കടൽ കണ്ട് താമസം; അവധിക്കാലയാത്രയിൽ കനിഹ
മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന നടിമാരില്‍ ഒരാളാണ് കനിഹ. പഴശ്ശിരാജയില്‍ മമ്മൂട്ടിയുടെ നായികയായി എത്തിയതോടെയാണ് കനിഹ ശ്രദ്ധിക്കപ്പെട്ടത്. മലയാളം കൂടാതെ, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച കനിഹ, തന്‍റെ കുടുംബവിശേഷങ്ങളും യാത്രാചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍

മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന നടിമാരില്‍ ഒരാളാണ് കനിഹ. പഴശ്ശിരാജയില്‍ മമ്മൂട്ടിയുടെ നായികയായി എത്തിയതോടെയാണ് കനിഹ ശ്രദ്ധിക്കപ്പെട്ടത്. മലയാളം കൂടാതെ, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച കനിഹ, തന്‍റെ കുടുംബവിശേഷങ്ങളും യാത്രാചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിലൊരു പോസ്റ്റാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ ശ്രദ്ധേയമാകുന്നത്.
“ഒട്ടേറെ പേര്‍ എന്നോട് ചോദിച്ചു, ഞാന്‍ എവിടെയാണെന്ന്.. ഈ മനോഹരമായ ബീച്ച് ഹൗസിലായിരുന്നു ഞാൻ കഴിഞ്ഞ 2 ദിവസം ചിലവഴിച്ചത്. വൃത്തിയുള്ള തീരങ്ങൾ, തികച്ചും സ്വകാര്യതയും മികച്ച ആതിഥ്യമര്യാദയും ഒപ്പം അതിശയകരമായ കാഴ്ചകളും. ഐ ലവ് യു കേരള, ഞാന്‍ നിന്നെ വീണ്ടും വീണ്ടും പ്രണയിക്കുന്നു!!” ചിത്രത്തോടൊപ്പം കനിഹ കുറിച്ചു. കോവളം ബീച്ചിനടുത്തുള്ള റിസോർട്ടിലാണ് കനിഹ വെക്കേഷന്‍ ചിലവഴിക്കുന്നത്. കടൽത്തീരത്തിന്റെ ഭംഗി നുകർന്നുള്ള താമസം.
സ്വപ്നസുന്ദരി
അറബിക്കടലിന്റെ ഒാരം ചേര്‍ന്നുകിടക്കുന്ന സ്വപ്നസുന്ദരിയാണ് കോവളം ബീച്ച്. കേരളത്തിന്റെ തലസ്ഥാന നഗരിയിൽ നിന്നും 16 കിലോമീറ്റർ മാത്രം ദൂരെയായാണ് കോവളം. ബീച്ച് അംബ്രല്ലകളും സൺബാത്തും കടലിൽ നീന്തലും വിനോദസഞ്ചാരികളെ തൃപ്തരാക്കുന്നു. പാറക്കെട്ടുകൾ നിറഞ്ഞ തീരത്ത് സായാഹ്നങ്ങളും പ്രഭാതങ്ങളും ആസ്വദിക്കാനായി വിദേശീയരടക്കം സ്വദേശീയരും എത്തുന്നുണ്ട്. പാറകൾ നിറഞ്ഞതീരമായതിനാൽ തിരമാലകൾക്ക് ശക്തി കുറവാണ്. ധൈര്യത്തോടെ ഇറങ്ങി നീന്താം. അപകടം സംഭവിക്കാതിരിക്കാൻ മുഴുവൻ സമയം സന്നദ്ധരായി ലൈഫ് ഗാർഡുകൾ തീരത്തുണ്ട്.
പ്രധാന തീരം കൂടാതെ മൂന്നു ബീച്ചുകളായി കോവളത്തെ തിരിക്കാം. അതിൽ പ്രധാനപ്പെട്ടത് ലൈറ്റ് ഹൗസ് ബീച്ചാണ്, ഹവ്വ ബീച്ച്, സമുദ്ര ബീച്ച് എന്നിവയാണ് മറ്റു രണ്ടെണ്ണം. കരിങ്കൽ കൂട്ടത്തിനു മുകളിലായാണ് ലൈറ്റ് ഹൗസ് സ്ഥിതി ചെയ്യുന്നത്. ഉയരമുള്ള പാറകൾ നിറഞ്ഞ തീരമുണ്ട് ഹവ്വ ബീച്ചിന്. ചെറു കപ്പലുകളും മത്സ്യബന്ധനത്തിനു പോകുന്നവരുടെ ബോട്ടുകളും ഈ തീരത്തു നിന്നാൽ ദൃശ്യമാകും. കടലിന്റെ മനോഹാരിത കൂടുതൽ അടുത്തു നിന്ന് ആസ്വദിക്കാം എന്നുള്ളതാണ് ഹവ്വ ബീച്ചിന്റെ പ്രത്യേകത. തീരത്തോടു നീണ്ടുകിടക്കുന്ന മുനമ്പമുള്ള ബീച്ചാണ് സമുദ്ര.
English Summary: Kaniha Enjoys Holiday in Kovalam