വരിക്കാശ്ശേരി മനയില്‍ നിന്നും ചിത്രം പങ്കുവച്ച് സിനിമാതാരം നൂറിന്‍ ഷെരീഫ്. മനയില്‍ നിന്നും പുറത്തേക്ക് നോക്കി ചിരിച്ചു കൊണ്ടു നില്‍ക്കുന്ന നൂറിനെ ചിത്രത്തില്‍ കാണാം. “ഹാര്‍മണിയുള്ള, സമ്മര്‍ദ്ദമില്ലാത്ത സമാധാനപരമായ ജീവിതം, അതാണ്‌ ഏറ്റവും എളുപ്പം” ചിത്രത്തോടൊപ്പം നൂറിന്‍ ഇങ്ങനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വരിക്കാശ്ശേരി മനയില്‍ നിന്നും ചിത്രം പങ്കുവച്ച് സിനിമാതാരം നൂറിന്‍ ഷെരീഫ്. മനയില്‍ നിന്നും പുറത്തേക്ക് നോക്കി ചിരിച്ചു കൊണ്ടു നില്‍ക്കുന്ന നൂറിനെ ചിത്രത്തില്‍ കാണാം.“ഹാര്‍മണിയുള്ള, സമ്മര്‍ദ്ദമില്ലാത്ത സമാധാനപരമായ ജീവിതം, അതാണ്‌ ഏറ്റവും എളുപ്പം” ചിത്രത്തോടൊപ്പം നൂറിന്‍ ഇങ്ങനെ കുറിച്ചിട്ടുണ്ട്.

ADVERTISEMENT

വരിക്കുമഞ്ചേരി മന എന്ന വരിക്കാശ്ശേരി മന

പാലക്കാട് ജില്ലയിൽ ഒറ്റപ്പാലത്തിനു സമീപം മനിശ്ശേരിയിലാണ് വരിക്കുമഞ്ചേരി മന എന്ന വരിക്കാശ്ശേരി മന സ്ഥിതിചെയ്യുന്നത്. ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കകാലത്ത് നിര്‍മിച്ച ഈ മന ഇന്നും ഗാംഭീര്യം ഒട്ടും ചോരാതെ നിലനില്‍ക്കുന്നു.

കലക്കകണ്ടത്തൂർ കുടുംബത്തിന് സാമൂതിരി സമ്മാനമായി നൽകിയ സ്ഥലത്താണ് മന നിര്‍മ്മിച്ചത്. ആറേക്കര്‍ പറമ്പില്‍ . മൂന്നു നിലകളുള്ള നാലുകെട്ട് കേരളീയ വാസ്തുവിദ്യാ പ്രകാരമാണ് നിർമിച്ചിരിക്കുന്നത്. രണ്ടു പത്തായപ്പുരകൾ, കളപ്പുര, വിശാലമായ പൂമുഖം, കുളം, പടിപ്പുര മാളിക തുടങ്ങിയവയെല്ലാം മനയിലുണ്ട്.

കൊത്തുപണികള്‍ നിറഞ്ഞ തൂണുകളാണ് മനയുടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്. വിശാലമായ മുറികളും നടുമുറ്റവും അകത്തളങ്ങളും ചുവർചിത്രങ്ങളും, ശിൽപ്പവേലകളുമെല്ലാം കാഴ്ചക്കാരെ മറ്റേതോ നൂറ്റാണ്ടിലേക്ക് കൂട്ടിക്കൊണ്ടുപോകും. പഴമയുടെ മാധുര്യം പേറി വീശിയെത്തുന്ന ഇവിടുത്തെ കാറ്റിനു മറ്റെങ്ങും കിട്ടാത്ത ഒരു കുളിര്‍മ്മയുണ്ട്.

ADVERTISEMENT

മനയുടെ മുറ്റത്ത് നിറഞ്ഞാടിയ കഥകള്‍

മംഗലശ്ശേരി നീലകണ്ഠന്‍റെ തറവാട്. അതാണ് മലയാളികളെ സംബന്ധിച്ചിടത്തോളം വരിക്കാശ്ശേരി മന. ഏകദേശം എൺപതോളം മലയാള സിനിമകളും കൂടാതെ നിരവധി അന്യഭാഷാ ചിത്രങ്ങളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ടെങ്കിലും നീലകണ്‌ഠനായി മോഹന്‍ലാല്‍ നിറഞ്ഞാടിയ ദേവാസുരമെന്ന സിനിമയിലൂടെയാണ് ഈ മന മലയാളികള്‍ക്ക് പലപ്പോഴും ഓര്‍ത്തെടുക്കാനാവുക.

തീർത്ഥം എന്ന ചിത്രമാണ് വരിക്കാശ്ശേരി മനയിൽ ആദ്യമായി ചിത്രീകരിച്ചത്. പിന്നീട് ആറാം തമ്പുരാൻ, നരസിംഹം, ചന്ദ്രോത്സവം, രാവണപ്രഭു, രാപ്പകൽ, വല്യേട്ടൻ, ബസ് കണ്ടക്ടർ. ദ്രോണ, മാടമ്പി, സിംഹാസനം, മി. ഫ്രോഡ്, സിംഹാസനം തുടങ്ങിയ പ്രശസ്ത ചിത്രങ്ങളും ഇവിടെ നിന്നും ചിത്രീകരിച്ചു. ഏകദേശം 150 ൽ അധികം ചിത്രങ്ങൾക്ക് ഇവിടം ലൊക്കേഷനായി. ഇതുകൊണ്ടൊക്കെത്തന്നെ ‘മലയാള സിനിമയുടെ തറവാട്’ എന്ന ഓമനപ്പേരും മനയ്ക്കുണ്ട്.

മന സന്ദര്‍ശിക്കാന്‍

ADVERTISEMENT

പാലക്കാട് നിന്നും 35 കിലോമീറ്റർ ദൂരമുണ്ട് വരിക്കാശ്ശേരി മനയിലേക്ക്‌. പാലക്കാട് ഒറ്റപ്പാലം - ഷൊർണൂർ റോഡിൽ, ഒറ്റപ്പാലം കഴിഞ്ഞ് ഷൊർണൂർ ഭാഗത്തേക്ക് അൽപ്പം കൂടി മുന്നോട്ടുപോയാൽ മന സ്ഥിതിചെയ്യുന്ന മനിശ്ശേരിയിലെത്തും. അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഒരു കിലോമീറ്റർ പോയാൽ വലതുവശത്തായി മന കാണാം. 

സിനിമാ ഷൂട്ടിങ്ങ് ഉള്ള ദിവസങ്ങള്‍ ഒഴിച്ച് എല്ലാ ദിവസവും രാവിലെ 9.30 മുതൽ വൈകിട്ട് 5 മണി വരെ സന്ദര്‍ശകര്‍ക്ക് ഇവിടേക്ക് പ്രവേശനമുണ്ട്. 

English Summary: Noorin Shereef Shares pictures from Varikkasseri Mana