'കേരളത്തിന്റെ ഗോവയാണിവിടം'; മച്ചാനേ ഇങ്ങ് പോരൂ, കാണാനേറെയുണ്ട്
കൊച്ചിയിലെത്തുന്നവര്‍ക്ക് കാർണിവൽ കാണണം, പോർച്ചുഗീസുകാരുടെ ശേഷിപ്പുകൾ സന്ദർശിക്കണം, മറൈൻ ഡ്രൈവിൽ കറങ്ങണം ആഗ്രഹങ്ങൾ ഒരുപാടാണ്. കൊച്ചിയുടെ മനോഹാരിത നുകരാൻ ഏറ്റവും കൂടുതൽ എത്തുന്നവർ വിദേശീയർ തന്നെയാണ്. കാർണിവല്‍ സമയത്തെങ്കിൽ പറയുകയും വേണ്ട. കേരളത്തിന്റെ ഗോവയാണെന്ന് തോന്നിപ്പോകും. കൊച്ചിയെ അറിയുക
കൊച്ചിയിലെത്തുന്നവര്‍ക്ക് കാർണിവൽ കാണണം, പോർച്ചുഗീസുകാരുടെ ശേഷിപ്പുകൾ സന്ദർശിക്കണം, മറൈൻ ഡ്രൈവിൽ കറങ്ങണം ആഗ്രഹങ്ങൾ ഒരുപാടാണ്. കൊച്ചിയുടെ മനോഹാരിത നുകരാൻ ഏറ്റവും കൂടുതൽ എത്തുന്നവർ വിദേശീയർ തന്നെയാണ്. കാർണിവല്‍ സമയത്തെങ്കിൽ പറയുകയും വേണ്ട. കേരളത്തിന്റെ ഗോവയാണെന്ന് തോന്നിപ്പോകും. കൊച്ചിയെ അറിയുക
കൊച്ചിയിലെത്തുന്നവര്‍ക്ക് കാർണിവൽ കാണണം, പോർച്ചുഗീസുകാരുടെ ശേഷിപ്പുകൾ സന്ദർശിക്കണം, മറൈൻ ഡ്രൈവിൽ കറങ്ങണം ആഗ്രഹങ്ങൾ ഒരുപാടാണ്. കൊച്ചിയുടെ മനോഹാരിത നുകരാൻ ഏറ്റവും കൂടുതൽ എത്തുന്നവർ വിദേശീയർ തന്നെയാണ്. കാർണിവല്‍ സമയത്തെങ്കിൽ പറയുകയും വേണ്ട. കേരളത്തിന്റെ ഗോവയാണെന്ന് തോന്നിപ്പോകും. കൊച്ചിയെ അറിയുക
കൊച്ചിയിലെത്തുന്നവര്‍ക്ക് കാർണിവൽ കാണണം, പോർച്ചുഗീസുകാരുടെ ശേഷിപ്പുകൾ സന്ദർശിക്കണം, മറൈൻ ഡ്രൈവിൽ കറങ്ങണം ആഗ്രഹങ്ങൾ ഒരുപാടാണ്. കൊച്ചിയുടെ മനോഹാരിത നുകരാൻ ഏറ്റവും കൂടുതൽ എത്തുന്നവർ വിദേശീയർ തന്നെയാണ്. കാർണിവല്‍ സമയത്തെങ്കിൽ പറയുകയും വേണ്ട. കേരളത്തിന്റെ ഗോവയാണെന്ന് തോന്നിപ്പോകും. ബീച്ചുകളിൽ സഞ്ചാരികളഉടെ തിരക്കാകും. കൊച്ചിയെ അറിയുക എന്നാൽ ഒരു വികാരമാണ്. ഫോർട്ട്കൊച്ചിയും മട്ടാഞ്ചേരിയും ചെറായിയും എല്ലാം നമ്മളൊക്കെ സ്ഥിരം കാണുന്നയിടങ്ങളാണെങ്കിലും എത്ര തവണ പോയാലും കാഴ്ചകൾ മടുപ്പിക്കില്ല.
ഈ തിരക്കേറിയ തുറമുഖ നഗരം കേരളത്തിന്റെ സാമ്പത്തിക തലസ്ഥാനമാണ്. അറബിക്കടലിന്റെ രാജ്ഞി എന്നും അറിയപ്പെടുന്ന കൊച്ചി ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ തടാകമായ വേമ്പനാട് കായലടക്കം നിരവധി പ്രത്യേകതകളുള്ളതാണ്. പോർച്ചുഗീസ്, ഡച്ച്, ബ്രിട്ടിഷ്, സംസ്കാരങ്ങൾ നിറഞ്ഞ എല്ലാ തരത്തിലുമുള്ള ആളുകൾ ഒരുമിച്ച് ഒരേ മനസോടെ കഴിയുന്ന സാംസ്കാരിക നഗരി കൂടിയാണ് കൊച്ചി.കുടുംബത്തോടൊപ്പം കൊച്ചിയിൽ സന്ദർശിക്കേണ്ട പ്രധാന സ്ഥലങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
മറൈൻ ഡ്രൈവ്
കൊച്ചി നഗരത്തിലെ വിനോദസഞ്ചാരകേന്ദ്രമാണ് മറൈൻ ഡ്രൈവ്. നഗരത്തിന്റെ ഹൃദയഭാഗത്ത് നറുപുഞ്ചിരി തൂകി കാണികളെ മാടിവിളിക്കുന്ന മറൈൻ ഡ്രൈവിന്റ സുന്ദരകാഴ്ച ആരെയും മോഹിപ്പിക്കും. കായൽ തീരത്തെ കാറ്റേറ്റ് കായലോളങ്ങളുടെ സൗന്ദര്യം നുകർന്ന് മിഴിവേകുന്ന കാഴ്ചകൾ ആസ്വദിക്കാന്‍ മറൈൻ ഡ്രൈവിൽ എത്തുന്നവർ കുറവല്ല. മറൈന്‍ ഡ്രൈവിന്റെ ദൃശൃചാതുര്യം മിക്ക സിനിമകൾക്കും ലൊക്കേഷൻ കൂടിയാണ്. കപ്പലും കണ്ടെയ്നറുകളും ടെർമിനലുകളുമൊക്കെ കണ്ട് മറൈന്‍ ഡ്രൈവിൽ ഒരു ബോട്ട് സവാരിയാകാം. റെയിന്‍ബോ ബ്രിഡ്ജും ചീനവല ബ്രിഡ്ജും മ്യൂസിക് വാക്ക് - വേയുമാണ് ഇവിടുത്തെ പ്രധാന കാഴ്ചകള്‍.
ഫോർട്ട് കൊച്ചി
നിരവധി സഞ്ചാരികൾക്ക് ആതിഥേയത്വം നൽകുന്ന നാടാണ് ഫോർട്ട്കൊച്ചി. അതുകൊണ്ടു തന്നെ നമ്മുടെ കൈയിലൊതുങ്ങുന്ന ചെറിയ താമസ സൗകര്യങ്ങളും ഹോംസ്റ്റേകളുമൊക്കെ ഇവിടെ സുലഭമാണ്. ഒക്ടോബർ മുതൽ ജനുവരി അവസാനം വരെ ഫോർട്ട് കൊച്ചിയിൽ ഗൈഡുമാരുടെ വസന്തകാലമാണ്. എട്ടു ഭാഷ വരെ സംസാരിക്കുന്ന ഗൈഡുകളുണ്ട്.
ഫോർട്ട് കൊച്ചിയുടെ പരിണാമ ചിത്രങ്ങൾ, ചരിത്ര കേന്ദ്രങ്ങളുടെ ഫോട്ടോകൾ, ടൂറിസം മാപ്പ്, വിശറി തുടങ്ങി പലവിധ സാധനങ്ങൾ വിറ്റും വിദേശികൾക്കു വഴി കാണിച്ചും വഴികാട്ടികൾ ഫോർട്ട് കൊച്ചിയുടെ വീഥി നിറയുന്നു. മലയാളികൾക്കും ഉത്തരേന്ത്യക്കാർക്കും അവർ വഴി കാണിക്കാറില്ല.
പ്രിൻസസ് സ്ട്രീറ്റ്, റോസ് സ്ട്രീറ്റ്, റിഡ്സ്ഡെയ്ൽ റോഡ്, ക്വിറോസ് സ്ട്രീറ്റ്, പീറ്റർസെലി സ്ട്രീറ്റ്, നേപ്പിയർ സ്ട്രീറ്റ്, ലില്ലി സ്ട്രീറ്റ്, എൽഫിൻസ്റ്റൺ റോഡ്, പരേഡ് പാലസ്, ബ്രിേസ്റ്റാ ബംഗ്ലാവ് – ഇത്രയുമാണ് ഫോർട്ട് കൊച്ചി. ഗോവയിലെ പോർച്ചുഗീസ് കേന്ദ്രങ്ങൾ കിലോമീറ്ററുകൾ പരന്നു കിടക്കുന്നുവെങ്കിൽ, ഫോർട്ട് കൊച്ചിയിൽ അതു വിരലിൽ എണ്ണാവുന്ന തെരുവുകളിൽ ഒതുങ്ങുന്നു. ഈ തെരുവുകളിൽ നിന്ന് ഫോട്ടൊയെടുക്കാൻ വിദേശികളെപ്പോലെ മലയാളികൾ മത്സരിക്കുന്നില്ല.
ചെറായി ബീച്ച്
കൊച്ചിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ലിസ്റ്റ് ആരംഭിക്കുന്നത് തന്നെ ചെറായി ബീച്ചിന്റെ പേരോടുകൂടിയാണ്. 15 കിലോമീറ്റർ വരെ നീളമുള്ള തീരമുള്ള ഇവിടെ, സ്പോർട്സ് ആക്ടിവിറ്റികൾ, ഫോട്ടോഗ്രാഫി പക്ഷി നിരീക്ഷണം തുടങ്ങിയവയും അതിലേറെയുമുണ്ട്. ഡോൾഫിനുകൾ വെള്ളത്തിന് മീതെ കുതിച്ചു ചാടുന്നത് കാണാം. ഇവിടെ നിന്നുള്ള സൂര്യാസ്തമയ കാഴ്ച കാണാതെ പോകരുത്.
വീരൻപുഴ ബീച്ച്
ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ തിരഞ്ഞ കൊച്ചിയിലെ വിനോദസഞ്ചാര കേന്ദ്രമാണ് വീരൻപുഴ ബീച്ച്. വേമ്പനാട്ട് കായലിന്റെ കൊച്ചി അഴിയിൽ നിന്ന് മുനമ്പം അഴിയിലേക്കുള്ള വടക്കൻ ഭാഗമാണ് വീരൻപുഴ എന്നറിയപ്പെടുന്നത്. ജനവാസ കേന്ദ്രങ്ങളില്ലാതെ ഈ മേഖല നെൽവയലുകളാൽ നിറഞ്ഞതാണ്. നെൽകൃഷി ജൂൺ മാസത്തോടെ ആരംഭിക്കുകയും നവംബറോടെ അവസാനിക്കുകയും ചെയ്യുന്നു. നെൽകൃഷി കഴിഞ്ഞാൽ ഉടനെ ചെമ്മീൻ കൃഷിയിലേക്ക് ഈ പാടങ്ങൾ മാറും .ടൂറിസം ഡിവിഷൻ ക്രമീകരിച്ച നിരവധി വാട്ടർ ഫ്രണ്ട് പ്രവർത്തനങ്ങൾ ഇവിടെയുണ്ട്.
കൊച്ചിയിലെ സെന്റ് ഫ്രാൻസിസ് പള്ളി
1503 ൽ പോർച്ചുഗീസ് വ്യാപാരികൾ പണികഴിപ്പിച്ച ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന യൂറോപ്യൻ പള്ളികളിലൊന്നായാണ് അറിയപ്പെടുന്നത്. ഒന്നാം ലോക മഹായുദ്ധത്തിലെ സൈനികരുടെ ബഹുമാനാർത്ഥം ഒരു വലിയ സെമിത്തേരിയും ഒരു യുദ്ധ സ്മാരകവും ഇവിടെയുണ്ട്.
പോർച്ചുഗീസ് പര്യവേക്ഷകനായ വാസ്കോഡ ഗാമയെ അടക്കിയിരിക്കുന്ന പള്ളി എന്ന നിലയിലാണ് ഇവിടം ഏറെ പ്രസിദ്ധമായിരിക്കുന്നത്. അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ പിന്നീട് ലിസ്ബണിലേക്ക് മാറ്റിയെങ്കിലും, അദ്ദേഹത്തിന്റെ ശവകുടീരം ഇപ്പോഴും പള്ളിയിലുണ്ട്.
ഇന്തോ-പോർച്ചുഗീസ് മ്യൂസിയം
ഇന്തോ-പോർച്ചുഗീസ് മ്യൂസിയം ഫോർട്ട് കൊച്ചി പ്രദേശത്ത്, ബിഷപ്പ് ഹൗസിന്റെ കോമ്പൗണ്ടിനുള്ളിൽ സ്ഥിതി ചെയ്യുന്ന മറ്റൊരു പ്രധാന ആകർഷണമാണ്. കൊച്ചിയിലെ പോർച്ചുഗീസ് നാഗരികതയുടെ ഉയർച്ചയും തകർച്ചയും പ്രദർശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് നിർമ്മിച്ചത്.5 വിഭാഗങ്ങളായി വിപുലവും മനോഹരവുമായ ശേഖരങ്ങളിലൂടെ മ്യൂസിയം ക്രമീകരിച്ചിക്കുന്നു. ഇവിടെ കൊച്ചിയുടെ മൊത്തത്തിലുള്ള സംസ്കാരത്തിൽ പോർച്ചുഗീസുകാരുടെ കലാപരവും വാസ്തുവിദ്യയും എങ്ങനെയാണ് സ്വാധീനിച്ചിരിക്കുന്നതെന്നാണ് പ്രദർശിപ്പിച്ചിരിക്കുന്നത്.
മട്ടാഞ്ചേരി കൊട്ടാരം
പുരാതന പോർച്ചുഗീസ് വാസ്തുവിദ്യയുടെ മഹത്തായ ഉദാഹരണവും കൊച്ചിയിലെ കാഴ്ചകളിൽ ഒഴിവാക്കാനാവാത്തതുമായ ഒന്നാണിത്. കൊച്ചി രാജാവായ വീരകേരള വർമ്മയ്ക്ക് വേണ്ടി 1545-ൽ പണികഴിപ്പിച്ചതാണ് മട്ടാഞ്ചേരി കൊട്ടാരം.
പിൽക്കാലങ്ങളിൽ ഡച്ചുകാർ നടത്തിയ പ്രധാന നവീകരണങ്ങൾ കാരണം ഈ കൊട്ടാരത്തെ 'ഡച്ച് കൊട്ടാരം' എന്നും വിളിക്കുന്നു. നിലവിൽ, കൊട്ടാരത്തിൽ ചുവർചിത്രങ്ങളും കൊച്ചി രാജാക്കന്മാരുടെ ഛായാചിത്രങ്ങളും മറ്റ് ആകർഷകമായ പുരാവസ്തുക്കളും പ്രദർശിപ്പിക്കുന്ന ഒരു മ്യൂസിയമുണ്ട്.
സാന്താക്രൂസ് കത്തീഡ്രൽ ബസിലിക്ക
കേരളത്തിലെ എട്ട് ബസിലിക്കകളിൽ ഒന്നാണ്. ഫ്രാൻസെസ്കോ ഡി അൽമേഡയാണ് ഈ ദേവാലയം നിർമ്മിച്ചത്. യൂറോപ്യൻ, ഗോഥിക് വാസ്തുവിദ്യയുടെ സമന്വയത്തിന്റെ ഗംഭിരമായ നേർ രൂപമാണ് ഈ ബസിലിക്ക.സാന്താക്രൂസ് കത്തീഡ്രൽ ബസിലിക്കയുടെ ചരിത്രം പതിനാറാം നൂറ്റാണ്ട് മുതൽ ആരംഭിക്കുന്നു, 1505 ല്‍ പോര്‍ച്ചുഗീസ് ഭരണകാലത്ത് , ഇന്‍ഡോ-യൂറോപ്യന്‍, ഗോഥിക് വാസ്തുവിദ്യകള്‍ ലയിപ്പിച്ച് പണിത ഈ പൈതൃകമന്ദിരം കൊച്ചിയിലെ ഒരു പ്രധാന ആകര്‍ഷണകേന്ദ്രം തന്നെയാണ്.
കടമക്കുടി
വേമ്പനാട്ടു കായലിനു നടുവിലായി പ്രകൃതി ഒളിപ്പിച്ചുവച്ച രത്നമാണ് കടമക്കുടി എന്ന സുന്ദരഭൂമി. കായല്‍ഞണ്ടും ചെമ്മീന്‍കെട്ടുകളും പൊക്കാളിപ്പാടങ്ങളുമെല്ലാം നിറഞ്ഞ കടമക്കുടി ദ്വീപുകള്‍, വാരാന്ത്യം ചെലവഴിക്കാന്‍ ഏറ്റവും മികച്ച സ്ഥലമാണ്. കൊച്ചിയില്‍നിന്നു വെറും എട്ടു കിലോമീറ്റർ അകലെയാണ് കടമക്കുടി, വെറും പതിനഞ്ചു മിനിറ്റ് ഡ്രൈവ് മതി ഇവിടേക്ക്. തിരക്കും ബഹളവും നിറഞ്ഞ ഓഫിസ് ദിനങ്ങള്‍ക്കു ശേഷം കൊച്ചിക്കാര്‍ക്ക് ഒന്ന് റിലാക്സ് ചെയ്യാന്‍ കടമക്കുടിയേക്കാള്‍ മികച്ച മറ്റൊരിടമില്ല.
കടമക്കുടിയിലെ ഉദയാസ്തമയക്കാഴ്ചകള്‍ അതിമനോഹരമാണ്. വലിയ കടമക്കുടി, ചെറിയ കടമക്കുടി ദ്വീപുകളാണ് ഇതിനേറ്റവും പ്രശസ്തം. ഇവ കാണാന്‍ മാത്രമായി എത്തുന്ന സഞ്ചാരികളുണ്ട്. ഇതിനായി ഒട്ടനവധി ഏറുമാടങ്ങളും ദ്വീപുകളിലുണ്ട്. പുലര്‍കാലത്ത് കായലിലൂടെ ബോട്ടില്‍ യാത്ര നടത്താം. പൊക്കാളിപ്പാടങ്ങളിലൂടെ നടക്കാം. അന്യദേശങ്ങളില്‍നിന്നു വിരുന്നെത്തുന്ന ദേശാടനപ്പക്ഷികളെ കാണാം. മീന്‍പിടിത്തം ഇഷ്ടമുള്ളവര്‍ക്ക് അതും പരീക്ഷിക്കാം.
English Summary: Best Places to Visit in Kochi