മഞ്ഞു മൂടിയ മലനിരകളുടെ നെറുകയിൽ കൂടു കൂട്ടിയിരിക്കുന്ന മണ്‍വീടുകൾ നിറഞ്ഞ ഗ്രാമങ്ങൾ, താഴ്‌വാരങ്ങൾ നിറയെ പൂക്കളും വിളകളും. മലമുകളിൽനിന്നു കാളവണ്ടിച്ചക്രങ്ങളുടെ മണികിലുക്കം, ജനാലയിലൂടെ കണ്ണുകൾ പായിച്ചാൽ മഞ്ഞിന്റെ കാഴ്ചകൾപ്പുറം പ്രകൃതിയുടെ ഇൗ സൗന്ദര്യവും ആസ്വദിക്കാം. ആദ്യകാഴ്ചയിൽ, ഒരു കലാകാരൻ കാൻവാസിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഞ്ഞു മൂടിയ മലനിരകളുടെ നെറുകയിൽ കൂടു കൂട്ടിയിരിക്കുന്ന മണ്‍വീടുകൾ നിറഞ്ഞ ഗ്രാമങ്ങൾ, താഴ്‌വാരങ്ങൾ നിറയെ പൂക്കളും വിളകളും. മലമുകളിൽനിന്നു കാളവണ്ടിച്ചക്രങ്ങളുടെ മണികിലുക്കം, ജനാലയിലൂടെ കണ്ണുകൾ പായിച്ചാൽ മഞ്ഞിന്റെ കാഴ്ചകൾപ്പുറം പ്രകൃതിയുടെ ഇൗ സൗന്ദര്യവും ആസ്വദിക്കാം. ആദ്യകാഴ്ചയിൽ, ഒരു കലാകാരൻ കാൻവാസിൽ എണ്ണച്ചായങ്ങളാൽ തീർത്ത ഒരു മനോഹര ചിത്രം ആണെന്ന് തോന്നിപ്പോകും. മഞ്ഞിന്റെ മേലങ്കിയണിഞ്ഞ ഇൗ സുന്ദരഗ്രാമത്തിൽ താമസിക്കണമെന്നുണ്ടോ? അതും മൺവീട്ടിലെങ്കിൽ സംഗതി ജോറായി.

ADVERTISEMENT

അവധിയായാൽ മലയാളികൾ ഏറെയും എത്തുന്ന ഇടം കൊടൈക്കനാലാണ്. കുറഞ്ഞ ചെലവിൽ അടിപൊളി യാത്ര– അതാണ് മിക്കവരുടെയും ആഗ്രഹം. കൊടൈക്കനാലിലെ പ്രധാന ടൂറിസ്റ്റ് ലൊക്കേഷനുകളിൽനിന്ന് മാറി ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചാൽ കാണാനും അനുഭവിക്കാനും ഏറെയുണ്ട്. കൊടൈക്കനാലിൽനിന്നു 42 കിലോമീറ്റർ വനമേഖലയിലൂടെ സഞ്ചരിച്ചാൽ സമുദ്രനിരപ്പിൽനിന്ന് ഏതാണ്ട് 1000 അടി മുകളിൽ സ്ഥിതി ചെയ്യുന്ന പ്രകൃതിയുടെ വശ്യമനോഹരമായ ഗ്രാമങ്ങളിൽ എത്തിച്ചേരാം. പൂമ്പാറ, മന്നവന്നൂർ, കാവുഞ്ഞി, പൂണ്ടി, നാട്ടാംപട്ടി, ക്ലാവര, പൊലൂർ തുടങ്ങി ഗ്രാമങ്ങൾക്ക് സൗന്ദര്യം പതിന്മടങ്ങാണ്. മഞ്ഞിൽ പൊതിഞ്ഞ ഗ്രാമത്തിന്റെ കാഴ്ചയും വെള്ളിമേഘങ്ങളുടെ ഭംഗിയും ഒരുമിച്ച ഇൗ ഗ്രാമങ്ങള്‍ ആദ്യകാഴ്ചയിൽത്തന്നെ ആരുടെയും മനസ്സ് കീഴടക്കും.

ചിത്രങ്ങൾ: ഹരി പുലരി

മൺവീടാണ് ഹൈലൈറ്റ്

ADVERTISEMENT

മലനിരകളുടെ ഏതോ കോണിൽനിന്നു പതിയെ ഒഴുകിയെത്തി മഞ്ഞു മൂടിക്കിടക്കുന്ന ആഴങ്ങളിലേക്ക് പതിക്കുന്ന പൊലൂർവെള്ളച്ചാട്ടം, സദാസമയം കോടമഞ്ഞ് മുകളിലേക്ക് പറന്നുയരുന്ന തടാകങ്ങൾ. മനോഹരമായ സ്വിസ് താഴ്‌വരകളെ ഓർമിപ്പിക്കുന്ന കൂക്കൽ വാലി... തീരുന്നില്ല ഇവിടുത്തെ കാഴ്ചകൾ. മഞ്ഞുമൂടിയ പ്രകൃതിയുടെ മടിത്തട്ടിൽ അന്തിയുറങ്ങാൻ മൺവീടുകളും ഇവിടെ റെഡിയാണ്. 

ചിത്രങ്ങൾ: ഹരി പുലരി

കോളജ് കാലഘട്ടത്തിൽ കൂട്ടുകാരുമൊത്ത് മനോഹര സ്ഥലത്ത് എത്തിച്ചേരുക, ട്രെക്കിങ്ങിന് പോകുക, അങ്ങനെ മനസ്സിൽ പതിഞ്ഞ മനോഹരമായ സ്ഥലങ്ങളിൽ എവിടെയെങ്കിലും ഒരു ചെറിയ വീട് ഉണ്ടാക്കി കുറച്ചു നാൾ താമസിക്കണമെന്നുമൊക്കെ മിക്ക യാത്രികരും ആഗ്രഹിക്കാറുണ്ട്. അങ്ങനെയൊരു സഞ്ചാരിയും പൊലൂർ ഗ്രാമത്തിലുണ്ട്. തന്റെ സ്വപ്നങ്ങളെ യാഥാർഥ്യത്തിലെത്തിച്ച കോഴിക്കോടുകാരനായ ശശിയേട്ടൻ. പൊലൂരിൽ സഞ്ചാരികൾക്കായി മൺവീടുകള്‍ ഒരുക്കിയിട്ടുള്ള യാത്രാപ്രേമിയാണ് ശശിയേട്ടൻ. മിക്കവരും താമസിക്കുന്നത് ശശിയേട്ടന്റെ മൺവീട്ടലാണ്. കൂടാതെ ഫാമുമുണ്ട്. അതിഥികളെ വളരെ സ്നേഹത്തോടെ സ്വീകരിക്കാനും നാടൻ രുചിയിലുള്ള വിഭവങ്ങൾ ഒരുക്കുവാനും ശശിയേട്ടൻ റെഡിയാണ്. 

ADVERTISEMENT

മന്നവന്നൂരും കൂക്കൽ ഗ്രാമവും

ശീതകാല പച്ചക്കറികളുടെ പ്രധാന കൃഷിസ്ഥലമാണ് മന്നവന്നൂർ. കേന്ദ്ര കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ (ICAR) ആട് ഗവേഷണകേന്ദ്രവും (Goat and sheep farm) ഇവിടെയാണുള്ളത്. ആദ്യകാഴ്ചയിൽ വിദേശരാജ്യമാണോയെന്ന് തോന്നിപ്പോകും. അതിമനോഹരമായ ദൃശ്യാനുഭവമാണിവിടെ. മിക്ക സിനിമകൾക്കും ലൊക്കേഷനായിട്ടുണ്ട് മന്നവന്നൂർ. കടുത്ത വേനലിലും അതിന്റെ ഭംഗിയും തണുപ്പും ഒട്ടും കുറയാത്ത മനോഹര സ്ഥലം കൂടിയാണിവിടം. 

മന്നവന്നൂരിലെ കാഴ്ച കണ്ട് മുന്നോട്ട് പോയാൽ കൂക്കാല്‍ ഗ്രാമത്തിലെത്താം. കൂക്കാൽ തടാകാണ് പ്രധാന കാഴ്ച. ഏതു കാലാവസ്ഥയിലും വെള്ളം നിറഞ്ഞു കിടക്കുന്ന ലേക്കാണ്. കൂടാതെ വെള്ളച്ചാട്ടവും കൂക്കാൽ വില്ലേജിനടുത്തായി വ്യൂ പോയിന്റുമുണ്ട്. കുടുംബവുമൊത്ത് കൊടൈക്കനാലിലെ സ്ഥിരം ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നിന്നും മാറി ഗ്രാമകാഴ്ചകളിലേക്ക് തിരിക്കാം, കാണാനും അനുഭവിക്കാനും ഏറെയുണ്ട് ഇൗ സ്വർഗഭൂമിയിൽ.

English Summary: Unexplored and Charming Villages in Kodaikanal