കോടമഞ്ഞും പച്ചപ്പും നിറഞ്ഞ കുന്നുകളും അവയുടെ കൊടുമുടികളില്‍ നിന്നും ഒഴുകിയിറങ്ങി വരുന്ന ശുദ്ധവായുവും സ്വര്‍ഗീയമായ കാഴ്ചകളുമെല്ലാം ചേര്‍ന്ന മനോഹര ഇടമാണ് രാമക്കല്‍മേട്. തേക്കടിയില്‍ നിന്നും നാല്‍പതു കിലോമീറ്റര്‍ അകലെ, ഇടുക്കി ജില്ലയില്‍ സ്ഥിതിചെയ്യുന്ന രാമക്കല്‍മേട് മഞ്ഞുകാലമാകുമ്പോള്‍ കൂടുതല്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോടമഞ്ഞും പച്ചപ്പും നിറഞ്ഞ കുന്നുകളും അവയുടെ കൊടുമുടികളില്‍ നിന്നും ഒഴുകിയിറങ്ങി വരുന്ന ശുദ്ധവായുവും സ്വര്‍ഗീയമായ കാഴ്ചകളുമെല്ലാം ചേര്‍ന്ന മനോഹര ഇടമാണ് രാമക്കല്‍മേട്. തേക്കടിയില്‍ നിന്നും നാല്‍പതു കിലോമീറ്റര്‍ അകലെ, ഇടുക്കി ജില്ലയില്‍ സ്ഥിതിചെയ്യുന്ന രാമക്കല്‍മേട് മഞ്ഞുകാലമാകുമ്പോള്‍ കൂടുതല്‍ സുന്ദരമാകും. പുലര്‍കാലത്ത് ട്രെക്കിങ് നടത്താനും കുന്നിന്‍മുകളില്‍ നിന്നും ഉദയസൂര്യന്‍റെ കാഴ്ച കാണാനുമൊക്കെ എത്തുന്ന സഞ്ചാരികളെക്കൊണ്ട് ഇവിടം നിറയും. ഇപ്പോഴിതാ, രാമക്കല്‍ മേട്ടില്‍ നിന്നും എടുത്ത വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് നടി അനാര്‍ക്കലി മരയ്ക്കാര്‍. 

കുന്നിന്‍ മുകളിലെ വ്യൂപോയിന്‍റില്‍ ഇരിക്കുന്നതും പുല്‍മേടുകളിലൂടെ നടക്കുന്നതും ചുറ്റുമുള്ള കാഴ്ചകളുമെല്ലാം വിഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്.

ADVERTISEMENT

കേരളത്തിലെ പ്രശസ്തമായ വന്യജീവി കേന്ദ്രങ്ങളിലൊന്നാണ് രാമക്കല്‍മേട്. രാവണന്‍ തട്ടിക്കൊണ്ടുപോയ സീതയെ അന്വേഷിച്ചു ലങ്കയ്ക്ക് പോവുകയായിരുന്ന ശ്രീരാമന്‍ ഇവിടെയെത്തിയെന്നു ഐതിഹ്യത്തില്‍ പറയുന്നു. സേതുബന്ധനത്തിനായി രാമേശ്വരം തിരഞ്ഞെടുത്തതും ഇവിടെ വച്ചായിരുന്നുവത്രേ. അങ്ങനെ, ശ്രീരാമന്‍റെ പാദങ്ങള്‍ പതിഞ്ഞ മണ്ണായതിനാലാണ് രാമക്കല്‍മേട് എന്ന പേര് ലഭിച്ചത്. 

കേരള-തമിഴ്‌നാട് അതിർത്തിയിൽ, സമുദ്രനിരപ്പിൽ നിന്ന് 1100 മീറ്റർ ഉയരത്തിലുള്ള രാമക്കല്‍മേട്ടിലെ കുന്നുകളില്‍ നിന്നും നോക്കിയാല്‍ തമിഴ്‌നാട്ടിലെ ഗ്രാമങ്ങളുടെയും കൃഷിയിടങ്ങളുടെയും വിശാലവും മനോഹരവുമായ കാഴ്ചകൾ കാണാം.

ADVERTISEMENT

ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ കാറ്റ് വീശുന്ന സ്ഥലങ്ങളിൽ ഒന്നാണിത്. മണിക്കൂറിൽ ശരാശരി 32.5 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശാറുണ്ട്. ചിലയവസരങ്ങളിൽ അത് മണിക്കൂറിൽ 100 കിലോമീറ്റർ വരെയാകും. അതിനാല്‍ കേരള സർക്കാരിന്‍റെ, കാറ്റില്‍ നിന്നും വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന സംരംഭമായ  വിൻഡ് എനർജി ഫാമും ഇവിടെ കാണാം. 300 മീറ്റർ ഉയരത്തില്‍, കിഴക്കോട്ട് അഭിമുഖമായി നിൽക്കുന്ന, തൂണുകള്‍ പോലെയുള്ള പാറക്കെട്ടുകളാണ് ഇവിടുത്തെ മറ്റൊരു ആകർഷണം. കൂടാതെ, തവളപ്പാറ, ആമപ്പാറ, കുറവൻ-കുറത്തി പ്രതിമകള്‍ എന്നിവയെല്ലാം ഇവിടുത്തെ മറ്റു പ്രധാനകാഴ്ചകളാണ്.

രാമക്കല്‍മേട്ടിലെത്താന്‍

ADVERTISEMENT

തേക്കടി-മൂന്നാർ റൂട്ടിൽ നെടുംകണ്ടത്തിനു 15 കിലോമീറ്റർ അകലെയാണ്‌ രാമക്കല്‍മേട്. എറണാകുളത്തു നിന്നും 150 കിലോമീറ്റർ ദൂരമാണ് ഇവിടേക്കുള്ളത്. പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ തേക്കടിയിൽ നിന്നും നിന്നും 43 കിലോമീറ്റർ ദൂരത്താണ് രാമക്കൽമേട്. കട്ടപ്പനയിൽ നിന്നും 20 കിലോമീറ്ററും, മൂന്നാർ നിന്നും 70 കിലോമീറ്ററും റോഡു മാർഗം സഞ്ചരിച്ച് ഇവിടെ എത്താം. കോട്ടയമാണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍.

English Summary: Anarkali Marikar Shares Ramakkalmedu Pictures