മൂന്നാറിൽ മാത്രമല്ല കൊതിപ്പിക്കുന്ന തണുപ്പ്; യാത്രപോയാലോ ഈ 'ചില്ലിങ്' കുളിരിടങ്ങളിലേക്ക്
തണുപ്പുകാലമിങ്ങെത്തി. ഒപ്പം അവധിക്കാലവും. തണുപ്പിൽ മൂടിപ്പുതച്ച് മനം നിറയെ മഞ്ഞു നിറച്ചൊരു യാത്ര ആരും കൊതിക്കും. ആരെയും ആകർഷിക്കുന്ന തരത്തിൽ മൂന്നാറിൽ മഞ്ഞുകാലമെത്തിക്കഴിഞ്ഞു. മഞ്ഞ് പെയ്യുന്നതിനൊപ്പം മൂന്നാറിൽ സഞ്ചാരികളും പെയ്തിറങ്ങിത്തുടങ്ങി. സഞ്ചാരികളുടെ വരവ് കൂടിയതോടെ മൂന്നാർ തണുപ്പിലും തിരക്കിലും വീർപ്പുമുട്ടുകയാണ്. തിരക്കേറുമ്പോൾ തണുപ്പിന്റെ സുഖം കുറയുന്നതു പോലെയും തോന്നാം. തിരക്കു കൂടിയാൽ പിന്നെ തണുപ്പിനെന്തു സുഖം. എന്നാൽ മൂന്നാറിൽ മാത്രമല്ല തണുപ്പുള്ള സ്ഥലങ്ങൾ. തെക്കു വടക്കു കിടക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പലയിടത്തും മഞ്ഞുണ്ട്. മഞ്ഞു കാലവും. അടുത്ത കാലത്തായി ഇവിടങ്ങളിലേക്കും സഞ്ചാരികൾ വന്നു തുടങ്ങിയിട്ടുണ്ട്. അതോടെ ഇവിടെയെല്ലാം വിനോദ സഞ്ചാരികൾക്കുള്ള സൗകര്യങ്ങളും ചൂടു പിടിച്ചു തുടങ്ങി. പല സ്ഥലങ്ങളും നിങ്ങളുടെ കൈയെത്തും ദൂരത്താണ്. തിരക്കും കുറവ്, നിരക്കും കുറവ്. കുളിരിന് ഒരു കുറവുമില്ല. ഈ മഞ്ഞു കാലത്ത്, ഈ മഞ്ഞുകൂടാരങ്ങളിലേക്ക് ഒരു വെക്കേഷൻ യാത്ര പോയാലോ...

∙ മൂന്നാർ വിളിക്കുന്നു, ഈ വഴി, ഇതിലേ വരൂ...
മൂന്നാർ മേഖലയിൽ ഡിസംബർ ആദ്യവാരമാരംഭിച്ച ശൈത്യകാലം തുടരുകയാണ്. രാത്രിയും അതിരാവിലെയും അതിശക്തമായ തണുപ്പാണ് അനുഭവപ്പെടുന്നത്. മൂന്നാർ ടൗൺ, നല്ലതണ്ണി എന്നിവിടങ്ങളിൽ എട്ട് ഡിഗ്രി സെൽഷ്യസായിരുന്നു ഒരു ഘട്ടത്തിൽ താപനില. എന്നാൽ മാട്ടുപ്പെട്ടി, തെന്മല, കുണ്ടള, ലക്ഷ്മി, ഗുണ്ടുമല, ചിറ്റുവര എന്നിവിടങ്ങളിൽ നാലു ഡിഗ്രി സെൽഷ്യസായിരുന്നു താപനില. ഒരാഴ്ച മുൻപ് തോട്ടം മേഖലയിൽ താപനില മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നിരുന്നു. ശൈത്യകാലമാരംഭിച്ചതോടെ മൂന്നാറിൽ വിനോദ സഞ്ചാരികളുടെ വരവും വർധിച്ചു. വിദേശികളും വടക്കേ ഇന്ത്യക്കാരുമാണ് സന്ദർശകരിൽ അധികവും. ക്രിസ്മസ്, പുതുവത്സര അവധികൾ ആരംഭിച്ചതോടെ ഡിസംബർ 23 മുതൽ ജനുവരി ആദ്യവാരം വരെ മൂന്നാറിൽ മുറികളെല്ലാം ഏകദേശം ബുക്കു ചെയ്യപ്പെട്ടു കഴിഞ്ഞു. 1000 രൂപ മുതല്‍ ഒന്നരലക്ഷം രൂപ വരെയുള്ള നിരക്കില്‍ കിട്ടും മൂന്നാറില്‍ ഹോട്ടലുകളും റിസോര്‍ട്ടുകളും. കയ്യിൽ കാശു കുറച്ചുള്ളവർക്കും ഏറെയുള്ളവർക്കും വരാമെന്നു ചുരുക്കം.
∙ പൊന്നല്ല, തനിത്തങ്കമാണ് പൊന്മുടി
മേഘം മണ്ണിലിറങ്ങി വന്നതുപോലെ കുളിർപ്പിച്ചു കടന്നു പോകുന്ന മൂടൽമഞ്ഞിലൂടെയാണ് പൊന്മുടിയിലെ കാഴ്ചകൾ കാണേണ്ടത്. അതിന് ഏറ്റവും നല്ല സമയം ഡിസംബർ, ജനുവരി മാസങ്ങളാണ്. ചുറ്റും നോക്കെത്താ ദൂരം ഉയർന്നും താഴ്ന്നും പരന്നൊഴുകിയ പച്ചക്കടൽ പോലെ പുൽമേടുകൾ. തണുത്ത കാറ്റ്. അപ്രതീക്ഷിതമായെത്തുന്ന കോടമഞ്ഞ്. അതിനൊപ്പം നോവിക്കാത്ത സൂചി മുനകൾ പോലെ നനുത്തു നീണ്ട ചില്ലുമഴയും കൂടിയായാലോ? സഞ്ചാരികളുടെ ഉള്ളും ഉടലും കുളിർക്കുന്ന കാഴ്ചകളൊരുക്കി കാത്തിരിക്കുകയാണ് തിരുവനന്തപുരം ജില്ലയിലെ മലയോര ടൂറിസം കേന്ദ്രമായ പൊന്മുടി; ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ പ്രധാന ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ! ഏതാനും മാസം മുൻപ് കനത്ത മഴയെത്തുടർന്ന് പൊന്മുടിയിലേക്കുള്ള റോഡ് തകർന്ന് ഗതാഗതം പൂർണമായി നിലച്ച അവസ്ഥയിലായിരുന്നു. ഏതാണ്ട് ഒറ്റപ്പെട്ടു കിടന്നിരുന്ന പൊന്മുടി ഇപ്പോൾ ക്രിസ്മസിന് യാത്രക്കാരെ സ്വീകരിക്കാൻ തയാറായിരിക്കുന്നു. റോഡ് പുനർനിർമാണം പൂർത്തിയായി.
തിരുവനന്തപുരത്തുനിന്ന് 60 കിലോമീറ്റർ മാത്രം ദൂരം. പോകുന്ന വഴിയാകട്ടെ വശ്യസുന്ദരം. ഏതു റൈഡറെയും കൊതിപ്പിക്കുന്ന റോഡ്. പൂത്തു വിടർന്ന് തണലൊരുക്കി നിൽക്കുന്ന കാട്ടുമരങ്ങൾ. മറ്റു മലയോര ടൂറിസ്റ്റ് കേന്ദ്രങ്ങളെപ്പോലെ കാണുന്നിടത്തെല്ലാം കെട്ടിടങ്ങൾ നിറഞ്ഞിട്ടില്ലെന്നതാണ് പൊന്മുടിയുടെ അനുഗ്രഹം. കണ്ണെത്താദൂരം പരന്നു കിടക്കുന്ന സഹ്യപർവതത്തിന്റെ ഗർവ്. ഏതു വേനൽക്കാലത്തും പൊന്മുടിയിലെ ചൂട് കൂടില്ല. ഏതു നിമിഷവും കോടയിറങ്ങാം. ഭാഗ്യമുള്ള യാത്രികനാണെങ്കിൽ പുൽമേടുകളിൽ വരയാടുകളെയും കാണാം. അപ്പർ സാനിറ്റോറിയം വരെ വാഹനം കടത്തിവിടും. കുന്നിൻ മുകളിൽ വാച്ച് ടവർ ഉണ്ടെങ്കിലും ഇപ്പോൾ പ്രവേശനമില്ല. താഴെ ഗോൾഡൻ വാലിയിലും മുകളിലും വനംവകുപ്പിന്റെ ചെക്ക് പോസ്റ്റുകളുണ്ട്. പ്ലാസ്റ്റിക്കും കുപ്പികളും അനുവദനീയമല്ല. അപ്പർ സാനിറ്റോറിയത്തിലേക്കു പോകാൻ ഒരാൾക്ക് 30 രൂപയാണ് പ്രവേശനഫീസ്.
∙ പൊന്മുടിയിൽ തങ്ങാം
പൊന്മുടിയുടെ രാത്രികളിലേക്ക് ശക്തമായ കാറ്റു വീശിക്കൊണ്ടിരിക്കും. പൊന്മുടിയുടെ മുകളിൽ കെടിഡിസിയുടെ ഗോൾഡൻ പീക്ക് റിസോർട്ടുണ്ട്. ഒരുപക്ഷേ, കെടിഡിസിയുടെ ഏറ്റവും ഭംഗിയുള്ള അതിഥിമന്ദിരം. റിസോർട്ടിലെ മുറികളിലിരുന്നാൽ പോലും തെളിഞ്ഞ മലനിരകളുടെ ദൂരക്കാഴ്ച ആസ്വദിക്കാം. പുല്ലുവിരിച്ച മുറ്റത്ത് കോടമഞ്ഞിന്റെ കൂട്ടു പിടിച്ച് ഒരു കാപ്പി കുടിക്കാം. സർക്കാരിന്റെ ഗെസ്റ്റ് ഹൗസും തൊട്ടടുത്തുണ്ട്. ഫൊട്ടോഗ്രഫിയിൽ താൽപര്യമുണ്ടെങ്കിൽ നോക്കുന്നിടത്തെല്ലാം ഫ്രെയിം തെളിയും. ചോലവനങ്ങളും പുൽമേടുകളുമാണ് പൊന്മുടിയുടെ അഴക്. പക്ഷി, പൂമ്പാറ്റ നിരീക്ഷണത്തിൽ കമ്പമുണ്ടെങ്കിൽ പൊന്മുടി കയറാൻ മടിക്കേണ്ട. തിരിച്ചിറങ്ങുമ്പോൾ പഴയ തേയിലത്തോട്ടങ്ങൾ കാണാം. തേയിലത്തോട്ടത്തിലെ തൊഴിലാളികൾ കാട്ടുപഴങ്ങളുമായി സഞ്ചാരികളെ കാത്തിരിക്കുന്നു.
പൊന്മുടിയിലേക്കു പോകുമ്പോൾ താഴെ കല്ലാറിന്റെ കുളിരിലൊരു കുളി ഒഴിവാക്കരുത്. സ്ത്രീകൾക്കു കുളിക്കാനും വസ്ത്രം മാറാനും ഇവിടെ പ്രത്യേകം സൗകര്യമുണ്ട്. കല്ലാറിൽനിന്ന് ഒരു കിലോമീറ്റർ കാട്ടുപാതയിലൂടെ നടന്നാൽ മീൻമുട്ടി വെള്ളച്ചാട്ടം. ചെറിയൊരു ട്രെക്കിങ് നടത്തിയ സുഖമുണ്ട് ഈ കാട്ടുനടപ്പിന്. പാറമേൽ ഇരുന്ന് എത്രനേരം വേണമെങ്കിലും വെള്ളത്തിന്റെ ഭംഗിയാസ്വദിക്കാം. കല്ലാറിൽ കുളിക്കാനിറങ്ങുമ്പോൾ സൂക്ഷിക്കണം. ഏതു സമയത്തും മലവെള്ളമിറങ്ങാം. അപകടസാധ്യത കൂടുതൽ. അപ്രതീക്ഷിതമായി വളരെപ്പെട്ടെന്നു മലവെള്ളം വന്നു നിറയുന്നതിനാൽ ഏറ്റവും അപകടകരമായ ജലാശയമാണ് കല്ലാർ. അതുകൊണ്ടു തന്നെ അനുഭവസമ്പന്നരായ നാട്ടുകാരും ഗൈഡുകളും നൽകുന്ന നിർദേശം എതിർപ്പു കൂടാതെ അനുസരിക്കണം. പൊന്മുടി യാത്രയിൽ വിതുരയിൽ നിന്ന് അൽപം വഴിമാറി വണ്ടിയോടിച്ചാൽ പേപ്പാറ ഡാമിന്റെയും വാഴ്‌വാംതോൽ വെള്ളച്ചാട്ടത്തിന്റെയും ഭംഗി നുകരാം. ബോണോക്കാട്ടെ ബോണോഫാൾസ് വെള്ളച്ചാട്ടവും അടുത്തുതന്നെ.
വഴി: തിരുവനന്തപുരം– നെടുമങ്ങാട്– വിതുര – കല്ലാർ – പൊന്മുടി (60 കിലോമീറ്റർ)
താമസം: കെടിഡിസി ഗോൾഡൻ പീക്ക് ഹോട്ടൽ, സർക്കാർ അതിഥി മന്ദിരം എന്നിവയാണ് താമസസൗകര്യങ്ങൾ. ഓൺലൈൻ വഴി മുൻകൂട്ടി ബുക്ക് ചെയ്യണം. കല്ലാറിൽ ഹോട്ടലുകളും മറ്റുമുണ്ട്.
∙ കണ്ടു കൊതി തീരില്ല, ഈ കക്കടാംപൊയിൽ
ഊട്ടിയിലെപ്പോലെ പ്രകൃതിമനോഹരമായിരിക്കണം. വയനാടു പോലെ ഗ്രാമീണമായിരിക്കണം. എന്നാൽ കോഴിക്കോട്ടുനിന്നോ മലപ്പുറത്തുനിന്നോ ഒരു പകൽ കൊണ്ട് പോയി വരാനും കഴിയണം. ഇങ്ങനെയൊരു ഡെസ്റ്റിനേഷൻ ആലോചിക്കുന്നവർക്ക് കിട്ടുന്ന ഏറ്റവും മനോഹരമായ ഉത്തരമാണ് കക്കാടംപൊയിൽ. ചുമ്മാ പറയുന്നതല്ല. സംശയമുണ്ടെങ്കിൽ കക്കാടംപൊയിൽ എന്ന് ഇൻസ്റ്റയിൽ സേർച്ച് ചെയ്തുനോക്കൂ. മലബാറിന്റെ ഊട്ടിയെന്നു വിളിപ്പേരുള്ള സ്ഥലമാണ് കക്കാടംപൊയിൽ. കോഴിക്കോടിന്റെയും മലപ്പുറത്തിന്റെയും അതിർത്തി ഗ്രാമം. കോഴിക്കോട്ടെ കൂടരഞ്ഞി പഞ്ചായത്തിലും മലപ്പുറത്തെ ചാലിയാർ, ഊർങ്ങാട്ടിരി പഞ്ചായത്തുകളിലുമായി നീണ്ടുനിവർന്നു കിടക്കുകയാണ് നമ്മുടെ കക്കാടംപൊയിൽ. അതിരാവിലെ മലമുകളിൽ കയറിനിന്ന് താഴോട്ടുനോക്കിയാൽ മഞ്ഞുപുതയ്ക്കുന്ന മലയോരങ്ങളെ കാണാം. ഒഴുകിവരുന്ന കോടമഞ്ഞു കാണാം. പച്ചപ്പാർന്ന പുൽമേടുകളെ തഴുകിത്തഴുകി മലകയറി വരുന്ന കാറ്റിന്റെ കുത്തുന്ന തണുപ്പേറ്റ് പ്രകൃതിയിലലിയാം. വയനാടൻ മലനിരകളുടെ ചെരുവിലായി സമുദ്രനിരപ്പിൽനിന്ന് 2132 അടി ഉയരത്തിലാണ് കക്കാടംപൊയിലിന്റെ നിൽപ്പ്. സാധാരണ ഹിൽസ്റ്റേഷനിലേക്കു പോവുന്ന അതേ ഫീലുള്ള ഡ്രൈവാണ് കക്കാടംപൊയിലിലേക്ക്. വളഞ്ഞുപുളഞ്ഞു ചുരംപോലുള്ള റോഡുകൾ. ചെങ്കുത്തായ കയറ്റങ്ങൾ. സമീപകാലം വരെ കുടിയേറ്റ കർഷകർ മാത്രമുണ്ടായിരുന്ന കക്കാടംപൊയിൽ വളരെ പെട്ടന്നാണ് വിനോദസഞ്ചാരകേന്ദ്രമായി വളർന്നത്. അതുകൊണ്ടുതന്നെ ഇഷ്ടംപോലെ റിസോർട്ടുകളും പ്രദേശത്തുണ്ട്.
കോഴിപ്പാറ വെള്ളച്ചാട്ടവും പഴശ്ശി ഗുഹയുമാണ് കക്കാടംപൊയിലിലെ പ്രധാന ടൂറിസ്റ്റ് ആകർഷണങ്ങൾ. ഫാം ടൂറിസം പ്രായോഗികമാക്കിയ നിരവധി കർഷകരും കക്കാടംപൊയിൽ എന്ന മലയോര ഗ്രാമത്തിലുണ്ട്. അടയ്ക്ക, കാപ്പി, കൊക്കോ, കുരുമുളക്, ഏത്തപ്പഴം, വാനില, തെങ്ങ് തുടങ്ങി പലവിധ കൃഷികൾ ഇവിടെയുണ്ട്. പ്രധാന വരുമാനമാർഗം കൃഷിയാണെങ്കിലും ടൂറിസവും ഇവിടെ അതിവേഗം വളരുന്നുണ്ട്. വൈവിധ്യമാർന്ന പഴങ്ങൾ കൃഷിചെയ്ത് തങ്ങളുടെ ഫാമുകളിലൂടെ പഴങ്ങളായും ജ്യൂസുകളായും ഇവരിൽ പലരും വിൽപന നടത്തുകയും ചെയ്യുന്നു. കോഴിപ്പാറയിലെ ഇക്കോഷോപ്പിൽ വനസംരക്ഷണ സമിതി അംഗങ്ങൾ ശേഖരിക്കുന്ന വനവിഭവങ്ങളും ലഭിക്കും. ഗോത്രവിഭാഗങ്ങളായ ചോലനായ്ക്കരുടെ കോളനിയും കക്കാടംപൊയിലിനോട് ചേർന്നുണ്ട്.
കക്കാടംപൊയിലിൽ നിന്നും മൂന്നു കിലോമീറ്റർ മാത്രം അകലെയാണ് കോഴിപ്പാറ വെള്ളച്ചാട്ടം. കാടിന്റെ വന്യതയും സൗന്ദര്യവും കുളിർമയുമെല്ലാമുള്ള വെള്ളച്ചാട്ടമാണ് കോഴിപ്പാറ. തെളിനീരു പോലെയുള്ള വെള്ളം തട്ടുതട്ടായുള്ള പാറകളിലൂടെ അതിവേഗത്തിൽ പതഞ്ഞൊഴുകുന്നു. അടുത്തെത്തിയാൽ ഈ വെള്ളച്ചാട്ടത്തിന്റെ ശബ്ദം മറ്റെല്ലാറ്റിനേക്കാളും ഉയരത്തിൽ സഞ്ചാരികളെ വന്നു മൂടും. വഴുക്കുന്ന പാറകൾ നിറഞ്ഞതിനാൽ സഞ്ചാരികൾക്ക് വേണ്ടി കൈവരികളും ഇവിടെ പണിതിട്ടുണ്ട്. വനയാത്രകളും മലകയറ്റവും ഇഷ്ടപ്പെടുന്ന സാഹസികർക്ക് പറ്റിയ ഇടമാണ് കോഴിപ്പാറ വെള്ളച്ചാട്ടം. കുറുവൻ നദിയിലാണ് കോഴിപ്പാറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. കക്കാടംപൊയിലിൽനിന്ന് നാല് കിലോമീറ്റർ ദൂരെയുള്ള നായാടം പൊയിലിലാണ് പഴശ്ശി ഗുഹ. കാട്ടിലൂടെ രണ്ട് കിലോമീറ്റർ നടന്നുവേണം ഇവിടെയെത്താൻ. വയനാട്ടിൽ നിന്നും പഴശ്ശി രാജ നിലമ്പൂരിലേക്ക് പോകുന്നതിനിടെ വിശ്രമിച്ച സ്ഥലമാണിതെന്നാണ് കരുതപ്പെടുന്നത്. ബ്രിട്ടിഷുകാരുമായുള്ള യുദ്ധത്തിനിടെ ഒളിസങ്കേതമായും പഴശ്ശി ഈ ഗുഹ ഉപയോഗിച്ചിട്ടുണ്ട്.
∙ മഞ്ഞുണ്ട്, മലയുണ്ട്, കാണാനേറെയുണ്ട് ഈ കുട്ടിക്കാനത്ത്
പകൽ പോലും മഞ്ഞിൽ മയങ്ങി കിടക്കുന്ന മലനിരകളും പച്ചപ്പു നിറഞ്ഞ പുൽമേടുകളും നേർത്ത ഇളം കാറ്റും കുട്ടിക്കാനത്തെ സഞ്ചാരികളുടെ പ്രിയപ്പെട്ട താവളമാക്കി മാറ്റുന്നു. ഇതിനു പുറമേ തേക്കടി, വാഗമൺ, മൂന്നാർ, പരുന്തുംപാറ, പാഞ്ചാലിമേട്, രാമക്കൽമേട്, എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഇവിടെനിന്ന് എളുപ്പത്തിൽ എത്തുന്നതിനു സാധിക്കുമെന്നതും കുട്ടിക്കാനത്തെ സഞ്ചാരികളുടെ പ്രിയപ്പെട്ടതാക്കുന്നു.
വഴി ഇങ്ങനെ: കോട്ടയത്തു നിന്ന് കുമളി റോഡിലൂടെ 72 കിലോമീറ്റർ സഞ്ചരിച്ചാൽ കുട്ടിക്കാനത്ത് എത്താം. എറണാകുളത്തുനിന്ന് തൊടുപുഴയിൽ എത്തി അവിടെനിന്ന് മൂലമറ്റം - ഇലപ്പള്ളി - വാഗമൺ - ഏലപ്പാറ വഴിയും കുട്ടിക്കാനത്ത് എത്താം. തൊടുപുഴ - ഈരാറ്റുപേട്ട- വാഗമൺ - ഏലപ്പാറ വഴിയും കുട്ടിക്കാനത്ത് എത്തിച്ചേരാം. പൈൻവാലി, തിരുവിതാംകൂർ രാജാക്കാൻമാരുടെ വേനൽക്കാല വസതിയായിരുന്ന അമ്മച്ചിക്കൊട്ടാരം, മദാമ്മക്കുളം, പള്ളിക്കുന്നിലെ ബ്രിട്ടിഷ് പള്ളി, എന്നിവ മനോഹര കാഴ്ചകൾ സമ്മാനിക്കുന്നതിൽ ചിലതാണ്.
∙ കുളിരിൻ റാണി, ഈ റാണിപുരം
കാസർകോട് ജില്ലയിൽ കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന റാണിപുരം വിനോദ സഞ്ചാര കേന്ദ്രം തണുപ്പിൽ പുതഞ്ഞു കിടക്കുകയാണ്. ഡിസംബർ മാസത്തോടെയാണ് റാണിപുരം വിനോദ സഞ്ചാരകേന്ദ്രത്തിൽ തണുപ്പ് ആരംഭിക്കുന്നത്. കോടമഞ്ഞ് പുതച്ച് തണുത്തുറഞ്ഞ റാണിപുരം മലനിരകളുടെ ദൃശ്യം കാണാൻ നിരവധി പേരാണ് നിത്യവും എത്തുന്നത്. ക്രിസ്മസ് അവധിയിൽ റാണിപുരം സഞ്ചാരികളെക്കൊണ്ട് നിറയും. കോടമഞ്ഞാണ് റാണിപുരത്തിന്റെ പ്രത്യേകത. തൊട്ടടുത്ത് നിൽക്കുന്നവരെ പോലും കാണാൻ സാധിക്കാത്ത വിധം കോടമഞ്ഞ് നിറയുന്നത് പ്രത്യേകതയാണ്. ഇതാണ് സഞ്ചാരികളെ ആകർഷിക്കുന്നതും.
വനത്തിലൂടെയും മലമുകളിലൂടെയും ഉള്ള ട്രക്കിങ്ങാണ് പ്രധാനം. കുടുംബസമേതവും അല്ലാതെയും എത്തുന്ന സഞ്ചാരികൾക്ക് താമസിക്കാൻ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡിടിപിസി) ക്വാർട്ടേഴ്സ്, നിരവധി സ്വകാര്യ റിസോർട്ടുകൾ എന്നിവ ലഭ്യമാണ്. ടിക്കറ്റ് കൗണ്ടറിനു സമീപം വനംവകുപ്പിന്റെ കഫേ, സ്വകാര്യ ഹോട്ടലുകൾ, മലമുകളിൽ ശീതള പാനീയ ശാല എന്നിവയും പ്രവർത്തിക്കുന്നു കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാന പാതയിൽ പനത്തടിയിൽനിന്ന് തിരിഞ്ഞാണ് റാണിപുരത്ത് പോകേണ്ടത്. താമസ സൗകര്യത്തിനും ഭക്ഷണത്തിനും മുൻകൂട്ടി ബുക്ക് ചെയ്താൽ സൗകര്യമാകും. ഡിടിപിസി ക്വാർട്ടേഴ്സ് ഫോൺ: 0467 2227755, വനംവകുപ്പ് ടിക്കറ്റ് കൗണ്ടർ: 0467 2227600.
∙ മൂടൽമഞ്ഞിൽ കുളിരണിഞ്ഞ് നെല്ലിയാമ്പതി
താഴ്‌വരയിലെ പോത്തുണ്ടി ഡാമിനരികിലൂടെ, മഞ്ഞുപെയ്യുന്ന വഴിയിലൂടെ നെല്ലിയാമ്പതി മലനിരയിലേയ്ക്കു കയറാം. വളഞ്ഞു തിരിഞ്ഞു പോകുമ്പോൾ പെട്ടെന്ന് മഞ്ഞു കുന്നുകൂടിയതുപോലെ തോന്നിക്കുന്ന ആനക്കൂട്ടങ്ങളും വഴിക്കുണ്ടാകും. മലയേറിയെത്തിയാൽ നിരപ്പായി. മഞ്ഞുപെയ്യുന്ന തേയിലത്തോട്ടങ്ങൾക്കു നടുവിലൂടെ യാത്ര. താമസിക്കാൻ റിസോർട്ടുകളുണ്ട്. കൃഷിവകുപ്പിന്റെ ഒാറഞ്ചുതോട്ടവും സന്ദർശിക്കാം. സുഖകരമായ ശീതോഷ്ണ കാലാവസ്ഥയാൽ അനുഗ്രഹീതമാണ് നെല്ലിയാമ്പതി. സമുദ്രനിരപ്പിൽനിന്ന് 1500 മീറ്റർ ഉയരത്തിൽ, പറമ്പിക്കുളം കടുവാസങ്കേതത്തോടു ചേർന്നു സ്ഥിതി ചെയ്യുന്ന വനപ്രദേശം.
പാവങ്ങളുടെ ഊട്ടിയെന്ന് നാട്ടുകാർ പറയുന്ന ഈ വിനോദസഞ്ചാരകേന്ദ്രത്തിൽ നിന്ന് നയനാനന്ദകരമായ ആകാശക്കാഴ്ചകളും ദർശിക്കാം. ഇവിടേക്കെത്തുന്ന ചുരം പാതയുടെ പലഭാഗത്തുനിന്നും ദൂരക്കാഴ്ചകൾ ആസ്വദിക്കാൻ അനേകം വ്യൂപോയിന്റുകളുണ്ട്. നെല്ലിയാമ്പതിയിലെത്തിയാൽ സീതാർകുണ്ട് കാണാതെ ആരും മടങ്ങാറില്ല. പരന്നുകിടക്കുന്ന പാലക്കാടിന്റെ മിക്ക ഭാഗങ്ങളും ഇവിടെനിന്നു കാണാനാകും. ഉയരംകൂടിയ സ്ഥലത്ത് പരന്നുകിടക്കുന്ന പാറയുടെ മുകളിൽനിന്നും പ്രകൃതിയുടെ വിശാലത ആസ്വദിക്കാനാകുന്ന കേശവൻപാറയാണ് മറ്റൊരു ആകർഷകകേന്ദ്രം. തൂക്കുപാലത്തിലൂടെ നടന്നു നീങ്ങാവുന്ന കാരപ്പാറയും വെള്ളച്ചാട്ടവും ഹിൽടോപ്പുമെല്ലാം നെല്ലിയാമ്പതിക്ക് സ്വന്തം..
നൂറടിയിൽനിന്നും ആറുകിലോമീറ്ററോളം സഞ്ചരിച്ചാൽ ഹിൽടോപ്പിലെത്താം. ട്രക്കിങ് കേന്ദ്രമായി വിശേഷിപ്പിക്കാവുന്ന ഹിൽടോപ്പിലേക്ക് മൂന്നുകിലോമീറ്റർ വീതിയുള്ള പാതയും ബാക്കിഭാഗം കാനനപാതയുമാണ്. ബ്രിട്ടിഷുകാർ പണിതീർത്ത കൊട്ടാരങ്ങളുടെ അവശിഷ്ടങ്ങൾ ഇപ്പോഴുമുള്ള നെല്ലിയാമ്പതി പഞ്ചായത്തിലെ ഏറ്റവും ഉയരംകൂടിയ സ്ഥലമാണിത്. ഓരോ മുക്കും മൂലയും കാനനപാതകളും ദൃശ്യമാകുന്ന ഹിൽടോപ്പ് ബ്രിട്ടിഷുകാരുടെ പ്രധാന താവളമായിരുന്നു. കാട്ടുപോത്തുകളും മാനുകളും കാട്ടാനകളും കാണാൻ സാധ്യതയുള്ള പ്രദേശമാണിത്. ഫാം ടൂറിസത്തിനു പ്രാധാന്യം നൽകി പുലയമ്പാറയിലാണ് സർക്കാർ ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമുള്ളത്. ഹൈറേഞ്ചിന് അനുയോജ്യമായ വൈവിധ്യമാർന്ന പച്ചക്കറിത്തോട്ടങ്ങളും പൂന്തോട്ടങ്ങളും വിനോദ സഞ്ചാരികളെ ആകർഷിക്കത്തക്ക രീതിയിൽ സജ്ജമാക്കിയിട്ടുണ്ട്. മൂന്നാറിനെ അനുസ്മരിക്കുന്ന വിധത്തിലാണ് തേയിലത്തോട്ടത്തിനിടയിലൂടെയുള്ള യാത്ര. തിരിച്ചു വരുമ്പോൾ ചുരമിറങ്ങിയെത്തുന്ന പോത്തുണ്ടിഡാമിൽ വിശ്രമിക്കാം. മനോഹരമായ ഉദ്യാനത്തിൽ ആകാശ സൈക്ലിങ് ഉൾപ്പെടെ അനേകം സാഹസിക റൈഡുകളുമുണ്ട്.
∙ നെല്ലിയാമ്പതി കയറാൻ
തൃശ്ശൂർ ഭാഗത്തുനിന്ന് വരുന്നവർ 50 കിലോമീറ്റർ സഞ്ചരിച്ചാൽ വടക്കുഞ്ചേരി വഴി നെന്മാറ എത്താം. നെന്മാറനിന്ന് 30 കിലോമീറ്റർ അകലെയുള്ള നെല്ലിയാമ്പതിയിലേക്ക് നാലു ബസുകൾ സർവീസ് നടത്തുന്നുണ്ട്. പാലക്കാട്നിന്നുള്ളവർ 30 കിലോമീറ്റർ യാത്ര ചെയ്ത് നെന്മാറയിലെത്തണം. നെല്ലിയാമ്പതി, കാരാശൂരി, മിന്നാംപാറ തുടങ്ങിയ കാനനപാതയിലൂടെയും ഇവിടേക്ക് യാത്രയ്ക്ക് ധാരാളം ടാക്സി ജീപ്പുകൾ സർവീസ് നടത്തുന്നുണ്ട്. കെഎഫ്ഡിസിയുടേത് ഉൾപ്പെടെ താമസത്തിന് അനേകം റിസോർട്ടുകളുമുണ്ട്. മിക്കതിലേക്കും ഓൺലൈൻ വഴി ബുക്ക് ചെയ്യാനാകും.
English Summary: Coolest Places, other than Munnar, to Visit in Kerala this Winter Vacation