സായിപ്പിന്റെ തുരുത്തും കായലോളത്തിലെ കയാക്കിങ്ങും; കാഴ്ചകൾ തേടിയുള്ള പെൺയാത്ര
തോണിയില്ലാത്തൊരു വീടില്ല!. വെറുതെയല്ല ഏതു പ്രളയം വന്നാലും കൊല്ലത്തേക്കു വിളിയെത്തുന്നത്. കൊല്ലത്തെ കാടുകാണാൻ ഇറങ്ങിയ വനിതകൾക്കു കൂട്ടായെത്തിയത് ഇഗ്‌നിസ് ഓട്ടമാറ്റിക്. കടുവയും ആനയും കറങ്ങിനടന്നു പേടിപ്പിക്കുന്ന വനമല്ല. ജലാശയങ്ങളിൽ പച്ചപ്പിന്റെ വൻമതിൽ പണിയുന്ന കണ്ടൽവനം. കണ്ടു, അടുത്തറിഞ്ഞു. പ്രകൃതിയെ
തോണിയില്ലാത്തൊരു വീടില്ല!. വെറുതെയല്ല ഏതു പ്രളയം വന്നാലും കൊല്ലത്തേക്കു വിളിയെത്തുന്നത്. കൊല്ലത്തെ കാടുകാണാൻ ഇറങ്ങിയ വനിതകൾക്കു കൂട്ടായെത്തിയത് ഇഗ്‌നിസ് ഓട്ടമാറ്റിക്. കടുവയും ആനയും കറങ്ങിനടന്നു പേടിപ്പിക്കുന്ന വനമല്ല. ജലാശയങ്ങളിൽ പച്ചപ്പിന്റെ വൻമതിൽ പണിയുന്ന കണ്ടൽവനം. കണ്ടു, അടുത്തറിഞ്ഞു. പ്രകൃതിയെ
തോണിയില്ലാത്തൊരു വീടില്ല!. വെറുതെയല്ല ഏതു പ്രളയം വന്നാലും കൊല്ലത്തേക്കു വിളിയെത്തുന്നത്. കൊല്ലത്തെ കാടുകാണാൻ ഇറങ്ങിയ വനിതകൾക്കു കൂട്ടായെത്തിയത് ഇഗ്‌നിസ് ഓട്ടമാറ്റിക്. കടുവയും ആനയും കറങ്ങിനടന്നു പേടിപ്പിക്കുന്ന വനമല്ല. ജലാശയങ്ങളിൽ പച്ചപ്പിന്റെ വൻമതിൽ പണിയുന്ന കണ്ടൽവനം. കണ്ടു, അടുത്തറിഞ്ഞു. പ്രകൃതിയെ
തോണിയില്ലാത്തൊരു വീടില്ല!. വെറുതെയല്ല ഏതു പ്രളയം വന്നാലും കൊല്ലത്തേക്കു വിളിയെത്തുന്നത്. കൊല്ലത്തെ കാടുകാണാൻ ഇറങ്ങിയ വനിതകൾക്കു കൂട്ടായെത്തിയത് ഇഗ്‌നിസ് ഓട്ടമാറ്റിക്. കടുവയും ആനയും കറങ്ങിനടന്നു പേടിപ്പിക്കുന്ന വനമല്ല. ജലാശയങ്ങളിൽ പച്ചപ്പിന്റെ വൻമതിൽ പണിയുന്ന കണ്ടൽവനം. കണ്ടു, അടുത്തറിഞ്ഞു. പ്രകൃതിയെ പലതരത്തിൽ പരിഗണിക്കാം, പരിചരിക്കാം. ചില വിനോദസഞ്ചാരകേന്ദ്രങ്ങളിൽ പോകുമ്പോൾ കേട്ടിട്ടില്ലേ... പണ്ടിവിടെ ഇങ്ങനെയല്ലായിരുന്നു... എന്നൊക്കെ.വികസനം വികലമായിപ്പോകാതിരിക്കാൻ തിരിച്ചറിവുള്ള ജനത വേണം. യാത്രയ്ക്കിടെ മൂന്നു സ്ഥലങ്ങളിലാണ് ഞങ്ങൾ എത്തിപ്പെട്ടത്. ആദ്യത്തെയിടത്ത് തിരിച്ചറിവുള്ള ജനങ്ങളെ കണ്ടു. പ്രകൃതിയാലുള്ള കണ്ടൽക്കാടുകൾ. അവയുടെ പ്രാധാന്യം അറിഞ്ഞുകൊണ്ടുള്ള ടൂറിസം. ജലാശയങ്ങൾ വളരെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു. രണ്ടാമത്തെ സ്ഥലം പ്രകൃതിയോട് എന്തൊക്കെ ചെയ്യരുതെന്ന് നമ്മെ പഠിപ്പിക്കും. മൂന്നാമത്തേത് പ്രകൃതിയോട് മനുഷ്യന്റെ പ്രായശ്ചിത്തം.
സായിപ്പിന്റെ തുരുത്ത്
അതിരാവിലെ കോട്ടയത്തുനിന്നും ഇഗ‌്‌നിസ് ഓട്ടമാറ്റിക്കിൽ എംസി റോഡിലൂടെ യാത്ര ആരംഭിച്ചു. എന്തുകൊണ്ട് ഇഗ്‌നിസിനെ കൂടെക്കൂട്ടി എന്നു വഴിയേ പറയാം. പതിവിൽനിന്നു മാറി പടം പിടിക്കാൻ അൽഫോൻസയെ കൂടെക്കൂട്ടി. ഇഗ്‌നിസിന്റെ സാരഥിയായി സനൂപും. ഇതൊരു വനിതായാത്രയാണെന്നു വേണമെങ്കിൽ വിളിക്കാം. അംഗബലം ഞങ്ങൾക്കാണല്ലോ!
കൊല്ലത്തെ മൺറോതുരുത്ത് ലക്ഷ്യമാക്കി ഇഗ്‌നിസ് പാഞ്ഞു. ധനുമാസത്തിന്റെ കുളിര്. വിജനമായ പാതകൾ. നേരം പരപരാ വെളുക്കുംമുൻപ് തുരുത്തിനടുത്തെത്തി. മെഡോസ് ഓഫ് മൺറോയിലെ ശരത്തും പപ്പ മണികണ്ഠൻ ചേട്ടനും ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു. ഖത്തറിലെ ജോലിക്കിടയിൽ ലീവിനു നാട്ടിലെത്തിയപ്പോൾ വള്ളത്തിന്റെ താങ്ങ് പിടിക്കാൻ വന്നതാണ് മണിച്ചേട്ടൻ. തോണിയാത്ര ആരംഭിക്കുന്നതിനു മുൻപ് അമ്മച്ചിയുടെ കടയിൽനിന്ന് നല്ല ഏലക്ക കുത്തിപ്പൊടിച്ചിട്ട കാപ്പിയും ചായയും കുടിച്ചപ്പോൾതന്നെ ഉഷാറായി. ചായക്കപ്പ് എവിടെ കളയുമെന്നോർത്തപ്പോൾതന്നെ തോണിച്ചേട്ടൻ പറഞ്ഞു: ‘വെള്ളത്തിലിടല്ലേ വേണമെങ്കിൽ വള്ളത്തിലിട്ടോ.’
അപ്പോഴാ ശ്രദ്ധിച്ചത്. ഒന്നാമത്തെ പാഠം.. സാധാരണ ജലാശയങ്ങളിൽ കാണുന്ന കാഴ്ചയ്ക്കു വിഭിന്നമായി പ്ലാസ്റ്റിക് കവറുകളോ കുപ്പിയോ ചപ്പുചവറുകളോ തോട്ടിൽ എവിടെയും കാണാനില്ല. എല്ലാം ക്ലീൻ! നാട്ടുകാർ വെള്ളത്തിലേക്ക് കുപ്പി എറിയാറില്ല. എറിയാൻ സമ്മതിക്കുകയുമില്ല. എല്ലാവരും ഇങ്ങനെയായിരുന്നെങ്കിൽ...
എന്തായാലും ആ പോസിറ്റീവ് വൈബുമായാണ് തോണിയാത്ര തുടങ്ങിയത്. തോണിയിലേക്കു കാലെടുത്തുവച്ചപ്പോഴേ നിർദേശം കിട്ടി.. ‘വേലിയേറ്റമായതിനാൽ ഇടയ്ക്കിടെ ബഹുമാനിക്കേണ്ടിവരും.’അതെന്തു പരിപാടി എന്നാലോചിച്ചപ്പോഴേക്കും അശരീരി എത്തി.. ‘കുനിഞ്ഞോ കുനിഞ്ഞോ.. വിരൽപോലും പൊക്കല്ലേ.. പിന്നൊന്നിനും കൊള്ളില്ല.’ ഓരോ പാലം എത്തുമ്പോഴും തലകുനിച്ചിരിക്കണം. ചിലപ്പോൾ താഴെ കിടക്കേണ്ടിവരും.. കാരണം മൺറോയിലെ പാലത്തിനൊക്കെ ‘ഭയങ്കര ഹൈറ്റാ.’ പതിയെ തോടിൽനിന്നു കണ്ടൽചെടികൾക്കിടയിലേക്ക് എത്തി.
വിവിധതരം കണ്ടൽചെടികൾ. പലതും തുരുത്തുപോലെ വളർന്നുനിൽക്കുന്നു. ചിലത് കൂട്ടമായി.. പലതരം മീനുകളുടെ കേന്ദ്രമാണ് കണ്ടലിന്റെ വേര്. ഒരിക്കലും അതിനകത്തു നിന്നു മീൻ പിടിക്കാൻ പറ്റില്ലത്രേ! വേരൊന്നനക്കാൻപോലും പറ്റില്ല. അത്രയും ശക്തം.
കണ്ടൽചെടികൾക്കിടയിൽ
രൂപപ്പെട്ട ആർച്ചുകൾക്കിടയിലൂടെ പോയപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്... വേരുകൾ വലയിട്ടു മൂടിയിരിക്കുന്നു. ആളുകൾ സ്ഥിരം വരുന്നതിനാൽ തൊട്ടുംപിടിച്ചും വേരുകൾ പൊട്ടാതിരിക്കാൻ ചെയ്തതാണത്രെ. ഇവയുടെ കായകളും രസകരമാണ്. ചെടിയിൽനിന്നു കുത്തനെ വീണു മണ്ണിൽ തുളച്ചിറങ്ങാൻ പാകത്തിൽ നീണ്ടതാണു വിത്ത്. അഷ്ടമുടിക്കായലിലേക്കു തോണി പ്രവേശിച്ചപ്പോൾ ഒത്ത നടുക്കായി നീർവീഴ്ചയില്ലാതെ ഉണങ്ങിയപോലൊരു കണ്ടൽചെടി. പണ്ട് തഴച്ചുവളർന്നതാണിതും. ആഴം കുറഞ്ഞ ഭാഗമായതിനാൽ വരുന്നവരെല്ലാം വെള്ളത്തിലിറങ്ങി ഫോട്ടോയെടുക്കാനും മറ്റും കണ്ടലിന്റെ വേരിൽ കയറിനിൽക്കുന്നത് പതിവായതോടെ ചെടിയും നശിച്ചുതുടങ്ങി.
‘ഞങ്ങളുടെ തോണിയിൽ വരുന്നവരെ കണ്ടൽചെടിയിൽ കയറിനിൽക്കുന്നത് പ്രോത്സാഹിപ്പിക്കാറില്ല.’ യാത്രയ്ക്കിടയിൽ ഹായ് നല്ല ചെടി എന്നു കരുതി തൊടാനാഞ്ഞതും ശരത്ത് അലറി ‘അയ്യോ തൊടല്ലേ... കണ്ണിന് അലർജി ഉണ്ടാക്കും. കംവാട്ടി കണ്ടൽ എന്നാ ഇവിടെ പറയുന്നേ.. ഇത് മൂടോടെ പിഴുത്, അതിന്റെ വേരാണ് പണ്ട് കോർക്ക് ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്നത്. അങ്ങനെ ആ ചെടി പൂർണമായും നശിച്ചുപോകുന്ന അവസ്ഥയിലായി. ഇന്നാരും നശിപ്പിക്കാറില്ല.’ എന്തായാലും വെയിൽ മൂക്കുന്നതിനു മുൻപ് കരപറ്റി. തോണിയാത്ര എപ്പോഴും അതിരാവിലെയോ വൈകുന്നേരമോ പോകുന്നതാ നല്ലത്. ഭക്ഷണം കഴിക്കാൻ എവിടെ ചെന്നാലും മീനിന്റെ എട്ടുകളിയാണ്. വെറൈറ്റി മീൻ രുചികൾ ആസ്വദിക്കാം. സസ്യാഹാരികൾക്കു ചോയിസ് ഇല്ലെന്നുതന്നെ പറയാം. ഭക്ഷണം കഴിച്ച് തോണി നിർമാണവും കണ്ട് അടുത്ത കണ്ടൽക്കാടു തേടി ഇഗ്‍നിസിനെ ജങ്കാറിൽ കയറ്റി, മൺറോയിൽനിന്നു പെരുമൺ ഭാഗത്തേക്ക്. അവിടെനിന്ന് സാമ്പ്രാണിക്കോടിയിലേക്ക്...
കായലിന് ഒത്ത നടുക്കൊരു കണ്ടൽക്കൊടി
കണ്ടൽക്കാടാണെങ്കിലും ഏതു വിനോദസഞ്ചാരകേന്ദ്രമാണെങ്കിലും എന്തൊക്കെ ചെയ്യരുത് എന്നതിന് ഉദാഹരണമാണ് സാമ്പ്രാണിക്കോടി. ബോട്ട് ജെട്ടിയിലേക്കുള്ള വഴിയിൽ സന്ദർശകരുടെ തിരക്കായിരുന്നു. ഒരിടത്ത് സർക്കാർ സർവീസ് ബോട്ട്. തൊട്ടടുത്ത് ഡിടിപിസിയുടെ ടൂറിസം ബോട്ടിങ്. ഒരു ബോട്ടിൽ 6–8 പേർക്ക് കയറാം. നിരനിരയായി ബോട്ടുകൾ വരുന്നു. കായലിനു നടുവിൽ കാണുന്ന കണ്ടൽക്കാടിനടുത്തുകൊണ്ടിറക്കുന്നു. അവിടെ ഒരു മണിക്കൂർ ചെലവഴിക്കാം. ഏതെങ്കിലും മടക്ക ബോട്ടിൽ തിരികെ പോരാം. കുറച്ചു കണ്ടലുകൾ ഒന്നിച്ചുനിൽക്കുന്ന കൊച്ചു ദ്വീപ്. ഈ സർവീസ് ആരംഭിച്ചിട്ട് ഒരു വർഷം ആയതേയുള്ളൂ.
ടിക്കറ്റ് ചാർജ് ₨350. നീണ്ടു പരന്നുകിടക്കുന്ന കായലിൽ ഇറങ്ങാമെന്നതാണ് ആകർഷണം. ബോട്ടിൽവന്നിറങ്ങുന്നവർക്കായി കുഞ്ഞുജെട്ടി സെറ്റ് ചെയ്തിട്ടുണ്ട്. പാദരക്ഷകൾ അവിടെ അഴിച്ചുവച്ച് നേരെ വെള്ളത്തിലിറങ്ങാം. മുട്ടിനു മുകളിൽ വെള്ളം ഉണ്ടാകും. ചില ഭാഗങ്ങളിൽ ആഴം തീരെ കുറവാണ്. കുട്ടികളെ കൊണ്ടുപോകുമ്പോൾ സൂക്ഷിക്കണം. നട്ടുച്ചനേരത്തും നല്ല തിരക്കുണ്ട്. ചിലർ കണ്ടൽ ചെടികളിൽ കയറി ഫോട്ടോ എടുക്കുന്നു. മറ്റുചിലർ ചുറ്റും നടക്കുന്നു. അവിടെ വരുന്നവരെ കായൽ ചുറ്റിക്കാണിക്കാൻ വള്ളക്കാർ മത്സരിക്കുന്നു. ആളൊന്നിന് ₨50. കണ്ടൽചെടികളുടെ വേരുകൾക്കിടയിൽ പ്ലാസ്റ്റിക് കുപ്പികളും ചപ്പുചവറും ഇഷ്ടംപോലുണ്ട്.
കുട്ടികളുടെ ഡയപ്പർ വരെ തങ്ങിക്കിടപ്പുണ്ട്. വരുന്നവരാരും ഇതൊന്നും ശ്രദ്ധിക്കുന്നില്ല. നടത്തിപ്പുകാർക്ക് ഒന്നിനും നേരമില്ല. അവർ ആളെയിറക്കുന്ന തിരക്കിലാണ്. ആളുകളെ ക്യാൻവാസ് ചെയ്യാൻ വരുന്ന തോണിക്കാരുമായി മുട്ടനടിയാണ് സെക്യൂരിറ്റി ചേട്ടന്മാർ. ഇതൊക്കെയാണെങ്കിലും അവിടം രസകരമാണ്. കണ്ടലുകൾക്കിടയിലൂടെ വെള്ളത്തിൽ നടന്നുനീങ്ങാം. കരിമണലാണിവിടെ. തണുത്ത വെള്ളവും കണ്ടലിന്റെ കുളിർമയും അനുഭവിച്ചുതന്നെ അറിയണം. വെള്ളം എല്ലാവർക്കും ഒരു വീക്ക്നെസ്സ് ആണല്ലോ. വെള്ളംകളി ആസ്വദിച്ചു തിരികെ കരപറ്റി. അടുത്തൊരു സൂപ്പർ ഡെസ്റ്റിനേഷൻ ലക്ഷ്യമിട്ട് ഞങ്ങൾ ഇഗ്‌നിസിന്റെ വളയം തിരിച്ചു. ഗൂഗിൾ മാപ്പിൽ പരവൂർ സെറ്റ് ചെയ്ത് ഡ്രൈവ് ചെയ്തു.
ഹൈവേയിലൂടെയാണ് യാത്ര. നല്ല തിരക്കുണ്ട്. ഗതാഗതക്കുരുക്കിൽ അനുഗ്രഹമാണ് ഇഗ്‌നിസിന്റെ എജിഎസ് ട്രാൻസ്മിഷൻ. ഹൈവേയിലായാലും സിറ്റിയിലായാലും ടെൻഷൻ ഫ്രീ ഡ്രൈവിങ്. സ്ത്രീകൾക്കു വളരെ കംഫർട്ടബിൾ. പരവൂർ എത്തുന്നതുവരെ നോ കൺഫ്യൂഷൻ. മാപ് നോക്കി നോക്കി എത്തിയത് റെയിൽവെ സ്റ്റേഷനിൽ! അമളി മനസ്സിലായതോടെ അവിടെനിന്നു വന്നവഴി നാലു കിലോമീറ്ററോളം തിരികെ ഡ്രൈവ് ചെയ്ത് പരവൂർ കായലിലെ കണ്ടൽതേടി പോയി. പോകുന്ന വഴിയിൽ ഇഷ്ടികച്ചൂളകൾ ഇഷ്ടംപോലെ...
കായലോളത്തിൽ കയാക്കിങ്
ഇതെല്ലാം മനുഷ്യനിർമിതമാണെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ല. സത്യം പറഞ്ഞാൽ ഞങ്ങളും വിശ്വസിച്ചില്ല. എങ്ങനെ വിശ്വസിക്കും? അത്രയും മനോഹരമായ കാഴ്ചകൾ. കണ്ടൽക്കാടുകൾ, ഇടയ്ക്കിടെ തുരുത്ത്, നിറഞ്ഞുകിടക്കുന്ന ഇത്തിക്കരപ്പുഴ, അതിനപ്പുറം പരവൂർ കായൽ... ഈ പുഴയോരത്താണ് മാൻഗ്രൂവ് വില്ലേജ് അഡ്വഞ്ചർ. ഐടി മേഖലയിൽ ജോലിചെയ്യുന്ന പരവൂർ സ്വദേശി സാഗറിന്റെ ലോക്ഡൗൺ ഐഡിയയാണ് ഈ കയാക്കിങ് സ്പോട്ട്. ആൾ പ്രഫഷനൽ കയാക്കറാണ്. എന്തുകൊണ്ട് നാട്ടിൽ ഇത്രയും നല്ലൊരിടം ഉണ്ടായിട്ടും ഉപയോഗപ്പെടുത്തിക്കൂടാ എന്ന തോന്നലിലാണ് മാൻഗ്രൂവ് വില്ലേജ് അഡ്വഞ്ചറിന്റെ തുടക്കം.
ഇഗ്‌നിസുമായി ഇത്തിക്കരത്തീരത്തെ പൊതുകടവിലെത്തി. അവിടെ തോണിയാത്രയ്ക്കായി ഒരു ടീം എത്തിയിട്ടുണ്ട്. കാർ കണ്ട് അവരടുത്തുവന്ന് പരിചയപ്പെട്ടു. അടുത്തുള്ളൊരു പഞ്ചായത്തിന്റെ കൂട്ടായ്മയിൽ നാടുചുറ്റാനിറങ്ങിയതാണവർ. ‘നല്ല ഡിസൈനാ ഇഗ്‌നിസിന്. എന്റെയൊരു ബന്ധു എടുത്തിട്ടുണ്ട്’ കൂട്ടത്തിലൊരു ചേട്ടന്റെ കമന്റ്. കുറെ പടങ്ങളെടുത്തശേഷം ഇഗ്‌നിസ് പാർക്ക് ചെയ്തു കയാക്കിങ് സ്പോട്ടിലെത്തി. തിരുവനന്തപുരത്തെ ടെക്കി കൂട്ടം വീക്കെൻഡ് ആഘോഷിക്കാൻ എത്തിയിട്ടുണ്ടായിരുന്നു. രണ്ടര മണിക്കൂറോളം കണ്ടൽക്കാടുകൾക്കിടയിലൂടെ കയാക്കിങ് ആണ് പ്രധാന പരിപാടി.
കണ്ടൽക്കാടിലെ സൂര്യോദയവും വൈകിട്ടുള്ള അസ്തമയവും തുഴഞ്ഞുചെന്നു കാണാം. എല്ലാവർക്കും അരമണിക്കൂർ കയാക്കിങ് ട്രെയിനിങ്. അതുകഴിഞ്ഞു ടീമായി തിരിച്ചു ഗൈഡിന്റെ കൂടെ കായലിലേക്കു തുഴയും. ഇതെല്ലാം കണ്ടു ഞങ്ങളവിടെ പോസ്റ്റായിരിപ്പാണ്. കയാക്കിങ് നടക്കുമെന്നു തോന്നുന്നില്ല. എല്ലാം നേരത്തേ ബുക്ക് ചെയ്തിട്ടുള്ളതിനാൽ സ്ലോട്ട് ഇല്ല. ടെക്കി ടീം തുഴയെറിയുന്നതു കണ്ട് പടം പിടിച്ച് തിരികെ പോയാലോ എന്നാലോചിച്ചിരുന്നപ്പോഴാണ്.. അവിടുണ്ടായിരുന്നൊരു ചേട്ടൻ പറഞ്ഞത്... സാഗറേ.. ഇവരെ ഇതിലൊന്നു കറക്കിയിട്ടുവാ... ഇതിലെന്നു
പറഞ്ഞാൽ റാഫ്റ്റിങ് ബോട്ട്. ങ്ഹാ.. അതുകൊള്ളാം! കുത്തൊഴുക്കിൽ റാഫ്റ്റിങ് ചെയ്യുന്നത് യൂട്യൂബിൽ കണ്ടിട്ടുണ്ടെന്നല്ലാതെ ഇന്നേവരെ കയറിയിട്ടില്ല. ലൈഫ് ജാക്കറ്റ് ധരിച്ച് കാമറ ബാഗുമായി സൈഡിൽ അള്ളിപ്പിടിച്ചിരുന്നു. ബാലൻസ് ചെയ്തു വേണം ഇരിക്കാൻ. പതിയെ കയാക്കിങ് ബോട്ടുകൾക്കിടയിലൂടെ മുന്നോട്ടു നീങ്ങിയപ്പോഴാണ് സാഗർ ഈ മനുഷ്യനിർമിത കണ്ടൽക്കാടിെനക്കുറിച്ചു പറഞ്ഞത്.
‘ഈ കാണുന്നിടമെല്ലാം 15–20 വർഷം മുൻപു വരെ നെൽകൃഷി ചെയ്തിരുന്ന പാടങ്ങളായിരുന്നു. പണ്ട് ഇത്തിക്കരയാറിനരികിൽ ധാരാളം ഇഷ്ടികച്ചൂളകളുണ്ടായിരുന്നു. പാടം കുഴിച്ചു കുഴിച്ചു കായൽ കയറി.. കരയേത്, പുഴയേത് എന്നറിയാൻ പറ്റാത്തവിധം കായൽവെള്ളം നിറഞ്ഞു. ചില ഭാഗങ്ങളിൽ തെങ്ങിൻതലപ്പുവരെ വെള്ളമുണ്ട്. അതിനർഥം അത്രയും ആഴത്തിൽ മണ്ണെടുത്തിട്ടുണ്ടെന്നാണ്. പ്രതിഷേധങ്ങൾക്കൊടുവിൽ പത്തു വർഷം മുൻപാണ് മണ്ണെടുക്കൽ നിർത്തിയത്.
അപ്പോഴേക്കും അതൊരു വൻ തടാകമായി മാറിക്കഴിഞ്ഞു. ആ ചൂളകളുടെ ബാക്കിയാണ് വരുന്ന വഴിയിൽ കണ്ടത്.പിന്നീട് സ്വകാര്യവ്യക്തികൾ തങ്ങളുടെ സ്ഥലങ്ങളിൽ കണ്ടൽക്കാടുകൾ നട്ടുപിടിപ്പിക്കാൻ തുടങ്ങി. അതാണ് ഇന്നു കാണുന്ന കണ്ടൽമതിൽ. വളർന്നു വളർന്നു മാനം മുട്ടാറായി. 1800 ൽ വൻമതിൽ പണിതതുപോലെ. അതിനിടയിൽ പ്രകൃതിയുടെ കൂളിങ് സിസ്റ്റവുമായി കണ്ടൽ ടണലുകളും. ഇതിനിടയിലൂടെ കയാക്കിങ് ചെയ്തു പറവൂർ കായലിലെത്താം. കണ്ടൽ തുരുത്തിൽ ഒളിച്ചുകളിക്കാം... കണ്ടലുകൾക്കിടയിലെ അസ്തമയ സൂര്യന്റെ ഭംഗി ആവോളം നുകരാം... ദേശാടനത്തിനെത്തിയ വിരുന്നുകാരെ കാണാം. പരവൂർ കായലിലെ ചിത്തൻതമ്പുരാൻതറയിൽ തിരിതെളിക്കാം. ‘ഇത്രയും ഭംഗിയുള്ളിടം കാണാതെ പോയിരുന്നെങ്കിൽ...’ അൽഫു നെടുവീർപ്പിട്ടു.
റാഫ്റ്റിങ് ബോട്ട് യാത്രയെല്ലാം കഴിഞ്ഞു കരയ്ക്കു കയറിയപ്പോൾ സനൂപിന്റെ ആത്മഗതം... ‘ഒരേയൊരു തവണ തോണിയിൽ കയറിയിട്ടുണ്ടെന്നല്ലാതെ ഇതുപോലൊരു ബോട്ടിങ് ജീവിതത്തിൽ ആദ്യമായിട്ടാ.. ഹെന്റെ പേടി മാറി!’ ‘ഗഡി’ കൊള്ളാം. എങ്ങാനും വെള്ളത്തിൽ വീണിരുന്നെങ്കിൽ! മാൻഗ്രൂവ് യാത്രകൾ അടിപൊളിയായതിന്റെ സന്തോഷത്തിൽ ഇഗ്‌നിസുമായി നൈറ്റ് ഡ്രൈവ് ആസ്വദിച്ച് കൊല്ലത്തോട് വിടപറഞ്ഞു
English Summary : Refreshing rendezvous with nature through Kollam's mangrove forests