കൊച്ചിയിലെ ഒരു മത്സ്യത്തൊഴിലാളി ഗ്രാമമാണ് കുമ്പളങ്ങി. ഇന്ത്യയിലെ ആദ്യത്തെ മോഡൽ ടൂറിസം ഗ്രാമവും. കുമ്പളങ്ങിയുടെ കായലിനെ ആശ്രയിച്ചു ഉപജീവനം നടത്തുന്നവർ നിരവധിയാണ്. ചീനവലയാണ് അതിൽ പ്രധാനമായും ഉപയോഗിക്കുന്നത്. നൂറുകണക്കിന് ചീനവലകൾ കുമ്പളങ്ങിയിൽ ഉണ്ട്. തദ്ദേശയരായവരുടെ ചീനവലകൾ പ്രവർത്തിപ്പിക്കുന്നത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചിയിലെ ഒരു മത്സ്യത്തൊഴിലാളി ഗ്രാമമാണ് കുമ്പളങ്ങി. ഇന്ത്യയിലെ ആദ്യത്തെ മോഡൽ ടൂറിസം ഗ്രാമവും. കുമ്പളങ്ങിയുടെ കായലിനെ ആശ്രയിച്ചു ഉപജീവനം നടത്തുന്നവർ നിരവധിയാണ്. ചീനവലയാണ് അതിൽ പ്രധാനമായും ഉപയോഗിക്കുന്നത്. നൂറുകണക്കിന് ചീനവലകൾ കുമ്പളങ്ങിയിൽ ഉണ്ട്. തദ്ദേശയരായവരുടെ ചീനവലകൾ പ്രവർത്തിപ്പിക്കുന്നത് ഇതരസംസ്ഥാന തൊഴിലാളികളാണ്. കിട്ടുന്നതിൽ പകുതി മത്സ്യം ഇരുവരും പങ്കിടുന്നതാണ് രീതി. പക്ഷെ കായലിന്റെ അവസ്ഥ പരിതാപകരമാകുകയാണ്. എക്കൽ നിറഞ്ഞു കായലിന്റെ ആഴം കുറഞ്ഞു. മത്സ്യസമ്പത്തൊക്കെ ഇല്ലാതാകുന്നു. തീരപ്രദേശങ്ങളിൽ വെള്ളപൊക്കം പതിവാകുന്നു. കായലിൽ അടിഞ്ഞുകൂടുന്ന എക്കലും ചെളിയും നീക്കാൻ നടപടിയില്ല.

കായലുകളും ചീനവലകളും നെൽവയലുകളുമെല്ലാം നിറഞ്ഞ മനോഹരമായ ഒരു ഇടമാണ് കുമ്പളങ്ങി ഗ്രാമം. ചിത്രം : ആറ്റ്ലി ഫെർണാണ്ടസ്

കവര് അഥവാ കായലിലെ നീലവെളിച്ചം കുമ്പളങ്ങിയെ വേറിട്ട്‌ നിർത്തുന്നു. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെയാണ് കവര് പ്രസിദ്ധിനേടിയത്. കായലിൽ ഇളക്കം തട്ടുമ്പോൾ നീലവെളിച്ചതോടെ കായലിൽ ദൃശ്യമാകും. ബയോലുമിനിസെൻസ് എന്ന പ്രതിഭാസത്തെയാണ് കവര് എന്ന് വിളിക്കുന്നത്.  ഒരേസമയം ആയിരക്കണക്കിനു മിന്നാമിന്നികള്‍ പറന്നുനടക്കുന്നതു പോലെയാണ് ഇത് കാഴ്ചക്കാര്‍ക്ക് അനുഭവപ്പെടുക. കായലിലെ ബാക്ടീരിയ, ആൽഗ, ഫങ്കസ് പോലുള്ള സൂഷ്മ ജീവികൾ പ്രകാശം പുറത്തുവിടുന്ന പ്രതിഭാസമാണത്. നമുക്കിത് അത്ഭുതവും കൗതുകവും ആണെങ്കിലും അവയ്ക്കിത് പ്രതിരോധ മാർഗം കൂടിയാണ്. ഇണയെയും ഇരയേയും ആകർഷിക്കാനും ശത്രുക്കളിൽ നിന്ന് രക്ഷപെടാനുമൊക്കെ സൂഷ്മജീവികൾ ഈ വെളിച്ചം ഉപയോഗിക്കുന്നു. കടലിനോട് ചേർന്നുള്ള കായലുകളിൽ ബയോലുമിനെസെൻസ് കൂടുതലായി കാണുന്നു. കായലുകളിലെ ലവണാംശവും വിസ്കോസിറ്റിയും വർദ്ധിക്കുന്നതിനാൽ വേനൽക്കാലത്ത് ഈ പ്രതിഭാസം കൂടുതൽ പ്രകടമാകും. ലവണാംശം കൂടുന്നതിനനുസരിച്ച് തെളിച്ചം കൂടും. മഴക്കാലത്ത് ബയോലുമിനെസെൻസ് വളരെ അപൂർവമായി മാത്രമേ കാണപ്പെടുന്നുള്ളൂ. ഫെബ്രുവരി മുതൽ മേയ് വരെയാണ് കവര് ദൃശ്യമാകുക. അരൂർ - എഴുപുന്ന വഴിയും പള്ളുരുത്തി - ഇടക്കൊച്ചി വഴിയും കുമ്പളങ്ങിയിൽ എത്താം. നിലാവുള്ള രാത്രികളിൽ ഈ കാഴ്ച കൂടുതൽ ആകർഷകമാണ്. ഇളംകാറ്റില്‍ ഓളങ്ങള്‍ ഇളകുമ്പോള്‍ ഈ കാഴ്ച കൂടുതല്‍ വ്യക്തവും മനോഹരവുമാകും.സീസണിൽ നൂറുകണക്കിന് ആളുകളാണ് കുമ്പളങ്ങിയിൽ എത്തുന്നത്. തിരക്കേറുന്ന മുറയ്ക്ക് പോലീസ്‌ കുമ്പളങ്ങിയിലേക്കുള്ള യാത്ര നിയന്ത്രണവും ഏർപ്പെടുത്താറുണ്ട്.

കുമ്പളങ്ങി ഗ്രാമ കാഴ്ച. ചിത്രം : ആറ്റ്ലി ഫെർണാണ്ടസ്
ADVERTISEMENT

കുമ്പളങ്ങി ഗ്രാമം

കായലുകളും ചീനവലകളും നെൽവയലുകളുമെല്ലാം നിറഞ്ഞ മനോഹരമായ ഒരു ഇടമാണ്. മാത്രമല്ല, സഞ്ചാരികളെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നവരാണ് ഇവിടുത്തെ ആളുകള്‍. കുമ്പളങ്ങിയുടെ ഗ്രാമഭംഗി തേടി നിരവധി പേരാണ് എത്തിച്ചേരുന്നത്. തിരക്കുപിടിച്ച ജീവിതത്തിൽ നിന്നു അവധി ദിവസം കുടുംബവുമൊത്ത് ആഘോഷമാക്കാൻ എത്തുന്നവരും കുറവല്ല. കേരളത്തിലെ ആദ്യ മാതൃകാ വിനോദസഞ്ചാര ഗ്രാമമായ കുമ്പളങ്ങി ഒറ്റ കാഴ്ചയില്‍ തന്നെ ആരെയും ആകർഷണ വലയത്തിലാക്കും.

ADVERTISEMENT

തെക്ക് പടിഞ്ഞാറൻ മേഖലയായ കുമ്പളങ്ങി, കല്ലഞ്ചേരി, ആഞ്ഞിലിത്തറ, അട്ടത്തടം, കുളക്കടവ് എന്നിവിടങ്ങളിലാണ് ഇത് സാധാരണയായി കാണുന്നത്. ചില ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഈ കാഴ്ച കൂടുതൽ ആകർഷകമായിരിക്കും. കണ്ടാസ്വദിക്കാന്‍ അടിപൊളിയാണെങ്കിലും മൽസ്യത്തൊഴിലാളികൾക്ക് ഈ കാഴ്ച അത്ര പ്രിയപ്പെട്ടതല്ല. കായലുകളില്‍ നീലവെളിച്ചം പ്രത്യക്ഷപ്പെടുമ്പോള്‍ ഈ ഭാഗങ്ങളില്‍ നിന്നു മീനുകള്‍ മറ്റു ഭാഗങ്ങളിലേക്ക് പോകും. അതിനാല്‍ ഇത്തരം സമയങ്ങളില്‍ വലയില്‍ മീന്‍ കുടുങ്ങുന്നത് കുറവാണ്.

English Summary:

Kumbalangi in Kochi is a model tourism village and tourism spot.