അതിസുന്ദര സായാഹ്നക്കാഴ്ച, ആരെയും ആകര്ഷിക്കും ഇൗ ടൂറിസ്റ്റ് സ്പോട്ട്
അതിസുന്ദരമായ സാഹായ്നക്കാഴ്ചകളൊരുക്കി തരുന്ന ടൂറിസ്റ്റ് സ്പോട്ടാണ് വൈക്കം. ചരിത്രവും പ്രകൃതിസൗന്ദര്യവുംഇടകലരുന്ന ‘അഴിമുഖ’മാണു വൈക്കം എന്നു പറയാം. മനോഹരമായ അസ്തമയക്കാഴ്ചയൊരുക്കി ആരെയും മോഹിപ്പിക്കുന്ന സുന്ദരിയായി അണിഞ്ഞൊരുങ്ങിയിരിക്കുകയാണ് വൈക്കം ബീച്ച്. ബീച്ചിന്റെ സവിശേഷതകളിലൊന്ന് വഴിയോര

അതിസുന്ദരമായ സാഹായ്നക്കാഴ്ചകളൊരുക്കി തരുന്ന ടൂറിസ്റ്റ് സ്പോട്ടാണ് വൈക്കം. ചരിത്രവും പ്രകൃതിസൗന്ദര്യവുംഇടകലരുന്ന ‘അഴിമുഖ’മാണു വൈക്കം എന്നു പറയാം. മനോഹരമായ അസ്തമയക്കാഴ്ചയൊരുക്കി ആരെയും മോഹിപ്പിക്കുന്ന സുന്ദരിയായി അണിഞ്ഞൊരുങ്ങിയിരിക്കുകയാണ് വൈക്കം ബീച്ച്.
ബീച്ചിന്റെ സവിശേഷതകളിലൊന്ന് വഴിയോര ശിൽപങ്ങളാണ്. ലളിതകല അക്കാദമിയാണ് ഈ സത്യഗ്രഹസ്മൃതി ഉദ്യാനം ഒരുക്കിയിരിക്കുന്നത്.
ശിൽപ നിർമാണത്തോടെയാണ് ബീച്ചിൽ തിരക്കേറിയത്. മറുനാട്ടിൽ നിന്നുപോലും നിരവധി പേരാണ് ദിവസവും ഇവിടെ എത്തുന്നത്.
വൈക്കം ബോട്ട്ജെട്ടിക്ക് സമീപമാണ് ബീച്ച്. അതുകൊണ്ട് ബോട്ട് യാത്ര നടത്താൻ താൽപര്യമുള്ളവർക്ക് വൈക്കം-തവണക്കടവ് റൂട്ടിൽ ഒരു ബോട്ട്‌യാത്രയുമാകാം.
കോട്ടയത്തുനിന്നും കൊച്ചിയിൽനിന്നും ആലപ്പുഴയിൽനിന്നും വൈക്കത്തേക്കുള്ള വഴികൾ പോലും മനോഹരമാണ്. കോട്ടയത്തുനിന്നു വരുമ്പോൾ കുമരകത്തിന്റെ കായൽക്കാഴ്ചകളും ആലപ്പുഴയിൽനിന്നുള്ളവർക്ക് തണ്ണീർമുക്കം ബണ്ടിന്റെവിശാലതയും ആസ്വദിച്ചുപോരാം. മുറിഞ്ഞപുഴയുടെ തെളിമയാണു കൊച്ചിയിൽനിന്നു വൈക്കത്തേക്കു വരുന്നവരെ ആനന്ദിപ്പിക്കുക.
വൈക്കം മഹാദേവക്ഷേത്രത്തിനു ചുറ്റുമാണ് ഈ കൊച്ചുപട്ടണം. ഇപ്പോഴും പട്ടണത്തിന്റെ ഹൃദയം വൈക്കം ക്ഷേത്രമാണ്. തന്നെയെങ്കിലും സഞ്ചാരികൾ വൈക്കം ക്ഷേത്രം കാണുന്നതിനു മുൻപ് എത്തേണ്ടത് ഇണ്ടംതുരുത്തി മനയിലാണ്.
വൈക്കത്തുനിന്നു ബോട്ടുമാർഗം സഞ്ചരിക്കുന്നതും ആനന്ദകരമാണ്. ചെലവു കുറഞ്ഞ് കായൽയാത്ര ആസ്വദിക്കണമെങ്കിൽ ഈ യാത്രാബോട്ടുകളിലേറിപ്പോകാം. തിരികെ ഇതേ ബോട്ടുകളിൽ വൈക്കത്തു വന്നിറങ്ങാം.
English Summary: Lakeside beach of Vaikom