പാല്‍മഞ്ഞും പച്ചത്താഴ്വാരങ്ങളും; തണുപ്പുകാലം കേരളത്തില്‍ അടിച്ചുപൊളിക്കാന്‍ ഒരുങ്ങാം
ഉത്തരേന്ത്യയിലേതു പോലെ അസഹനീയമായ തണുപ്പുകാലമല്ല കേരളത്തില്‍ ഉള്ളത്. മണ്‍സൂണ്‍ കഴിഞ്ഞ പാടെ, മലനിരകളിലും താഴ്‌വാരങ്ങളിലും പച്ചപ്പു പടര്‍ന്നിറങ്ങുന്ന കാലമാണ് ഇവിടെ മഞ്ഞുകാലം തുടങ്ങുന്നത്. അവയ്ക്കിടയിലൂടെ, പാല്‍മഞ്ഞ് ഒഴുകിയിറങ്ങുന്ന കാഴ്ച പകരുന്ന അനുഭൂതി വേറിട്ടതാണ്. ഹില്‍സ്റ്റേഷനുകള്‍ മാത്രമല്ല,
ഉത്തരേന്ത്യയിലേതു പോലെ അസഹനീയമായ തണുപ്പുകാലമല്ല കേരളത്തില്‍ ഉള്ളത്. മണ്‍സൂണ്‍ കഴിഞ്ഞ പാടെ, മലനിരകളിലും താഴ്‌വാരങ്ങളിലും പച്ചപ്പു പടര്‍ന്നിറങ്ങുന്ന കാലമാണ് ഇവിടെ മഞ്ഞുകാലം തുടങ്ങുന്നത്. അവയ്ക്കിടയിലൂടെ, പാല്‍മഞ്ഞ് ഒഴുകിയിറങ്ങുന്ന കാഴ്ച പകരുന്ന അനുഭൂതി വേറിട്ടതാണ്. ഹില്‍സ്റ്റേഷനുകള്‍ മാത്രമല്ല,
ഉത്തരേന്ത്യയിലേതു പോലെ അസഹനീയമായ തണുപ്പുകാലമല്ല കേരളത്തില്‍ ഉള്ളത്. മണ്‍സൂണ്‍ കഴിഞ്ഞ പാടെ, മലനിരകളിലും താഴ്‌വാരങ്ങളിലും പച്ചപ്പു പടര്‍ന്നിറങ്ങുന്ന കാലമാണ് ഇവിടെ മഞ്ഞുകാലം തുടങ്ങുന്നത്. അവയ്ക്കിടയിലൂടെ, പാല്‍മഞ്ഞ് ഒഴുകിയിറങ്ങുന്ന കാഴ്ച പകരുന്ന അനുഭൂതി വേറിട്ടതാണ്. ഹില്‍സ്റ്റേഷനുകള്‍ മാത്രമല്ല,
ഉത്തരേന്ത്യയിലേതു പോലെ അസഹനീയമായ തണുപ്പുകാലമല്ല കേരളത്തില്‍ ഉള്ളത്. മണ്‍സൂണ്‍ കഴിഞ്ഞ പാടെ, മലനിരകളിലും താഴ്‌വാരങ്ങളിലും പച്ചപ്പു പടര്‍ന്നിറങ്ങുന്ന കാലമാണ് ഇവിടെ മഞ്ഞുകാലം തുടങ്ങുന്നത്. അവയ്ക്കിടയിലൂടെ, പാല്‍മഞ്ഞ് ഒഴുകിയിറങ്ങുന്ന കാഴ്ച പകരുന്ന അനുഭൂതി വേറിട്ടതാണ്. ഹില്‍സ്റ്റേഷനുകള്‍ മാത്രമല്ല, ബീച്ചുകളും വനങ്ങളുമെല്ലാം മഞ്ഞുകാലത്തു സന്ദർശിക്കാം. മഞ്ഞുകാലത്തെ വരവേല്‍ക്കാന്‍ കേരളത്തില്‍ പോകാന്‍ പറ്റുന്ന ഏറ്റവും മികച്ച ഇടങ്ങള്‍...
വയനാട്
പശ്ചിമഘട്ടത്തിന്റെ ചരിവിലുള്ള വയനാടിനെ ‘നെൽവയലുകളുടെ നാട്’ എന്നാണ് വിളിക്കുന്നത്. മഞ്ഞുകാലം തന്നെ വേണമെന്നില്ല, വയനാട് എല്ലാക്കാലത്തും തണുപ്പുള്ള ഒരു ഭൂപ്രദേശമാണ്. എന്നിരുന്നാലും മഞ്ഞു കൂടുമ്പോള്‍ വയനാടിന്‍റെ സൗന്ദര്യം ഇരട്ടിക്കും. എടക്കൽ ഗുഹകളിലേക്കുള്ള ട്രെക്കിങ്ങും മീൻമുട്ടി വെള്ളച്ചാട്ടവും മുത്തങ്ങ വന്യജീവി സങ്കേതവും ബാണാസുര സാഗര്‍ അണക്കെട്ടും ചെമ്പ്ര കൊടുമുടിയും പുരാതന ജൈനക്ഷേത്രങ്ങളുമെല്ലാം മഞ്ഞുകാലയാത്രകള്‍ക്ക് അനുയോജ്യമാണ്. കാലാവസ്ഥയ്ക്ക് അനുസരിച്ച് സഞ്ചാരികള്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പുനല്‍കുന്ന ഒട്ടേറെ റിസോര്‍ട്ടുകളും വയനാട്ടിലുണ്ട്. അവരെ വിളിച്ചു ചോദിച്ച് യാത്ര ആദ്യം തന്നെ പ്ലാന്‍ ചെയ്തു പോകുന്നതാണ് നല്ലത്.
തേക്കടി
മഞ്ഞുകാലത്ത് അതിസുന്ദരമാകുന്ന മറ്റൊരിടമാണ് തേക്കടി. ആനക്കൂട്ടങ്ങളും ഹരിതാഭമായ മലനിരകളും സുഗന്ധവ്യഞ്ജനത്തോട്ടങ്ങളുമെല്ലാം തേക്കടി യാത്രയ്ക്ക് മാറ്റു കൂട്ടും. തേക്കടിയിലെ പെരിയാർ വനങ്ങൾ ഇന്ത്യയിലെ ഏറ്റവും മികച്ച വന്യജീവി സങ്കേതങ്ങളിലൊന്നാണ്. മാത്രമല്ല, ട്രെക്കിങ് പോലുള്ള സാഹസികപ്രവര്‍ത്തനങ്ങളുമുണ്ട് ഇവിടെ. പെരിയാര്‍ തടാകത്തിലൂടെ പുലര്‍കാലത്ത് ബോട്ടിങ് നടത്താം, വിവിധതരം മൃഗങ്ങളെയും ഈ യാത്രയില്‍ കാണാം. സന്ദര്‍ശകര്‍ക്ക് വന്യജീവികളെ അടുത്തുകാണുന്നതിനും നിരീക്ഷിക്കുന്നതിനുമായി പെരിയാർ ടൈഗർ റിസർവിനുള്ളിൽ വാച്ച് ടവറുകളുണ്ട്.
കോവളം
തിരുവനന്തപുരത്തെ പ്രശസ്തമായ ബീച്ചായ കോവളം സന്ദര്‍ശിക്കാനും ഏറ്റവും അനുയോജ്യമായ സമയമാണ് ഡിസംബർ ചൂടു കുറവായതിനാല്‍ ഔട്ട്‌ഡോര്‍ വിനോദങ്ങള്‍ ആസ്വദിക്കാന്‍ ഇതിനെക്കാള്‍ മികച്ചൊരു സമയമില്ല. കോവളം ബീച്ച്, ലൈറ്റ് ഹൗസ് ബീച്ച്, ഹവ്വാ ബീച്ച് എന്നിവ സന്ദര്‍ശിക്കാം. സര്‍ഫിങ് പോലുള്ള ജലവിനോദങ്ങള്‍ ഈ സമയത്ത് വളരെ സജീവമാകും.
കുമരകം
കുമരകത്ത് ഹൗസ് ബോട്ട് സവാരി ആസ്വദിക്കാനും ഔട്ട്ഡോർ പ്രവർത്തനങ്ങളിൽ ഏർപ്പെടാനുമുള്ള മികച്ച സമയമാണിത്. വേമ്പനാട്ട് കായലിനോടു ചേർന്നു കിടക്കുന്ന ഈ ദ്വീപില്‍ അപൂര്‍വയിനം പക്ഷികള്‍ വിരുന്നെത്തുന്നത് നേരിട്ട് കാണാം. തെങ്ങിന്‍തോപ്പുകളിൽ, കായലിന് അഭിമുഖമായി നിര്‍മ്മിച്ച കെടിഡിസിയുടെ വാട്ടര്‍സ്‌കേപ്‌സ് കോട്ടേജുകളില്‍ താമസിക്കാം. പുരവഞ്ചികളും പരമ്പരാഗത കെട്ടുവള്ളങ്ങളും ഉള്‍പ്പെടെ, കായലിലൂടെയുള്ള യാത്രയ്ക്ക് വ്യത്യസ്ത തരത്തില്‍പ്പെട്ട നിരവധി അവധിക്കാല പാക്കേജുകളും ലഭ്യമാണ്.
സൈലന്‍റ് വാലി
വടക്ക് നീലഗിരി കുന്നുകളും തെക്കുഭാഗത്ത് സമതലങ്ങളും അതിരിടുന്ന സൈരന്ധ്രി വനം അഥവാ ചീവീടുകളുടെ അസാന്നിധ്യം കൊണ്ട് ‘സൈലന്‍റ് വാലി’യായിത്തീര്‍ന്ന കൊടുംവനം. മഞ്ഞുകാലത്ത്, കാടിനു നടുവിലൂടെയുള്ള ഒരു സഫാരി എങ്ങനെയുണ്ടാകും? സിംഹവാലൻ കുരങ്ങ്, കരിങ്കുരങ്ങ്, കുട്ടിത്തേവാങ്ക്, കടുവ, പുള്ളിപ്പുലി, കരടി, മ്ലാവ്, കേഴ, പുള്ളിമാൻ, ആന തുടങ്ങിയവയെ കാണാം. ദിവസവും രാവിലെ 6:45 ഓടെ വിനോദസഞ്ചാരികൾക്കായി തുറക്കുന്ന പാർക്കിലേക്ക് ഉച്ചയ്ക്ക് 2:45 വരെ പ്രവേശനം അനുവദിക്കും.
കാന്തല്ലൂര്‍
കേരളത്തില്‍ ആപ്പിള്‍ വിളയുന്ന അപൂര്‍വം സ്ഥലങ്ങളില്‍ ഒന്നാണ് കാന്തല്ലൂര്‍. ആപ്പിള്‍ മാത്രമല്ല, ഓറഞ്ചും മാതളനാരങ്ങയുമെല്ലാം ഈ മണ്ണില്‍ പൂത്തുലയുന്നു. കേരളത്തിന്‍റെയും തമിഴ്നാടിന്‍റെയും അതിര്‍ത്തിയില്‍ ഉദുമല്‍പേട്ടയ്ക്കും മൂന്നാറിനുമിടയില്‍ സ്ഥിതി ചെയ്യുന്ന ഈ മലയോരഗ്രാമം മഞ്ഞുകാലയാത്രയ്ക്ക് ഏറെ അനുയോജ്യമാണ്. കാന്തല്ലൂരിന് ചുറ്റുമുള്ള നിത്യഹരിത വനമായ മന്നവന്‍ ചോല, പട്ടിശ്ശേരി ഡാം, കുളച്ചിവയല്‍ പാറകള്‍, കീഴാന്തൂര്‍ വെള്ളച്ചാട്ടം, ഇരച്ചില്‍പ്പാറ വെള്ളച്ചാട്ടം, ആനക്കോട് പാറ, ശ്രീരാമക്ഷേത്രം എന്നിവയും സന്ദര്‍ശിക്കാം. കൂടാതെ വട്ടവട, പാമ്പാടും ചോല, മതികെട്ടാന്‍ ചോല, ഇരവികുളം ദേശീയോദ്യാനം, ആനമുടി ചോല, ചിന്നാര്‍, കുറിഞ്ഞിമല തുടങ്ങിയവയും ഈ യാത്രയില്‍ത്തന്നെ കാണാവുന്ന ഇടങ്ങളാണ്.
English Summary: places to visit in Kerala this winter for a blissful experience