വയനാട്ടിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ് കുറുവ ദ്വീപ്‌. മുളകള്‍ കൂട്ടിക്കെട്ടിയുണ്ടാക്കുന്ന ചങ്ങാടങ്ങളില്‍ കബനി നദിയിലൂടെയുള്ള കിടിലന്‍ യാത്രയും ചെറുതുരുത്തുകൾക്കിടയിലെ കൊച്ചു തടാകങ്ങളും പൂമരങ്ങള്‍ മെത്ത വിരിച്ച പാതകളിലൂടെയുള്ള നടത്തവുമെല്ലാം ഒരിക്കല്‍ അനുഭവിച്ചാല്‍ വീണ്ടും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വയനാട്ടിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ് കുറുവ ദ്വീപ്‌. മുളകള്‍ കൂട്ടിക്കെട്ടിയുണ്ടാക്കുന്ന ചങ്ങാടങ്ങളില്‍ കബനി നദിയിലൂടെയുള്ള കിടിലന്‍ യാത്രയും ചെറുതുരുത്തുകൾക്കിടയിലെ കൊച്ചു തടാകങ്ങളും പൂമരങ്ങള്‍ മെത്ത വിരിച്ച പാതകളിലൂടെയുള്ള നടത്തവുമെല്ലാം ഒരിക്കല്‍ അനുഭവിച്ചാല്‍ വീണ്ടും കൊതിക്കും. കുറുവാ ദ്വീപ്‌ സന്ദര്‍ശിക്കാന്‍ പോകുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട മറ്റൊരു ഇടമാണ് തൊട്ടടുത്ത്‌ തന്നെയുള്ള കൂടല്‍കടവ്. മീൻപിടക്കാനും നിരവധി സഞ്ചാരികൾ ഇവിടെ എത്തിച്ചേരാറുണ്ട്.

കൽപ്പറ്റ-പനമരം-കൊയിലേരി വഴിയും, പനമരം-പുഞ്ചവയൽ-ദാസനക്കര വഴിയും, മാനന്തവാടി-കുറുവ ദ്വീപ് റോഡിലൂടെ പയ്യംമ്പള്ളി വഴിയും സഞ്ചാരികൾക്ക് കൂടൽക്കടവിലേക്ക് എത്തിച്ചേരാൻ കഴിയും. പനമരത്ത് നിന്ന് ഏകദേശം 10 കിലോമീറ്റര്‍ ദൂരം മാത്രമേ ഉള്ളൂ കൂടൽകടവിലേക്ക്. തൊണ്ടര്‍മുടി മലയില്‍ നിന്നും വരുന്ന മാനന്തവാടി പുഴയും ബാണാസുര മലയില്‍ നിന്നും വരുന്ന പനമരം പുഴയും പിന്നെ കബനിയും സംഗമിക്കുന്ന ഇടമാണ് കൂടല്‍കടവ്. ഒരു കൊച്ചു ത്രിവേണിസംഗമം എന്ന് പറയാം. സാധാരണയായി, ഓരോ സ്ഥലങ്ങളിലും അതാതു സ്ഥലപ്പേരിലാണ് കബനി അറിയപ്പെടുന്നത്. 'സ്വന്തം പേരില്‍' കബനി ഒഴുകിത്തുടങ്ങുന്ന സ്ഥലമാണു കൂടല്‍ക്കടവ്. മാനന്തവാടിപ്പുഴയും പനമരം പുഴയുമായി കബനി ഒത്തു ചേരുന്ന സ്ഥലമായതിനാലാണ് ഇതിന് ‘കൂടല്‍’കടവ് എന്നു പേരു വന്നത്. 

Image Source: Youtube
ADVERTISEMENT

രണ്ടു പുഴകള്‍ക്കും കുറുകേയുള്ള ഇരട്ടപ്പാലങ്ങള്‍ അഥവാ ട്വിന്‍ ബ്രിഡ്ജ് കടന്ന് കൂടല്‍ക്കടവിലെത്താം. കൂടല്‍കടവില്‍ നിര്‍മ്മിച്ചിട്ടുള്ള തടയണയും ഈ ഭാഗത്തെ വീതികൂടിയ പുഴയും ഒട്ടേറെ സഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്. പ്രകൃതിഭംഗിയാല്‍ സമ്പന്നമാണ് ഇവിടം. പുഴയോരവും ഇറിഗേഷന്‍ വകുപ്പിന്‍റെ തടയണയുമെല്ലാം കാണാന്‍ ദൂരദേശങ്ങളില്‍ നിന്ന് പോലും സ‍ഞ്ചാരികള്‍ ഇവിടേക്ക് എത്തുന്നു. മാനന്തവാടി പനമരം പുഴകളുടെ സംഗമസ്ഥാനത്ത് നിന്ന് 300 മീറ്റർ മാറിയാണ് തടയണ നിർമ്മിച്ചിട്ടുള്ളത്. വേനലിൽ കബനി വരണ്ടുണങ്ങിയപ്പോഴായിരുന്നു നാട്ടുകാരുടെ ശ്രമഫലമായി കബനിയ്ക്ക് കുറുകേ ആദ്യമായി താൽക്കാലിക തടയണ നിർമിച്ചത്. ഇത്  ജലസേചന പദ്ധതികൾക്കായി ഉപയോഗപ്പെടുത്തി. പിന്നീടങ്ങോട്ട്‌, സ്ഥിരമായി ഒരു ചെക്ക്ഡാം വേണമെന്ന നാട്ടുകാരുടെ ആവശ്യപ്രകാരം 2012 ല്‍ കൂടൽക്കടവിൽ തടയണ നിർമ്മാണം ആരംഭിച്ച് 2014 ൽ പൂര്‍ത്തീകരിച്ചു.

ഈ കടവില്‍ നീന്തി കുളിക്കാനും, മീൻ പിടിക്കാനും വേണ്ടി ധാരാളം ആളുകള്‍ എത്താറുണ്ട്. രണ്ടു പുഴകളുടെ സംഗമ സ്ഥാനമായതിനാല്‍ ഇവിടെ മത്സ്യങ്ങള്‍ സമൃദ്ധമാണ്. ചെമ്പല്ലി, റോഗ്, കട്‌ല, തുടങ്ങിയവയാണ് കൂടുതലും.നല്ല മഴക്കാലത്ത് കൂടല്‍ക്കടവില്‍ ഇറങ്ങാതിരിക്കുന്നതാണ് നല്ലത്. മഴക്കാലത്ത് വെള്ളത്തിന്‍റെ ഒഴുക്കു കൂടുന്നതിനാല്‍ അല്‍പ്പം അപകടമാണ്. മാത്രമല്ല, കൈവേലിയോ, ലൈഫ് ജാക്കറ്റോ, മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഒന്നുമില്ല. ചെറിയ ചാറ്റല്‍മഴയൊക്കെ ഉള്ളപ്പോള്‍ സൊറ പറഞ്ഞിരിക്കാനും നടക്കാനുമെല്ലാം ബെസ്റ്റ് ആണ് ഈ തീരം. വേനല്‍ക്കാലമാകുമ്പോള്‍ കുറുവ ദ്വീപ്‌ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടാറുണ്ട്‌. അപ്പോഴും ഇവിടേക്ക് ആളുകള്‍ കൂടുതല്‍ എത്താറുണ്ട്.

ADVERTISEMENT

English Summary: Koodalkadavu Village Wayanad