പാലരുവിക്കരയിലെ പഞ്ചമി വിടരും പടവിൽ...; യാത്രാ ചിത്രങ്ങളുമായി മഹിമ നമ്പ്യാര്‍
പതിനഞ്ചാം വയസ്സില്‍, ‘കാര്യസ്ഥന്‍’ എന്ന സിനിമയിൽ ദിലീപിന്‍റെ സഹോദരിയായി മലയാളത്തിലേക്ക് കടന്നുവന്ന നടിയാണ് മഹിമ നമ്പ്യാര്‍. മലയാളത്തിലും തമിഴിലുമായി ഒട്ടേറെ ചിത്രങ്ങളില്‍ മഹിമ അഭിനയിച്ചു. ഇപ്പോള്‍ മലയാളത്തില്‍ തിളങ്ങി നില്‍ക്കുന്ന പുതുമുഖതാരമായ മഹിമയ്ക്ക് സോഷ്യല്‍ മീഡിയയിലും ലക്ഷക്കണക്കിന്
പതിനഞ്ചാം വയസ്സില്‍, ‘കാര്യസ്ഥന്‍’ എന്ന സിനിമയിൽ ദിലീപിന്‍റെ സഹോദരിയായി മലയാളത്തിലേക്ക് കടന്നുവന്ന നടിയാണ് മഹിമ നമ്പ്യാര്‍. മലയാളത്തിലും തമിഴിലുമായി ഒട്ടേറെ ചിത്രങ്ങളില്‍ മഹിമ അഭിനയിച്ചു. ഇപ്പോള്‍ മലയാളത്തില്‍ തിളങ്ങി നില്‍ക്കുന്ന പുതുമുഖതാരമായ മഹിമയ്ക്ക് സോഷ്യല്‍ മീഡിയയിലും ലക്ഷക്കണക്കിന്
പതിനഞ്ചാം വയസ്സില്‍, ‘കാര്യസ്ഥന്‍’ എന്ന സിനിമയിൽ ദിലീപിന്‍റെ സഹോദരിയായി മലയാളത്തിലേക്ക് കടന്നുവന്ന നടിയാണ് മഹിമ നമ്പ്യാര്‍. മലയാളത്തിലും തമിഴിലുമായി ഒട്ടേറെ ചിത്രങ്ങളില്‍ മഹിമ അഭിനയിച്ചു. ഇപ്പോള്‍ മലയാളത്തില്‍ തിളങ്ങി നില്‍ക്കുന്ന പുതുമുഖതാരമായ മഹിമയ്ക്ക് സോഷ്യല്‍ മീഡിയയിലും ലക്ഷക്കണക്കിന്
പതിനഞ്ചാം വയസ്സില്‍, ‘കാര്യസ്ഥന്‍’ എന്ന സിനിമയിൽ ദിലീപിന്‍റെ സഹോദരിയായി മലയാളത്തിലേക്ക് കടന്നുവന്ന നടിയാണ് മഹിമ നമ്പ്യാര്‍. മലയാളത്തിലും തമിഴിലുമായി ഒട്ടേറെ ചിത്രങ്ങളില്‍ മഹിമ അഭിനയിച്ചു. ഇപ്പോള്‍ മലയാളത്തില്‍ തിളങ്ങി നില്‍ക്കുന്ന പുതുമുഖതാരമായ മഹിമയ്ക്ക് സോഷ്യല്‍ മീഡിയയിലും ലക്ഷക്കണക്കിന് ആരാധകരുണ്ട്. കഴിഞ്ഞ ദിവസം, പാലരുവി വെള്ളച്ചാട്ടത്തില്‍ നിന്നുള്ള യാത്രാ ചിത്രങ്ങള്‍ നടി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. മഞ്ഞ ടീഷര്‍ട്ടും നീല ജീന്‍സും കൂളിങ് ഗ്ലാസുമണിഞ്ഞ് അതിസുന്ദരിയായ മഹിമയെ ചിത്രത്തില്‍ കാണാം.
കൊല്ലം-ചെങ്കോട്ട റോഡിൽ, ആര്യങ്കാവിനടുത്ത് 300 അടി ഉയരത്തിൽ നിന്ന് പതിക്കുന്ന അതിമനോഹരമായ വെള്ളച്ചാട്ടമായ പാലരുവി ഒട്ടേറെ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. വീക്കെന്‍ഡില്‍ കൂട്ടുകാര്‍ക്കൊപ്പം പോയിവരാവുന്ന ഇടമാണിത്.
കൊല്ലത്തു നിന്നും 75 കിലോമീറ്റർ അകലെയാണ് പാലരുവി. സഹ്യപർവ്വത നിരകളിൽപ്പെട്ട രാജക്കൂപ്പ് മലനിരകളിൽ നിന്നും ഉത്ഭവിച്ച്, പാൽ പോലെ വെളുത്തനിറത്തില്‍ പതഞ്ഞ് താഴേക്കു പതിക്കുന്നതിനാലാണ് പാലരുവിക്ക് ആ പേര് ലഭിച്ചത്. ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടങ്ങളില്‍ ഒന്നായ ഇതിന് ആയുർവേദ ഗുണങ്ങളുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു, ഉൾവനങ്ങളിലെ ഔഷധസസ്യങ്ങളെ തഴുകി ഒഴുകി വരുന്ന വെള്ളച്ചാട്ടത്തിൽ കുളിച്ചാൽ അസുഖങ്ങൾ ഭേദമാകുമെന്ന് സമീപവാസികൾ പറയുന്നു. രാജവാഴ്ചയുടെ അവശേഷിപ്പുകളായ കുതിരലായവും ഒരു കൽമണ്ഡപവും ഇവിടെ കാണാം.
പാലരുവി കൂടാതെ, കാടും കായലും ബീച്ചുകളും കടല്‍രുചികളുമെല്ലാമായി അവധിക്കാലം ചിലവഴിക്കാന്‍ പറ്റിയ ഒട്ടേറെ ഇടങ്ങള്‍ കൊല്ലത്തുണ്ട്. ഇബ്നുബത്തൂത്ത മുതല്‍ മാര്‍ക്കോ പോളോ വരെയുള്ള ലോകസഞ്ചാരികളുടെ പ്രിയപ്പെട്ട പട്ടണമായിരുന്നു കൊല്ലം. നൂറ്റാണ്ടുകളായി സുഗന്ധവ്യഞ്ജന വ്യാപാരത്തിനും പ്രകൃതിഭംഗിക്കും പേരുകേട്ട കൊല്ലം, ഇന്നും സഞ്ചാരികളുടെ പ്രിയ ഇടങ്ങളില്‍ ഒന്നായി തുടരുന്നു.
കൊല്ലത്ത് വളരെ ജനപ്രീതിയാര്‍ജ്ജിച്ച ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് ജടായു എർത്ത് സെന്‍റര്‍. ഒരു റോക്ക് തീം പാർക്കാണിത്. ഒരു കുന്നിൻ മുകളിൽ സ്ഥാപിച്ചിരിക്കുന്ന ഭീമാകാരമായ ജടായു പ്രതിമയാണ് ഇവിടുത്തെ പ്രധാന കാഴ്ച. 6 D തിയേറ്റർ, ഓഡിയോ വിഷ്വൽ ഡിജിറ്റൽ മുറി, ആയുർവേദ ഗുഹ റിസോർട്ട്, കേബിൾ കാർ സവാരി എന്നിവയും ഇവിടെയുണ്ട്. രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ ഇവിടേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനമുണ്ട്.
കൊല്ലം പട്ടണത്തിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന തങ്കശ്ശേരി ബീച്ച്, ബ്രിട്ടീഷുകാരുടെയും പോർച്ചുഗീസുകാരുടെയും ഡച്ചുകാരുടെയും ഏറ്റവും ഇഷ്ടപ്പെട്ട സെറ്റിൽമെന്‍റ് ലൊക്കേഷനുകളിൽ ഒന്നായിരുന്നു. മൂന്നു കിലോമീറ്ററോളം നീളത്തില്‍, വെള്ളി നിറമുള്ള മണൽ വിരിച്ച കടല്‍ത്തീരം മനം കവരുന്ന കാഴ്ചയാണ്. ഈന്തപ്പന തോപ്പുകളും ലൈറ്റ്ഹൗസുമാണ് മറ്റു ആകര്‍ഷണങ്ങള്‍. ഒരു നൂറ്റാണ്ട് മുൻപ് നിർമ്മിച്ച ലൈറ്റ് ഹൗസിന് മുകളില്‍ കയറി ചുറ്റുമുള്ള കടലിന്‍റെയും തീരത്തിന്‍റെയും വിശാലമായ കാഴ്ച ആസ്വദിക്കാം. സമീപത്ത് ഒരു പോർച്ചുഗീസ് കോട്ടയുടെ അവശിഷ്ടങ്ങളുമുണ്ട്. ആഴക്കടൽ മത്സ്യബന്ധനം, സ്പീഡ് ബോട്ട് സവാരി, സ്കൂബ റൈഡിങ്, സർഫിങ്, കാറ്റമരൻ റൈഡിങ് തുടങ്ങിയ സാഹസികവിനോദങ്ങളും ഇവിടെയുണ്ട്.
ഇവ കൂടാതെ, വേറെയും ഒട്ടനവധി ആകര്‍ഷണങ്ങള്‍ കൊല്ലത്തുണ്ട്. അഷ്ടമുടി തടാകം, തെന്മല മാൻ പാർക്ക്, തിരുമുല്ലവാരം ബീച്ച്, കൊല്ലം ബീച്ച്, മഹാത്മാഗാന്ധി ബീച്ചും പാർക്കും, ശെന്തുരുണി വന്യജീവി സങ്കേതം, പുനലൂര്‍, ആര്യങ്കാവ്, ആലുംകടവ്, ഓച്ചിറ, ശാസ്താംകോട്ട തടാകം, കോട്ടുക്കൽ ഗുഹാക്ഷേത്രം, കുംഭാവുരുട്ടി വെള്ളച്ചാട്ടം, മൺറോ ദ്വീപ്, പന്മന ആശ്രമം, കായംകുളം കായൽ, അഴീക്കൽ ബീച്ച്, നീണ്ടകര തുറമുഖം, റോസ്മല, തേവള്ളി കൊട്ടാരം തുടങ്ങിയവയും ഇവിടെ സന്ദര്‍ശിക്കാവുന്ന മറ്റു ചില സ്ഥലങ്ങളാണ്.