അഷ്ടമുടിക്കായലിലെ വിസ്മയത്തുരുത്ത്; സഞ്ചാരികളുടെ തിരക്കിൽ സാമ്പ്രാണിക്കോടി
കൊല്ലം∙ വിനോദസഞ്ചാരികൾ അനുദിനം വർധിക്കുന്ന, അഷ്ടമുടിക്കായലിന്റെ മധ്യത്തിലെ സാമ്പ്രാണിക്കോടി തുരുത്തിൽ സുരക്ഷാ സംവിധാനങ്ങളും കൂടുതൽ സൗകര്യങ്ങളും ഒരുക്കാൻ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ. സുരക്ഷയ്ക്കു ചുറ്റുവേലി നിർമിക്കുന്നതിനു പുറമേ നിലവിലെ ഫ്ലോട്ടിങ് ബോട്ട് ജെട്ടി തുരുത്തിൽ നിന്നു കുറച്ചുകൂടി

കൊല്ലം∙ വിനോദസഞ്ചാരികൾ അനുദിനം വർധിക്കുന്ന, അഷ്ടമുടിക്കായലിന്റെ മധ്യത്തിലെ സാമ്പ്രാണിക്കോടി തുരുത്തിൽ സുരക്ഷാ സംവിധാനങ്ങളും കൂടുതൽ സൗകര്യങ്ങളും ഒരുക്കാൻ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ. സുരക്ഷയ്ക്കു ചുറ്റുവേലി നിർമിക്കുന്നതിനു പുറമേ നിലവിലെ ഫ്ലോട്ടിങ് ബോട്ട് ജെട്ടി തുരുത്തിൽ നിന്നു കുറച്ചുകൂടി ദൂരത്തേക്കു മാറ്റിയ ശേഷം അവിടെ നിന്നു തുരുത്തിലേക്കു ഫ്ലോട്ടിങ് നടപ്പാത നിർമിക്കും. തീരത്തു വിനോദസഞ്ചാരികൾക്കു താമസിക്കുന്നതിനായി രണ്ടു മുറി നിർമിക്കും.
ശുചിമുറി സൗകര്യം, തുരുത്തിൽ നിന്നു മടങ്ങിയെത്തുന്നവർക്കു നനഞ്ഞ വസ്ത്രം മാറുന്നതിനുള്ള സൗകര്യം, റസ്റ്ററന്റ് നവീകരണം എന്നിവയും ലക്ഷ്യമിടുന്നു. ഇതിന്റെ വിശദമായ പദ്ധതി റിപ്പോർട്ട് തയാറാക്കാൻ നടപടി തുടങ്ങിയതായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി രമ്യ ആർ.കുമാർ പറഞ്ഞു. കണ്ടൽ സംരക്ഷണത്തിനും തുരുത്തിൽ എത്തുന്നവർ ആഴത്തിൽ അകപ്പെടാതിരിക്കുന്നതിനും വേണ്ടിയാണ് ചുറ്റും വേലി നിർമിക്കുന്നത്.
∙ തുരുത്ത്
സാമ്പ്രാണിക്കോടി തീരത്തു നിന്നു 350 മീറ്ററോളം അകലെ അഷ്ടമുടിക്കായലിൽ ഏതാനും വർഷം മുൻപു രൂപം കൊണ്ടതാണു തുരുത്ത്. ദേശീയ ജലപാതയ്ക്കു വേണ്ടി കായലിന്റെ ആഴം കൂട്ടുന്നതിനു ഡ്രജ് ചെയ്ത മണ്ണു കൂട്ടിയിട്ട സ്ഥലമാണ് പിന്നീട് കൂടുതൽ മണ്ണ് അടിഞ്ഞു തുരുത്തായി മാറിയത്. ഇപ്പോൾ 5 ഇനം കണ്ടൽച്ചെടികൾ ഇവിടെയുണ്ട്. ചില മാസങ്ങളിൽ കര നികന്നു വരുമെങ്കിലും മിക്കപ്പോഴും തുരുത്തിൽ മുട്ടിനൊപ്പം വെള്ളമുണ്ടാകും.
∙ തുടക്കം
തുരുത്തിനെ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിനുള്ള സാധ്യത പരിശോധിക്കാൻ നാലുവർഷം മുൻപ് മുൻ ഡിടിപിസി ജീവനക്കാരനും സ്ഥലവാസിയുമായ മെൽവിനെ അന്നത്തെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി സന്തോഷ് കുമാർ ചുമതലപ്പെടുത്തിയിരുന്നു. അദ്ദേഹം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കലക്ടർ, ഡിടിപിസി സെക്രട്ടറി , ടൂറിസം ഡപ്യൂട്ടി ഡയറക്ടർ രാജ്കുമാർ, ഡിടിപിസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എക്സ്. ഏണസ്റ്റ് എന്നിവർ സ്ഥലം സന്ദർശിച്ചു കലക്ടർ എസ്. കാർത്തികേയനു റിപ്പോർട്ട് നൽകി. തുടർന്നു കലക്ടർ സ്ഥലം സന്ദർശിച്ചാണ് ബോട്ടിങ്ങിന് അനുമതി നൽകിയത്. 2018 നവംബർ 30ന് തുരുത്തിലേക്ക് ബോട്ട് സർവീസ് ആരംഭിച്ചു.
∙ തിരക്കേറുന്നു
തുരുത്ത് സന്ദർശിക്കാൻ എത്തുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. അവധി ദിനങ്ങളിൽ 3000 സഞ്ചാരികൾ എത്തുന്നുണ്ട്. മറ്റു ദിവസങ്ങളിലും തിരക്കേറെയാണ്. തുടക്കത്തിൽ ഒരു ബോട്ട് മാത്രമായിരുന്നു. ഇപ്പോൾ ഡിടിപിസിയുടേത് ഉൾപ്പെടെ പതിനാലോളം ബോട്ടുകൾ തുരുത്തിലേക്ക് സർവീസ് നടത്തുന്നുണ്ട്. രാവിലെ 8 മുതൽ 5 വരെയാണ് തുരുത്തിലേക്കു പോകാൻ അനുമതി. വൈകിട്ട് 5.45നു മുൻപു മടങ്ങണം. 100 രൂപയാണ് ഒരാൾക്കുള്ള ബോട്ട് നിരക്ക്. തുരുത്തിനോടു ചേർന്ന് വള്ളത്തിൽ ഊണ്, ലഘു പാനീയങ്ങൾ എന്നിവ ലഭിക്കും.
English Summary: Sambranikodi a paradise in Ashtamudi Lake