ബീച്ചും കായൽക്കാഴ്ചകളും ഗ്രാമീണതയുമാണ് ഇൗ അവധിക്കാല യാത്രാലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നതെങ്കിൽ വണ്ടി കൊല്ലം ജില്ലയിലേക്കു തിരിക്കാം. കടലും കായലും തോടുകളും മലനിരകളും കാടും കാട്ടാറുകളും കൊണ്ടു സമ്പന്നമാണിവിടം. ബീച്ച് പ്രേമികൾക്കായി കൊല്ലം ബീച്ച്, തങ്കശ്ശേരി ബീച്ച്, തിരുമുല്ലവാരം ബീച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബീച്ചും കായൽക്കാഴ്ചകളും ഗ്രാമീണതയുമാണ് ഇൗ അവധിക്കാല യാത്രാലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നതെങ്കിൽ വണ്ടി കൊല്ലം ജില്ലയിലേക്കു തിരിക്കാം. കടലും കായലും തോടുകളും മലനിരകളും കാടും കാട്ടാറുകളും കൊണ്ടു സമ്പന്നമാണിവിടം. ബീച്ച് പ്രേമികൾക്കായി കൊല്ലം ബീച്ച്, തങ്കശ്ശേരി ബീച്ച്, തിരുമുല്ലവാരം ബീച്ച് എന്നിവയുമുണ്ട്. കൊല്ലം കണ്ടാൽ ഇല്ലം വേണ്ടെന്ന ചൊല്ല് പോലും എത്രയോ കാലങ്ങൾക്കു മുമ്പുണ്ടായതാണ്. അപ്പോൾ അത്രയും കാലങ്ങൾക്കു മുൻപു തന്നെ സാമൂഹികമായി ഏറെ ഉയർന്ന ഒരിടം തന്നെയായിരുന്നു കൊല്ലം എന്ന് നിസ്സംശയം പറയാം. 

കായലിനും കടൽത്തീരങ്ങൾക്കും മത്സ്യങ്ങൾക്കും പേരുകേട്ട ഈ നഗരം കാഴ്ചകൾക്കു മാത്രമല്ല ഭക്ഷണത്തിന്റെ കാര്യത്തിലും ഏറെ മുന്നില‌ാണ്.

ADVERTISEMENT

ഗ്രാമീണഭംഗി കണ്ടു കൈത്തോടുകളിൽക്കൂടി വള്ളത്തിലൊരു യാത്ര ആസ്വദിക്കണമെങ്കിൽ നേരേ മൺറോതുരുത്തിലേക്കു വച്ചുപിടിച്ചോളൂ. ആയിരത്തോളം ചെറുതോടുകളാൽ സമ്പന്നമായ എട്ടു തുരുത്തുകൾ ചേർന്നതാണിത്. പച്ചപ്പിന്റെ ദൃശ്യവിസ്മയവും അപൂർവയിനം പക്ഷിക്കൂട്ടങ്ങളുടെ ആവാസവ്യവസ്ഥയുമാണ് ഇവിടുത്തെ പ്രത്യേകത. 

ഇവിടെ എത്തുന്ന സഞ്ചാരികളെ കാത്ത് നിരവധി ഹോംസ്റ്റേകളുമുണ്ട്. ഗ്രാമീണ ഭംഗി ആസ്വദിച്ചുകൊണ്ട് താമസിക്കാം. കൊല്ലം – അഞ്ചാലുംമൂട്– പെരുമൺ– മൺറോതുരുത്ത് (പെരുമണിൽനിന്നു മൺറോതുരുത്തിലേക്ക് ജങ്കാർ യാത്രയാണ്).

മീനും ഞണ്ടും പിടിക്കാം, കക്കയും ചിപ്പിയും പെറുക്കാം

പ്രകൃതി അതിന്റെ ചന്തം നിറച്ചു വച്ച് സഞ്ചാരികളെ മാടി വിളിക്കുന്നൊരു കടവുണ്ട് അഷ്ടമുടിക്കയലോരത്ത്. ഈ കടവിൽനിന്ന് നോക്കിയാൽ കാണുന്ന ദൂരത്ത് കണ്ടലുകൾ നിറഞ്ഞൊരു തുരുത്തുമുണ്ട്. അഷ്ടമുടിക്കായലിന്റെ തെക്കേ അറ്റത്താണ് സാമ്പ്രാണിക്കൊടി. ബോട്ടിൽ കയറി രണ്ടേക്കറോളം വരുന്ന ഈ തുരുത്തിലെത്തിയാൽ മുട്ടറ്റം വെള്ളത്തിൽ ചുറ്റിയടിക്കാം. സമൃദ്ധമായ കണ്ടൽക്കാടുകളാൽ ചുറ്റപ്പെട്ട ജലപാതകളുടെ മനോഹരമായ കാഴ്ചയാണിവിടം. മീനും ഞണ്ടും പിടിക്കാം, കക്കയും ചിപ്പിയും പെറുക്കാം. പ്രകൃതിയുടെ ചന്തം കൊണ്ടു വിനോദസഞ്ചാരികളെ അതിശയിപ്പിക്കുന്ന തീരമാണ് സാമ്പ്രാണിക്കൊടി. 

Image from shutterstock
ADVERTISEMENT

കാവനാട് ബോട്ട് ജെട്ടിയിൽനിന്ന് ജലഗതാഗത വകുപ്പിന്റെ ബോട്ട് മാർഗം നേരേ സാമ്പ്രാണിക്കടവിലെത്താം. റോഡ് മാർഗമാണെങ്കിൽ ബൈപാസിലെ കടവൂർ സിഗ്നലിൽനിന്ന് ഇടത്തേക്ക് തിരിഞ്ഞ് അഞ്ചാലുംമൂട്ടിലെത്തി പ്രാക്കുളം വഴി കടവിലെത്താം.

കൊല്ലം ബീച്ച്‌

ബീച്ച് പ്രേമികളുടെ ഇഷ്ടയിടങ്ങളിലൊന്നാണ് കൊല്ലം ബീച്ച്‌. നഗരത്തിന്റ ഹൃദയഭാഗത്തുനിന്നു രണ്ട്‌ കിലോമീറ്റര്‍ അകലെ കൊച്ചുപുളിമൂടിലാണ്‌ മനോഹരമായ ബീച്ച്. കൊല്ലത്തെ ഏറ്റവും പ്രസിദ്ധമായ ഉല്ലാസകേന്ദ്രങ്ങളില്‍ ഒന്നാണ്‌ കൊല്ലം ബീച്ച്‌. സായാഹ്നങ്ങളില്‍ ബീച്ചില്‍ തിരക്കൊഴിയില്ല. അവധിദിവസങ്ങളില്‍ കുട്ടികളുമായെത്തുന്ന കുടുംബങ്ങളും സുഹൃത്തുക്കളുടെ സംഘവുമെല്ലാം ബീച്ചിലെ വര്‍ണക്കാഴ്ചകളാണ്.

Image from shutterstock

മറ്റു പ്രധാന ആകര്‍ഷണങ്ങൾ

ADVERTISEMENT

ഡച്ച് ക്വയിലോൺ, തിരുമുല്ലവാരം ബീച്ച്, കൊല്ലം ബീച്ച്,  പാലരുവി വെള്ളച്ചാട്ടം, പറവൂർ, പുനലൂർ, തെന്മല, മയ്യനാട്, മാൻ പാർക്ക്, തേവള്ളി കൊട്ടാരം, ബ്രിട്ടിഷ് റസിഡൻസി, ചവറ, ജടായുപാറ, തങ്കശ്ശേരി, രാമേശ്വര ക്ഷേത്രം, ശാസ്താംകോട്ട, ഓച്ചിറ ക്ഷേത്രം,മുനൂർ ദ്വീപ്, നീണ്ടകര തുറമുഖം.

അടുത്തുള്ള വിമാനത്താവളം:  തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം.

English Summary: Best Places To Visit in Kollam

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT