സഞ്ചാരികൾ കാത്തിരുന്ന ദിവസം വന്നെത്തുന്നു. മംഗളാദേവിക്ഷേത്രത്തിലെ ചിത്രപൗര്‍ണമി ഉത്സവം മേയ് അഞ്ചിന് നടക്കും. കേരളത്തിലെ പുരാതനമായ കണ്ണകി ക്ഷേത്രമാണിത്. പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തുന്നവർ നിരവധിയാണ്. ഇടുക്കി ജില്ലയിലെ കുമളിയിൽ നിന്ന് 13 കിലോമീറ്റർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സഞ്ചാരികൾ കാത്തിരുന്ന ദിവസം വന്നെത്തുന്നു. മംഗളാദേവിക്ഷേത്രത്തിലെ ചിത്രപൗര്‍ണമി ഉത്സവം മേയ് അഞ്ചിന് നടക്കും. കേരളത്തിലെ പുരാതനമായ കണ്ണകി ക്ഷേത്രമാണിത്. പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തുന്നവർ നിരവധിയാണ്. ഇടുക്കി ജില്ലയിലെ കുമളിയിൽ നിന്ന് 13 കിലോമീറ്റർ അകലെയാണ് മംഗളാദേവീ ക്ഷേത്രം. കുമളിയിൽ നിന്ന് ജീപ്പിലാണ് മുന്നോട്ടുള്ള യാത്ര. മംഗളാദേവി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ അന്ന് മാത്രമേ സന്ദർശകർക്ക് അവിടേക്ക് പ്രവേശന മുള്ളൂ എന്നതിനാൽ കാനനഭൂമി ചിത്രപൗർണമിക്ക് മനുഷ്യ സാന്ദ്രമാകും. ഉത്സവ ദിവസം രാവിലെ ആറു മണി മുതൽ വൈകിട്ട് നാലു വരെ ഭക്തർക്ക് ക്ഷേത്രത്തിൽ പ്രവേശനമുണ്ട്. 

പെരിയാര്‍ വന്യജീവി സംരക്ഷണകേന്ദ്രത്തിനുള്ളിലൂടെയാണ് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം. സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടുകയില്ല. കുമളിയിൽ നിന്ന് ധാരാളം ജീപ്പുകൾ മംഗളാദേവി ക്ഷേത്രത്തിലേക്ക് സർവീസ് നടത്തുന്നുണ്ട്. പരിസ്ഥിതി സൗഹൃദമായി ഭക്തരുടെ സുരക്ഷയ്ക്കും വനത്തിന്റെയും ക്ഷേത്രത്തിന്റെയും സംരക്ഷണത്തിനും മുന്‍തൂക്കം നല്‍കി ഭക്തര്‍ക്ക് ക്ഷേത്രദര്‍ശനത്തിനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. 

ADVERTISEMENT

കേരളവും തമിഴ്‌നാടും തമ്മില്‍ അതിര്‍ത്തി പങ്കിടുന്ന മലയിലാണ് ഈ കണ്ണകീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തര്‍ക്ക പ്രദേശമായതിനാല്‍ തേനി, ഇടുക്കി ജില്ല കളക്ടര്‍മാരുടേയും പോലീസ് മേധാവികളുടേയും സാനിധ്യത്തില്‍ മാത്രമാണ് ക്ഷേത്രത്തിലേക്ക് പ്രവേശനം.

Image Source: Kerala tourism

ഇൗ ക്ഷേത്രത്തിലേക്കുള്ള യാത്ര ഒരിക്കലും വെറുമൊരു ക്ഷേത്ര ദർശനമല്ല, മറിച്ച് കാടിന്റെ ഗന്ധവും തണുപ്പുമുള്ള വഴികളിലൂടെ അവനവനെ തിരഞ്ഞുള്ള ഒരു യാത്ര കൂടിയാണ്. ചരിത്രവും ഐതിഹ്യവും ഇഴചേരുന്ന മനോഹരകാഴ്ചയാണ് മംഗളാദേവി കാത്തുവയ്ക്കുന്നത്. കരിങ്കല്ല് ചതുര കഷ്ണങ്ങളായി അടുക്കിയടുക്കി വച്ച പുരാതന വാസ്തുശൈലിയിലാണ് ക്ഷേത്രത്തിന്റെ നിർമാണം. വനത്തിൽ നിന്ന് അല്പം മാറി. കുന്നിന്റെ മുകളിലായാണ് ക്ഷേത്രം. കരിങ്കല്ലിനാൽ നിർമിച്ച നാല് ക്ഷേത്രസമുച്ചയങ്ങളാണുള്ളത്. കിഴക്കുഭാഗം പൂർണമായും കാടാണ്. രണ്ടു പ്രവേശന കവാടങ്ങളുണ്ടെങ്കിലും ഒന്ന് ഉപയോഗ ശൂന്യമാണ്. കുറ്റിച്ചെടികളും മരങ്ങളും വൻമരങ്ങളും കവാടത്തെ പൂർണമായും അടച്ചിരിക്കുന്നു. ക്ഷേത്രത്തിന്റെ വടക്കുഭാഗത്തായാണ് നടപ്പന്തലുള്ളത്.

ഫയൽ ചിത്രം
ADVERTISEMENT

പലഭാഗത്തും തകർന്നു കിടപ്പാണ്. പ്രധാന ആകർഷണം നാല് കൂറ്റൻ തൂണുകളാണ്. പത്തടിയോളം ഉയരത്തിൽ ചതുരാകൃതിയിലാണ് തൂണുകൾ. നാല് ക്ഷേത്രസമുച്ചയത്തിൽ രണ്ടെണ്ണത്തിൽ മാത്രമാണ് പ്രധാന പൂജ നടക്കുന്നത്. ഇതിൽ ഒന്നിൽ മംഗളാദേവിയും മറ്റൊന്നിൽ ശിവനുമാണ് പ്രതിഷ്ഠ. 

സാധാരണ ക്ഷേത്രങ്ങളിൽ കാണുന്നതിൽ നിന്ന് തീർത്തും വ്യത്യസ്തമാണ് ഇവിടുത്തെ ശ്രീകോവിൽ. നടപ്പന്തലുകളോ ഗോപുര വാതിലുകളോ ഒന്നുമില്ലാത്ത ഒറ്റമുറി ശ്രീകോവിൽ. പ്രതിഷ്ഠയ്ക്ക് വളരെ അടുത്തു നിന്ന് ഭക്തർക്ക് പ്രാർഥിക്കാം. കൈയെത്തുന്ന ദൂരെയാണ് വിഗ്രഹമെങ്കിലും ഭക്തരെയും പ്രതിഷ്ഠയെയും തമ്മിൽ വേർതിരിക്കുന്നൊരു കൽപടവുണ്ട്. ഇതു പോലെ തന്നെയാണ് കണ്ണകിയുടെ ശ്രീകോവിലും. വെള്ളിയിൽ തീർത്ത വിഗ്രഹമാണ് കണ്ണകി അഥവാ മംഗളാ ദേവിയുടേത്. 

ADVERTISEMENT

എങ്ങനെ എത്താം

ഇടുക്കി ജില്ലയിലെ കുമളിക്കടുത്താണ് പ്രശസ്തമായ മംഗളാദേവി ക്ഷേത്രം. കുമളിയിൽ നിന്ന് 13 കിലോമീറ്റർ അകലെയുള്ള ക്ഷേത്രം വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുകയും പൂജ നടത്തുകയും ചെയ്യുന്നു. ചൈത്രമാസത്തിലെ പൗർണമി അതായത് ഈ വർഷം മെയ് അഞ്ചിനാണ് ഉത്സവം. ഉത്സവ ദിവസം ക്ഷേത്രത്തിലെത്തിച്ചേരാൻ കുമളിയിൽ നിന്ന് ധാരാളം ജീപ്പ് സർവീസുണ്ട്. 

English Summary: Chitra Pournami Festival in Mangaladevi Temple Idukki