കരിമേഘങ്ങളുടെയും പെരുമ്പറ നാദത്തിന്‍റെയും ആകാശമാകെ വേരുകള്‍ പടര്‍ത്തുന്ന മിന്നലൊളിയുടെയും അകമ്പടിയോടെ മഴക്കാലം വിരുന്നെത്താറായിക്കഴിഞ്ഞു. തുടങ്ങി, ഒന്നുരണ്ടു മാസമൊക്കെ കഴിയുമ്പോള്‍ ബോറടിക്കുമെങ്കിലും, ചുട്ടുപൊള്ളുന്ന വേനലിനു ശേഷം, തുള്ളിക്കൊരു കുടം കണക്കില്‍ വിരുന്നെത്തുന്ന മണ്‍സൂണ്‍ നമുക്കേറെ

കരിമേഘങ്ങളുടെയും പെരുമ്പറ നാദത്തിന്‍റെയും ആകാശമാകെ വേരുകള്‍ പടര്‍ത്തുന്ന മിന്നലൊളിയുടെയും അകമ്പടിയോടെ മഴക്കാലം വിരുന്നെത്താറായിക്കഴിഞ്ഞു. തുടങ്ങി, ഒന്നുരണ്ടു മാസമൊക്കെ കഴിയുമ്പോള്‍ ബോറടിക്കുമെങ്കിലും, ചുട്ടുപൊള്ളുന്ന വേനലിനു ശേഷം, തുള്ളിക്കൊരു കുടം കണക്കില്‍ വിരുന്നെത്തുന്ന മണ്‍സൂണ്‍ നമുക്കേറെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കരിമേഘങ്ങളുടെയും പെരുമ്പറ നാദത്തിന്‍റെയും ആകാശമാകെ വേരുകള്‍ പടര്‍ത്തുന്ന മിന്നലൊളിയുടെയും അകമ്പടിയോടെ മഴക്കാലം വിരുന്നെത്താറായിക്കഴിഞ്ഞു. തുടങ്ങി, ഒന്നുരണ്ടു മാസമൊക്കെ കഴിയുമ്പോള്‍ ബോറടിക്കുമെങ്കിലും, ചുട്ടുപൊള്ളുന്ന വേനലിനു ശേഷം, തുള്ളിക്കൊരു കുടം കണക്കില്‍ വിരുന്നെത്തുന്ന മണ്‍സൂണ്‍ നമുക്കേറെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കരിമേഘങ്ങളുടെയും പെരുമ്പറ നാദത്തിന്‍റെയും ആകാശമാകെ വേരുകള്‍ പടര്‍ത്തുന്ന മിന്നലൊളിയുടെയും അകമ്പടിയോടെ മഴക്കാലം വിരുന്നെത്താറായിക്കഴിഞ്ഞു. തുടങ്ങി, ഒന്നുരണ്ടു മാസമൊക്കെ കഴിയുമ്പോള്‍ ബോറടിക്കുമെങ്കിലും, ചുട്ടുപൊള്ളുന്ന വേനലിനു ശേഷം, തുള്ളിക്കൊരു കുടം കണക്കില്‍ വിരുന്നെത്തുന്ന മണ്‍സൂണ്‍ നമുക്കേറെ പ്രിയപ്പെട്ടതാണ്. കരിമ്പടത്തിനുള്ളില്‍ പുതച്ചു മൂടി, മഴവെള്ളം വീഴുന്ന ശബ്ദം കേട്ടുണരുന്ന പുലരികളും വൈകുന്നേരത്തെ മഴകണ്ട്, ഊതിയൂതി കുടിക്കുന്ന ചൂടുള്ള ചായയുമെല്ലാം മഴക്കാലത്തിന്‍റെ പ്രിയപ്പെട്ട അനുഭവങ്ങള്‍ തന്നെ. എന്നാല്‍, ചാറ്റല്‍മഴയൊക്കെ കൊണ്ട്, മഴക്കുളിര്‍ ആസ്വദിച്ച് യാത്ര പോകുന്നതിനെ കവച്ചുവെക്കാന്‍ മറ്റൊന്നുമില്ല. മഴയിങ്ങെത്തും മുന്‍പേ, ഇക്കുറി യാത്രകള്‍ അടിപൊളിയാക്കാനുള്ള യാത്ര പ്ലാന്‍ ചെയ്യാം. മണ്‍സൂണ്‍ ആസ്വദിക്കാന്‍ കേരളത്തില്‍ പോകാന്‍ പറ്റുന്ന മികച്ച സ്ഥലങ്ങള്‍ അറിയാം.

അതിരപ്പിള്ളി

Athirapilly waterfall-UNNIPK/shutterstock
ADVERTISEMENT

അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്‍റെ മനോഹാരിതയെക്കുറിച്ച് വര്‍ണിക്കാന്‍ തുടങ്ങിയാല്‍ തീരില്ല. ചുറ്റും വനത്തിന്‍റെ കാഴ്ചയും കാട്ടുകിളികളുടെ ശബ്ദവും കുളിരുമെല്ലാമായി സഞ്ചാരികളെ ഇരുകയ്യും നീട്ടി അതിരപ്പിള്ളി സ്വീകരിക്കും. ബാഹുബലി, രാവണ്‍ തുടങ്ങി ഒട്ടേറെ ഹിറ്റ്‌ ചിത്രങ്ങള്‍ക്ക് അരങ്ങൊരുക്കിയ ഈ വെള്ളച്ചാട്ടം ചാലക്കുടിപ്പുഴയിലാണ്. ഏതാണ്ട് 24 മീറ്റര്‍ ഉയരത്തിൽ നിന്നും താഴേക്കുപതിക്കുന്ന വെള്ളച്ചാട്ടം കാണാന്‍ മഴക്കാലമാകുമ്പോള്‍ ആളുകളുടെ തിരക്കാണ്. അടുത്തുള്ള രണ്ടു ചാർപ്പ വെള്ളച്ചാട്ടം, വാഴച്ചാൽ വെള്ളച്ചാട്ടം എന്നിവയും സന്ദര്‍ശിക്കാം.

തേക്കടി

മഴയുടെ ഭംഗി ആസ്വദിക്കാന്‍ പറ്റിയ മറ്റൊരിടം തേക്കടിയാണ്. പെരിയാര്‍ വന്യജീവി സങ്കേതവും പെരിയാര്‍ തടാകവുമെല്ലാം കാണുക മാത്രമല്ല, പെരിയാര്‍ തടാകത്തിലൂടെ ബോട്ട് യാത്ര ചെയ്യാം, നാച്വറല്‍ വോക്കിങ്, ഗ്രീന്‍ വോക്കിങ്, ക്ലൗഡ് വോക്കിങ് തുടങ്ങി ഒട്ടേറെ ആക്ടിവിറ്റികളും ഇവിടെയുണ്ട്. ചുറ്റുമുള്ള പ്രദേശങ്ങളിലൂടെ ട്രെക്കിങ്, ഹൈക്കിങ് എന്നിവയ്ക്കും സൗകര്യമുണ്ട്. കൂടാതെ, ബോര്‍ഡര്‍ ഹൈക്കിംങ്, വൈല്‍ഡ് ലൈഫ് ട്രെയിന്‍, റോക്ക് ക്ലൈംബിങ്, ബാംബൂ റാഫ്റ്റിങ്ങ് എന്നിങ്ങനെയുള്ള വെറൈറ്റി വിനോദങ്ങളുമുണ്ട്. താമസത്തിനായി മികച്ച ഹോംസ്റ്റേകളും റിസോര്‍ട്ടുകളും ഉള്ളതിനാല്‍, ഹണിമൂണിനും കുടുംബത്തോടൊപ്പം പിക്‌നിക്കിനുമെല്ലാം മികച്ച ഇടമാണ് തേക്കടി. 

Thekkady-Jimmy Kamballur/shutterstock

തേക്കടിക്കടുത്ത് വണ്ടന്‍മേടെന്ന ഒരു കൊച്ചുഗ്രാമമുണ്ട്. ലോകത്തില്‍ ഏറ്റവുമധികം ഏലയ്ക്ക ഉത്പാദിപ്പിക്കുന്ന തോട്ടങ്ങള്‍ നിറഞ്ഞ ഈ ഗ്രാമവും യാത്രയില്‍ ഉള്‍പ്പെടുത്താം.

ADVERTISEMENT

ബേക്കല്‍ കോട്ട

Bekal Fort-Vikash Kumar Rai/shutterstock

അറബിക്കടലിന്‍റെ തീരത്ത്, ചെങ്കല്ലില്‍ കൊത്തിയെടുത്ത ഒരു കവിത പോലെ 35 ഏക്കറിൽ പരന്നു കിടക്കുന്ന ബേക്കല്‍ കോട്ടയും ചുറ്റുമുള്ള ബീച്ചും മഴക്കാലത്ത് കൂടുതല്‍ സുന്ദരമാകും. കടലില്‍ നിന്നും വരുന്ന കാറ്റില്‍, ചെരിഞ്ഞു മുഖത്തേക്ക് പാറി വീഴുന്ന മഴത്തുള്ളികള്‍ ഉള്ളില്‍ പ്രത്യേക അനുഭൂതിയാണ് നല്‍കുക. ഒരുപക്ഷേ, കേരളത്തില്‍ മറ്റെങ്ങും ഇല്ലാത്ത ഒരു റൊമാന്റിക് മുഖമുണ്ട് ഈ ബീച്ചിന്. അതുകൊണ്ടുതന്നെയാണ്, ഇവിടെ ചിത്രീകരിച്ച മണിരത്നം സിനിമയിലെ ‘ഉയിരേ’ എന്ന ഗാനത്തിലെ കാഴ്ചകള്‍ ഇന്നും നമ്മുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്നത്. പള്ളിക്കര ബീച്ച്, ബേക്കൽ ഹോളെ ജലോദ്യാനം, കാപ്പിൽ ബീച്ച്, ചന്ദ്രഗിരി കോട്ട തുടങ്ങിയ കാഴ്ചകളും ബേക്കല്‍ കോട്ടയ്ക്കടുത്തുണ്ട്.

നെല്ലിയാമ്പതി

പാലക്കാട് നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന നെല്ലിയാമ്പതിയെ പറുദീസ എന്നുതന്നെ വിളിക്കാം. പാ‍വപ്പെട്ടവരുടെ ഊട്ടി എന്ന് വിളിക്കുന്ന നെല്ലിയാമ്പതിയില്‍, വര്‍ഷം മുഴുവനും സുന്ദരമായ കാലാവസ്ഥയാണ്. എന്നാല്‍, മഴക്കാലം ഇവിടെ ഏറെ മനോഹരമാണ്. ചോലക്കാടുകളും പുല്‍മേടുകളും തേയില, കാപ്പി തോട്ടങ്ങളുമെല്ലാം നിറഞ്ഞ ഈ നിത്യഹരിതഭൂമിയിലേക്കുള്ള യാത്ര തന്നെ ഒരു അനുഭവമാണ്. കാട്ടുമൃഗങ്ങളും നിറഞ്ഞൊഴുകുന്ന കാട്ടരുവികളും വെള്ളച്ചാട്ടങ്ങളുമെല്ലാം നിറഞ്ഞ വഴിയിലൂടെയാണ് ഇവിടേയ്ക്ക് എത്തുന്നത്. പാലക്കാടിനും നെല്ലിയാമ്പതിക്കും ഇടയ്ക്ക് സർക്കാർ ബസ്സുകൾ ഓടുന്നു. മലമ്പ്രദേശങ്ങളിൽ ജീപ്പുകളാണ് പൊതുവെ ഉള്ള ഗതാഗത മാർഗം. കുറഞ്ഞ ചെലവില്‍ താമസിക്കാന്‍ കൈകാട്ടിയിൽ സർക്കാർ നടത്തുന്ന ഒരു അതിഥിഭവനം ഉണ്ട്.

ADVERTISEMENT

വനവാസക്കാലത്ത് രാമനും ലക്ഷ്മണനും സീതയും ജീവിച്ചിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന സീതാര്‍കുണ്ട്, കേശവന്‍പാറ, ചുള്ളിയാർ, മീങ്കാര അണക്കെട്ടുകള്‍, ഇന്ത്യയിൽ ഏറ്റവും കൂടുതൽ തെയില ഉല്പാദിപ്പിക്കുന്ന മണലരൂ എസ്റ്റേറ്റ് തുടങ്ങിയവയെല്ലാം ഈ യാത്രയില്‍ സന്ദര്‍ശിക്കാം.

വയനാട്

മഴക്കാലത്ത് കേരളത്തില്‍ ഏറ്റവും കൂടുതല്‍ മനോഹരമാകുന്ന പ്രദേശങ്ങളില്‍ ഒന്നാണ് വയനാട്. എവിടെ നോക്കിയാലും കുളിരും കോടമഞ്ഞും മഴത്തുള്ളികളും മായാജാലം തീര്‍ക്കുന്ന മലനിരകളും പച്ചപ്പുമാണ് മണ്‍സൂണിലെ വയനാടിന്‍റെ മുഖമുദ്ര. പൂക്കോട് തടാകം, ബാണാസുര സാഗർ അണക്കെട്ട്, മീൻമുട്ടി വെള്ളച്ചാട്ടം, എടക്കൽ ഗുഹകൾ, വയനാട് വന്യജീവി സങ്കേതം, കുറുവ ദ്വീപ് തുടങ്ങിയവയെല്ലാം ഈ യാത്രയില്‍ സന്ദര്‍ശിക്കാവുന്നതാണ്. ചെമ്പ്ര, ബ്രഹ്മഗിരി, ചിറപ്പുല്ല്, കാറ്റുകുന്ന് തുടങ്ങിയ സ്ഥലങ്ങള്‍ മനോഹരമാണെങ്കിലും, മഴക്കാലത്ത് അപകടസാധ്യത കണക്കിലെടുത്ത് ഇവിടെ ട്രെക്കിങ് നിരോധനം ഏര്‍പ്പെടുത്താറുണ്ട്.

English Summary: Best Places Visit Kerala in Monsoon Season