ഓഫ്റോഡ്‌ യാത്രകള്‍ക്ക് വളരെ മികച്ച ഒട്ടേറെ സ്ഥലങ്ങള്‍ കോഴിക്കോട്- വയനാട് അതിര്‍ത്തിയിലുണ്ട്. സോഷ്യല്‍ മീഡിയ യുഗം പിറന്നതോടെ ഇതുവരെ ആരും അറിയാത്തതും സ്മൃതിയുടെ ആഴങ്ങളില്‍ മറയപ്പെട്ടു കിടന്നതുമായ ഒട്ടേറെ സുന്ദരസ്ഥലങ്ങള്‍ വീണ്ടും ആളുകള്‍ അറിയാന്‍ തുടങ്ങി. പെട്ടെന്നൊരു ട്രെക്കിംഗോ ബൈക്ക് റൈഡോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓഫ്റോഡ്‌ യാത്രകള്‍ക്ക് വളരെ മികച്ച ഒട്ടേറെ സ്ഥലങ്ങള്‍ കോഴിക്കോട്- വയനാട് അതിര്‍ത്തിയിലുണ്ട്. സോഷ്യല്‍ മീഡിയ യുഗം പിറന്നതോടെ ഇതുവരെ ആരും അറിയാത്തതും സ്മൃതിയുടെ ആഴങ്ങളില്‍ മറയപ്പെട്ടു കിടന്നതുമായ ഒട്ടേറെ സുന്ദരസ്ഥലങ്ങള്‍ വീണ്ടും ആളുകള്‍ അറിയാന്‍ തുടങ്ങി. പെട്ടെന്നൊരു ട്രക്കിങ്ങോ ബൈക്ക് റൈഡോ പോകാമെന്ന് തോന്നിയാല്‍ നേരെ പോയി വരാവുന്ന കുഞ്ഞു ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഓരോ ദിവസവും മറനീക്കി പുറത്തു വന്നുകൊണ്ടിരിക്കുന്നു. കോഴിക്കോട്ടുള്ളവര്‍ക്ക് അങ്ങനെ അടിച്ചുപൊളിച്ച് പോയിവരാവുന്ന ഒരിടമാണ് കോരണമല.

ADVERTISEMENT

കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിക്കടുത്ത് കരിങ്ങാട് ഗ്രാമത്തിലാണ് കോരണമല വ്യൂപോയിന്‍റ് സ്ഥിതിചെയ്യുന്നത്. ഗൂഗിള്‍ മാപ്പ് നോക്കി പോയാല്‍ മിക്കവാറും പണി കിട്ടും എന്നുള്ളത് കൊണ്ട് വഴി ചോദിച്ചു പോകുന്നതാണ് നല്ലത്. ഓഫ്റോഡ്‌ ആയതുകൊണ്ട് ചെളിയും കല്ലും മണ്ണും നിറഞ്ഞ പാതയിലൂടെയാണ് യാത്ര. കയറ്റം കയറിപ്പോകുമ്പോള്‍ ഇരുവശത്തുമായി മനോഹരമായ പ്രകൃതിദൃശ്യങ്ങൾ കാണാം.

പുലര്‍ച്ചെ യാത്ര പുറപ്പെടുന്നതാണ്‌ ഏറ്റവും നല്ലത്. തെളിഞ്ഞ ദിവസമാണെങ്കില്‍ മലമുകളില്‍ എത്തിയാല്‍ സൂര്യോദയം കാണാം. അല്ലെങ്കിലോ കോട മൂടിയ കാടും മലനിരകളും കണ്ണുകള്‍ക്ക് വിരുന്നൊരുക്കും.കോരണമല എത്താറാവുമ്പോള്‍ ഒരു സ്വകാര്യ റിസോര്‍ട്ട് കാണാം. ഇവിടെ റോഡിന്‍റെ ഇരുവശവും വാഹനങ്ങൾ പാർക്ക് ചെയ്യാം. ഇവിടെ നിന്ന് മുകളിലേക്ക് ട്രെക്ക് ചെയ്യണം. ഇവിടെ നിന്നും മുകളിലേക്ക് അത്യാവശ്യം നല്ല കയറ്റമുണ്ട്. കുറച്ചുദൂരം ചെന്നാല്‍ പാറക്കൂട്ടങ്ങള്‍ നിറഞ്ഞ വ്യൂപോയിന്‍റിലെത്തും.

ADVERTISEMENT

കോരണമല വ്യൂപോയിന്‍റില്‍ നിന്നും നോക്കിയാല്‍ കുറ്റ്യാടി ടൗണിന്‍റെയും, വയനാട് ചുരത്തിന്‍റെയും, പെരുവണ്ണാമുഴി അണക്കെട്ടിന്‍റെയും ദൂരക്കാഴ്ച കാണാം. ചുറ്റും പച്ച പുതച്ചുറങ്ങുന്ന മലനിരകള്‍ക്കിടയിലൂടെ കോടമഞ്ഞ് ഒഴുകി നടക്കുന്നതും അവിടവിടെയായി ചെറിയ വെള്ളച്ചാട്ടങ്ങള്‍ പാല്‍ പോലെ പതഞ്ഞൊഴുകുന്നതുമെല്ലാം മനസ്സു നിറയ്ക്കുന്ന കാഴ്ചകളാണ്. വൈകുന്നേരമാണ് വരുന്നതെങ്കില്‍ സൂര്യാസ്തമയം കാണാനാവും.

മൺസൂൺ സമയവും നവംബർ, ഡിസംബർ മാസങ്ങളുമാണ് കോരണമല സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. മഴക്കാലത്ത് പോകുന്നവര്‍ മഴക്കോട്ടു പോലെയുള്ള അത്യാവശ്യ സാധനങ്ങള്‍ കൈവശം കരുതാന്‍ മറക്കരുത്. കുന്നിന്‍ മുകളില്‍ ശക്തമായി മഴ പെയ്യുന്നതിനാലും പ്രത്യേക സുരക്ഷാസംവിധാനങ്ങള്‍ ഒന്നും സ്ഥാപിച്ചിട്ടില്ല എന്നതിനാലും നല്ല  മുന്‍കരുതല്‍ വേണം. പാറയ്ക്ക് മുകളില്‍ വഴുക്കാതെ സൂക്ഷിക്കണം.

ADVERTISEMENT

കോരണമലയ്ക്കരികില്‍ ഉറിതൂക്കി മല എന്ന മറ്റൊരു വ്യൂപോയിന്‍റ് കൂടിയുണ്ട്. പണ്ട് പഴശ്ശിരാജ ഈ മലമുകളില്‍ താമസിച്ചിരുന്നു എന്ന് പറയപ്പെടുന്നു. ധാരാളം പാമ്പുകള്‍ ഉള്ള പ്രദേശമായതിനാല്‍, ഭക്ഷണം ഒരു ഉറിയിലാക്കി അദ്ദേഹം മരത്തിനു മുകളില്‍ തൂക്കിയിടുമായിരുന്നത്രേ. അങ്ങനെയാണ് ഉറിതൂക്കിമല എന്ന പേര് വന്നത് എന്നാണ് കഥ. കോരണമല പോലെ തന്നെ പച്ചപ്പിന്‍റെ മായാലോകം തുറക്കുന്ന ഈ വ്യൂപോയിന്‍റിലും ഒട്ടേറെ സഞ്ചാരികള്‍ എത്തുന്നു.

English Summary: Koranamala is the hill station in karingad near Thottilpaalam Calicut