മൂന്നാറിലെത്തുന്നവരിൽ ഭൂരിഭാഗവും സന്ദർശിക്കുന്നൊരിടമാണ് വട്ടവട. അതിസുന്ദരമായ പ്രകൃതിയുടെ മായിക കാഴ്ചകളുമായാണ് മൂന്നാർ അതിഥിതികളെ സ്വീകരിക്കുന്നതെങ്കിൽ വിവിധ നിറത്തിലുള്ള പച്ചക്കറികളും പഴങ്ങളുമാണ് വട്ടവടയിലെത്തുന്നവരുടെ മനസുനിറയ്ക്കുന്നത്. വട്ടവടയിലെ പഴം പച്ചക്കറികൾ മാത്രമല്ല, പ്രകൃതിയെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്നാറിലെത്തുന്നവരിൽ  ഭൂരിഭാഗവും സന്ദർശിക്കുന്നൊരിടമാണ് വട്ടവട. അതിസുന്ദരമായ പ്രകൃതിയുടെ മായിക കാഴ്ചകളുമായാണ് മൂന്നാർ അതിഥിതികളെ സ്വീകരിക്കുന്നതെങ്കിൽ വിവിധ നിറത്തിലുള്ള പച്ചക്കറികളും പഴങ്ങളുമാണ് വട്ടവടയിലെത്തുന്നവരുടെ മനസുനിറയ്ക്കുന്നത്. വട്ടവടയിലെ പഴം പച്ചക്കറികൾ മാത്രമല്ല, പ്രകൃതിയെ അടുത്തറിയാനും പക്ഷിനിരീക്ഷണത്തിനും സൗകര്യമൊരുക്കി സഞ്ചാരികളെ കാത്തിരിക്കുകയാണ് മൂന്നാർ വനം വന്യജീവി വിഭാഗവും ഷോള ദേശീയോദ്യാനവും. 

പഴത്തോട്ടത്തിൽ താമസിക്കാം

ADVERTISEMENT

വട്ടവടയിൽ എത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത് മഞ്ഞ് കണ്ടുള്ള അടിപൊളി താമസയിടങ്ങളാണ്. മഞ്ഞുകണ്ട് താമസിക്കുവാൻ ഒട്ടേറെ ഇടങ്ങൾ ഇവിടെയുണ്ട്. മൗണ്ടൻ ലോഗ് ക്യാബിനാണ് പ്രധാന ആകർഷണം. ഷോള ദേശീയോദ്യാനത്തിലാണ് പ്രകൃതിയെ അടുത്തറിയാൻ എത്തുന്നവർക്കുള്ള താമസം ഒരുക്കിയിരിക്കുന്നത്. ഉദ്യാനത്തിലെ നാടൻ സസ്യങ്ങളല്ലാത്തവയെ ഒഴിവാക്കി, സ്വാഭാവിക വനമാക്കി മാറ്റിയെടുത്ത പഴത്തോട്ടത്തിലാണ് സന്ദർശകർക്കു താമസം. വിവിധയിനം പക്ഷികളുടെ ആവാസ മേഖലയായ ഇവിടം പക്ഷിനിരീക്ഷണത്തിൽ താൽപര്യമുള്ളവർക്കു അത്തരത്തിലും ഉപയോഗിക്കാവുന്നതാണ്. 

Vattavada :Libin John/Istock

ഈയടുത്ത കാലത്തായി മൂന്നാറിലെത്തുന്നവരിൽ ഒരു വലിയ പങ്ക് വട്ടവട സന്ദർശിക്കാറുണ്ട്. സഞ്ചാരികൾ കൂട്ടത്തോടെ എത്തിതുടങ്ങിയതാണ് ഈ മേഖലയെ ഇക്കോ ടൂറിസത്തിനായി തിരഞ്ഞെടുത്തതിന് പുറകിലുള്ള പ്രധാന കാരണങ്ങളിലൊന്ന്. ഇവിടെയെത്തുന്ന സന്ദർശകർക്ക് ട്രെക്കിങ് പോലുള്ള വിനോദോപാധികൾക്കും താമസത്തിനുമുള്ള സൗകര്യങ്ങളുമുണ്ട്. 

ADVERTISEMENT

ഇതാണ് സ്വർഗം

പച്ചക്കറി തോട്ടങ്ങളാണ് വട്ടവടയിലെ പ്രധാന ആകർഷണം. തമിഴ്നാടിനോടു ചേർന്നാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ദൂരകാഴ്ചയിൽ തന്നെ വട്ടവട നമ്മുടെ ഹൃദയം കീഴടക്കും. തട്ടുകളായുള്ള കൃഷിത്തോട്ടങ്ങൾക്കു പല വർണങ്ങളാണ്. ഏതോ ചിത്രകാരന്റെ കാൻവാസിൽ പകർത്തിയ മനോഹരമായ ഒരു ഭൂമികയുടെ  ചിത്രമാണോ ഇതെന്ന തോന്നൽ സന്ദർശകരിലുണ്ടായാൽ തെറ്റുപറയാൻ കഴിയില്ല. 

Munnar to Vattavada,Libin John/Istock
ADVERTISEMENT

യൂക്കാലിപ്‌റ്റസും പൈൻ മരക്കാടുകളും ധാരാളമുള്ള ഈ ഭൂമിയെ പച്ചപ്പിന്റെ സ്വർഗമെന്നു തന്നെ വിശേഷിപ്പിക്കാം. ഓരോ സീസൺ അനുസരിച്ചുള്ള പച്ചക്കറികളും പഴങ്ങളും ഓരോ കൃഷിയിടത്തിലും വിളഞ്ഞു നിൽക്കുന്നതു കാണാം. മൂന്നു സീസൺ ആയാണ് ഇവിടെ പച്ചക്കറികൾ കൃഷി ചെയ്യുന്നത്. തമിഴും മലയാളവും ഇടകലർത്തി സംസാരിക്കുന്ന ഒരു ഗോത്രജനതയാണ് വട്ടവടയിലെ തദ്ദേശീയർ. ഏറെ വ്യത്യസ്തമായ ആചാരങ്ങളും കലാരൂപങ്ങളും നാട്ടുവൈദ്യവും ജീവിത രീതിയുമൊക്കെയാണ് ഇവർ പിന്തുടർന്നു പോരുന്നത്. പ്രകൃതിയുടെ ഭംഗി ആസ്വദിച്ചു കൊണ്ടു ഈ ഭൂമിയിലൂടെ ഒന്നിറങ്ങി നടന്നാൽ ക്യാരറ്റും കാബേജും ബീൻസും തുടങ്ങി ഒട്ടുമിക്ക പച്ചക്കറികളും പഴങ്ങളും വിളഞ്ഞു നിൽക്കുന്നത് കൺകുളിർക്കെ കാണുകയും ചെയ്യാം.

Image Source: LOG CABIN Vattavada Munnar official Site

ട്രെക്കിങ് നടത്താം. പ്രദേശത്തെ കുറിച്ച് വ്യക്തമായ ധാരണയുള്ളവരായിരിക്കും ട്രെക്കിങ്ങിനു സന്ദർശകർക്കൊപ്പം വരിക. ട്രെക്കിങ് കൂടാതെ പ്രകൃതി ഭംഗി ആസ്വദിച്ചുകെണ്ടുള്ള നടത്തം, പക്ഷി നിരീക്ഷണം, ഫാം സന്ദർശനം എന്നിവയ്ക്കുള്ള സൗകര്യവുമുണ്ട്. ഇവിടെ നിന്നും പാമ്പാടും ഷോല ദേശീയോദ്യാനം 13 കിലോമീറ്റർ അകലെയാണ്.

English Summary: Vattavada Tourist Attractions in Munnar