കുന്നിൻമുകളിൽ തമിഴ്നാട് കണ്ടു നീരാടാനൊരു പൂൾ; കാഴ്ചകൾ ആസ്വദിച്ച് രാവുറങ്ങാം
തേക്കടി– കേരളത്തിലെത്തുന്ന സഞ്ചാരികൾ ഒരിക്കലും മിസ് ചെയ്യാത്ത സ്ഥലം. വേനലാകുമ്പോൾ തേക്കടിയ്ക്ക് ആകർഷണം കൂടും. അതിനു കാരണം ചൂടുകൂടുമ്പോൾ വെള്ളം കുടിക്കാനായി തടാകത്തിലേക്കിറങ്ങുന്ന മൃഗങ്ങളാണ്. തടാകത്തിൽ ബോട്ടിങ് നടത്തുന്നവർക്ക് ഇഷ്ടം പോലെ വന്യമൃഗങ്ങളെ കാണാം. സഞ്ചാരികളുടെ വാഹനം പുറത്തു പാർക്ക് ചെയ്ത്

തേക്കടി– കേരളത്തിലെത്തുന്ന സഞ്ചാരികൾ ഒരിക്കലും മിസ് ചെയ്യാത്ത സ്ഥലം. വേനലാകുമ്പോൾ തേക്കടിയ്ക്ക് ആകർഷണം കൂടും. അതിനു കാരണം ചൂടുകൂടുമ്പോൾ വെള്ളം കുടിക്കാനായി തടാകത്തിലേക്കിറങ്ങുന്ന മൃഗങ്ങളാണ്. തടാകത്തിൽ ബോട്ടിങ് നടത്തുന്നവർക്ക് ഇഷ്ടം പോലെ വന്യമൃഗങ്ങളെ കാണാം. സഞ്ചാരികളുടെ വാഹനം പുറത്തു പാർക്ക് ചെയ്ത് വനംവകുപ്പിന്റെ ബസ്സിൽ ബോട്ട് ലാൻഡിങ്ങിലേക്കു പോകാം. രാവിലെയോ വൈകിട്ടോ ബോട്ടിങ് തിരഞ്ഞെടുത്താൽ കാഴ്ചകൾ കുറച്ചുകൂടി ഹൃദ്യമാകും. കൂടുതൽ മൃഗങ്ങളെ കാണാനുള്ള സാധ്യത ഈ സമയത്താണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഒട്ടേറെ ട്രെക്കിങ് പാക്കേജുകളും പെരിയാർ കടുവാ സങ്കേതംസഞ്ചാരികൾക്കായി ഒരുക്കുന്നുണ്ട്.
ബോട്ടിങ് സമയം
പാർക്ക് രാവിലെ ആറുമണിയാകുമ്പോൾ തുറക്കും. രാവിലെ ആറുമണിക്ക് ആരംഭിക്കുന്ന ബോട്ടിങ് വൈകിട്ട് 5 മണി വരെയുണ്ടാകും. മൂന്നു മണിയോടു കൂടി ലാസ്റ്റ് ബോട്ട്. രാവിലെ 7.30 ,9.30,11.15 ,1.45, 3.30 എന്നിങ്ങനെയാണ് ബോട്ടിങ്ങിനായുള്ള സമയം.
തേക്കടിയിൽ കാണാനേറെയുണ്ട്
തേക്കടിയിൽ ഏതു സീസണിലും സഞ്ചാരികളുടെ വരവിന് കുറവുണ്ടാകാറില്ല. നന്നായി പ്ലാന്‍ ചെയ്‌താല്‍ ഒട്ടേറെ സ്ഥലങ്ങള്‍ ഒരൊറ്റ ദിവസം കൊണ്ടുതന്നെ കാണാനും സാധിക്കും.
തേക്കടിയിൽ നിന്ന് 4 കി.മീ ദൂരെയുള്ള കുരിശുമല അഥവാ സ്പ്രിങ് വാലി മൗണ്ടൻ, ഏലം, കാപ്പി, കുരുമുളക് തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളുടെ വിശാലമായ തോട്ടങ്ങളുള്ള മുരിക്കടി, തേക്കടിയിലെ ആനവച്ചൽ റോഡിലുള്ള എലിഫന്‍റ് ക്യാംപ്, പെരിയാർ കടുവ സംരക്ഷണകേന്ദ്രത്തില്‍ നിന്നും 14 കിലോമീറ്റർ അകലെയുള്ള പ്രശസ്തമായ മംഗളാദേവി ക്ഷേത്രം,അങ്ങനെ കാണാനേറെയുണ്ട് ഇൗ മനോഹരയിടത്ത്.
കുന്നിൻമുകളിലെ ഇൻഫിനിറ്റി പൂളിൽ നീരാടാം
തേക്കടിയുടെ കാഴ്ചകളൊക്കെ കണ്ടാസ്വദിച്ചേശഷം താമസിക്കുന്നത് ഒരു കുന്നിൻമുകളിലായാലോ? സുന്ദരമായൊരു ഇൻഫിനിറ്റി പൂളിൽ നീരാടാം, പ്രീമിയം സൗകര്യത്തിൽ രാവുറങ്ങാം. താരങ്ങൾക്കു പ്രിയപ്പെട്ട ഹിൽസ് ആൻഡ് ഹ്യൂസ് റിസോർട്ടിന്റെ ആ കുന്നിൻമുകളിലെ വാസസ്ഥലം ഒന്നറിഞ്ഞു വരാം.
ഗ്രീസിലെ ചില പഴയ സ്മാരകങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിൽ കുന്നിൻമുകളിൽ പരന്നു കിടക്കുന്ന റിസോർട്ടിന് വെള്ളയും നീലിമയും ചേർന്നൊരു കളർ തീം ആണ്. എല്ലാ കാഴ്ചകളും താഴ്‍വാരത്തിലേക്ക് ഇൻഫിനിറ്റി പൂളിൽ നീരാടുമ്പോൾ പോലും അങ്ങു തമിഴ്നാടിന്റെ ചതുരക്കളങ്ങളിൽ നിറയുന്ന കൃഷിയിടങ്ങൾ കാണാം. പ്രധാന റോഡിൽനിന്നു, കുത്തനെയുള്ള കയറ്റങ്ങളുള്ള ചെറിയൊരു ഗ്രാമവഴി എത്തുന്നതു കുന്നിൻമുകളിലേക്കാണ്. നല്ല പച്ചപ്പ്. ചെറിയ മരങ്ങളെ കാറ്റ് തഴുകിക്കൊണ്ടേയിരിക്കുന്നു. തമിഴ്നാടിന്റെ അതിർത്തിയായ കുന്നുകൾ. അതിന്റെ അറ്റത്ത് ഇൻഫിനിറ്റി പൂൾ. എല്ലാ കാലാവസ്ഥകളെയും നീരാട്ടിൽ നമുക്കനുഭവിക്കാം. പലപ്പോഴും മൂടൽമഞ്ഞ് നമ്മളെ പൊതിയും. കാറ്റ് ആ കുളത്തിന്റെ അറ്റത്തു ചെറിയ തിരമാലകളുണ്ടാക്കും. ചാറ്റൽമഴകൊണ്ടു കുളിക്കുന്നതും നവ്യാനുഭവമാണ്.
ഒരു മരത്തെ ഉള്ളിലൂടെ കടത്തിവിട്ടു നോവിക്കാതെ നിർമിച്ച ബാൽക്കണിയിലെ മരപ്പലകത്തറയിൽ കിടന്നാൽ മുകളിൽ നക്ഷത്രക്കൂട്ടങ്ങൾ തെളിഞ്ഞുനിൽക്കുന്ന നീലാകാശമാസ്വദിക്കാം. ബാൽക്കണിയിലെ കസേരകളിരിക്കുമ്പോൾ അങ്ങുതാഴെ കൂടല്ലൂർ, കമ്പം പട്ടണങ്ങളെ തൊടാൻ പായുന്ന ഹൈവേയിലെ വാഹനങ്ങളുടെ കണ്ണുകൾ നക്ഷത്രങ്ങളെപ്പോലെ മിന്നുന്നതും കാണാം. ബെഡ്റൂമിൽ നിന്നും കിട്ടും തമിഴ്നാടിന്റെ പട്ടണങ്ങൾ പ്രകാശത്തിൽ മുങ്ങിനിൽക്കുന്ന ദൃശ്യം. ലൊക്കേഷൻ- കുമിളി പട്ടണത്തിൽനിന്നു 4 കിമീ ദൂരം. കൂടുതൽ വിവരങ്ങൾക്ക്- 9061910000
English Summary: Tourist Places to Visit With Family in Thekkady