പ്രകടനം കാഴ്ച വച്ചിട്ടുണ്ട്. 

വെട്ടുകല്ലിൻ്റ പണികൾ ചെയ്ത പിൻവശം

തൃശൂർ ജില്ലയിലെ ഏറ്റവും മികച്ച ബോൾബാഡ്മിന്റൻ പരിശീലന സ്ഥാപനവുമാണിത്. 1985 ൽ ഗുരുവായൂർ ശ്രീകൃഷ്ണ കോളജിൽ ബിഎ ഹിസ്റ്ററിക്ക് പഠിക്കുമ്പോൾ കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്ലയറും കൂടിയായിരുന്നു റൂഫസ് മാസ്റ്റർ. ഗുരുവായൂർ ആസ്ഥാനമായുള്ള ബോൾബാഡ്മിന്റൻ അസോസിയേഷൻ സെക്രട്ടറിയായും തൃശൂർ ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നോമിനിയായും റൂഫസ് മാസ്റ്റർ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ജാലക കാഴ്ച

എടക്കളത്തൂർ ചെങ്ങലായി തറവാട്ടിലെ ഓരോ മുറിയും ഇന്ന് ക്ലാസ് മുറികളാണ്. റൂഫസ് മാസ്റ്ററും ഭാര്യ സൈന ടീച്ചറും നിരവധി കുട്ടികൾക്ക്  ഇവിടെ ട്യൂഷൻ എടുക്കുന്നു. മുല്ലശ്ശേരിയിലെ പാരമ്പര്യമുള്ള ക്രിസ്ത്യൻ തറവാടുകളിൽ എടക്കളത്തൂർ ചെങ്ങലായി തറവാട് ഇന്നും പ്രശോഭിച്ചു നിൽക്കുന്നു.

English Summary: Mullasery Edakalathur chengalayi Traditional Christian Architecture