ജര്‍മനിയിലെ ബെര്‍ലിന്‍ മതിലിനരികില്‍ നിന്നും മനോഹരമായ ചിത്രങ്ങളുമായി ആരാധകര്‍ക്ക് മുന്നില്‍ എത്തിയിരിക്കുകയാണ് ബോളിവുഡ് സുന്ദരി ജാന്‍വി കപൂര്‍.’ഹലോ ബെര്‍ലിന്‍’ എന്ന അടിക്കുറിപ്പോടെ, ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഫോട്ടോകളില്‍ ഫ്ലോറല്‍ ഫ്രോക്കില്‍ അതിമനോഹരിയായി മതിലിനരികില്‍ നില്‍ക്കുന്ന ജാന്‍വിയെ

ജര്‍മനിയിലെ ബെര്‍ലിന്‍ മതിലിനരികില്‍ നിന്നും മനോഹരമായ ചിത്രങ്ങളുമായി ആരാധകര്‍ക്ക് മുന്നില്‍ എത്തിയിരിക്കുകയാണ് ബോളിവുഡ് സുന്ദരി ജാന്‍വി കപൂര്‍.’ഹലോ ബെര്‍ലിന്‍’ എന്ന അടിക്കുറിപ്പോടെ, ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഫോട്ടോകളില്‍ ഫ്ലോറല്‍ ഫ്രോക്കില്‍ അതിമനോഹരിയായി മതിലിനരികില്‍ നില്‍ക്കുന്ന ജാന്‍വിയെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജര്‍മനിയിലെ ബെര്‍ലിന്‍ മതിലിനരികില്‍ നിന്നും മനോഹരമായ ചിത്രങ്ങളുമായി ആരാധകര്‍ക്ക് മുന്നില്‍ എത്തിയിരിക്കുകയാണ് ബോളിവുഡ് സുന്ദരി ജാന്‍വി കപൂര്‍.’ഹലോ ബെര്‍ലിന്‍’ എന്ന അടിക്കുറിപ്പോടെ, ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഫോട്ടോകളില്‍ ഫ്ലോറല്‍ ഫ്രോക്കില്‍ അതിമനോഹരിയായി മതിലിനരികില്‍ നില്‍ക്കുന്ന ജാന്‍വിയെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജര്‍മനിയിലെ ബെര്‍ലിന്‍ മതിലിനരികില്‍ നിന്നും മനോഹരമായ ചിത്രങ്ങളുമായി ആരാധകര്‍ക്ക് മുന്നില്‍ എത്തിയിരിക്കുകയാണ് ബോളിവുഡ് സുന്ദരി ജാന്‍വി കപൂര്‍.’ഹലോ ബെര്‍ലിന്‍’ എന്ന അടിക്കുറിപ്പോടെ, ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഫോട്ടോകളില്‍ ഫ്ലോറല്‍ ഫ്രോക്കില്‍ അതിമനോഹരിയായി മതിലിനരികില്‍ നില്‍ക്കുന്ന ജാന്‍വിയെ കാണാം.

പശ്ചിമ ജർമനിയും പൂര്‍വ ജര്‍മനിയും തമ്മിലുള്ള ശീതയുദ്ധത്തിന്‍റെ ഫലമായി ഉടലെടുത്ത അഭയാർഥിപ്രവാഹം തടയുന്നതിനായി 1961 ആഗസ്റ്റിൽ പൂർ‌വജർമ്മനിയിലെ കമ്യൂണിസ്റ്റ് സർക്കാർ പണിതീര്‍ത്തതാണ് ബെര്‍ലിന്‍ മതില്‍. 1961 ആഗസ്റ്റ് 13- നായിരുന്നു ലോകപ്രശസ്തമായ ബർലിൻ മതിൽ നിർമ്മിക്കപ്പെട്ടത്. നിര്‍മ്മിക്കുന്ന സമയത്ത്, ഏകദേശം 155 കിലോമീറ്റർ നീളമുണ്ടായിരുന്നു ഈ മതിലിന്‌. കൂടാതെ, 116 നിരീക്ഷണ ടവറുകളും ഇരുപതോളം ബങ്കറുകളും ഉണ്ടായിരുന്നു.

ADVERTISEMENT

1990 കളിൽ കിഴക്കൻ യൂറോപ്പിൽ കമ്യൂണിസത്തിനുണ്ടായ തളർച്ച ബെർലിൻ മതിലിന്‍റെയും അവസാനത്തിലേക്ക് വഴിതെളിച്ചു. കമ്യൂണിസ്റ്റ് ഭരണം തകർന്നതുമൂലമുണ്ടായ ജനകീയമുന്നേറ്റത്തെ തുടർന്ന് 1989 നവംബർ ഒൻപതിന്‌ ജനക്കൂട്ടം ബർലിൻ മതിൽ പൊളിച്ചുനീക്കി. ഒരു നഗരത്തിന്‍റെയും ഒരു രാജ്യത്തിന്‍റെയും ഭൗതികവും പ്രത്യയശാസ്ത്രപരവുമായ ശീതയുദ്ധ വിഭജനങ്ങളുടെ ഓർമ്മപ്പെടുത്തലായി ഇന്നും ഇതിന്‍റെ അവശിഷ്ടങ്ങള്‍ ബെര്‍ലിനില്‍ അവശേഷിക്കുന്നു. ജര്‍മനിയില്‍ എത്തുന്ന ഏതൊരു സഞ്ചാരിയുടെയും ആദ്യചോയ്സ് ബെര്‍ലിന്‍ മതില്‍ കാണുക എന്നതുതന്നെയാണ്.

സഞ്ചാരികള്‍ക്കായി മതിലിനെക്കുറിച്ച് ഇംഗ്ലീഷ് ഭാഷയില്‍ വിവരിച്ചുകൊടുക്കുന്ന നിരവധി ഗൈഡുകളെ ഇവിടെ കാണാം.  ഇപ്പോൾ ബെർലിനിൽ അവശേഷിക്കുന്നതിലും കൂടുതൽ ഈ മതിലിന്‍റെ ഭാഗങ്ങൾ ലോകത്തിന്‍റെ പല ഭാഗത്തേക്കും ആളുകൾ കടത്തിക്കൊണ്ടു പോയിട്ടുണ്ടത്രെ.

ADVERTISEMENT

1.3 കിലോമീറ്റർ നീളമുള്ളതും ലോകത്തിലെ ഏറ്റവും നീളമേറിയ ഓപ്പൺ എയർ ഗാലറിയുമായ ഈസ്റ്റ് സൈഡ് ഗാലറിയാണ് ഇവിടുത്തെ പ്രധാനപ്പെട്ട കാഴ്ചകളില്‍ ഒന്ന്. വര്‍ണ്ണാഭമായ 100- ലധികം ചുവർച്ചിത്രങ്ങൾ ഭിത്തിയില്‍ വരച്ചത് ഇവിടെ കാണാം. 21 രാജ്യങ്ങളിൽ നിന്നുള്ള 118 കലാകാരന്മാർ ചേര്‍ന്ന് വരച്ച ഈ മതില്‍, ജര്‍മനിയുടെ പുനരൈക്യത്തിലേക്ക് നയിച്ചതും തുടർന്നുള്ളതുമായ സംഭവങ്ങളുടെ ദൃശ്യ വ്യാഖ്യാനങ്ങൾ ഉള്‍ക്കൊള്ളുന്നു.

നിദേർകിർച്നർസ്ട്രാബെ എന്ന സ്ഥലത്തിലുള്ള 'ട്രോപോഗ്രാഫി ഓഫ് ടെറർ' എന്ന മ്യൂസിയവും കൗതുകകരമാണ്. ഒരു നാലുമണിക്കൂര്‍ കൊണ്ട് മതിലിന്‍റെ മുഴുവന്‍ ഭാഗങ്ങളും ചുറ്റിനടന്നു കാണാം. ജർമനിയുടെ തലസ്ഥാനമാണ്‌ ബെർലിൻ. കൂടാതെ ജർമനിയിലെ ഏറ്റവും വലിയ പട്ടണം കൂടിയാണിത്. നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ബെർലിനിൽ, ബെര്‍ലിന്‍ മതില്‍ കൂടാതെ ചരിത്രസ്മാരകങ്ങൾ വേറെയുമുണ്ട്. 

ADVERTISEMENT

ബ്രാൻഡൻബർഗ് കവാടം, ചാൾട്ടൺബർഗ് കൊട്ടാരം, ബെർലിൻ കതീഡ്രൽ, അഞ്ച് മ്യൂസിയങ്ങളുടെ സമുച്ചയമായ മ്യൂസിയം ദ്വീപ്, പെർഗമൺ മ്യൂസിയം, ട്രാബി മ്യൂസിയം, മാർക്സ്-എംഗൽസ് ചത്വരം, ഹോളോകോസ്റ് സ്മാരകം ശീതയുദ്ധകാലത്തു കിഴക്കൻ പ്രവിശ്യക്കും പടിഞ്ഞാറൻ പ്രവിശ്യക്കും ഇടയിൽ അതിര് കടക്കാനുള്ള സ്ഥലമായിരുന്ന ചെക്ക്പോയിന്‍റ് ചാർളി, ലോകമഹായുദ്ധങ്ങളിൽ ബലിയാടായവരുടെയും സ്വേച്ഛാധിപത്യ പ്രവൃത്തികളുടെയും സ്മാരകമായി അറിയപ്പെടുന്ന നുവെ വെച്ചേ, നിരവധി ജൂതസ്മാരകങ്ങൾ എന്നിവ ഇവയിൽ ചിലതാണ്. 

ബെബെൽപ്ലാറ്സിലെ 'ബുക്ക് ബെർണിങ് ' സ്മാരകം ആണ് മറ്റൊരു പ്രധാനപ്പെട്ട ആകര്‍ഷണം. 1933 മെയ് മാസം നാസി അനുകൂലികളായ വിദ്യാർത്ഥികൾ ഏകദേശം 20000 ത്തോളം പുസ്തകങ്ങൾ കത്തിച്ചു ചാമ്പലാക്കി. അതിന്‍റെ സ്മരണയ്ക്കായി 1995 മാർച്ച് 20 ന് ഇസ്രായേൽ കലാകാരനായ മിച്ച ഉൽമാൻ ആണ് ഈ സ്മാരകം രൂപകല്‌പന ചെയ്തത്. പുസ്തകങ്ങള്‍ ഇല്ലാത്ത അനേകം പുസ്തകത്തട്ടുകള്‍ ആണ് ഇവിടുത്തെ കാഴ്ച. സ്പ്രീ, ഹോവൽ നദികള്‍ക്കരികില്‍ സ്ഥിതിചെയ്യുന്ന ഈ നഗരം ചരിത്രത്തിലേക്കുള്ള വിശാലമായ വാതയനമാണ് സഞ്ചാരികള്‍ക്ക് മുന്നില്‍ തുറന്നിടുന്നത്.

English Summary: Janhvi Kapoor Shares travel pictures from Berlin

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT