പ്രകൃതിയുടെ സുന്ദരകാഴ്ചകള്‍ കണ്ടുള്ള യാത്ര ഏത് സഞ്ചാരിയെയും സന്തോഷിപ്പിക്കും. പ്രിയപ്പെട്ടവരോടൊത്ത് ദീർഘദൂരം ഡ്രൈവ് ചെയ്തുള്ള അത്തരം യാത്രകൾ ഇഷ്ടപ്പെടാത്തവരുണ്ടോ? ഇതാ കേരളത്തിലെ മികച്ച അഞ്ചു സുന്ദരപാതകൾ താണ്ടി യാത്ര തിരിക്കാം. നിലമ്പൂർ– നാടുകാണി നീലഗിരിയുടെ തോഴിയായ നിലമ്പൂരിൽനിന്നു

പ്രകൃതിയുടെ സുന്ദരകാഴ്ചകള്‍ കണ്ടുള്ള യാത്ര ഏത് സഞ്ചാരിയെയും സന്തോഷിപ്പിക്കും. പ്രിയപ്പെട്ടവരോടൊത്ത് ദീർഘദൂരം ഡ്രൈവ് ചെയ്തുള്ള അത്തരം യാത്രകൾ ഇഷ്ടപ്പെടാത്തവരുണ്ടോ? ഇതാ കേരളത്തിലെ മികച്ച അഞ്ചു സുന്ദരപാതകൾ താണ്ടി യാത്ര തിരിക്കാം. നിലമ്പൂർ– നാടുകാണി നീലഗിരിയുടെ തോഴിയായ നിലമ്പൂരിൽനിന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രകൃതിയുടെ സുന്ദരകാഴ്ചകള്‍ കണ്ടുള്ള യാത്ര ഏത് സഞ്ചാരിയെയും സന്തോഷിപ്പിക്കും. പ്രിയപ്പെട്ടവരോടൊത്ത് ദീർഘദൂരം ഡ്രൈവ് ചെയ്തുള്ള അത്തരം യാത്രകൾ ഇഷ്ടപ്പെടാത്തവരുണ്ടോ? ഇതാ കേരളത്തിലെ മികച്ച അഞ്ചു സുന്ദരപാതകൾ താണ്ടി യാത്ര തിരിക്കാം. നിലമ്പൂർ– നാടുകാണി നീലഗിരിയുടെ തോഴിയായ നിലമ്പൂരിൽനിന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രകൃതിയുടെ സുന്ദരകാഴ്ചകള്‍ കണ്ടുള്ള യാത്ര ഏത് സഞ്ചാരിയെയും സന്തോഷിപ്പിക്കും. പ്രിയപ്പെട്ടവരോടൊത്ത് ദീർഘദൂരം ഡ്രൈവ് ചെയ്തുള്ള അത്തരം യാത്രകൾ ഇഷ്ടപ്പെടാത്തവരുണ്ടോ?  ഇതാ കേരളത്തിലെ മികച്ച അഞ്ചു സുന്ദരപാതകൾ താണ്ടി യാത്ര തിരിക്കാം.

നിലമ്പൂർ – നാടുകാണി

ADVERTISEMENT

നീലഗിരിയുടെ തോഴിയായ നിലമ്പൂരിൽനിന്നു തമിഴ്നാട് അതിർത്തിയായ നാടുകാണിയിലേക്കുള്ള പാത കേരളത്തിലെ ഏറ്റവും സുന്ദരമായ ചുരങ്ങളിലൊന്നാണ്. നിലിമ്പപുരം എന്നു ലോപിച്ചാണ് നിലമ്പൂരായത് എന്നു കഥയുണ്ട്. മുളകളുടെ പുരം എന്നാണർഥം. ചുരത്തിനിരുപുറവും മുളകൾ നിറഞ്ഞിരിക്കുന്നു. ചുരം കയറുക എന്നത് ഒന്നു റിലാക്സ് ചെയ്യുക എന്നതിന്റെ പര്യായമാണ് നിലമ്പൂരുകാർക്ക്. യാത്ര വടപുറത്തുനിന്നു തുടങ്ങണം. മരങ്ങൾ പന്തലുതീർക്കുന്ന കൊനോലീസ് പ്ലോട്ട് കഴിഞ്ഞ്  നിലമ്പൂർ – ചന്തക്കുന്ന് – ചുങ്കത്തറ – എടക്കര – വഴിക്കടവ് വഴി മുകളിലേക്കു കയറണം.

Nadukani landscape. Sharon vijay/shutterstock

റബറൈസ്ഡ് റോഡിൽ കാറിലോ ബൈക്കിലോ ഇരുന്ന് മുളത്തലപ്പുകൾ പാടുന്ന സംഗീതം കേട്ട്, ഇടയ്ക്കു പ്രത്യക്ഷപ്പെടുന്ന ആനകളെ കണ്ടില്ലെന്നു നടിച്ച് നാൽപ്പതു കിലോമീറ്റർ താണ്ടണം. വ്യൂപോയിന്റുകളിൽ  നിർത്തി അങ്ങുതാഴെ മരുതയുടെയും മറ്റും താഴ്‌വാരങ്ങളിൽ മഞ്ഞുമൂടുന്നതും മലകളെ സൂര്യൻ മുത്തമിടുന്നതും ആസ്വദിക്കണം. അടുത്തുള്ള മറ്റു സ്ഥലങ്ങൾ: ഊട്ടി, ഗൂഡല്ലൂർ, ദേവർഷോല, മൈസൂർ, ബന്ദിപ്പൂർ ദേശീയോദ്യാനം.

ചാലക്കുടി–വാഴച്ചാൽ റൂട്ട്

വാഹനപ്രേമികളും വനപ്രേമികളും ഒരിക്കലെങ്കിലും യാത്ര ചെയ്തിട്ടുണ്ടായിരിക്കും ചാലക്കുടി മുതൽ വാഴച്ചാൽ വരെ. കേരള വിനോദസഞ്ചാരത്തിന്റെ കൊടിക്കൂറയായ ആതിരപ്പിള്ളി വെള്ളച്ചാട്ടം ഈ യാത്രയുടെ പ്രധാന ആകർഷണമാണ്. പക്ഷേ, നമ്മെ കൂടുതൽ ഉത്സാഹഭരിതരാക്കുക നന്നായി പരിപാലിക്കപ്പെടുന്ന സുന്ദരൻ കാട്ടുപാതയാണ്. വളവുകളും മറ്റും താരതമ്യേന കുറവാണ്. എസി ഓഫ് ആക്കുക, കാടിന്റെ ബ്ലോവറിനെ അനുഭവിക്കുക. വാഹനം നിർത്തുമ്പോൾ എല്ലാ ഗ്ലാസുകളും പൊക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. കാരണം കുരങ്ങൻമാരുടെ വാഹനപരിശോധന കർശനമാണിവിടെ.

ADVERTISEMENT

മൂന്നാർ – വട്ടവട യാത്ര

മൂന്നാർ എന്നു കേട്ടാലേ തണുപ്പു കാലിലെത്തും. വട്ടവടയിലേക്കൊരു ഡ്രൈവ് നടത്തിയാൽ ആ കുളിര് കരളിലുമെത്തും. പാമ്പാടുംചോല എന്ന ദേശീയോദ്യാനത്തെ അനുഭവിച്ച്, റോഡിനു തൊട്ടരുകിൽ മേയുന്ന കാട്ടുപോത്തുകളെ കണ്ട് കേരളത്തിന്റെ ശീതകാലകൃഷിയിടമായ വട്ടവടയിലെത്താം. വേഗം ഒട്ടും േവണ്ട. കാഴ്ചകൾ ഏറെയുണ്ട്, വന്യമൃഗങ്ങൾ എപ്പോഴും റോഡ് ക്രോസ് ചെയ്യാം. ശാന്തമായ പാതകളും തലയാട്ടുന്ന തേയിലത്തലപ്പുകളും കണ്ടുള്ള യാത്ര ആരെയും ഒന്നു ചിൽഡ് ആക്കും.

vattavada. Libin Kallada Photography/shutterstock

വഴിക്കാഴ്ചകൾ–

പാമ്പാടുംചോല ദേശിയോദ്യാനം– കേരളത്തിലെ ഏറ്റവും ചെറിയ നാഷനൽ പാർക്ക്. ടോപ് സ്റ്റേഷൻ– മൂന്നാറിന്റെ ഉയരക്കാഴ്ചാമുനമ്പ്. പണ്ട് ബ്രിട്ടീഷുകാരുടെ റോപ് വേയുടെ അവശിഷ്ടങ്ങൾ കാണാം. വട്ടവട–കേരളത്തിന്റെ ശീതകാല പച്ചക്കറിക്കൃഷിയുള്ള സ്ഥലം. ആപ്പിളും മറ്റും വിളയുന്നിടം. മാട്ടുപ്പെട്ടി,കുണ്ടള ഡാമുകൾ– മാട്ടുപ്പെട്ടിയിലെ പുൽമേട്ടിൽ സദാസമയവും ആനക്കൂട്ടങ്ങളെ കാണാം. 

ADVERTISEMENT

മുട്ടം –കുടയത്തൂർ–വാഗമൺ

ഓർ‍ഡിനറി സിനിമയിൽ പച്ചപ്പിനിടയിലൂടെ വളഞ്ഞുപുളഞ്ഞുപോകുന്നൊരു വഴിയുണ്ട്. അത് ഗവിയിൽ അല്ല. അധികമാരും സഞ്ചരിക്കാത്ത മുട്ടം–കാഞ്ഞാർ–വാഗമൺ റൂട്ട് ആണത്. മൊട്ടക്കുന്നുകൾക്കു മുകളിലൂടെയും ഇടയിലൂടെയും വളഞ്ഞുപുളഞ്ഞൊഴുകുന്ന ചെറുവഴിയിൽ മിക്കവാറും നിങ്ങൾ മാത്രമേ കാണുകയുള്ളൂ. വഴി ചെറുതും ചെറുഗട്ടറുകൾ ഉള്ളതുമാണെങ്കിലും മിനുറ്റുകൾക്കുള്ളിൽ മാഞ്ഞും തെളിഞ്ഞും കളിക്കുന്ന മഞ്ഞും പച്ചപ്പുൽമേടുകളും ഈ റൂട്ടിനെ കേരളത്തിന്റെ മികച്ച ഡ്രൈവബിൾ റോഡ് ആക്കുന്നു. അങ്ങോട്ടുപോകുമ്പോൾ വലത്തുവശത്ത് ഇല്ലിക്കൽക്കല്ലിന്റെ വിദൂരദൃശ്യം കിട്ടും. ലക്ഷ്യസ്ഥാനമെത്തുമ്പോൾ വാഗമണ്ണിന്റെ മൊട്ടക്കുന്നുകളും മനം കുളിർപ്പിക്കാനുണ്ട്.

സന്ദർശിക്കാവുന്ന മറ്റിടങ്ങൾ– ഇല്ലിക്കൽ കല്ല്, ഇലവീഴാപൂഞ്ചിറ, ഇടുക്കി ഡാം. 

പുൽപ്പള്ളി–ബത്തേരി

വയലും കാടും ചേരുന്ന വയനാട്ടിൽ എവിടെപ്പോയാലും രസകരമായി വണ്ടിയോടിക്കാം. എങ്കിലും ബത്തേരി–പുൽപ്പള്ളി റൂട്ടിലൂടെ ഒന്നു പോയിനോക്കണം. വയനാട്ടിലെ അധികമാരും സഞ്ചരിക്കാത്ത വഴികളിലൊന്നാണിത്. കാടിനു കാടും, ആനയ്ക്ക് ആനയും നാടിനു നാടും ചേർന്ന പാത. കാട്ടിനുള്ളിലൂടെ കറുത്ത പരവതാനി വിരിച്ചപോലെ കിടക്കുന്ന റോഡിലൂടെ സൂക്ഷിച്ചുവേണം വണ്ടിയോടിക്കാൻ. ബത്തേരി പട്ടണത്തിൽ നിന്ന് ഒരു കിലോമീറ്റർ താണ്ടുമ്പോൾതന്നെ ആനകളുണ്ട് സൂക്ഷിക്കുക എന്ന ബോർഡ് കാണാം. പിന്നെ എവിടെയും എപ്പോഴും ആനത്താരകളുണ്ട് എന്നതാണ് അവസ്ഥ. പക്ഷേ, അപകടങ്ങളൊന്നുമില്ല. കാട് റോഡിനോടു ചേരുന്ന ചിലയിടങ്ങളിൽ മുൾച്ചെടികളുമുണ്ട്.  വൈദ്യുതവേലികളുമുണ്ട്. ദൂരം കുറവാണ് എന്നൊരു പരാതി മാത്രമേ ഈ പാതയോടു നമുക്കു തോന്നുകയുള്ളൂ.

സന്ദർശിക്കാവുന്ന മറ്റിടങ്ങൾ– മുത്തങ്ങ, കുറുവ ദ്വീപ്, ഇടയ്ക്കൽ ഗുഹ, അമ്പലവയൽ പൈതൃകമ്യൂസിയം, സീതാ ക്ഷേത്രം, 

Vagamon. Dreame Walker/shutterstock

English Summary: Beautiful Road Trips From Kerala