കാണാൻ ഏറെ ഭംഗിയുള്ള പുതിയ സ്ഥലങ്ങളിലേക്ക് യാത്ര തിരിക്കാനാണ് സഞ്ചാരികൾക്ക് പ്രിയം. കേരളത്തില്‍ തന്നെ ആരുടെയും കണ്ണിൽപ്പെടാതെ ഒളിഞ്ഞിരിക്കുന്ന നിരവധി ഇടങ്ങളുണ്ട്. സമൂഹമാധ്യമത്തിലൂടെയാണ് ആ സ്ഥലങ്ങളുടെ മനോഹാരിത തിരിച്ചറിയുന്നത്. പ്രകൃതിയുടെ സൗന്ദര്യത്തിന് മോടികൂട്ടുന്ന ഇടമാണ് മുതുകോരമല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാണാൻ ഏറെ ഭംഗിയുള്ള പുതിയ സ്ഥലങ്ങളിലേക്ക് യാത്ര തിരിക്കാനാണ് സഞ്ചാരികൾക്ക് പ്രിയം. കേരളത്തില്‍ തന്നെ ആരുടെയും കണ്ണിൽപ്പെടാതെ ഒളിഞ്ഞിരിക്കുന്ന നിരവധി ഇടങ്ങളുണ്ട്. സമൂഹമാധ്യമത്തിലൂടെയാണ് ആ സ്ഥലങ്ങളുടെ മനോഹാരിത തിരിച്ചറിയുന്നത്. പ്രകൃതിയുടെ സൗന്ദര്യത്തിന് മോടികൂട്ടുന്ന ഇടമാണ് മുതുകോരമല. മീശപ്പുലിമലയെ വെല്ലുന്ന കാഴ്ചകളാണു പ്രകൃതി ഇവിടെ ഒരുക്കിയിരിക്കുന്നത്. 

വിഡിയോയിലൂടെയും ചിത്രങ്ങളിലൂടെയും കാഴ്ചക്കാരെ കൊതിപ്പിക്കുന്ന ഇവിടേയ്ക്ക് യാത്രാപ്രേമികളുടെ ഒഴുക്കാണ്. കോട്ടയം ജില്ലയില്‍ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ കൈപ്പള്ളിയിൽ നിന്നും ചെങ്കുത്തായ കയറ്റം കയറി മുകളിലെത്തിയാൽ മുതുകോരമലയായി. വാഗമൺ മലനിരകൾക്കു സമാന്തരമായി ഉയർന്നു നിൽക്കുന്ന മലമ്പ്രദേശമാണ് മുതുകോരമല. കൈപ്പള്ളിയിൽ നിന്നും 3 കിലോമീറ്റർ ഓഫ്‌ റോഡ് യാത്രയാണ്. തുടർന്നു കാഴ്ചകൾ കണ്ടു നടക്കണം. സാഹസികയാത്രികർക്ക് ഇഷ്ടമാകും ഇവിടം.

ADVERTISEMENT

ഇൗ യാത്ര ശ്രദ്ധിക്കാം

വളരെ അപകടം പിടിച്ചതാണ് മുതുകോരമലയുടെ താഴ്‌വാരം. ആയിരക്കണക്കിന് അടി താഴ്ചയുള്ള ചെങ്കുത്തായ കൊക്കയാണ്. അതുകൊണ്ടു തന്നെ പാറയുടെ മുകളിലെ നിൽപ് സാഹസികത നിറഞ്ഞതാണ്. എപ്പോഴും വീശിയടിക്കുന്ന തണുത്ത കാറ്റ് ഈ അപകട സാഹചര്യത്തെ കുറച്ചുകൂടി ബുദ്ധിമുട്ടിലാക്കും. എങ്കിലും ചുറ്റിലും നിറഞ്ഞു നിൽക്കുന്ന കോടയുടെ ആവരണവും മിന്നി മറയുന്ന  മേഘങ്ങളും വിദൂര ദൃശ്യങ്ങളുമൊക്കെ മുതുകോരമലയെ സ്വർഗതുല്യമാക്കും.

Image from akhil sasidharan
ADVERTISEMENT

കോട്ടയം ജില്ലയിലെ മീശപ്പുലിമല എന്ന് നിസംശയം മുതുകോരമലയെ വിളിക്കാം.സാധാരണ മലനിരകളിൽ നിന്നു മുതുകോരമലയെ വ്യത്യസ്തമാക്കുന്നത് മലയുടെ മുകൾത്തട്ടിലെ കാഴ്ചയാണ്. കോതപ്പുല്ലും പാറക്കൂട്ടങ്ങളും ചെറിയ കുറ്റിച്ചെടികളും മരങ്ങളും നിറഞ്ഞ വനമേഖല ഏതാണ്ട് മൂന്നു കിലോമീറ്റർ നീളത്തിൽ വിസ്തരിച്ചു കിടക്കുകയാണ്. 

ഒരാൾ പൊക്കത്തിൽ ഉയർന്നു നിൽക്കുന്ന പോതപ്പുല്ലുകൾ വകഞ്ഞുമാറ്റി മുകളിലെത്തിയാൽ പ്രകൃതി ഒരുക്കിയ മനോഹര കാഴ്ച ആസ്വദിക്കാം. 4 ദിക്കുകളും കാണാവുന്ന പാറക്കെട്ടിനു മുകളിൽ നിന്നാൽ 4 ജില്ലകളിലേക്കും കണ്ണെത്തും. മഴക്കാലത്ത് കോടമഞ്ഞ് പുതച്ചു നിൽക്കുന്ന മലനിരകൾ കണ്ണുകൾക്ക് വിരുന്നിനൊപ്പം ശരീരത്തിന് തണുപ്പും പകരും.

ADVERTISEMENT

English Summary: Trekking to Muthukora Hills Kottayam