കാടും വള്ളിപ്പടര്‍പ്പുകളും കോടമഞ്ഞും; ഒരു തലമുറയുടെ ഓര്‍മകള്‍ പേറുന്ന കോളേജ് മല
അഞ്ചു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ്, 1970 മുതല്‍ വെറും ഏഴുകൊല്ലം പ്രവര്‍ത്തിച്ച കോളേജാണ് ദേവസ്വം ബോര്‍ഡ് ശബരിഗിരി കോളേജ്. 1977 ല്‍ ഇത് അടച്ചുപൂട്ടിയതോടെയാണ് കട്ടപ്പന ഗവൺമെന്റ് കോളേജ് തുടങ്ങിയത്. എന്നാല്‍ ഇന്നും ഡിഎസ്ബി കോളേജ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കോളേജ് ആരും മറന്നിട്ടില്ല. കട്ടപ്പനയിലെ

അഞ്ചു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ്, 1970 മുതല്‍ വെറും ഏഴുകൊല്ലം പ്രവര്‍ത്തിച്ച കോളേജാണ് ദേവസ്വം ബോര്‍ഡ് ശബരിഗിരി കോളേജ്. 1977 ല്‍ ഇത് അടച്ചുപൂട്ടിയതോടെയാണ് കട്ടപ്പന ഗവൺമെന്റ് കോളേജ് തുടങ്ങിയത്. എന്നാല്‍ ഇന്നും ഡിഎസ്ബി കോളേജ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കോളേജ് ആരും മറന്നിട്ടില്ല. കട്ടപ്പനയിലെ മനോഹരമായ ഭൂപ്രദേശത്ത്, കോളേജ് സ്ഥിതിചെയ്യുന്ന 3000 അടി ഉയരത്തിലുള്ള മലയിലേക്ക് ഈയിടെയായി വിനോദസഞ്ചാരികള്‍ ഒരുപാട് എത്തുന്നുണ്ട്. കോളേജ് മല എന്നാണ് ഈ മല അറിയപ്പെടുന്നത്.
കട്ടപ്പനയ്ക്ക് അടുത്തായി, നരിയമ്പാറയിലാണ് കോളേജ് മല. കട്ടപ്പനയില്‍ നിന്നും കഷ്ടിച്ച് എട്ടു കിലോമീറ്റര്‍ ആണ് ഇവിടേക്കുള്ള ദൂരം. കുട്ടിക്കാനം റോഡിൽ നരിയമ്പാറയിൽ നിന്ന് മൂന്ന് കിലോമീറ്റർ ദൂരം സഞ്ചരിച്ചാല്‍ ഇവിടെയെത്താം. ഏകദേശം പതിനഞ്ചോളം ഹെയര്‍പിന്‍ വളവുകള്‍ ഉണ്ട് ഈ വഴിയില്‍. മാത്രമല്ല, വഴി മുക്കാലും ടാര്‍ ചെയ്യാത്ത മണ്‍പാതയാണ്.
ഏറ്റവും മുകളില്‍ എത്തിയാല്‍ പാതി നശിച്ച നിലയില്‍, വള്ളികളും കാടും മറ്റും പടര്‍ന്ന്, പരന്നുകിടക്കുന്ന കോളേജ് കെട്ടിടങ്ങള്‍ കാണാം. ദേവസ്വം ബോര്‍ഡിനു കീഴില്‍ ഉണ്ടായിരുന്ന നാലു കോളേജുകളില്‍ ഒന്നായിരുന്നു ഇത്. അക്കാലത്ത് കട്ടപ്പന ഇന്നത്തെപ്പോലെ പട്ടണമായിരുന്നില്ല. മലകയറി ഈ കോളേജില്‍ എത്തുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. മലമുകളിലെ കോടമഞ്ഞും കാട്ടുമൃഗങ്ങളുടെ ശല്യവുമെല്ലാം വേറെ. അധികം വൈകാതെ കോളേജ് അടച്ചുപൂട്ടേണ്ടിവന്നു.
കോളേജ്മലയിലെ മറ്റൊരു ആകര്‍ഷണമാണ് ശബരിഗിരി ക്ഷേത്രം. ഇതിനരികിലുള്ള വ്യൂ പോയിന്‍റില്‍ നിന്നും നോക്കിയാല്‍ കട്ടപ്പന ടൌണ്‍ വളരെ നന്നായി കാണാം. കൂടാതെ പച്ചവിരിച്ച പാടങ്ങളും നരിയമ്പാറയിലെ ഓര്‍ത്തഡോക്സ് പള്ളിയും ഇടുക്കി ജലാശയവുമെല്ലാം ഇവിടെ നിന്നും വ്യക്തമായി കാണാം. മഞ്ഞണിഞ്ഞ പാഞ്ചാലിമലയാണ് മറ്റൊരു മനോഹരമായ കാഴ്ച. കൂടാതെ, മേട്ടുക്കുഴിമെട്ടും കുന്തളംപാറ മലയും ഇവിടെനിന്നും നോക്കിയാല്‍ കാണാം.
സന്ധ്യയ്ക്കാണ് വരുന്നതെങ്കില്‍ ഈ കാഴ്ചകള്‍ ഇരട്ടിഭംഗിയില്‍ ആസ്വദിക്കാം. ഇരുട്ട് പരക്കുമ്പോഴേക്കും ദൂരെ നക്ഷത്രങ്ങള്‍ പോലെ വീടുകളിലെ വെളിച്ചങ്ങള്‍ തെളിയും. കോടമഞ്ഞിനിടയിലൂടെ ഈ കാഴ്ച കണ്ടാസ്വദിക്കാം.
English Summary: visit College Mala Nariampara in Kattappana