രുചിനിറച്ച വിഭവങ്ങളും മനംനിറയ്ക്കുന്ന കാഴ്ചകളും അതാണ് കോഴിക്കോട്. രുചിനിറച്ച വിഭവങ്ങളാണ് കോഴിക്കോടിനെ കൂടുതൽ മൊഞ്ചത്തിയാക്കുന്നത്. വൈവിധ്യങ്ങളായ വിഭവങ്ങളെയും സാംസ്കാരിക തനിമയെയും ഒരുമിപ്പിക്കുന്ന നാടാണ് കോഴിക്കോട്. കോഴിക്കോടന്‍ ബിരിയാണിയും ഹൽവയും നാട്ടിലെ എതു ദിക്കിലും പ്രസിദ്ധമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രുചിനിറച്ച വിഭവങ്ങളും മനംനിറയ്ക്കുന്ന കാഴ്ചകളും അതാണ് കോഴിക്കോട്. രുചിനിറച്ച വിഭവങ്ങളാണ് കോഴിക്കോടിനെ കൂടുതൽ മൊഞ്ചത്തിയാക്കുന്നത്. വൈവിധ്യങ്ങളായ വിഭവങ്ങളെയും സാംസ്കാരിക തനിമയെയും ഒരുമിപ്പിക്കുന്ന നാടാണ് കോഴിക്കോട്. കോഴിക്കോടന്‍ ബിരിയാണിയും ഹൽവയും നാട്ടിലെ എതു ദിക്കിലും പ്രസിദ്ധമാണ്. േകാഴിേക്കാട് വിഭവങ്ങളുടെ രുചിയറിഞ്ഞ ഭക്ഷണപ്രേമികളുടെ നാവിൽ വെള്ളമൂറും. കോഴിക്കോടിന്റെ സാംസ്കാരിക തനിമ തന്നെയാണ് ഇത്തരം രുചി വൈഭവ്യത്തിനു പിന്നിൽ. ഈ നഗരത്തില്‍ എത്തുന്നവരെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്ന ആഥിതേയത്വം ഒരു സഞ്ചാരിക്കും വിസ്മരിക്കാനാവില്ല. എങ്ങും പുഞ്ചിരിക്കുന്ന മുഖങ്ങള്‍. അതാണ്  കോഴിക്കോട്.

നെയ്‌ച്ചോറും മീന്‍കറിയും പത്തിരിയും പിന്നെ കോഴിക്കറിയും

ADVERTISEMENT

മലബാറിന്റെ സാംസ്‌കാരിക തലസ്ഥാനമാണ് കോഴിക്കോട്. ഭക്ഷണത്തിന്റെയും രൂചിയുടെയും കാര്യത്തിലാകട്ടെ കേരളത്തിന്റെയും. പണ്ടുകാലം മുതലേ പല പല രാജ്യങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നതുകൊണ്ടാവാം കോഴിക്കോടിന്റെ ഭക്ഷണപാരമ്പര്യത്തിലും ഈ വൈവിധ്യം തെളിഞ്ഞുനിൽക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് കോഴിക്കോടന്‍ ഹല്‍വ തന്നെയാണ്. മലബാര്‍ ബിരിയാണിയാണ് കോഴിക്കോടെത്തിയാല്‍ കഴിച്ചിരിക്കേണ്ട മറ്റൊന്ന്. നെയ്‌ച്ചോറും മീന്‍കറിയും, ബനാന ചിപ്‌സ്, പത്തിരിയും കോഴിക്കറിയും, കടല്‍വിഭവങ്ങള്‍ എന്നിങ്ങനെ നീണ്ടുപോകുന്നു കോഴിക്കോടന്‍ രുചികളുടെ പട്ടിക. 

യാത്ര തിരിക്കാം

ADVERTISEMENT

കോഴിക്കോടിന്റെ സ്നേഹവും, രുചിയും, ഭംഗിയും കൂട്ടി കലർത്തി സ്നേഹം കൊണ്ട് പൊതിഞ്ഞ് സഞ്ചാരികളെ കാത്ത് മനംമയക്കും കാഴ്ചകളണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കോഴിക്കോടിന്റെ മനോഹാരിത പതിൻമടങ്ങാക്കുന്ന സായാഹ്നങ്ങളും നഗരകാഴ്ചകളുമൊക്കെ കണ്ടുതന്നെ അനുഭവിക്കണം. ചരിത്രവും സംസ്കാരവും ഇടകലർന്ന കോഴിക്കോടിന്റെ മണ്ണ് ആരെയും നിരാശപ്പെടുത്തില്ല. കാപ്പാടും ബേപ്പൂരും ബീച്ചിന്റെ സൗന്ദര്യമാണ് തരുന്നതെങ്കില്‍ പക്ഷിനിരീക്ഷകരുടെ സ്വര്‍ഗമാണ് കടലുണ്ടി പക്ഷിസങ്കേതം. 

Favas Kalathil/Istock

വയലട

ADVERTISEMENT

സമൂഹമാധ്യമങ്ങളിലൂടെ സഞ്ചാരികൾ കൂടുതൽ അറിഞ്ഞെത്തിയ വിനോദ സഞ്ചാരകേന്ദ്രമാണ് വയലട. കോഴിക്കോട് ബാലുശ്ശേരിയിൽ നിന്നു 40 കിലോ മീറ്റർ ദൂരം താണ്ടിയാൽ വയലടയിൽ എത്തിചേരാം. വയലടയുടെ ദ‍ൃശൃ ചാതുര്യം ആസ്വദിക്കണമെങ്കിൽ മുള്ളൻപ്പാറ വ്യൂ പോയിന്റിൽ എത്തണം. ബാലിശ്ശേരിയിൽ എത്തിയാൽ മുള്ളൻപ്പാറയിലേക്കുള്ള യാത്ര കാട്ടു വഴികളുടെ ഉയരങ്ങൾ പിന്നിട്ട് ജീപ്പ് സവാരിയാണ്. സമുദ്രനിരപ്പിൽ നിന്നും 2300 അടി ഉയരത്തിലാണ് മലബാറിന്റ ഗവി എന്ന ചെല്ലപേരിലറിയപ്പെടുന്ന വയലട നിലകൊള്ളുന്നത്. മുള്ളൻപ്പാറയിൽ എത്തിയാൽ വയലടയുടെ സൗന്ദര്യക്കാഴ്ച പൂർണമായും കാണാം.

കുടുംബത്തോടൊപ്പം യാത്രപോകാനും സമയം ചെലവഴിക്കാനും പറ്റിയ ഇടങ്ങളാണ് പെരുവണ്ണാമുഴി ഡാമും തുഷാരഗിരി വെള്ളച്ചാട്ടവുമൊക്കെ. സായന്തനങ്ങള്‍ ആസ്വദിക്കാനും സൂര്യാസ്തമനം കാണാനും ഏറ്റവും അനുയോജ്യമാണ് കോഴിക്കോട് ബീച്ച്.  ബീച്ച്സൗന്ദര്യം ആസ്വദിച്ച് രുചിയൂറും വിഭവങ്ങളുടെ സ്വാദറിയണമെങ്കിൽ അതും ആവാം. കൊതിപ്പിക്കും വിഭവങ്ങളുമായി നിരവധി ഹോട്ടലുകളും  കോഴിക്കോടിന്റെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നു.

English Summary: Places to Visit in Kozhikode