കോടമഞ്ഞും കാടും; ഇത് മലബാറിലെ ഗവി
തിരക്കും വേനല്‍ചൂടും മടുപ്പിക്കുന്നുവോ? കോടമഞ്ഞും കാടും കാട്ടരുവിയുമൊക്കെയായി കക്കാടംപൊയില്‍ നിങ്ങളെ കാത്തിരിക്കുന്നു. സവിശേഷമായ കാലാവസ്ഥയാണ് മലബാറിലെ ഗവിയെന്നും മലബാറിലെ ഊട്ടിയെന്നുമൊക്കെയുള്ള വിശേഷണങ്ങള്‍ കക്കാടംപൊയിലിന് ലഭിച്ചതിന് പിന്നില്‍. കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പഞ്ചായത്തിലും മലപ്പുറം

തിരക്കും വേനല്‍ചൂടും മടുപ്പിക്കുന്നുവോ? കോടമഞ്ഞും കാടും കാട്ടരുവിയുമൊക്കെയായി കക്കാടംപൊയില്‍ നിങ്ങളെ കാത്തിരിക്കുന്നു. സവിശേഷമായ കാലാവസ്ഥയാണ് മലബാറിലെ ഗവിയെന്നും മലബാറിലെ ഊട്ടിയെന്നുമൊക്കെയുള്ള വിശേഷണങ്ങള്‍ കക്കാടംപൊയിലിന് ലഭിച്ചതിന് പിന്നില്‍. കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പഞ്ചായത്തിലും മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ചാലിയാര്‍ പഞ്ചായത്തിലുമായാണ് കക്കാടംപൊയില്‍ പരന്നുകിടക്കുന്നത്.
പ്രധാന ടൂറിസ്റ്റ് ആകര്‍ഷണങ്ങള്‍
കോഴിപ്പാറ വെള്ളച്ചാട്ടവും പഴശ്ശി ഗുഹയുമാണ് കക്കാടംപൊയിലിലെ പ്രധാന ടൂറിസ്റ്റ് ആകര്‍ഷണങ്ങള്‍. ഫാം ടൂറിസം പ്രായോഗികമാക്കിയ നിരവധി കര്‍ഷകരും കക്കാടംപൊയില്‍ എന്ന മലയോര ഗ്രാമത്തിലുണ്ട്. അടക്ക, കാപ്പി, കൊക്കോ, കുരുമുളക്, ഏത്തപ്പഴം, വാനില, തെങ്ങ് തുടങ്ങി പല വിധ കൃഷികള്‍ ഇവിടെയുണ്ട്. പ്രധാനവരുമാനമാര്‍ഗം കൃഷിയാണെങ്കിലും ടൂറിസം ഇവിടെ അതിവേഗത്തില്‍ വളരുന്നുണ്ട്. വാരാന്ത്യങ്ങളില്‍ ഇവിടേക്ക് ഒഴുകിയെത്തുന്ന സഞ്ചാരികള്‍ തന്നെയാണ് കക്കാടംപൊയിലിന്റെ ടൂറിസം സാധ്യതകള്‍ വര്‍ധിപ്പിക്കുന്നത്.
വൈവിധ്യമാര്‍ന്ന പഴങ്ങള്‍ കൃഷിചെയ്ത് തങ്ങളുടെ ഫാമുകളിലൂടെ പഴങ്ങളായും ജ്യൂസുകളായും ഇവരില്‍ പലരും വില്‍പന നടത്തുകയും ചെയ്യുന്നു. കോഴിപ്പാറയിലെ ഇക്കോഷോപ്പില്‍ വനസംരക്ഷണ സമിതി അംഗങ്ങള്‍ ശേഖരിക്കുന്ന വനവിഭവങ്ങളും ലഭിക്കും. പ്രാക്തന ഗോത്രവിഭാഗങ്ങളായ ചോലനായ്ക്കരുടെ കോളനിയും കക്കാടംപൊയിലിനോട് ചേര്‍ന്നുണ്ട്.
കോഴിപ്പാറ വെള്ളച്ചാട്ടം
കക്കാടംപൊയിലില്‍ നിന്നും മൂന്നു കിലോമീറ്റര്‍ മാത്രം അകലെയാണ് കോഴിപ്പാറ വെള്ളച്ചാട്ടം. കാടിന്റെ വന്യതയും സൗന്ദര്യവും കുളിര്‍മയുമെല്ലാമുള്ള വെള്ളച്ചാട്ടമാണ് കോഴിപ്പാറ. തെളിനീരു പോലെയുള്ള വെള്ളം തട്ടുതട്ടായുള്ള പാറകളിലൂടെ അതിവേഗത്തില്‍ പതഞ്ഞൊഴുകുന്നു. അടുത്തെത്തിയാല്‍ ഈ വെള്ളച്ചാട്ടത്തിന്റെ ശബ്ദം മറ്റെല്ലാറ്റിനേക്കാളും ഉയരത്തില്‍ സഞ്ചാരികളെ വന്നു മൂടും. വഴുക്കുന്ന പാറകള്‍ നിറഞ്ഞതിനാല്‍ സഞ്ചാരികള്‍ക്ക് വേണ്ടി കൈവരികളും ഇവിടെ പണിതിട്ടുണ്ട്. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ചര വരെയാണ് കോഴിപ്പാറ വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം.
വനയാത്രകളും മലകയറ്റവും ഇഷ്ടപ്പെടുന്ന സാഹസികര്‍ക്ക് പറ്റിയ ഇടമാണ് കോഴിപ്പാറ വെള്ളച്ചാട്ടം. ഗൈഡുമാരുടേയും പ്രദേശവാസികളുടേയും മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും യാത്രികര്‍ അനുസരിക്കുന്നത് അപകട സാധ്യതകള്‍ കുറക്കും. കുറുവന്‍ നദിയിലാണ് കോഴിപ്പാറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.
പഴശ്ശി ഗുഹ
കക്കാടംപൊയിലില്‍ നിന്നും നാല് കിലോമീറ്റര്‍ ദൂരെയുള്ള നായാടം പൊയിലിലാണ് പഴശ്ശി ഗുഹ. കാട്ടിലൂടെ രണ്ട് കിലോമീറ്റര്‍ നടന്നുവേണം ഇവിടെയെത്താന്‍. വയനാട്ടില്‍ നിന്നും പഴശ്ശി രാജ നിലമ്പൂരിലേക്ക് പോകുന്നതിനിടെ വിശ്രമിച്ച സ്ഥലമാണിതെന്നാണ് കരുതപ്പെടുന്നത്. ബ്രിട്ടീഷുകാരുമായുള്ള യുദ്ധത്തിനിടെ ഒളിസങ്കേതമായും പഴശ്ശി ഈ ഗുഹ ഉപയോഗിച്ചിട്ടുണ്ട്.
എത്തിച്ചേരാന്‍
കോഴിക്കോടു നിന്ന് 50 കിലോമീറ്ററും നിലമ്പൂരു നിന്നും 24 കിലോമീറ്ററുമാണ് കക്കാടം പൊയിലിലേക്കുള്ള ദൂരം. ഷൊര്‍ണൂരില്‍ നിന്നും നിലമ്പൂര്‍ വരെ ദിവസേന പാസഞ്ചര്‍ ട്രെയിനും ഉണ്ട്. കോഴിക്കോട്, തിരുവമ്പാടി, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നും കക്കാടംപൊയിലിലേക്ക് കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തുന്നുണ്ട്.
നിലമ്പൂരില്‍ നിന്നും അകമ്പാടം വഴിയാണ് കക്കാടംപൊയിലിലേക്ക് എത്താനാവുക. ഈ വഴിയിലാണ് ആഢ്യന്‍പാറ വെള്ളച്ചാട്ടവും ഓംകുരിശ് പാറയും. കോഴിക്കോടുനിന്ന് തിരുവമ്പാടി കൂടരഞ്ഞി വഴി മല കയറി വരുമ്പോള്‍ തന്നെ വഴിയില്‍ ധാരാളം വെള്ളച്ചാട്ടങ്ങളും അരുവികളും കാണാം.
English Summary: Places to visit in Kakkadampoyil