100 രൂപയ്ക്ക് കയാക്കിങ് കേരളത്തിൽ, സമൂഹമാധ്യമത്തിൽ വൈറലായി ഇഞ്ചത്തൊട്ടി; വിഡിയോ
ആളുകളുടെ ബഹളം ഇല്ലാത്ത, വളരെ ശാന്തസുന്ദരമായ സ്ഥലമാണോ നിങ്ങൾ തേടുന്നത്? എങ്കിൽ ഇഞ്ചത്തൊട്ടിയുടെ മനോഹാരിതയിലേക്ക് പോകാം. എറണാകുളം കോതമംഗലം നേര്യമംഗലത്തിനടുത്താണ് ഇഞ്ചത്തൊട്ടി തൂക്കുപാലം. സിനിമാ ലൊക്കേഷൻ എന്ന നിലയിലും വെഡിങ് ഫൊട്ടോഗ്രഫിയിലൂടെയും ഷോർട്ട് ഫിലിം ചിത്രീകരണത്തിലൂടെയും സമൂഹമാധ്യമങ്ങളിൽ

ആളുകളുടെ ബഹളം ഇല്ലാത്ത, വളരെ ശാന്തസുന്ദരമായ സ്ഥലമാണോ നിങ്ങൾ തേടുന്നത്? എങ്കിൽ ഇഞ്ചത്തൊട്ടിയുടെ മനോഹാരിതയിലേക്ക് പോകാം. എറണാകുളം കോതമംഗലം നേര്യമംഗലത്തിനടുത്താണ് ഇഞ്ചത്തൊട്ടി തൂക്കുപാലം. സിനിമാ ലൊക്കേഷൻ എന്ന നിലയിലും വെഡിങ് ഫൊട്ടോഗ്രഫിയിലൂടെയും ഷോർട്ട് ഫിലിം ചിത്രീകരണത്തിലൂടെയും സമൂഹമാധ്യമങ്ങളിൽ വൈറലായതാണ് ഇഞ്ചത്തൊട്ടിയും അവിടുത്തെ കാഴ്ചകളും. പെരിയാർ നദിയുടെ തീരത്തുള്ള ഇൗ ചെറിയ ഗ്രാമം ഇന്ന് സഞ്ചാരികളുടെ ഇഷ്ടയിടങ്ങളിലൊന്നാണ്.
കേരളത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലങ്ങളിൽ ഒന്നായ ഇഞ്ചത്തൊട്ടി തൂക്കുപാലവും പെരിയാറിലൂടെയുള്ള കയാക്കിങ്ങുമാണ് ഇവിടുത്തെ പ്രധാന ആകർഷണം. വിനോദസഞ്ചാര കേന്ദ്രമായ ഭൂതത്താൻ കെട്ടും തട്ടേക്കാടും കാണാനെത്തുന്നവരുടെ ഇടത്താവളമായി മാറിക്കഴിഞ്ഞു ഇഞ്ചത്തൊട്ടി തൂക്കുപാലം.
കീരംപാറ പഞ്ചായത്തിലെ ചാരുപ്പാറയിൽനിന്ന് കുട്ടമ്പുഴ പഞ്ചായത്തിലെ ഇഞ്ചത്തൊട്ടിയിലേക്കുള്ള നടപ്പാലമായാണ് ഇൗ തൂക്കുപാലം നിർമിച്ചത്. കേരള സർക്കാർ സ്ഥാപനമായ കേരള ഇലക്ട്രിക്കൽ അലൈഡ് ആൻഡ് എൻജിനീയറിങ് കമ്പനി ലിമിറ്റഡാണ് (KEL) പാലത്തിന്റെ രൂപകല്പനയും നിർമാണവും നടത്തിയത്.
185 മീറ്റർ നീളവും നാല് അടി വീതിയും ജലാശയത്തിൽ നിന്ന് 200 മീറ്ററോളം ഉയരവുമുണ്ട് പാലത്തിന്. നടക്കുമ്പോൾ ആടിയുലയുന്ന പാലം ഇത്തിരി പേടിപ്പെടുത്തുമെങ്കിലും പ്രകൃതിയുടെ മനോഹര കാഴ്ചയ്ക്കു മുന്നിൽ ആ ഭയം ഇല്ലാതാകും. ശരിക്കും സാഹസിക യാത്രയാണെന്നു തന്നെ പറയാം.
പൊളിയാണ് കയാക്കിങ്
പെരിയാർ നദിയിലൂടെയുള്ള കയാക്കിങ്ങാണ് മുഖ്യാകര്‍ഷണം. വന്യതയുടെ കാഴ്ച ആസ്വദിച്ചുള്ള ആ യാത്ര ശരിക്കും അതിശയിപ്പിക്കും. ഗ്രൂപ്പായിട്ടും ഒറ്റയ്ക്കും കയാക്കിങ് നടത്താം. രണ്ടുപേർ കയാക്കിങ് നടത്തുമ്പോൾ കൃത്യമായ നിർദേശങ്ങൾ നൽകാനായി മറ്റൊരു കയാക്കിങ് ബോട്ടിൽ ഗൈഡും ഒപ്പം എത്തും.
മുപ്പതുപേർക്ക് വരെ കയാക്കിങ് നടത്താവുന്ന ബോട്ടുകളുമുണ്ട്. 45 മിനിറ്റ് ദൈര്‍ഘ്യമുള്ള കയാക്കിങ്ങിന് ഒരാൾക്ക് 100 രൂപയാണ് ഇൗടാക്കുന്നത്. ലൈഫ് ജാക്കറ്റടക്കം സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചാണ് കയാക്കിങ് നടത്തുന്നത്. കുറഞ്ഞ ചെലവിൽ ഇവിടെ കൂടുതൽ കാഴ്ചകൾ ആസ്വദിക്കാം.
English Summary:Tourist Attraction Inchathotty Hanging Bridge and Kayaking