കായൽ കാഴ്ചകളും തനി നാടൻ രുചിയുമായി എന്നും സഞ്ചാരികളെ ആകർഷിക്കുന്ന ഒരിടമാണ് ആലപ്പുഴ. കേരളത്തിന്റെ നെല്ലറയായ കുട്ടനാട്, വേമ്പനാട് കായൽ തുടങ്ങി ഒട്ടനേകം സവിശേഷതകൾ ഉള്ള ആലപ്പുഴ, ചരിത്രം കൊണ്ടും സമ്പന്നമാണ്. സുഗന്ധ വ്യഞ്ജനങ്ങൾ ഇവിടെ ഇല്ലെങ്കിലും മലനാടുകളിൽ നിന്നും എത്തിച്ചു യൂറോപ്പിലേക്കും മറ്റും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കായൽ കാഴ്ചകളും തനി നാടൻ രുചിയുമായി എന്നും സഞ്ചാരികളെ ആകർഷിക്കുന്ന ഒരിടമാണ് ആലപ്പുഴ. കേരളത്തിന്റെ നെല്ലറയായ കുട്ടനാട്, വേമ്പനാട് കായൽ തുടങ്ങി ഒട്ടനേകം സവിശേഷതകൾ ഉള്ള ആലപ്പുഴ, ചരിത്രം കൊണ്ടും സമ്പന്നമാണ്. സുഗന്ധ വ്യഞ്ജനങ്ങൾ ഇവിടെ ഇല്ലെങ്കിലും മലനാടുകളിൽ നിന്നും  എത്തിച്ചു യൂറോപ്പിലേക്കും മറ്റും അയച്ചിരുന്നത് ഇവിടെനിന്നതായതു കൊണ്ടു കിഴക്കിന്റെ വെനീസായി ആലപ്പുഴ മാറി. കനാൽ വക്കത്തെ ചുമരുകൾക്കു ഇന്നും സുഗന്ധ വ്യഞ്ജനങ്ങളുടെ മണമാണ്.

ADVERTISEMENT

പുരാതന കാലത്ത് ഗ്രാമങ്ങളിൽ നിന്ന് കനാലിലൂടെ തുറമുഖ നഗരത്തിലേക്ക് ഒഴുകി എത്തിയ വള്ളങ്ങൾക്ക് അഴിഞ്ഞ ചകിരിച്ചോറിന്റെ ഗന്ധമായിരുന്നു. പുന്നമട കായലിലെ വള്ളംകളി ആലപ്പുഴക്കാരെ മാത്രമല്ല കേരളീയരെ മൊത്തം കാലിന്റെ പെരുവിരൽ മുതൽ തല വരെ ആവേശത്തിൽ ആഴ്ത്തുന്നതാണ്. വഞ്ചിപ്പാട്ടിന്റെ താളവും ഓളവും മനസ്സിൽ കൊണ്ടു നടക്കുന്ന ഒരു ജനത. ഓളപ്പരപ്പിലൂടെ കുട്ടനാടൻ ഭംഗിയും ആസ്വദിച്ച് വഞ്ചിവീടിൽ ഒരിക്കലെങ്കിലും യാത്ര ചെയ്യണം. 

ADVERTISEMENT

ഇവിടുത്തെ കാഴ്ചകള്‍ കണ്ടാൽ സ്വർഗം ഭൂമിയിലേക്ക് വന്നതായി തോന്നും. കായലിലൂടെ ഇളം കാറ്റിൽ നല്ല പച്ചപ്പുതച്ച കുട്ടനാടൻ പാടശേഖരവും കണ്ടുകൊണ്ടുള്ള യാത്രയ്ക്കു വിദേശികൾ മാത്രമല്ല സ്വദേശികളും എത്തുന്നുണ്ട്. ഓളപാരപ്പിലൂടെ കെട്ടുവളങ്ങൾ നീങ്ങുമ്പോൾ കാഴ്ചകൾ കണ്ടു കണ്ണും മനസും നിറയും. കൂടെ നല്ല കുട്ടനാടൻ രുചി കൂടി ആയാൽ സംഗതി ഉഷാർ. യാത്രക്കിടയിൽ കായലിൽ നിന്ന് ചൂണ്ട ഇട്ട് പിടിക്കുന്ന മീൻ പാകം ചെയ്ത്  നല്ല കപ്പപുഴുങ്ങിയതിനൊപ്പം മുന്നിലേക്ക്‌ എത്തുമ്പോൾ നാവിൽ കപ്പൽ അല്ല വേമ്പനാട്ടു കായലിൽ സ്പീഡ്ബോട്ട് ഓടുന്ന പോലെ നമ്മടെ നാവിലും ബോട്ട് ഓടും.

ADVERTISEMENT

സഞ്ചാരികൾക്കായി കാത്തുവച്ചിരിക്കുന്നത്  ഒരായിരം കാഴ്ചകളും കേരളീയ തനിമയുടെ തനി ദൃശ്യവിഷ്കാരവും ആണ്. മാരാരി ബീച്ചും കൃഷ്ണപുരം കൊട്ടാരവും പാതിരാമണൽ ദ്വീപും അങ്ങനെ നീളുന്നു ആലപ്പുഴയിൽ കാണേണ്ട കാഴ്ചകളുടെ നിര.

English Summary: Tourist Attractions in Alappuzha